ജന്മാന്തരങ്ങൾ 3 [Abdul fathah malabari] 50

 

“”” ഞാൻ സപ്ത ജിൻ രാജ്ഞിമാരിൽ ഒരാളായ മെഹ്സബീന്റെ മകളായ പതിനഞ്ച് യുകങ്ങൾക്ക് മുന്പ് മരണമടഞ്ഞ മാഹിറ രാജകുമാരിയുടെ മകൾ ഗുൽബഹാറിന്റെ ഉറ്റതോഴി “””

 

എന്തോന്ന് ! ഇവരൊക്കെ ആരാ ?

എനിക്ക് ഒന്നും മനസിലായില്ല ഞാൻ പറഞ്ഞു.

 

അത് അങ്ങേക്ക് ഇപ്പോൾ പറഞ്ഞാൽ മനസ്സിലാവില്ല പ്രകാശ കവാടം കടന്ന് ജിന്നുകളുടെ ലോകത്ത് എത്തുമ്പോൾ അങ്ങേക്ക് എല്ലാം മനസ്സിലാകും .

 

ഞാൻ ഒരു കാര്യം പറയാം ഈ ജന്മത്തിലെ അങ്ങയുടെ പ്രണയിനി തന്നെയാണ് പതിനഞ്ച് യുകങ്ങൾക്ക്‌ മുൻപ് മരണമടഞ്ഞ മാഹിറ രാജകുമാരി .,.,. മാത്രമല്ല അങ്ങ്  തന്നെയാണ് എന്റെ രാജ്ഞിയായ ഗുൽബഹാറിന്റെ പിതാവ്.

 

എനിക്ക് ഒന്നും മനസിലായില്ല ഞാൻ വീണ്ടും കയ് മലർത്തി .

 

മനസ്സിലാകും അതിന് അങ്ങ് ആദ്യം അങ്ങയുടെ പ്രണയിനിയുമയി പ്രകാശ കവാടം കടന്ന് ഞങ്ങളുടെ ലോകത്ത് എത്തണം അതിന് വേണ്ടി അങ്ങയെ തെയ്യാറാക്കാൻ വേണ്ടിയാണ് എന്നെ നിയോഗിച്ചിട്ടുള്ളത് .,.,.

 

അങ്ങയുടെ സ്വപ്നത്തെ പോലും ഇതുവരെ നിയന്ത്രിച്ചിരുന്നത് ഞങ്ങളാണ് അങ്ങനെയാണ് അങ്ങ് ഇവിടെ എത്തുന്നത്.,.

 

ശേഷം അവള് ഒരു ഇന്ദ്രനീലം പതിപ്പിച്ച സ്വർണ മോതിരം എന്റെ കയ്യിൽ വെച്ച് തന്നുകൊണ്ട് പറഞ്ഞു ഇത് അങ്ങയുടെ പ്രണയിനിക്ക് വിവാഹം ഉറപ്പിക്കുന്ന വേളയിൽ സമ്മാനമായി വലത് കയ്യിൽ അണിയിച്ചു കൊടുത്ത ശേഷം ഒരു സർപ്രൈസ് കൂടി ഉണ്ടെന്ന് പറഞ്ഞ് അവളുടെ കണ്ണ് പൊത്തി പിടിക്കുക അവൾ കൺ തുറക്കുമ്പോൾ കാണുന്നത് എന്റെ പക്ഷി രൂപം ആയിരിക്കും.,.,.

 

തുടർന്ന് ഞാൻ നിങ്ങളുടെ ഒന്നാം ജന്മത്തിന്റെ മറകൾ നീക്കും അതോടെ നിങ്ങൾക്ക് ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ജിന്നുകളുടെ ശക്തി പുറത്ത് വരികയും അതോടെ പ്രകാശ കവാടം കടക്കാൻ നിങ്ങള് തെയ്യാറാകും .,.,.,

 

ഞങ്ങളുടെ ലോകത്ത് എത്തിയാൽ രണ്ടാം ജന്മത്തിന്റെ രഹസ്യവും നിങ്ങൾക്കുമുന്നിൽ വെളിപ്പെടും.

 

എന്റെ കൂടെ വന്നാലും അവൾ പറഞ്ഞു … 

 

ഞാൻ ആ അഭൗമ സൗന്ദര്യം ആസ്വദിച്ചു ഒരു മായാ വലയത്തിൽ അകപ്പെട്ടവനെ പോലെ അവൾക്ക് പിന്നാലെ നടന്നു .,

 

കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ഉദ്യാനം അതിൽ പച്ചയും നീലയും ചുവപ്പും നിറത്തിൽ പ്രകാശം പരത്തുന്ന പൂക്കൾ വിടർന്നു നിൽക്കുന്നു.

സ്വപ്നതുല്യമായ കാഴ്ചകൾ .

 

“””നമ്മൾ എങ്ങോട്ടാണ് പോകുന്നത്”””

ഞാൻ ചോതിച്ചു .,.,.

 

നമ്മൾ മിഹ്റാൻ ഗഡ്    താഴ്‌വാരയിലേക്കാണ് പോകുന്നത് അവിടെ നിന്നും ആബേ പാക് എന്ന വിശുദ്ധ പാനീയം കുടിച്ച ശേഷം മനുഷ്യ ലോകത്തേക്ക് മടങ്ങും .

അവൾ പറഞ്ഞു.

 

അപ്പോ നമ്മൾ ഇപ്പോൾ ഉള്ളത് മനുഷ്യ ലോകത്തിൽ അല്ലെ ?

ഞാൻ ചോദിച്ചു.

 

“””അല്ല മനുഷ്യ ലോകത്തല്ല എന്നാൽ ജിന്ന്‌ ലോകത്തും അല്ല

രണ്ടിന്റെയും ഇടയിൽ ഉള്ള ഒരു സ്ഥലത്താണ് നാം ഇപ്പോൾ “””

അവൾ പറഞ്ഞു .

 

അവിടുത്തെ നാമമെന്താണ് ? ഞാൻ ചോദിച്ചു .

 

രിഫാത്ത് പർവീൺ അവൾ മറുപടി നൽകി .

 

ദൂരെ നിന്നും ഒരു വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേൾക്കുന്നുണ്ട് ,.,.

കുറച്ചുകൂടി മുന്നോട്ടു നടന്നപ്പോൾ അത് ഒരു പർവതത്തിന്റെ മുകളിൽ നിന്നാണെന്ന് വ്യക്തമാക്കി .,.

 

ഞങ്ങൾ പർവതത്തിന്റെ അടുത്തെത്തി .

പർവതത്തിന്റെ മുകളിൽ  വാ പൊളിച്ചു നിൽക്കുന്ന സിംഹത്തിന്റെ തലയുടെ രൂപം വെണ്ണക്കല്ലിൽ കൊത്തി വെച്ചിരിക്കുന്നു ..,.,.

ഈ സിംഹ രൂപത്തിന്റെ പിളർന്നവായിൽ നിന്നുമാണ് വെള്ളച്ചാട്ടം ഉൽഭവിക്കുന്നത് .

 

അവൾ ആ വെള്ളച്ചാട്ടത്തിന്റെ നേരെ കയ് ഉയർത്തി കാണിച്ചു ,.,. ഉടനെ ആ ജലപ്രവാഹം നിലച്ചു .,.,. ഒരു ഭീകരമായ മുഴക്കത്തോടെ രണ്ടു വലിയ കരിങ്കൽ പാളികൾ രണ്ടു വശങ്ങളിലേക്കായി  നീങ്ങി മാറി .,.

 

ഇതേസമയം തുറക്കപ്പെട്ട പർവതകവാടത്തിനുള്ളിൽ നിന്നും ഒരു ഭീമാകാരനായ വവ്വാൽ ഞങ്ങൾക്ക് നേരെ പറന്നടുത്തു .,.,.

ഞങ്ങൾക്ക് നേരെ മുന്നിലുണ്ടായിരുന്ന മരക്കൊമ്പിൽ തലകീഴായി കിടന്ന ശേഷം അത് സംസാരിക്കാൻ തുടങ്ങി .

 

“””നാം ചമ്ഗാദഡ് നിഗൂഢ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരൻ ആബേ പാകിന്റെ സംരക്ഷകൻ അവിടുത്തേക്ക് നാം എന്താണ് ചെയ്തു തരേണ്ടത് “””

 

ചമ്ഗാദഡ് മരക്കൊമ്പിൽ തലകീഴായി കിടന്നുകൊണ്ട് പറഞ്ഞു.

 

ഇത് ഷഹ്സാദ് നമ്മുടെ മുൻ സുൽതാനയായ മാഹിറയുടെ ഷോഹർ 

പിന്നെ നിലവിലുള്ള നമ്മുടെ സുൽതാനയായ ഗുൽബഹാറിന്റെ പിതാവും .,.

എന്ന്  പറഞ്ഞു പർവീൺ എന്നെ ചമ്ഗാദഡിന് പരിജയപ്പെടുത്തി കൊടുത്തു .

 

ഇദ്ദേഹത്തെ കുടിപ്പിക്കാൻ ആബേ പാക് കൊണ്ടുവരൂ 

അവള് ചമ്ഗാദഡിനോട് പറഞ്ഞു

 

കല്പന പോലെ എന്ന് പറഞ്ഞ ശേഷം ചമ്ഗാദഡ് അപ്രത്യക്ഷമായി.

 

ഉടൻ തന്നെ വെളുത്ത ഒരു ചില്ല് പാത്രത്തിൽ അതിന്റെ ഏകദേശം മുക്കാൽ ഭാഗത്തോളം പച്ച നിറത്തിൽ തിളങ്ങുന്ന പാനീയവും ആയി ചമ്ഗാദഡ് പ്രത്യക്ഷപ്പെട്ടു എന്നിട്ട് പാനീയം പർവീണിന്റെ കയ്യിൽ വെച്ച് കൊടുത്ത ശേഷം ചമ്ഗാദഡ് അപ്രത്യക്ഷമായി. 

 

ഇതേ സമയത്തു തന്നെ പർവത കവാടം ഒരു ഭീകര ശബ്ദത്തോടെ അടയുകയും വെള്ളച്ചാട്ടം പുനരാരംഭിക്കുകയും ചെയ്തു.

 

അവൾ അത് എന്റെ കയ്യിൽ വെച്ച് തന്നു .,.,.

വല്ലാതെ മനം കവരുന്ന ഒരു സുഗന്ധം എന്റെ നാസ ദ്വാരങ്ങളെ തുളച്ചു കയറി.

ഇങ്ങനെ ഒരു സുഗന്ധം ഇതിന് മുമ്പ് ഒരിക്കൽ പോലും അനുഭവിച്ചിട്ടില്ല ..,. ലോകത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള പെർഫ്യൂമിന് പോലും നൽകാൻ കഴിയാത്ത അത്രയായിരുന്നു അതിന്റെ സുഗന്ധം .,.,

ഞാൻ ഒന്ന് രുചിച്ചു നോക്കി തേനിനേക്കാൾ മധുരം ഉണ്ടതിന് ചെറുനാരങ്ങയുടെയും റോസാപൂവിന്റെയും ഏലക്കായുടെയും പനിനീരിന്റെയും എല്ലാം മിശ്രിതമായ ഒരു രുചിയാണ് എനിക്ക് അനുഭവപ്പെട്ടത് .

 

ഇത്ര രുചികരമായ ഒന്നും ഞാൻ ഇതിന് മുമ്പ് കുടിച്ചിട്ടില്ല അസാധ്യമായ രുചി ! 

 

ഞാൻ അത് മുഴുവൻ കുടിച്ചു.

 

ശരീരത്തിന് വല്ലാത്ത ഒരു ഉന്മേഷം കയ് വന്ന പോലെ രോമകൂപങ്ങൾ ഒക്കെ എഴുന്നേറ്റു നിന്നു.

ശരീരത്തിലൂടെ മൊത്തം എന്തൊക്കെയോ ഉരുണ്ടു കയറുന്ന പോലെ തോന്നിയപ്പോൾ ഞാൻ എന്റെ വയറിൽ ഒന്ന് തൊട്ടു നോക്കി .

 

“” വൗ “” ഞാൻ അൽപം ശബ്ദത്തിൽ തന്നെ പറഞ്ഞു.

ഒട്ടിക്കിടന്ന വയറിൽ സിക്സ് പാക്ക് ഒക്കെ വന്നിരിക്കുന്നു .,.,.,

മെലിഞ്ഞ കയ്കൾക്ക് പകരം അവിടെ മസിൽ അങ്ങ് ഉരുണ്ട് കൂടിയിരിക്കുന്നു.

 

എനിക്ക് …. എന്റെ ശരീരത്തിന് എന്താണ് സംഭവിക്കുന്നത് ?

 

ഞാൻ ഇതെല്ലാം കണ്ടു നിന്ന പർവീണിനോട് ചോദിച്ചു .

 

“”” ഇത് മിഹ്റാൻ ഗഡ് താഴ് വാരയിലെ പൂക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്ന പാനീയമാണ്””” 

 

മനുഷ്യരിൽ ഇതുവരെ വിരലിൽ എണ്ണാവുന്ന ചില മഹത് വ്യക്തികൾ മാത്രമേ ഇത് കുടിച്ചിട്ടൊള്ളു.,.,

 

ഇപ്പോൾ അങ്ങേക്കും ഇത് കുടിക്കുവാനുള്ള മഹാ ഭാഗ്യം ഉണ്ടായി,.,.

 

അവൾ തുടർന്നു…..

 

“”” ഇത് നിത്യ യൗവനം നൽകും ഇത് കുടിച്ചാൽ നിരകൾ ബാധിക്കില്ല നാലായിരം വർഷങ്ങൾ വരെ യുവാവിയി ജീവിക്കാൻ കഴിയും “””

 

“”” ഒരു തരത്തിലുള്ള രോഗവും ബാധിക്കില്ല “”” 

ശരീരത്തിൽ വല്ല മുറിവുകൾ സമ്പവിച്ചാൽ അതെല്ലാം നിമിഷനേരം കൊണ്ട് ഇല്ലാതാകും ,.,.,

ശരീരം രണ്ടായി ഛേദിച്ചാൽ പോലും പൂർവ്വ സ്ഥിതിയിലാകും.,.,.,.

ശരീരം കത്തിച്ചു കളഞ്ഞാൽ ചാരത്തിൽ നിന്നും ഉയർന്നു എഴുന്നേൽക്കും ! പർവീൺ പറഞ്ഞു

 

ഞാൻ കുടിച്ച സാധനത്തിന്റെ പ്രത്യേകതകൾ കേട്ടു ഞാൻ ആകെ കിളിപോയ അവസ്ഥയിൽ നിൽക്കുകയാണ് .

 

ഞാൻ ഇനിമുതൽ എന്നും അങ്ങയുടെ കൂടെത്തന്നെ ഉണ്ടാകും അങ്ങേക്ക് മാത്രമേ എന്നെ കാണാൻ സാധിക്കുകയൊള്ളു .

 

“””അങ്ങേക്ക് വേണമെങ്കിൽ എന്നെ അങ്ങയുടെ പത്നിയായി സ്വീകരിക്കാൻ കഴിയും “””

പർവീൺ പറഞ്ഞു !

 

അത് ഒരിക്കലും നടപ്പില്ല എന്റെ ജീവിതം ഞാൻ എന്റെ പ്രാണേശ്വരിക്കായി സമർപ്പിച്ചിരിക്കുകയാണ് ഞാൻ പറഞ്ഞു .

 

അങ്ങയെ ഞാൻ നിർബന്ധിക്കുന്നില്ല

പക്ഷേ ഞാനുമായി ഇണ ചേർന്നാൽ മാത്രമേ അങ്ങയുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ജിന്നുകളുടെ ശക്തി പുറത്ത് വരുകയൊള്ളു ,.,.,.,.

അങ്ങേക്ക് മാത്രമല്ല അങ്ങയുടെ പത്നിക്കും !

 

4 Comments

  1. ബ്രോ സത്യം പറയാല്ലോ, എന്താ ശെരിക്കും ബ്രോ ഉദ്ദേശിക്കണേ. ആണ്ടിലും കൊല്ലത്തിലും ഒരോ ഭാഗയിട്ട് വരും അതും എന്തിനോ വേണ്ടി എഴുതിയ പോലത്തെ പാർട്ടും കൊണ്ട്. ഏതായാലും താങ്കൾ എഫ്ഫർട് എടുക്കന്നതല്ലേ അപ്പൊ കൊറേ കൂടെ നനന്നാക്കി എഴുതിക്കൂടെ. എനിക്ക് പറയാൻ ഉള്ളത് താങ്കൾ ആദ്യം പോയി മറ്റുള്ള നല്ല കഥകൾ ഒക്കെ ഒന്ന് വായിക്ക് എന്നിട്ട് നല്ലൊരു ശൈലി രൂപീകരിച്ചെടുക്ക് എന്നിട്ട് വന്ന് എഴുത് അപ്പൊ കഥ കൂടുതൽ നന്നാവും. ഇത് വായിച്ചിട്ടൊരു തൃപ്തിയും തോന്നണില്ല അത് കൊണ്ട് പറഞ്ഞതാ .ഞാൻ ഒരു എഴുത്തുകാരൻ ഒന്നുവല്ല പക്ഷെ എഴുതാൻ കൊറേ പരിശ്രമം വേണം എന്നറിയാം, താങ്കൾ പറ്റുന്ന പോലെ പരിശ്രമിക്കുന്നുണ്ട് എന്നും അറിയാ പക്ഷെ അതൊന്നും ഭലം കാണാതെ പോവുന്നത് കൊണ്ട് പറഞ്ഞു പോയതാ .

    1. Abdul Fathah malabari

      @Arun
      പോടാ തായോളീ നിനക്ക് സൗകര്യം ഉണ്ടെങ്കിൽ വായിച്ചാൽ മതി

  2. Ithinum previous parts evide….

    1. Abdul fathah malabari

      Janmaandharamgal 2 is first part
      Ath oru naveekaricha bhaagam aanu

Comments are closed.