ചെകുത്താന്‍ വനം 5 – ചെകുത്താന്‍ ലോകം [Cyril] 2297

Views : 81985

ബാൽബരിത് നെ അപമാനിക്കുന്നതിന് തൊട്ട് മുന്നേ ഞാൻ എന്റെ ശക്തിയെ എന്റെ കൈയിൽ സമാഹരിച്ച്, അതിനെ അദൃശ്യമായ ഒരു ചമ്മട്ടി യായി മാറ്റി എന്റെ കൈയിൽ ഞാൻ പിടിച്ചിരുന്നു.

എന്റെ മേല്‍ ചാടി വീഴാന്‍ തുടങ്ങിയ ബാൽബരിത് നെ ആ ചമ്മട്ടി കൊണ്ട്‌ ഞാൻ പ്രഹരിച്ചു. എന്റെ പ്രഹരം ഏറ്റ ബാൽബരിത് തെറിച്ച് ലോക കവാടത്തിലൂടെ മറുവശത്ത്‌ പോയി വീണ് ഞങ്ങളുടെ കാഴ്ചയില്‍ നിന്നും മറഞ്ഞു.

അവന്‍ പിന്നെയും ആക്രമിക്കാന്‍ ശ്രമിക്കുമെന്ന് അറിയാവുന്ന ഞാൻ തയ്യാറായി തന്നെ നിന്നു. പക്ഷേ അഞ്ച് മിനിറ്റ് കഴിഞ്ഞിട്ടും ഞങ്ങളുടെ ലോകത്ത് അവന്റെ വരവ് ഞാൻ കണ്ടില്ല.

അവനേ ഞാൻ പ്രഹരിച്ചത് കൊണ്ടാണ്‌ അവന്‍ തെറിച്ച് ലോക കവാടത്തിലൂടെ മറുവശത്ത്‌ പോയി വീണത്, പക്ഷേ ബാൽബരിത് പറഞ്ഞ പോലെ ലോക കവാടം അപ്രത്യക്ഷമായില്ല. അത് ഇപ്പോഴും തുറന്ന് തന്നെ കിടന്നു. അപ്പോൾ അവന്‍ പറഞ്ഞത് കള്ളമാണ്.

“അവന്‍ എവിടെ പോയി ഒളിച്ചു?” ഭാനു ചോദിച്ചു.

ഞാൻ ഭാനുവിനെ നോക്കി. എന്റെ ശ്രദ്ധ കവാടത്തിൽ നിന്ന് മാറിയതും ബാൽബരിത് ലോക കവാടം വഴി മിന്നല്‍ പോലെ പാഞ്ഞ് വന്ന് അവന്റെ കഠാര കൊണ്ട്‌ വാണിയേ ആക്രമിച്ചു.

വാണി ഒന്ന് ഞെട്ടി. പക്ഷേ അവൾ അവനില്‍ നിന്നും ഒഴിഞ്ഞ് മാറിയെങ്കിലും അവന്റെ കഠാര വാണിയുടെ നെഞ്ചില്‍ പതിച്ചു.

ഞാനും സ്തംഭിച്ച് നിന്ന് പോയി. എന്റെ ഉള്ളില്‍ ഭയം നിറഞ്ഞു. ഒപ്പം കഠിനമായ കോപവും.

പക്ഷേ ഭാനു ഉറക്കെ കരഞ്ഞു. ഭാനുവിന്റെ കൈയിൽ പെട്ടന്ന് ശുദ്ധമായ വെള്ള പ്രകാശം പരത്തുന്ന ഒരു വാൾ പ്രത്യക്ഷപെട്ടു. അതിനെ അവന്‍ ബാൽബരിത് ൻറ്റെ നേര്‍ക്ക് എറിഞ്ഞു.

ഉറക്കെ ചിരിച്ചുകൊണ്ട് തന്റെ നേരെ പാഞ്ഞ് വന്ന വാളിൽ നിന്നും ബാൽബരിത് ഒഴിഞ്ഞു മാറാൻ നോക്കി. പക്ഷെ അതിന്‌ മുമ്പ്‌ ആ വാൾ അവന്റെ കൈ പത്തിയേ ബാൽബരിത് ൻറ്റെ കൈയിൽ നിന്നും ഛേദിച്ച് കളഞ്ഞു.

Recent Stories

The Author

118 Comments

  1. അടിപൊളി…അപ്പോള്‍ ഇന്ന് വരുമോ….

    1. വരുമെന്ന് തോനുന്നു…..

  2. Nxt എന്നാ post ആക്ക കട്ട വെയ്റ്റിംഗ് ആണ് bro

    1. കഴിഞ്ഞ രാത്രി submit ചെയ്തിട്ടുണ്ട്…

  3. മുകേഷ്

    മാസ്റ്റര്‍ പീസ്‌…..

  4. Waiting for the next part❤❤❤

    1. എഴുതി കഴിഞ്ഞു bro…. ഇപ്പോൾ പ്രൂഫ് read ചെയ്യുന്നു. അത് കഴിഞ്ഞതും submit ചെയ്യും.

  5. Waiting next part

    1. ഉടനെ കിട്ടും.

  6. Bro no words realy ilike it ur a genius

  7. Thanks cyrl bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com