ചെകുത്താന്‍ വനം 5 – ചെകുത്താന്‍ ലോകം [Cyril] 2297

Views : 81985

‘ഞങ്ങളുടെ കൊമ്പ്‌ കൊണ്ട് സൃഷ്ടിക്കപ്പെട്ട ആ കഠാരയുടെ ശക്തി പൂര്‍ണമായും നഷ്ടപ്പെട്ട് കഴിഞ്ഞിരിക്കുന്നു. ആ കഠാര ഇപ്പോൾ വെറുമൊരു പാഴ് വസ്തു മാത്രമാണ്.’ മന്ത്ര ഭക്ഷിനി എന്റെ മനസില്‍ പറയുന്നത് ഞാൻ കേട്ടു.

ശെരിക്കും എനിക്ക് കരയാനാണ് തോന്നിയത്. എന്റെ മനസ്സ് ഒരു സത്രം ആയി തീര്‍ന്നിരിക്കുന്നു. എല്ലാ വര്‍ഗ്ഗത്തിന്റെ അംശവും എന്നില്‍ വസിക്കാൻ തുടങ്ങി കഴിഞ്ഞു.

മനുഷ്യന്‍, ചെകുത്താന്‍, മാലാഖ, മാന്ത്രികന്‍, ഗിയ, പ്രപഞ്ച വാൾ, ദ്രാവക മൂര്‍ത്തി, ക്രൗശത്രൻറ്റെ സഹജാവബോധം…. പിന്നെ ഇപ്പോളിതാ പുതിയൊരു അവതാരം — മന്ത്ര ഭക്ഷിനി.

എന്റെ തല പെരുത്ത് പൊട്ടാറായി. ഇതെല്ലാം എന്നെ സഹായിക്കാൻ ആണോ അതോ എന്നെ അവരുടെ ആവശ്യത്തിന് ഉപയോഗിക്കുന്നോ എന്ന് മനസിലാവുന്നില്ല.

ഇപ്പോൾ അതൊന്നും ചിന്തിക്കാനുള്ള സമയം എനിക്കില്ല. ഒരു കാര്യമോര്‍ത്ത് ഞാൻ പൊട്ടിച്ചിരിച്ചു. വാണിയും ഭാനുവും ബാൽബരിത്തും എന്നെ നോക്കി.

ഈയിടെയായി എന്റെ ഒറ്റക്കുള്ള പൊട്ടിച്ചിരി ഇച്ചിരി കൂടുന്നുണ്ട്. പക്ഷേ എന്ത് ചെയ്യാൻ കഴിയും. എനിക്ക് മാത്രം അറിയാവുന്ന ഫലിതം ഓര്‍ത്ത് എനിക്ക് മാത്രമല്ലേ ചിരിക്കാന്‍ കഴിയുകയുള്ളു.

ആ ഉപയോഗമില്ലാത്ത കഠാരയേ ബാൽബരിത് വാണി യുടെയും ഭാനു വിൻറ്റെയും മേൽ പ്രയോഗിക്കുമ്പോൾ — അവന്റെ പരാജയം അവനെ എത്രത്തോളം ഭ്രാന്ത് പിടിപ്പിക്കും, ശക്തനായ അവന്റെ പരാജയം അവനെ എത്രത്തോളം തളര്‍ത്തി തകര്‍ക്കും എന്ന് ഓര്‍ത്ത് ചിരിച്ച് പോയതാണ്.

“ഇവിടെ ഇങ്ങനെ നിന്ന് നമുക്കും സമയം കളയാന്‍ കഴിയില്ല. ഒരുപാട്‌ നേരം എനിക്ക് ഈ കവാടം തുറന്ന് പിടിക്കാന്‍ കഴിയില്ല. അതുകൊണ്ട്‌ വേഗം കവാടത്തിലൂടെ കടക്ക് അര്‍ധ മനുഷ്യാ.” ബാൽബരിത് എന്നോട് തെല്ല് കോപത്തോടെ പറഞ്ഞു.

ഞാൻ പിന്നെയും ചിരിച്ചു. “ചെകുത്താന്‍ മാര്‍ക്കിടയില്‍ പോലും പെരുമാറ്റച്ചട്ടം ഉണ്ടെന്ന് എനിക്കറിയാം. പക്ഷേ അതിനെ നി ലംഘിച്ച നീ വെറും നരിക്കഴുത യുടെ വിസര്‍ജ്ജനം എന്ന് തെളിയിച്ചിരിക്കുന്നു.”

ചെകുത്താന്‍ ലോകത്ത് ഏതൊരു താഴ്ന്ന നിരയില്‍ പെട്ട ചെകുത്താനെ പോലും പ്രാന്ത് പിടിപ്പിക്കുന്ന വാക്കുകളാണ് എന്റെ വായിൽ നിന്നും വീണത്.

അലറി വിളിച്ച് കൊണ്ട് ബാൽബരിത് എന്റെ മേല്‍ ചാടി വീണു. അത് ഞാൻ നേരത്തെ പ്രതീക്ഷിച്ചത് കൊണ്ട് ഞാൻ തയാറായി തന്നെ നിന്നിരുന്നു.

Recent Stories

The Author

118 Comments

  1. അടിപൊളി…അപ്പോള്‍ ഇന്ന് വരുമോ….

    1. വരുമെന്ന് തോനുന്നു…..

  2. Nxt എന്നാ post ആക്ക കട്ട വെയ്റ്റിംഗ് ആണ് bro

    1. കഴിഞ്ഞ രാത്രി submit ചെയ്തിട്ടുണ്ട്…

  3. മുകേഷ്

    മാസ്റ്റര്‍ പീസ്‌…..

  4. Waiting for the next part❤❤❤

    1. എഴുതി കഴിഞ്ഞു bro…. ഇപ്പോൾ പ്രൂഫ് read ചെയ്യുന്നു. അത് കഴിഞ്ഞതും submit ചെയ്യും.

  5. Waiting next part

    1. ഉടനെ കിട്ടും.

  6. Bro no words realy ilike it ur a genius

  7. Thanks cyrl bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com