ചെകുത്താന്‍ വനം 5 – ചെകുത്താന്‍ ലോകം [Cyril] 2297

Views : 81985

ചെകുത്താന്‍ വനം 5. ചെകുത്താന്‍ ലോകം

Author : Cyril

[ Previous Part ]

 

ചെകുത്താന്‍ ലോകത്ത് എന്താണ്‌ ഞങ്ങളെ കാത്തിരിക്കുന്നത് എന്ന് ഒരു അറിവും ഇല്ലാതെ അന്ധമായി ഞങ്ങൾ പോകുന്നു. ഞാൻ വാണിയേ നോക്കി. വാണി പുഞ്ചിരിച്ചു. എന്നിട്ട് ഞാൻ ഭാനുവിനെ നോക്കി. അവന്‍ ഇളിച്ച് കാണിച്ചു.

മറ്റുള്ളവര്‍ക്ക് അദൃശ്യനായ ബാൽബരിത് ആ വീട്ടില്‍ നിന്നും പുറത്തിറങ്ങി വന്നു.

എന്താണ് ഇവന്റെ ഉദ്ദേശം!. എനിക്ക് ഇവനെ കാണാന്‍ കഴിയില്ല എന്നാണോ ഇപ്പോഴും അവന്‍ കരുതുന്നത്?

“ആരോ നമുക്ക് മുന്നില്‍ നില്‍ക്കുന്നത് പോലെ എനിക്ക് തോന്നുന്നു, പക്ഷേ ആരെയും കാണാന്‍ കഴിയുന്നില്ല.” വാണി എന്നോട് പറഞ്ഞു.

അതേ സമയം തന്നെ ഭാനു പറഞ്ഞു, “നമ്മെ ആരോ നിരീക്ഷിക്കുന്നത് പോലെ എനിക്ക് അനുഭവപ്പെടുന്നു.”

“നിന്റെ ഒളിച്ച് കളി മതിയാക് ബാൽബരിത്.” അവന്റെ മങ്ങിയ രൂപം നോക്കി ഞാൻ പറഞ്ഞു.

തോല്‍വി സമ്മതിച്ചവനെ പോലെ ബാൽബരിത് അവന്റെ കണ്ണടച്ച് കൊണ്ട് തലയാട്ടി. അതോടെ അവന്റെ രൂപം നല്ലതുപോലെ തെളിഞ്ഞു.

വാണി, ഭാനു — അവർ രണ്ട് പേരുടെയും മനസില്‍ ഞാൻ സംസാരിച്ചു, ‘എന്റെയും നിങ്ങളുടെയും ശക്തി എന്തെന്ന് മനസ്സിലാക്കാൻ വേണ്ടിയാണ് ബാൽബരിത് ശ്രമിക്കുന്നത്. ദ്രാവക ലോകത്ത് വെച്ച് നിങ്ങള്‍ക്ക് എന്ത് സംഭവിച്ചു എന്ന് എനിക്ക് പോലും അറിയില്ല. പക്ഷേ വന്‍ ശക്തി നിങ്ങളില്‍ ഉണ്ട് എന്ന് മാത്രം എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. അതുകൊണ്ട്‌, നിങ്ങള്‍ക്ക് എന്ത് ചെയ്യാൻ കഴിയുമെന്നും നിങ്ങളുടെ ശക്തി എന്താണെന്നും ആര്‍ക്കും ഒരു സൂചനയും കൊടുക്കരുത്. ഭാവിയില്‍ നമുക്ക് അതുകൊണ്ട്‌ ഗുണം ഉണ്ടാവും.

‘പിന്നെ, വാണി, ഇനി മുതൽ നി എന്റെ പേര് പറഞ്ഞ് വിളിക്കണം. ചെകുത്താന്‍ ലോകത്ത് എല്ലാ ചെകുത്താന്‍മാരും മറ്റുള്ള ചെകുത്താന്റെ പേര് പറഞ്ഞാണ് വിളിക്കാറുള്ളത്. ഒരു ചെകുത്താന്‍ അടുത്ത ചെകുത്താനെ അപമാനിക്കാൻ വേണ്ടി മാത്രമാണ് പേര്‌ അല്ലാത്ത മറ്റ് എന്തെങ്കിലും വിളിക്കുന്നത്. അതുകൊണ്ട്‌ നമ്മൾ തുല്യ ശക്തരാണ് എന്ന് അവരെ ബോധ്യപ്പെടുത്തണം, നമ്മൾ പരസ്പരം ബഹുമാനിക്കുന്ന എന്നും അവർ മനസ്സിലാക്കണം. നമ്മൾ പരസ്പരം വിശ്വസിക്കുന്നു എന്ന് അവര്‍ക്ക് ബോധ്യമാവണം. ഇല്ലെങ്കില്‍ അവർ നമുക്കിടയിൽ ഭിന്നത സൃഷ്ടിക്കും.’

Recent Stories

The Author

118 Comments

  1. 100 th comment ❤️❤️

  2. Waiting for next part broo💥💥💥❤️❤️❤️

    1. കുറച്ച് കൂടി എഴുതി തീർക്കാനുണ്ട്.. വേഗം തീരും bro 😀😀

      1. ❤️❤️

  3. നീലകുറുക്കൻ

    അടുത്ത പാർട് വരാറായോ സഹോ~?

    😍😍😍

    1. ഏകദേശം കഴിയാറായി…. വെറും മൂന്നോ നാലോ ദിവസം കൂടി….. 😀😀

  4. കാത്തിരിക്കുന്നു….സ്നേഹത്തോടെ….

    1. ഒരുപാട്‌ കാത്തിരിക്കേണ്ടി വരില്ല… ❤️❤️

  5. കിടു സ്റ്റോറി ഓരോ ഭാഗവും 🔥🔥🔥 very ഇന്ട്രെസ്റ്റിംഗ് സ്റ്റോറി കണ്ടപ്പോൾ വെറുതെ വായിച്ചു നോക്കിയത് അപ്പോൾ ഫുള്ളും വായിക്കാൻ തോന്നി അങ്ങനെ full വായിച്ചു nxt part നു വേണ്ടി കാത്തിരിക്കുന്നു

    1. Thanks….. കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം.

      അടുത്ത പാര്‍ട്ടിന്റെ മുക്കാല്‍ അടുപ്പിച്ച് എഴുതി കഴിഞ്ഞു….. Trying to finish it soon.
      ❤️❤️

  6. വളരെ നന്നായിട്ടുണ്ട് എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥകളിൽ ഒന്നു തന്നെ ആണ് ഈ കഥയും സമയം എടുത്താലും ഇത് പോലെ തന്നെ മുന്നോട്ടു പോകുക
    With❤️

    1. Thanks സിദ്ധാര്‍ത്ഥ്…. എന്തായാലും അടുത്ത part വരുമ്പോൾ കുറച്ച് ലേറ്റ് ആകും. Thanks for the support❤️❤️❤️

  7. കമ്പിളികണ്ടം ജോസ്

    നല്ല ഒഴുക്കുള്ള കഥ..👌👌❤❤

    1. Thanks bro ❤️❤️

  8. സൂപ്പർ….ഏതൊക്കെയോ ലോകത്തിലൂടെ കയറിയിറങ്ങി പോയ ഒരു ഫീലിംഗ്…. അപാര കഴിവ് തന്നെ…

    1. Thanks രാജി…. ❤️❤️

  9. Njn ആദ്യമായിട്ടാണ് ഒരു അഭിപ്രായം പറയുന്നത്.
    ഒന്നും പറയാനില്ല അടിപൊളി ഒരുപാട് ഇഷ്ടം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ആയി അടുത്ത part പെട്ടെന്ന് തരാൻ പറയാൻ പറ്റില്ലാലോ നല്ല പാടാണ് എന്ന് അറിയാം എന്നാലും paraya പെട്ടെന്ന് തരാൻ നോക്കണം അത്രയ്ക്ക് ഇഷ്ടം ആയി പോയി 😊😊😊😊

    1. Hi Basil Reji…. നിങ്ങളുടെ അഭിപ്രായം അറിയാൻ കഴിഞ്ഞതില്‍ വളരെ സന്തോഷം.

      ഇവിടെ പറയാൻ പറ്റാത്തതായി ഒന്നുമില്ല. എന്തുവേണമെങ്കിലും പറയാം.

      Next part എഴുതി തുടങ്ങി. കഴിയുന്നതും വേഗം എഴുതി തീര്‍ത്ത് പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം… ❤️❤️❤️❤️❤️❤️

      1. Thanks . Bro എഴുതി തുടങ്ങി എന്ന് അറിഞ്ഞതിൽ സന്തോഷം 🥰🥰😊😊

  10. ചേട്ടോ സാദാരണ മറ്റേ സയിറ്റിൽ അല്ലെ ഫാസ്റ്റ് post ചെയുക ഇത് ഇതിൽ ആണലോ വന്നത് എന്തു പറ്റി

    1. Hi Tom…. എല്ലാ പ്രാവശ്യവും ഒരേ സമയം ഞാൻ രണ്ട് സൈറ്റിലും submit ചെയ്യാറുണ്ട്. ഇപ്രാവശ്യം ഇവിടെ വന്നു പക്ഷേ അവിടെ കണ്ടില്ല. ഈ കാറ്റഗറി കാരണം ഈ സൈറ്റ് മാത്രം മതിയെന്ന് അവർ തീരുമാനിച്ചിട്ടുണ്ടാവും..

      1. ഹേ കണ്ടതിൽ സന്തോഷം 🥰

  11. ചാണക്യൻ

    ഇപ്പോഴാണ് കണ്ടത് ബ്രോ…….. ഞാൻ kk യിൽ കാത്തിരിക്കുവായിരുന്നു…..
    പക്ഷെ അപ്രതീക്ഷിതമായി ഇവിടെ കണ്ടപ്പോൾ ഞെട്ടിപ്പോയി……
    വായിച്ചൂട്ടോ……. മനസ് നിറഞ്ഞു……
    ഓരോ ഭാഗങ്ങളും എന്നെ അത്ഭുതപ്പെടുത്തിയിട്ടേയുള്ളൂ…… ഈ ഭാഗവും അതുപോലെ……
    നിങ്ങളുടെ ഭാവനയെ തികച്ചും അസൂയയോടെയാണ് ഞാൻ നോക്കി കാണുന്നത്……
    എങ്ങാനാണ് ബ്രോ ഇങ്ങനൊക്കെ ചിന്തിക്കുന്നതെന്നു?
    ആരണ്യ ദേവിയെ റോബ്ബി കണ്ടു മുട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല….. പക്ഷെ അമ്മയുടെയും മകന്റെയും കണ്ടു മുട്ടൽ വളരെ വൈകാരികമായ ഒന്നായിരുന്നു….. അവരും തന്റെ മകനെ വര്ഷങ്ങളായി കാത്തിരിക്കുകയാണല്ലോ…..
    കണ്ണു നിറഞ്ഞു……
    ഇനിയും എന്തൊക്കെ കാണാൻ കിടക്കുന്നു…….
    ഉന്നതശക്തികളുടെ മധ്യത്തിലാണ് റോബി നിദ്രാവസ്ഥയിൽ കിടന്നതെന്ന് അറിഞ്ഞപ്പോൾ അവനെ പോലെ ഞാനും ഞെട്ടി….. അപ്പൊ റോബിയുടെ ശരിക്കും ശക്തി എന്താണെന്നു നമ്മൾ ഇതുവരെയും അറിഞ്ഞിട്ടില്ല എന്ന് വേണം കരുതാൻ…..
    അതുപോലെ പ്രപഞ്ചവാൾ തന്നെയാണോ റോബിയുടെ അച്ഛന്റെ ലക്ഷ്യം എന്ന സംശയം ചുറ്റി തിരിയുന്നു……
    മന്ത്രഭക്ഷിണികളും ചന്ദ്രക്കല്ലുകളും വല്ലാത്തൊരു നിഗൂഢത തന്നെ…….
    ഒരുപാട് ആകാംക്ഷയോടെ അടുത്ത ഭാഗത്തിന് വെയ്റ്റിംഗ് ആണ് ബ്രോ…..
    എല്ലാ വിദ്ധ ആശംസകളും നേരുന്നു….
    ഒത്തിരി സ്നേഹം കേട്ടോ….. ❤️🤗

    1. Hi bro…. നിങ്ങളുടെ comment വായിച്ച് എന്റെ മനസും നിറഞ്ഞു.

      പിന്നെ അസൂയ തോന്നേണ്ട കാര്യമൊന്നുമില്ല bro…. കുറച്ച് നേരം ചിന്തിച്ചാൽ ഇതിനേക്കാള്‍ നല്ല കഥകൾ നിങ്ങള്‍ക്ക് എഴുതാന്‍ കഴിഞ്ഞേക്കും.

      Next part എഴുതാന്‍ തുടങ്ങി. വേഗം എഴുതാൻ ശ്രമിക്കുന്നുണ്ട്, പക്ഷേ എത്ര ദിവസം എടുക്കുമെന്ന് അറിയില്ല. കഴിയുന്നതും വേഗം അടുത്ത part ഞാൻ submit ചെയ്യാം.
      സ്നേഹം മാത്രം ❤️❤️❤️❤️

  12. Cyril bro kadhakalil ഇതിന്റെ ഫസ്റ്റ് പാർട്ട്‌ കിട്ടുന്നില്ലാലോ ☹️

    1. Cyril എന്ന് search ചെയ്താൽ മതി

      1. Search option poyi😢.. Auther name il click cheithittu 1st part kittunilla..

        1. Upcoming storiesinte mukalil und

        2. Search option എങ്ങും പോയില്ല bro… Just scroll ചെയ്ത് താഴോട്ട് വന്നാല്‍ login column കാണും… അതിന്റെ തൊട്ടു താഴെ search stories bar ഉണ്ട്. അവിടെ Cyril എന്ന് ടൈപ്പ് ചെയ്ത് search ചെയ്യൂ.

          1. Kitti bro kitti thank you…. ഞാൻ എന്റെ frnds ഇന് കൊടുത്തപ്പോൾ അവർ പറഞ്ഞിരുന്നു 1st പാർട്ട്‌ കിട്ടുന്നില്ലന്ന്… പിന്നെ ഞാൻ വന്ന് നോക്കിട്ടും കണ്ടില്ല അതോണ്ടാട്ടോ bro…. പിന്നെ next പാർട്ട്‌ പെട്ടന്ന് വരോ…. ആകാംഷ സഹിക്കുന്നില്ല bro അതാ 😁😁😁

  13. ഇഷ്ടായി..ഇഷ്ടായി…പെരുത്ത ഇഷ്ടായി…..

    1. Thank you ❤️❤️❤️❤️

  14. സൂപ്പര്‍…

    1. ❤️❤️

  15. പാവം പൂജാരി

    ഭാവനയുടെ പുതിയ ലോകത്തിലേക്ക് അതും എല്ലാം കണ്മുമ്പിൽ കാണുന്നതുപോലെ. ഓരോ ഭാഗവും ഒന്നിനൊന്ന് മെച്ചം. അഭിനന്ദനങ്ങൾ.♥️🌹🌹

    1. Thanks bro. വളരെയധികം സന്തോഷമുണ്ട്. ❤️❤️❤️

  16. മോനുട്ടൻ

    Ntha paraya vayikan vitt poyatil vesham tonnunnu. Angane illa oru story aaan it. Kadha vayikumbo tanne at visualise cheit kanunnat pole ind.atra detailing aayitan Broyude avataranm. Atrak thrilling aaan story.

    Waiting for the nxt part.terakukal indenkilum etrayum pettann aduta part tarumenn prateekshikunnu❤️❤️❤️❤️

    1. Thanks bro. ആസ്വദിച്ച് കഥ വായിക്കാൻ കഴിഞ്ഞു എന്ന് അറിഞ്ഞതിൽ സന്തോഷമുണ്ട്. അടുത്ത പാര്‍ട്ട് എഴുതാൻ തുടങ്ങി. ഒരുപാട്‌ ലേറ്റ് ആവില്ല. ❤️❤️❤️

  17. സമ്മതിച്ചു മോനെ എത്രയും കഥാപത്രങ്ങളും
    ശക്തികളും മനോഹരം ആയി അറേഞ്ച് ചെയ്തതിനു 👍❤
    ഞാൻ ഇന്നാണ് സ്റ്റോറി ഫുൾ വായിച്ചത്
    അടിപൊളി ആയിട്ടുണ്ട്

    ഇനി എന്നാ next part😅

    1. Thank you. സമയം കണ്ടെത്തി ഫുൾ story വായിക്കാൻ കഴിഞ്ഞതില്‍ സന്തോഷം.

      അടുത്ത പാര്‍ട്ട് എഴുതാൻ ആരംഭിച്ചു. കഴിയുന്നതും വേഗം submit ചെയ്യാൻ ശ്രമിക്കാം. ❤️❤️❤️

  18. Bhayankara…..Kidu Monae Kidu… No words to express…. please continue your good art… waiting for the next part

    1. Thanks. നല്ല അഭിപ്രായത്തിന് നന്ദി. അടുത്ത പാര്‍ട്ട് താമസിയാതെ ഉണ്ടാവും. ❤️❤️❤️❤️

  19. ലുയിസ്

    Pwoli💜💜💜💜💜

    1. ❤️❤️🙏🙏

  20. Antha paraya…onnum parayanilla 💯💯💯…gambeeeram….❤️❤️❤️❤️🧡🧡🧡🧡

    1. Thanks ❤️❤️❤️

  21. സൂര്യൻ

    ഹായ്🙃

    1. 🙏🙏🙏

  22. തകര്‍ത്തു…പേരുകള്‍ മറന്നു പോയത് കൊണ്ട് ഇന്നെലെ രാത്രി മുതല്‍ പാര്‍ട്ട്‌ 1 തൊട്ടു ഫുള്‍ പാര്‍ട്ടും വീണ്ടും വായിച്ചു…അടിപൊളി….

    1. വീണ്ടും വായിച്ചു എന്നറിഞ്ഞതിൽ സന്തോഷം bro ❤️❤️

  23. Ee storyk iniyum oru cmnt idaathe poyal ath writer od cheyyunna chathi aayi pokmm. Njn oru mangha adict aan. Ath kond thanne ee vaka plot ukal kand aaswadikkaarund. Ath kond thanne ivide story vayana kuravm. Oru weeber inte perspctve il ninnm nokumpol valareyere potential ulla oru story aan ith. Ith oru anime aayi thanne kaanan future sadhikanam enn athiyaya agrahavum und. Similar aaya plot kand parichayam ullath kond ningalude ee story vayikkumpol kittunna aa oru imajination tharunna oru sugam ind. Ath vere level aan. Ithilum mikachathaai thanne Iniyum munnoott povuka. U have a brilliant skill. All the best

    1. Thanks അബ്ദു. ഒരു കഥയ്ക്ക് പോസിറ്റിവ് or നെഗറ്റീവ് കമൻസ്, അത് എന്തുതന്നെ ആയാലും അതൊരു അംഗീകാരമായി മാത്രമേ ഞങ്ങൾ റൈറ്റേഴ്സ് കരുതുകയുള്ളു.

      പോസിറ്റിവ് ആണെങ്കിൽ സന്തോഷിക്കും.

      നെഗറ്റീവ് ആണെങ്കിൽ അതിൽ നിന്നും തെറ്റ് മനസ്സിലാക്കി അടുത്ത് എഴുതുമ്പോള്‍ കൂടുതൽ മെച്ചപ്പെടുത്തി എഴുതാന്‍ ശമിക്കും.

      സോ, നിങ്ങൾ എല്ലാവരും ആരുടെ കഥ വായിച്ചാലും comment ചെയ്യാൻ മറക്കരുത് എന്നായിരിക്കും എല്ലാ എഴുത്തുകാരുടേയും request.
      Thanks for your valuable comment bro.
      ❤️❤️❤️

  24. ഓരോ part കഴിയുമ്പോഴും കൂടുതൽ കൂടുതൽ addict ആയീ കൊണ്ടിരിക്കുകയാണ് മുത്തേ ❤❤❤❤

    1. Thanks bro. ഒരു കഥയ്ക്കും നമ്മൾ addict ആവരുത്. Just enjoy it. ❤️❤️

  25. സാത്താൻ

    കഥ പൊളിച്ചു മുത്തെ ❤️❤️❤️❤️😘😘

    ഈ കഥ മനസ്സ് ശാന്തമാകുബോളാണ് ഞാൻ വായിക്കാറുള്ളത്.കാരണം അപ്പോൾ മാത്രമാണ് കഥയുടെ ആഴങ്ങളിലേക്ക് കടക്കാനാകുന്നുള്ളൂ. ഈ കഥ ഇത്രയും നന്നായി ഞങ്ങൾക്ക് വളരെ വ്യത്യസ്തത പുലർത്തുന്ന അനുഭവമാക്കി തന്നതിന് വളരെയധികം നന്ദിയുണ്ട്😘😘😘😘😍😍😍

    കഥ എഴുതാൻ എടുക്കുന്ന താങ്കളുടെ ഭാവനാ ശക്തി വളരെ വലുതാണ്.
    ഇതിന് മുബുള്ള പാർട്ടുകളിലൊന്നും കമന്റ് ഇടാൻ പറ്റിയിരുന്നില്ല😔😔😔

    1. Thanks bro. ഈ കഥയിലൂടെ നിങ്ങള്‍ക്ക് നല്ലൊരു അനുഭവം തരാന്‍ കഴിഞ്ഞു എന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.

      നിങ്ങൾ എനിക്കു നല്‍കിയ പ്രോത്സാഹനത്തിനും നന്ദി 🙏🙏🙏.
      ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com