ചെകുത്താന്‍ വനം 5 – ചെകുത്താന്‍ ലോകം [Cyril] 2297

Views : 81985

ഞാൻ വാണിയേയും ഭാനുവിനെയും നോക്കി. മൂന്ന് മുറികള്‍? ഇതില്‍ എന്തെങ്കിലും കളി കാണുമോ. എന്തെങ്കിലും കാരണം കാണും അതുകൊണ്ട്‌ തല്‍കാലം വെവ്വേറെ മുറികളില്‍ താമസിക്കാന്‍ ഞാനും തീരുമാനിച്ചു. അവരുടെ മനസ്സില്‍ ചോദിച്ചപ്പോൾ അവര്‍ക്കും അതുതന്നെയാണ് പറയാൻ ഉണ്ടായിരുന്നത്.

ഞാൻ തലയാട്ടി സമ്മതിച്ചതും രണ്ട് സ്ത്രീകൾ എന്റെ അടുത്ത് വന്ന് നിന്നു.

“ദയവായി ഞങ്ങള്‍ക്കൊപ്പം വരു.” അവർ രണ്ട് പേരില്‍ ഒരു സ്ത്രീ പറഞ്ഞു.

ആശങ്കയോടെ ഞാൻ വാണിയേ നോക്കി. എന്നിട്ട് ഭാനുവിനെയും നോക്കി.

‘റോബി ധൈര്യമായി പൊയ്ക്കോളൂ. നമ്മെ ആരും ആക്രമിക്കാന്‍ വരില്ല എന്ന് എനിക്ക് നല്ല ഉറപ്പുണ്ട്.’ ഭാനു എന്റെ മനസ്സിൽ പറഞ്ഞു.

‘ങേ… നിനക്കും മറ്റുള്ളവരുടെ മനസ്സിൽ സംസാരിക്കാം കഴിയുമോ?’ എനിക്ക് അല്‍ഭുതവും സന്തോഷവും ഒരുപോലെ ഉണ്ടായി.

‘വ്യാളിയുടെ ശക്തി അത്ര നിസ്സാരമല്ല എന്ന് മനസ്സിലായില്ലേ…?’ ഭാനു ചോദിച്ചു.

‘റോബി പൊയ്ക്കോളു. ഞങ്ങളെ സംരക്ഷിക്കാൻ ഞങ്ങൾക്ക് കഴിയും. ഞങ്ങളെ ഓര്‍ത്ത് റോബി വിഷമിക്കേണ്ട.’ അത് പറഞ്ഞിട്ട് വാണി ആ നാല് സ്ത്രീകളെ നോക്കി.

അതിൽ നിന്നും രണ്ട് പേർ അവളെ കൂട്ടിക്കൊണ്ട് വലത് വശത്തുള്ള പടികെട്ട് കയറി മുകളില്‍ പോയി. ഭാനുവിനെയും രണ്ട് സ്ത്രീകൾ കൂട്ടിക്കൊണ്ട് വാണി പോയ വഴിക്ക് നടന്നു നീങ്ങി.

പക്ഷേ എന്നെ മാത്രം ഈ രണ്ട് സ്ത്രീകളും ഇടത് വശത്തുള്ള പടി കയറി മുകളില്‍ കൊണ്ട്‌ പോയി. ഭാനുവും വാണിയും അടുത്തടുത്ത മുറിയില്‍ ആയിരുന്നെങ്കില്‍ മതിയായിരുന്നു.

എന്റെ അകക്കണ് കൊണ്ട്‌ ഞാൻ എന്റെ മുന്നില്‍ പടികള്‍ കയറുന്ന ഈ രണ്ട് സ്ത്രീകളെയും നോക്കി. മനുഷ്യന്റെ തൂവെള്ള ജീവ ജ്യോതി ഞാൻ കണ്ടു. അവർക്ക് മന്ത്ര ശക്തികള്‍ ഒന്നുമില്ല.

ഞാൻ അവരോട് സംഭാഷണം നടത്താൻ ശ്രമിച്ചു പക്ഷേ അവർ ഒരക്ഷരം പോലും എന്നോട് സംസാരിച്ചില്ല. അവരുടെ മുഖത്ത് ഭയം മാത്രം ഉണ്ടായിരുന്നു.

എന്നോടുള്ള ഭയം ആണോ അതോ എന്നോട് ആവശ്യമില്ലാതെ സംസാരിച്ചാൽ ചെകുത്താന്‍ അവരെ ശിക്ഷിക്കും എന്നുള്ള ഭയം ആണോ?.

അവരെ കണ്ടിട്ട് ഇരുപത്തിയഞ്ച് വയസ്സിന് മുകളില്‍ പറയില്ല. രണ്ട് പേര്‍ക്കും വെളുത്ത നിറം. രണ്ട് മുഖവും ഒരുപോലെ അല്ലെങ്കിലും അവർ സഹോദരികള്‍ ആണെന്ന് എനിക്ക് തോന്നി. ഒരുത്തിക്ക് കറുത്ത ചുരുണ്ട മുടിയും രണ്ടാമത്തെ പെണ്ണിന് ചെമ്പന്‍ മുടിയും ആയിരുന്നു.

Recent Stories

The Author

118 Comments

  1. അടിപൊളി…അപ്പോള്‍ ഇന്ന് വരുമോ….

    1. വരുമെന്ന് തോനുന്നു…..

  2. Nxt എന്നാ post ആക്ക കട്ട വെയ്റ്റിംഗ് ആണ് bro

    1. കഴിഞ്ഞ രാത്രി submit ചെയ്തിട്ടുണ്ട്…

  3. മുകേഷ്

    മാസ്റ്റര്‍ പീസ്‌…..

  4. Waiting for the next part❤❤❤

    1. എഴുതി കഴിഞ്ഞു bro…. ഇപ്പോൾ പ്രൂഫ് read ചെയ്യുന്നു. അത് കഴിഞ്ഞതും submit ചെയ്യും.

  5. Waiting next part

    1. ഉടനെ കിട്ടും.

  6. Bro no words realy ilike it ur a genius

  7. Thanks cyrl bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com