ചെകുത്താന്‍ വനം 5 – ചെകുത്താന്‍ ലോകം [Cyril] 2297

Views : 81985

‘ഞാൻ വരാം. പക്ഷേ എന്തിന്‌?’ ഞാൻ ചോദിച്ചു. അതിന്‌ മറുപടി ലഭിച്ചില്ല.

എന്തുകൊണ്ട്‌ എല്ലാ ശക്തികളും അവര്‍ക്ക് തോന്നുന്ന നേരം മാത്രം എന്നോട് സംസാരിക്കുന്നു എന്ന് എനിക്ക് തീരേ മനസ്സിലായില്ല. അത് ചിന്തിക്കാൻ ഇപ്പോൾ സമയമില്ല.

ചന്ദ്രക്കല്ല്….. അപ്പോ അത് വ്യാളി യുടെ ശക്തിയാണ്….

ഞാൻ പിന്നെയും കണ്ണടച്ച് എന്റെ ഇന്ദ്രിയകാഴ്ച്ച യെ സ്വതന്ത്രമാക്കി. അതിനെ ഞാൻ ഒരു ചന്ദ്രക്കല്ലിൻറ്റെ ഉള്ളിലേക്ക് നയിച്ചു. പെട്ടന്ന് എന്റെ റൂമിൽ ഉണ്ടായിരുന്ന ഇരുപതോളം ചന്ദ്രക്കല്ലിൻറ്റെ എല്ലാ ശക്തികളും ഒന്ന് ചേര്‍ന്ന് എന്നെ തടയാൻ ശ്രമിച്ചു.

ഞാൻ പിന്മാറിയില്ല. എന്റെ ശക്തി പ്രയോഗിച്ച് ഞാൻ നിസ്സാരമായി അതിന്റെ ഉള്ളില്‍ കടന്നു. പെട്ടന്നാണ് അത് സംഭവിച്ചത്.

ഈ കൊട്ടാരത്തില്‍ മാത്രമല്ല….. ചെകുത്താന്‍ ലോകത്തുള്ള എല്ലാ ചന്ദ്രക്കല്ലുകളും എന്നെയും എന്റെ ശക്തിയേയും അംഗീകരിച്ചതായി എനിക്ക് അറിയാൻ കഴിഞ്ഞു. ആ ശക്തി എന്നോട് സംസാരിക്കും എന്ന് ഞാൻ കരുതി. പക്ഷേ അത് ഉണ്ടായില്ല.

ഞാൻ എന്റെ ഇന്ദ്രിയകാഴ്ച്ച യെ കൊട്ടാരത്തില്‍ നിന്നും പുറത്തേക്ക് നയിച്ചു. ഇപ്പോൾ ഒരു ശക്തിയും എന്നെ തടഞ്ഞില്ല. എന്റെ ശക്തിയെ ആരും അമര്‍ച്ച ചെയ്തില്ല.

മേഘങ്ങളുടെ ഇടയില്‍ നിന്നും ഞാൻ താഴേ നോക്കി. മന്ത്ര ഭക്ഷിനി പറഞ്ഞ കാട് ഞാൻ കണ്ടു. ഇത്ര ഉയരത്തിൽ നിന്നും മനുഷ്യ സമൂഹമോ മന്ത്ര ഭക്ഷിനി യോ എന്റെ ഇന്ദ്രിയകാഴ്ച്ച യിൽ പെട്ടില്ല.

എന്തെങ്കിലും കാണാന്‍ കഴിയുന്നത് വരെ ഞാൻ താഴ്ന്ന് വന്നു. ഇപ്പോൾ നൂറ് കണക്കിന് ചെറിയ കുടിലുകളും പിന്നെ കുറെ മനുഷ്യരും ഉള്ള ഒരു ചെറിയ ഗ്രാമം എന്റെ കാഴ്‌ചയില്‍ പെട്ടു. പിന്നെ മൂന്നും നാലും കിലോമീറ്റര്‍ വീതം ഇടവിട്ട് നാല് ഗ്രാമങ്ങള്‍ കൂടി ഞാൻ കണ്ടു.

ആകെമൊത്തം അഞ്ച് ഗ്രാമങ്ങളെയാണ് ഞാൻ കണ്ടത്. പക്ഷേ ഒറ്റ മന്ത്ര ഭക്ഷിനി യേ പോലും കാണാന്‍ കഴിഞ്ഞില്ല.

വെറുതെ മനുഷ്യര്‍ക്കിടയിൽ നോക്കാം. ഒരുപക്ഷേ എന്റെ അമ്മയും ഇവര്‍ക്കിടയില്‍ ഉണ്ടെങ്കിലോ…. ഞാൻ വെറുതെ ആശിച്ചു. ക്ഷണനേരം കൊണ്ട് ഞാൻ അവര്‍ക്കിടയില്‍ എത്തിപ്പെട്ടു.

രാത്രി ആയിട്ട് പോലും, കുടിലിന്റെ അകത്തും പത്തുമായി, ഒരുപാട്‌ ആളുകൾ എന്തെല്ലാമോ ചെറിയ ചില ജോലികള്‍ ഇപ്പോഴും ചെയ്യുകയായിരുന്നു. അവര്‍ക്കിടയിലൂടെ ഞാൻ അലഞ്ഞ് തിരിഞ്ഞു. എല്ലാ കുടിലുകളേയും ഞാൻ സന്ദര്‍ശിച്ചു.

Recent Stories

The Author

118 Comments

  1. അടിപൊളി…അപ്പോള്‍ ഇന്ന് വരുമോ….

    1. വരുമെന്ന് തോനുന്നു…..

  2. Nxt എന്നാ post ആക്ക കട്ട വെയ്റ്റിംഗ് ആണ് bro

    1. കഴിഞ്ഞ രാത്രി submit ചെയ്തിട്ടുണ്ട്…

  3. മുകേഷ്

    മാസ്റ്റര്‍ പീസ്‌…..

  4. Waiting for the next part❤❤❤

    1. എഴുതി കഴിഞ്ഞു bro…. ഇപ്പോൾ പ്രൂഫ് read ചെയ്യുന്നു. അത് കഴിഞ്ഞതും submit ചെയ്യും.

  5. Waiting next part

    1. ഉടനെ കിട്ടും.

  6. Bro no words realy ilike it ur a genius

  7. Thanks cyrl bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com