ചെകുത്താന്‍ വനം 5 – ചെകുത്താന്‍ ലോകം [Cyril] 2297

Views : 81749

ചെകുത്താന്‍ വനം 5. ചെകുത്താന്‍ ലോകം

Author : Cyril

[ Previous Part ]

 

ചെകുത്താന്‍ ലോകത്ത് എന്താണ്‌ ഞങ്ങളെ കാത്തിരിക്കുന്നത് എന്ന് ഒരു അറിവും ഇല്ലാതെ അന്ധമായി ഞങ്ങൾ പോകുന്നു. ഞാൻ വാണിയേ നോക്കി. വാണി പുഞ്ചിരിച്ചു. എന്നിട്ട് ഞാൻ ഭാനുവിനെ നോക്കി. അവന്‍ ഇളിച്ച് കാണിച്ചു.

മറ്റുള്ളവര്‍ക്ക് അദൃശ്യനായ ബാൽബരിത് ആ വീട്ടില്‍ നിന്നും പുറത്തിറങ്ങി വന്നു.

എന്താണ് ഇവന്റെ ഉദ്ദേശം!. എനിക്ക് ഇവനെ കാണാന്‍ കഴിയില്ല എന്നാണോ ഇപ്പോഴും അവന്‍ കരുതുന്നത്?

“ആരോ നമുക്ക് മുന്നില്‍ നില്‍ക്കുന്നത് പോലെ എനിക്ക് തോന്നുന്നു, പക്ഷേ ആരെയും കാണാന്‍ കഴിയുന്നില്ല.” വാണി എന്നോട് പറഞ്ഞു.

അതേ സമയം തന്നെ ഭാനു പറഞ്ഞു, “നമ്മെ ആരോ നിരീക്ഷിക്കുന്നത് പോലെ എനിക്ക് അനുഭവപ്പെടുന്നു.”

“നിന്റെ ഒളിച്ച് കളി മതിയാക് ബാൽബരിത്.” അവന്റെ മങ്ങിയ രൂപം നോക്കി ഞാൻ പറഞ്ഞു.

തോല്‍വി സമ്മതിച്ചവനെ പോലെ ബാൽബരിത് അവന്റെ കണ്ണടച്ച് കൊണ്ട് തലയാട്ടി. അതോടെ അവന്റെ രൂപം നല്ലതുപോലെ തെളിഞ്ഞു.

വാണി, ഭാനു — അവർ രണ്ട് പേരുടെയും മനസില്‍ ഞാൻ സംസാരിച്ചു, ‘എന്റെയും നിങ്ങളുടെയും ശക്തി എന്തെന്ന് മനസ്സിലാക്കാൻ വേണ്ടിയാണ് ബാൽബരിത് ശ്രമിക്കുന്നത്. ദ്രാവക ലോകത്ത് വെച്ച് നിങ്ങള്‍ക്ക് എന്ത് സംഭവിച്ചു എന്ന് എനിക്ക് പോലും അറിയില്ല. പക്ഷേ വന്‍ ശക്തി നിങ്ങളില്‍ ഉണ്ട് എന്ന് മാത്രം എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. അതുകൊണ്ട്‌, നിങ്ങള്‍ക്ക് എന്ത് ചെയ്യാൻ കഴിയുമെന്നും നിങ്ങളുടെ ശക്തി എന്താണെന്നും ആര്‍ക്കും ഒരു സൂചനയും കൊടുക്കരുത്. ഭാവിയില്‍ നമുക്ക് അതുകൊണ്ട്‌ ഗുണം ഉണ്ടാവും.

‘പിന്നെ, വാണി, ഇനി മുതൽ നി എന്റെ പേര് പറഞ്ഞ് വിളിക്കണം. ചെകുത്താന്‍ ലോകത്ത് എല്ലാ ചെകുത്താന്‍മാരും മറ്റുള്ള ചെകുത്താന്റെ പേര് പറഞ്ഞാണ് വിളിക്കാറുള്ളത്. ഒരു ചെകുത്താന്‍ അടുത്ത ചെകുത്താനെ അപമാനിക്കാൻ വേണ്ടി മാത്രമാണ് പേര്‌ അല്ലാത്ത മറ്റ് എന്തെങ്കിലും വിളിക്കുന്നത്. അതുകൊണ്ട്‌ നമ്മൾ തുല്യ ശക്തരാണ് എന്ന് അവരെ ബോധ്യപ്പെടുത്തണം, നമ്മൾ പരസ്പരം ബഹുമാനിക്കുന്ന എന്നും അവർ മനസ്സിലാക്കണം. നമ്മൾ പരസ്പരം വിശ്വസിക്കുന്നു എന്ന് അവര്‍ക്ക് ബോധ്യമാവണം. ഇല്ലെങ്കില്‍ അവർ നമുക്കിടയിൽ ഭിന്നത സൃഷ്ടിക്കും.’

Recent Stories

The Author

118 Comments

  1. അടിപൊളി…അപ്പോള്‍ ഇന്ന് വരുമോ….

    1. വരുമെന്ന് തോനുന്നു…..

  2. Nxt എന്നാ post ആക്ക കട്ട വെയ്റ്റിംഗ് ആണ് bro

    1. കഴിഞ്ഞ രാത്രി submit ചെയ്തിട്ടുണ്ട്…

  3. മുകേഷ്

    മാസ്റ്റര്‍ പീസ്‌…..

  4. Waiting for the next part❤❤❤

    1. എഴുതി കഴിഞ്ഞു bro…. ഇപ്പോൾ പ്രൂഫ് read ചെയ്യുന്നു. അത് കഴിഞ്ഞതും submit ചെയ്യും.

  5. Waiting next part

    1. ഉടനെ കിട്ടും.

  6. Bro no words realy ilike it ur a genius

  7. Thanks cyrl bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com