ചെകുത്താന്‍ വനം 5 – ചെകുത്താന്‍ ലോകം [Cyril] 2297

Views : 81985

അതോടെ എന്റെ മനസില്‍ ആശ്വാസം, സാന്ത്വനം, സന്തോഷം നിറഞ്ഞ് കൂടി. എന്റെ മനസ്സില്‍ ഒരു അയവ് ഉണ്ടായി. എന്റെ മനസ്സില്‍ കടക്കാന്‍ എന്റെ അമ്മ എന്നോട് അനുവാദം ചോദിക്കുന്നത് എന്റെ മനസ്സില്‍ ഞാൻ കേട്ടു. ഞാനത് അനുവദിക്കാന്‍ തീരുമാനിച്ചു. എന്റെ മനസ്സില്‍ കടക്കാന്‍ ആഗ്രഹിക്കുന്ന എന്റെ അമ്മയെ ഞാൻ എന്തിന് തടയണം?.

പക്ഷേ എന്റെ അമ്മ എന്തിന്‌ എന്റെ മനസ്സിൽ കടക്കാന്‍ ശ്രമിക്കണം? ഇത് എന്റെ അമ്മയല്ല. എന്നെ കുടുക്കാൻ മന്ത്ര ഭക്ഷിനി ശ്രമം നടത്തുന്നു എന്ന് എനിക്ക് ബോധ്യമായി.

‘ചിന്തിക്ക് റോബി….. മന്ത്ര ഭക്ഷിനി യുടെ വശ്യ സ്വരത്തിന് നി അടിപ്പെട്ട് പോയാൽ നിന്നില്‍ ഉള്ള എല്ലാ നന്മ ശക്തിയേയും അവർ ഭക്ഷിച്ച് നിന്നെ ഒരു പൂര്‍ണ ചെകുത്താനായി മാറ്റാൻ അവര്‍ക്ക് കഴിയും. അതാണോ നിനക്ക് വേണ്ടത്? നിന്റെ മനസ്സ് കൊണ്ടല്ല, നിന്റെ ബുദ്ധി ഉപയോഗിച്ച് ചിന്തിക്കേണ്ട സമയമാണിത്.’ ഗിയ എന്നോട് അടിയന്തരമായി സംസാരിച്ചു.

പെട്ടന്ന് ഞാൻ എന്റെ മന രക്ഷാ കവചത്തെ ശക്തിപ്പെടുത്തിയതും എന്റെ അമ്മയെന്ന് തോന്നിച്ച ആ ശക്തി പിന്മാറി.

‘രണ്ട് പ്രപഞ്ചത്തിന്റെ ശാപവും പേറിയ നിനക്ക് ഞങ്ങളെ ഈ ശാപത്തിൽ നിന്നും രക്ഷിക്കാൻ കഴിയും…. പക്ഷേ നിനക്ക് ഒറ്റക്ക് അത് കഴിയില്ല—”

‘ആരാണ് നിങ്ങളെ ശപിച്ചത്?’ ഞാൻ ചോദിച്ചു.

‘രണ്ടാം പ്രപഞ്ചം.’

‘എന്തിന് —” എനിക്ക് തുടർന്ന് അവരോട് സംസാരിക്കാൻ കഴിഞ്ഞില്ല. കാരണം വാണി എന്റെ കൈയിൽ മുറുക്കി പിടിച്ചതും എന്റെ മനസ്സ് എന്റെ ശരീരത്തിൽ തിരിച്ച് വന്നു.

ലോക കവാടം തുറന്ന് കഴിഞ്ഞു. ബാൽബരിത് എന്നെ നോക്കി നില്‍ക്കുന്നതാണ് ഞാൻ കണ്ടത്. അവന്റെ കണ്ണില്‍ വല്ലാത്തൊരു തിളക്കം ഞാൻ കണ്ടു — വഞ്ചനയുടെ തിളക്കം. എനിക്കത് ഇഷ്ടപ്പെട്ടില്ല.

ഇപ്പോഴും ആ കഠാര അവന്റെ കൈയിൽ തന്നെ ഉണ്ടായിരുന്നു. ഒന്നും ചിന്തിക്കാതെ ഞാൻ പിന്നെയും എന്റെ മനസ്സിനെ അതിലേക്ക് കടത്തി. അതിൽ ഉണ്ടായിരുന്ന ശക്തിയെ എന്റെ ഉള്ളില്‍ വലിച്ചെടുക്കാൻ ആ ശക്തി എന്നെ പ്രേരിപ്പിച്ചത് കാരണം ആ ശക്തിയെ ഞാൻ എന്റെ ഉള്ളില്‍ വലിച്ചെടുത്തു.

ആ ശക്തി എന്റെ ഉള്ളില്‍ വ്യാപിക്കുന്നത് ഞാൻ അറിഞ്ഞു. ഉടനെ എന്റെ സാന്നിധ്യം ആ കഠാരയിൽ നിന്നും അപ്രത്യക്ഷമായി.

ഇപ്പോൾ അവന്റെ കൈയിലുള്ള ആ കഠാരയിൽ ഞാൻ നോക്കി. അതിൽ എന്തോ ഒരു മാറ്റം ഞാൻ കണ്ടു.

Recent Stories

The Author

118 Comments

  1. അടിപൊളി…അപ്പോള്‍ ഇന്ന് വരുമോ….

    1. വരുമെന്ന് തോനുന്നു…..

  2. Nxt എന്നാ post ആക്ക കട്ട വെയ്റ്റിംഗ് ആണ് bro

    1. കഴിഞ്ഞ രാത്രി submit ചെയ്തിട്ടുണ്ട്…

  3. മുകേഷ്

    മാസ്റ്റര്‍ പീസ്‌…..

  4. Waiting for the next part❤❤❤

    1. എഴുതി കഴിഞ്ഞു bro…. ഇപ്പോൾ പ്രൂഫ് read ചെയ്യുന്നു. അത് കഴിഞ്ഞതും submit ചെയ്യും.

  5. Waiting next part

    1. ഉടനെ കിട്ടും.

  6. Bro no words realy ilike it ur a genius

  7. Thanks cyrl bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com