ചെകുത്താന്‍ വനം 5 – ചെകുത്താന്‍ ലോകം [Cyril] 2297

Views : 81985

“നിന്റെ അന്ത്യം അടുത്ത് കഴിഞ്ഞു നായെ….. എന്റെ വെറും കൈ കൊണ്ട്‌ നിന്റെ തല ഞാൻ പിഴുതെടുക്കും…… നിന്റെ കൈകൾ ഒടിച്ചെടുത്ത് ആ കൈകൾ കൊണ്ട്‌ തന്നെ നിന്റെ നെഞ്ച് പിളർത്തി നിന്റെ ദുഷിച്ച ഹൃദയം ഞാൻ പറിച്ചെടുക്കും….. നിന്റെ അവയവങ്ങള്‍ ഓരോന്നായി ഞാൻ —”

വാണിയുടെ മന സാമീപ്യം പെട്ടന്ന് എന്റെ മനസില്‍ കടന്നത് ഞാൻ അറിഞ്ഞു. അവളുടെ ശക്തിയും ഞാൻ അറിഞ്ഞു. ആ ശക്തി എന്റെ മനസില്‍ ഒരു സാന്ത്വനമായി മാറി.

‘അരുത് റോബി, നിങ്ങളുടെ കോപം നിങ്ങൾ നിയന്ത്രിക്കണം. പല തരത്തിലുള്ള പരീക്ഷണങ്ങള്‍ നേരിടാൻ തയാറായി തന്നെ നമ്മൾ ഇറങ്ങി തിരിച്ചതാണ്. ചെകുത്താന്‍ ലോകത്ത് ബാൽബരിത് ഒരു മുഖ്യ സ്ഥാനം വഹിക്കുന്നവനാണ്. ഇപ്പോൾ അവനുമായി ഏറ്റുമുട്ടുന്നത് ദയവായി ഒഴിവാക്കണം.’ വാണി എന്റെ മനസില്‍ പറഞ്ഞു.

ബാൽബരിത് നെ എനിക്ക് കൊല്ലാന്‍ കഴിയുമെങ്കില്‍ അവനെ കൊല്ലണം എന്ന് തന്നെയായിരുന്നു ഞാൻ ആഗ്രഹിച്ചത്. ഈ ചതിയനേ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല.

പക്ഷേ വാണി പറഞ്ഞതും ശെരിയാണ്. ഇവന്‍ മുന്നൂറ്റി തൊണ്ണൂറ്റി ഒന്‍പത് പേര്‍ക്ക് അധിപന്‍ ആണ്. ഇവനെ ഇപ്പോൾ എന്തെങ്കിലും ചെയ്താല്‍ ഒരുപക്ഷേ ചെകുത്താന്‍ രാജാവുമായി ഉള്ള കൂടി കാഴ്ച നടന്നില്ല എന്ന് വരും.

“ഇനി നി ഒരിക്കലും എന്റെ പ്രിയപ്പെട്ടവരെ ഉപദ്രവിക്കാൻ നിന്റെ മനസ്സിൽ പോലും വിചാരിക്കരുത്. ഇതുപോലെ ഇനി എന്തെങ്കിലും സംഭവിച്ചാല്‍…… നമ്മൾ രണ്ട് പേരില്‍ ആരെങ്കിലും ഒരാൾ മാത്രമേ ഉണ്ടാകുകയുള്ളൂ.” അത്രയും പറഞ്ഞിട്ട് ഞാൻ ലോക കവാടത്തിലൂടെ നടന്ന് നീങ്ങി. എന്റെ ഇരു വശത്തായി വാണിയും ഭാനുവും നടന്നു.

വെളളത്തിന്റെ അടിയില്‍ നടക്കുന്നത് പോലെയാണ്‌ എനിക്ക് തോന്നിയത്. വെറും അഞ്ച് മീറ്റർ നടന്നപ്പോള്‍ ഞങ്ങൾ മറുവശത്ത്‌ എത്തി ചേര്‍ന്നു. ഞങ്ങൾ ചെകുത്താന്‍ ലോകത്ത് കാല്‍ കുത്തി.

ഇവിടെ ഇപ്പോൾ സന്ധ്യാ സമയമാണ്. താമസിയാതെ ഇരുട്ടാൻ തുടങ്ങുമെന്ന് തോന്നി.

ഞങ്ങളുടെ മുന്നില്‍ ഉള്ള കാഴ്ച കണ്ട് ഞങ്ങൾ മൂന്ന് പേരും മതിമറന്ന് നിന്നുപോയി. കാരണം, അത്രക്കും സുന്ദരമായിരുന്നു.

വിജനമായ മരുഭൂമി അല്ലെങ്കിൽ അഗ്നിപര്‍വ്വതം — അതായിരിക്കും ചെകുത്താന്‍ ലോകം എന്നാണ് ഞാൻ വിചാരിച്ചത്. പക്ഷേ എനിക്ക് തെറ്റി.

കണ്ണെത്തും ദൂരം വരെ എവിടെ നോക്കിയാലും എന്റെ കാൽ മുട്ടളവില്‍, ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത ഇനം പൂച്ചെടികള്‍ വളര്‍ന്ന് നില്‍ക്കുന്നു. അതിന്റെ അഴകും സുഗന്ധവും എന്റെ മുഖത്ത് പുഞ്ചിരി വരുത്തി.

കുറച്ചകലെ എങ്ങുനിന്നോ തുടങ്ങി എവിടെയോ ചെന്ന് അവസാനിക്കുന്ന ഒരു നദി ഒഴുകുന്നത് ഞാൻ കണ്ടു.

Recent Stories

The Author

118 Comments

  1. അടിപൊളി…അപ്പോള്‍ ഇന്ന് വരുമോ….

    1. വരുമെന്ന് തോനുന്നു…..

  2. Nxt എന്നാ post ആക്ക കട്ട വെയ്റ്റിംഗ് ആണ് bro

    1. കഴിഞ്ഞ രാത്രി submit ചെയ്തിട്ടുണ്ട്…

  3. മുകേഷ്

    മാസ്റ്റര്‍ പീസ്‌…..

  4. Waiting for the next part❤❤❤

    1. എഴുതി കഴിഞ്ഞു bro…. ഇപ്പോൾ പ്രൂഫ് read ചെയ്യുന്നു. അത് കഴിഞ്ഞതും submit ചെയ്യും.

  5. Waiting next part

    1. ഉടനെ കിട്ടും.

  6. Bro no words realy ilike it ur a genius

  7. Thanks cyrl bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com