ചെകുത്താന്‍ വനം 5 – ചെകുത്താന്‍ ലോകം [Cyril] 2297

Views : 81985

ബാൽബരിത് ഇപ്പോൾ ആ കഠാര കൊണ്ട്‌ അന്തരീക്ഷത്തില്‍ രണ്ടാം പ്രപഞ്ച ഭാഷയില്‍ എഴുതി. അത് വായിക്കാൻ കഴിഞ്ഞ എനിക്ക് അല്‍ഭുതം തോന്നി.

‘സുരക്ഷിതമായ പ്രവേശന മാര്‍ഗ്ഗം’ എന്നാണ് അവന്‍ എഴുതിയതിന്‍റെ പൊരുള്‍.

‘ആ ആയുധം എന്താണെന്ന് ഞങ്ങൾക്ക് അറിയാം.’ ദ്രാവക മൂര്‍ത്തി ദേഷ്യത്തോടെ എന്റെ മനസില്‍ പറഞ്ഞു.

“പതിനഞ്ച് നിമിഷം കൊണ്ട്‌ ലോക കവാടം തുറക്കും. ആദ്യം റോബി ആ കവാടം വഴി അപ്പുറത്ത് കടക്കണം. കാരണം ചെകുത്താന്‍ രക്തം നിന്നില്‍ ഉള്ളത് കൊണ്ട്‌ മറുവശത്ത് ഏതെങ്കിലും ചെകുത്താന്‍ ഉണ്ടെങ്കിൽ പോലും ആരും നിന്നെ ആക്രമിക്കില്ല. അത് മൂലം നിന്റെ സുഹൃത്തുക്കള്‍ രണ്ട് പേർക്കും നിന്റെ സംരക്ഷണത്തിൽ സുരക്ഷിതരായി കടക്കാന്‍ കഴിയും. പിന്നെ, ലോക കവാടം തുറക്കുന്നത് ഞാൻ ആയതുകൊണ്ട് ഞാൻ ആയിരിക്കണം അവസാനമായി കടക്കേണ്ടത്. കാരണം ഞാൻ കടന്ന് കഴിഞ്ഞതും ആ കവാടം താനേ അപ്രത്യക്ഷമാകും.” ബാൽബരിത് എന്നെ നോക്കാതെ പറഞ്ഞിട്ട് അവന്‍ പിന്നെയും മന്ത്രം ഉരുവിട്ടു.

ചെകുത്താന്‍ ലോകത്തേക്ക് ഞാൻ കടന്നതും ഞങ്ങളുടെ ലോകത്ത് നില്‍ക്കുന്ന വാണിയേയും ഭാനുവിനെയും ബാൽബരിത് എന്തെങ്കിലും ചെയ്യുമെന്ന കാര്യത്തിൽ ഒരു തർക്കവും ഇല്ലായിരുന്നു.

അവന്റെ കൈയിൽ ഉണ്ടായിരുന്ന കഠാരയിൽ ഞാൻ സൂക്ഷിച്ച് നോക്കി. ‘എന്താണ് ആ ആയുധം?’ ഞാൻ ചോദിച്ചു.

‘കാഴ്ചയില്‍ കുതിരയെ പോലെ തോന്നിക്കുന്ന അപാര മാന്ത്രിക ശക്തിയുള്ള ഒറ്റ കൊമ്പന്‍ കുതിര യുടെ കൊമ്പാണ് അത്. ആത്മാഭിമാനമുള്ള വര്‍ഗ്ഗമാണ് അവർ. പക്ഷേ പല ലക്ഷം വർഷങ്ങൾക്ക് മുമ്പ്‌ ആ വര്‍ഗ്ഗം ഒരു ശാപത്തിന്റെ പിടിയില്‍ അകപ്പെട്ട് പോയി. അതിന്‌ ശേഷം മന്ത്ര ഭക്ഷിനി എന്നാണ് ആ വര്‍ഗ്ഗം അറിയപ്പെടുന്നത്.’

‘മന്ത്ര ഭക്ഷിനി?’ സംശയത്തോടെ ഞാൻ ചോദിച്ചു.

‘അതേ, മന്ത്ര ഭക്ഷിനി. പല ലോകത്തും കൂടുതലായി സമാഹരിച്ചിരിക്കുന്ന നന്മയുടെ മന്ത്ര ശക്തിയാണ് അവരുടെ ഭക്ഷണം. അതുകൊണ്ടാണ് അവര്‍ക്ക് ആ പേര് ലഭിച്ചത്. പിന്നെ ഈ പ്രപഞ്ചത്തില്‍ ഏത് ലോകത്ത് വേണമെങ്കിലും ലോക കവാടം ഇല്ലാതെ അവര്‍ക്ക് കടക്കാന്‍ കഴിയും.’

Recent Stories

The Author

118 Comments

  1. അടിപൊളി…അപ്പോള്‍ ഇന്ന് വരുമോ….

    1. വരുമെന്ന് തോനുന്നു…..

  2. Nxt എന്നാ post ആക്ക കട്ട വെയ്റ്റിംഗ് ആണ് bro

    1. കഴിഞ്ഞ രാത്രി submit ചെയ്തിട്ടുണ്ട്…

  3. മുകേഷ്

    മാസ്റ്റര്‍ പീസ്‌…..

  4. Waiting for the next part❤❤❤

    1. എഴുതി കഴിഞ്ഞു bro…. ഇപ്പോൾ പ്രൂഫ് read ചെയ്യുന്നു. അത് കഴിഞ്ഞതും submit ചെയ്യും.

  5. Waiting next part

    1. ഉടനെ കിട്ടും.

  6. Bro no words realy ilike it ur a genius

  7. Thanks cyrl bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com