* ഗൗരി – the mute girl * 9 [PONMINS] 392

പിറ്റേദിവസം രാവിലെ തന്നെ അവർ airport പുറപ്പെട്ടു പോകുന്ന വഴിക്ക് അവർ ബാബയെ കാണാൻ ചെന്നു അവിടെ എത്തി എല്ലാവരോടും യാത്ര പറഞ്ഞു പോരാൻ നേരം രുദ്രൻ ഗൗരിടെ കയ്യിൽ ഡോക്യൂമെന്റസ് വെച്ച് കൊടുത്തു ബാബക് കൊടുക്കൻ പറഞ്ഞു അത് ആ കെട്ടിടത്തിന്റെ ഡോക്യൂമെന്റസ് ആയിരുന്നു അവൾ സന്തോഷത്തോടെ അത് ബാബക് കൈമാറി അതോടപ്പം മക്കളെകൊണ്ട് ഒരു envelop കൈമാറി അതിൽ ഇനി മുതൽ ആ സ്ഥാപനത്തിന്റെ സ്‌പോൺസർഷിപ് ദേവ് ഗ്രൂപ്സ് ഏറ്റടുത്തതിന്റെ പേപ്പേഴ്സ് ആയിരുന്നു ആ വൃദ്ധൻ നിറഞ്ഞ കണ്ണുകളോടെ അവർക്കു നന്ദി പറഞ്ഞു ,,അതോടെ അവർ ആ നഗരം വിട്ട് ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കു പറന്നു

നാട്ടിൽ എത്തിയ ശേഷം അവർ നേരെ പോയത് വക്കീൽ ഓഫീസിൽ ആയിരുന്നു രുദ്രനും ഋഷിയും ഗൗരിയും ആയിരുന്നു അകത്തുപോയത്

വക്കീൽ : മോൾക് എന്നെ ഓർമ ഉണ്ടോ ,,കുറെ മുൻപ് കണ്ടതാണ് ,,മുത്തശ്ശൻ അദ്ദേഹത്തിന്റെ പേരിലുള്ള എല്ലാ സ്വത്തുക്കളും ഭാഗം വെച്ചിട്ടുണ്ട് അതിൽ കാളിയാർ ഗ്രൂപ്പ് എന്ന ബിസിനസ് സാമ്രാജ്യവും , കാളിയാർ തറവാടും മോൾടെ പേരിൽ ആണ് ഉള്ളത് , തറവാട് ഇന്ന് പണ്ടത്തെ പോലെ ഒന്നും അല്ല അതൊക്കെ പുതുക്കി പണിത് വലിയ മണിമാളിക ആക്കിയിട്ടുണ്ട് നിന്റെ അമ്മായിയും മക്കളും അവർക്കറിയില്ലലോ അത് അവരുടെ സ്വന്തം അല്ലെന്ന് , പിന്നെ നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ഞാൻ അന്വേഷിചിരുന്നു കാളിയാർ ഗ്രൂപ്പ് വഴി അവർ ഒരു illegal ഇടപാടും നടത്തിയിട്ടില്ല , അതുകൊണ്ട് മോൾ ആ സാമ്രാജ്യം ഏറ്റെടുക്കുന്നത് കൊണ്ട് ഒരു റിസ്കും ഇല്ല , അതുപോലെ തറവാട്ടിൽ ആണ് എല്ലാവരും താമസം അവിടെ കേറാൻ legal ഹെല്പ് വേണേൽ നമുക്ക് ആവശ്യപ്പെടാം കോർട്ട് ഓർഡർ ഉണ്ട്

രുദ്രൻ : വേണ്ട അതിന്റെ ആവശ്യം ഇല്ല ,,ഇപ്പൊ നേരെ പോകുന്നത് ഓഫീസിലേക്കു ആണ് ബാക്കി അവിടെ ചെന്നിട്ട് ,,രുദ്രൻ ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു ,,ഡോക്യൂമെന്റസ് എല്ലാം വാങ്ങി അവർ അവിടെ നിന്നിറങ്ങി പുറകെ തന്നെ വക്കീലും ഉണ്ടായിരുന്നു ,

അവരുടെ വണ്ടി ചെന്ന് നിന്നത് കാളിയാർ ഗ്രൂപ്പിന്റെ ഹെഡ് ഓഫീസിനു മുൻപിൽ ആണ് ,,മക്കളെ ആര്യനെയും അച്ചുവിനെയും ഏൽപ്പിച്ചു ,ബാക്കി ഉള്ളവർ അകത്തേക്കു കയറി ,നേരെ റിസെപ്ഷനിലേക് ചെന്നു

രുദ്രൻ :hi ഞങ്ങൾക് md യെ ഒന്ന് കാണണം

റിസെപ്ഷനിസ്റ്: സോറി സർ ഒരു മീറ്റിംഗിൽ ആണ് ബോർഡ് മെംബേർസ് എല്ലാം ഉണ്ട് ,,കാണാൻ പറ്റുമെന്ന് തോന്നുന്നില്ല

വക്കീൽ : ഞാൻ കാളിയാർ ഗ്രൂപ്പിന്റെ ലീഗൽ അഡ്വൈസർ ആണ് , ഇത് ഈ കമ്പനിയുടെ ഓണർ സൊ ഞങ്ങള്ക് അകത്തേക്കു പൂവാം

അത്രയും പറഞ്ഞു അവർ മുന്നോട്ട് നടന്നു , ആ പെൺകുട്ടി എന്ത് ചെയ്യുമെന്നറിയാതെ പകച്ചു നിന്നു , കോൺഫറൻസ് റൂമിനു മുന്നിൽ എത്തിയ ഗൗരി എല്ലാവരെയും ഒന്ന് നോക്കി രുദ്രൻ ചിരിച്ചുകൊണ്ട് അകത്തേക്കു കയറിക്കൊള്ളാൻ പറഞ്ഞു

59 Comments

  1. Mone super next part vannillallo ethuvare ❤️❤️❤️❤️❤️❤️❤️❤️❤️❤️???????????

    1. ariyilla ,, varumayirikkum ,, njan innale post cheythittund

      1. Okay thanks for reply

      2. Bro post chayaunath 10 allaa

Comments are closed.