* ഗൗരി – the mute girl * 9 [PONMINS] 391

കാർത്തി : അന്ന് തൊട്ടു തിരയുന്നതാണ് നിങ്ങളെ , ആ ഒരു രാത്രിയോടെ ഇവൻ ആകെ കൈവിട്ടുപോയ അവസ്ഥ ആയി ,,എത്ര തേടിയും കിട്ടാത്ത നിന്നെ തേടി പല പല നാടുകൾ താണ്ടി ,, ബിസിനെസ്സിൽ നിന്നും വീട്ടിൽ നിന്നും എല്ലാം വിട്ട് നിന്നു ,,,മദ്യത്തിന് അടിമ ആയി ,,, ആരോ ഒരാൾ കൂടെ ഒരാൾ കൂടെ നിന്ന് ചതിക്കുന്നുണ്ടെന്ന് മനസ്സിലായി പക്ഷേ ആര് ,,അത് കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല ,,വീട്ടിലുള്ള ഓരോരുത്തരുടെയും പുറകിൽ കഴിഞ്ഞ 10 വർഷമായി നമ്മുടെ ആളുകൾ ഉണ്ട് ,,പക്ഷെ ഒരു ക്ലൂ പോലും കിട്ടിയില്ല ഇതുവരെ
കാർത്തി നിരാശയോടെ പറഞ്ഞു

ജിത്തു : ആ അമ്മായിമാരുടെ മക്കൾ ഒക്കെ

കാർത്തി : മാളവിക കല്യാണം കഴിഞ്ഞു ഡിവോഴ്സ് ആയി നിൽക്കുന്നു രോഹിണി കല്യാണം കഴിഞ്ഞു മക്കൾ ആയി ,,രാധുവിനെ ഇന്ദ്രൻ ആണ് കെട്ടിയത്,

ജിത്തു : ജഗന്റെയും ഭദ്രന്റെയും സ്റ്റാൻഡ് എന്താ

കാർത്തി : അവന്മാർ കുഴപ്പക്കാർ ആണെന്നൊന്നും പ്രത്യക്ഷത്തിൽ ഇല്ല

ജിത്തു : അപ്പൊ വലിയൊരു സമസ്യ ആണ് മുൻപിൽ ഉള്ളത് ,,ഇതെങ്ങനെ പരിഹരിക്കും

പെട്ടെന്ന് ദേവൂട്ടി എണീച്ചു നിന്നു

ദേവൂട്ടി : ഗൗരിയെ ആണ് അവർക്കെല്ലാം ആവശ്യം ഗൗരി ആ തറവാട്ടിൽ കാൽ കുത്തിയാൽ ഇതുവരെ മാളത്തിൽ പതുങ്ങിയിരിക്കുന്ന സകല വിഷ വിത്തുകളും പുറത്തു വരും ,,പക്ഷേ ഗൗരി ആ മണ്ണിൽ കാലുകുത്തുന്നത് ഒരിക്കലും രുദ്രന്റെ ഭാര്യ ആയി മാത്രം ആവില്ല ,,, കാളിയാർ സഹദേവന്റെയും ദേവമഠം ആവണി ദേവ് വർമ്മയുടെയും മകൾ കൂടി ആയായിരിക്കും ,,ഇനി ഒരിക്കലും ഒരു രുദ്രനും ഇറുക്കി വിടാൻ പറ്റാത്ത അവകാശവുമായി ,,,,,,, ഇനി ഈ യുദ്ധം ഗൗരിയുടേതാണ് ,,,എന്റെ ജീവിതം തകർത്ത ,,എന്റെ മക്കൾക്കു അവരുടെ അച്ഛന്റെ സ്നേഹം നിഷേധിച്ച ഒരുത്തനെയും വെറുതെ വിടില്ല ,,,ഒരുത്തനെയും വെറുതെ വിടില്ല

അലാറം അടിക്കുന്നത് കേട്ടാണ് ഗൗരി കണ്ണ് തുറന്നത് ഫോൺ എടുത്ത് സമയം നോക്കി 5 മണി,,,ഇന്നലെ എല്ലാം കഴിഞ്ഞു എപ്പോഴാണ് വന്നു കിടന്നത് എന്നോർമ്മയില്ല ,,എണീക്കാൻ നോക്കിയപ്പോ ആരോ തന്നെ ചുറ്റിപ്പിടിച്ചു കിടക്കുന്നു ആരാ എന്ന് നോക്കിയപ്പോ അച്ചു ,,ഈ പെണ്ണിനെ ഞാൻ ഇന്നലെ ബെഡിൽ അവരുടെ കൂടെ കിടത്തിയതല്ലേ ഇതെപ്പോഴാ ഇവിടെ വന്നു കിടന്നത് ,,സ്ഥല പരിമിതി മൂലം എല്ലാവരെയും ബെഡിൽ കിടത്തിയിട്ടാണ് ഞാൻ താഴെ ഷീറ്റ് വിരിച്ചു കിടന്നത് ,, പതിയെ എഴുനേറ്റു ഗൗരി ബെഡിൽ നോക്കിയപ്പോ ബാക്കി ഉള്ള പെൺപട മുഴുവൻ കെട്ടിപ്പിടിച്ച കിടക്കുന്നുണ്ട് ,,ഫ്രഷ് ആയി നേരെകിച്ചണിലേക് കേറി ചായക്കും കോഫിക്കും വെള്ളം വെച്ചു ,,എല്ലാവര്‍ക്കും ഉള്ള ഫുഡ് ഉണ്ടാക്കൽ നടക്കില്ല അതുകൊണ്ട് രാവിലത്തെ ഫുഡ് വിളിച്ചു ഓർഡർ ചെയ്യണം ,,ചായയും കാപ്പിയും ഗ്ലാസ്സുകളിൽ ആക്കി ഹാളിലേക് നടന്നു ,,രുദ്രേട്ടനും കാർത്തിയേട്ടനും ജിത്തുവും ഹാളിൽ ആണ് കിടന്നത് ,, ചെന്ന് നോക്കിയപ്പോ കാർത്തിയേട്ടന്റെയും ജിത്തുവിന്റെയും നടുക്ക് കിടക്കുന്നുണ്ട് 3 കുറുമ്പന്മാർ ,,രുദ്രേട്ടനെ നോക്കിയപ്പോ അച്ഛന്റെ രണ്ടു സൈഡിലും

59 Comments

  1. Mone super next part vannillallo ethuvare ❤️❤️❤️❤️❤️❤️❤️❤️❤️❤️???????????

    1. ariyilla ,, varumayirikkum ,, njan innale post cheythittund

      1. Okay thanks for reply

      2. Bro post chayaunath 10 allaa

Comments are closed.