രുദ്രൻ : ഋഷിക് നന്ദുവിനെയും ആര്യന് ദിയയെയും ഇഷ്ട്ടമാണ് അവരുടെ സമ്മതം കിട്ടിയതിനു ശേഷമാണ് ഞാൻ ഇത് പറയുന്നത് നിങ്ങൾ തീരുമാനിക്ക് അതിനു ശേഷം ബാക്കി കാര്യങ്ങൾ
ഋഷിയും ആര്യനും രുദ്രനെ നോക്കി “ഞങ്ങൾ എപ്പോ സമ്മതം പറഞ്ഞു “ എന്ന പോലെ
രുദ്രൻ : നിങ്ങളെ ഒക്കെ വളർത്തിയ ആള ഞാൻ നിന്റെ ഒക്കെ നോട്ടത്തിൽ നിന്ന് തന്നെ കാര്യങ്ങൾ എനിക്ക് മനസ്സിലാവും
ഋഷിയും ആര്യനും ഒന്ന് പല്ലിളിച് ചിരിച്ചു
മുറിയിൽ ഇരിക്കുക ആണ് ഗൗരിയും ജിത്തുവും നന്ദുവും ദിയയും
ഗൗരി : നിങ്ങളിൽ ഞാൻ ഒന്നും അടിച്ചേൽപ്പിക്കുന്നില്ല ,എന്നാലും ഇതിനു നിങ്ങൾ സമ്മതിക്കണം എന്നാണ് എന്റെ അഭിപ്രായം കിട്ടാവുന്നതിൽ വെച്ചു ഏറ്റവും നല്ല ബന്ധം ആണ് നിങ്ങളെ പോലെ തന്നെ അവരും എന്റെ പ്രിയപ്പെട്ടവർ ആണ് ബാക്കി എല്ലാം നിങ്ങളുടെ തീരുമാനം (ഇത്രവര്ഷം കൂടെ ഉള്ളത് കൊണ്ട് ഗൗരിയുടെ ഭാഷ ഇവർക്കെല്ലാം അറിയാം )
ദിയ : ചേച്ചി ഞങ്ങൾക് അതിനുള്ള യോഗ്യത ഉണ്ടോ
ജിത്തു : യോഗ്യതയുടെ കണക്കൊന്നും ഇവിടെ നോക്കണ്ട മാന്യമായി തന്നെ ആണ് നമ്മൾ ജീവിക്കുന്നത് അവരും അതെ മാന്യതയോടെ വന്നു പെണ്ണ് ചോദിച്ചു ,നിങ്ങൾക്ക് അവരെ ഇഷ്ട്ടമാന്നെങ്കിൽ സമ്മതം പറയാം
അങ്ങോട്ടേക് കുട്ടി പട്ടാളങ്ങളും വന്നു
ദുർഗ്ഗ : എന്തായി , ഉടനെ ബിരിയാണി കിട്ടോ
ദിയയും നന്ദുവും അവളെ ഒന്ന് കണ്ണുരുട്ടി നോക്കി
ജിത്തു : എന്തിനാ ഇത്ര ആലോചിക്കുന്നേ അവർക്കെല്ലാം അറിയാം പിന്നെന്താ പ്രശ്നം
ദിയയും നന്ദുവും ഒന്ന് പുഞ്ചിരിച്ചു സമ്മതം അറിയിച്ചു ഉടൻ കുട്ടിപ്പട്ടാളം തുള്ളിച്ചാടി അലറികൂവിക്കൊണ്ടു രുദ്രനെടുത്ത പോയി പറഞ്ഞു , അവര്ക് സമ്മതം ആണെന്നറിഞ്ഞതും , മണവാളന്മാർ രണ്ട് പേരും സന്തോഷത്തോടെ ചിരിച്ചു ,വീണ്ടും എല്ലാവരും ഹാളിൽ ഒന്നിച്ചു കൂടി ,, ഋഷിയും നന്ദുവും ,, ആര്യനും ദിയയും കണ്ണുകൾ കൊണ്ട് ഒന്ന് കോർത്തെങ്കിലും പെട്ടെന്ന് നോട്ടം മാറ്റി ഗൗരിയുടെ അടുത്ത് ഇരുന്നു അവർ
രുദ്രൻ : അത് തീരുമാനം ആയ സ്ഥിതിക്ക് ഇനി ബാക്കി ഉള്ള കാര്യങ്ങൾ നാട്ടിൽ ചെന്നിട്ട് അച്ഛൻ തീരുമാനിക്കട്ടെ
Mone super next part vannillallo ethuvare ❤️❤️❤️❤️❤️❤️❤️❤️❤️❤️???????????
ariyilla ,, varumayirikkum ,, njan innale post cheythittund
Okay thanks for reply
Bro post chayaunath 10 allaa
yes