* ഗൗരി – the mute girl * 9 [PONMINS] 392

നെഞ്ചിലേക് തലവെച്ചു കിടക്കുന്നുണ്ട് ദേവിയും ദേവുട്ടിയും രണ്ടു പേരെയും കൈകൾ കൊണ്ട് ചേർതു പിടിച്ചിട്ടുണ്ട് ,,ആ കാഴ്ച മനസ്സ് നിറച്ചു കണ്ടു ഞാൻ ,,എന്നെ വിഷമിപ്പിക്കാൻ അവർ ചോദിക്കാറില്ലെങ്കിലും അവരുടെ അച്ഛനെ അവര്ക് ഒരുപാട് മിസ് ചെയ്തിട്ടുണ്ട് എന്ന് എനിക്കറിയാം,, ജിത്തുവിനെ തട്ടി വിളിച് എണീപ്പിച്ചു ,,ഫുഡ് ഓർഡർ ചെയ്യിപ്പിച്ചു ,, അവൻ എണീറ്റപ്പോൾ തന്നെ കുട്ടിപട്ടാളവും എണീച് അവരുടെ കാര്യങ്ങൾ ചെയ്യാൻ തുടങ്ങി ഫുഡ് ഉണ്ടാക്കേണ്ട അതുകൊണ്ട് 5 പേരും ഒന്നിച്ചുപോയി ഇന്ന് ..ജിത്തു ആൺപടകളെ എല്ലാം കുത്തിപ്പൊക്കി ഞാൻ പെൺപടകളെയും
എല്ലാരും ഫ്രഷ് ആയി ഹാളിൽ വന്നപ്പോഴേക്കും മക്കളും ഫുഡും വന്നു പിന്നെ അത് കഴിച്ചു

രുദ്രൻ : ഞങ്ങള്ക് ഒന്ന് പുറത്തു പോണം ,,ചില കാര്യങ്ങൾ ചെയ്ത് തീർക്കാൻ ഉണ്ട് ,ആര്യനും ആദിയും ഇവിടെ ഉണ്ടാവും , ഗായു ഇന്നല്ല നാളെ രാവിലെ ആണ് നമ്മൾ പോകുന്നത് ഇന്നിവിടെ കുറച്ച കാര്യങ്ങൾ ചെയ്യാൻ ഉണ്ട് , പാക്കിങ് എല്ലാം തീർത്തു വെക്കണം

അപ്പോഴാണ് ആരോ കാളിങ് ബെൽ അടിച്ചത് ഗൗരി പോയി ഡോർ തുറന്നതും ഒരു ഡോബർമാൻ നായ അവളുടെ മേലേക് ചാടി വീണു സ്നേഹപ്രകടനം നടത്തി ,അതിനെ അവിടെ ആക്കി കൊണ്ടുവന്ന ആൾ പോയി

ദേവൂട്ടി : ഇത് ടൈഗർ ഞങ്ങളുടെ pet ആണ് പപ്പ പോകുമ്പോൾ ഇവനെ കൂടി കൊണ്ടുപോവാൻ പറ്റുമോ

രുദ്രൻ: പിന്നെന്താ നമുക് കൊണ്ട് പൂവാട്ടോ
ദേവൂട്ടി ചിരിയോടെ തലയാട്ടി ,ജിത്തു അവളുടെ ഗൗരിയുടെ മുഖത്തേക് നോക്കി ഒന്ന് ഗുഢമായി ചിരിച്ചു .രുദ്രനും ഇന്ദ്രനും ഋഷിയും കാർത്തിയും ഗായുവും പോയി ,,ജിത്തു യൂണിഫോം ഇട്ടു ഇറങ്ങി വന്നപ്പോ അച്ചു കണ്ണും തള്ളി നോക്കി നിന്നു ,,അവനും ഒന്ന് ചിരിച്ചു കൊടുത്ത ഡ്യൂട്ടിക് പോയി ,,നന്ദു വിളിച്ചു ലീവ് പറഞ്ഞു ,,എല്ലാവരും പാക്കിങ് ആരംഭിച്ചു ,,,ഉച്ചക് ശേഷമാണ് പോയവർ എല്ലാം വന്നത് ,,എല്ലാവരും ഹാളിൽ വന്നിരുന്നു

കാർത്തി : നല്ല രാവിലെ 8 മണിക്ക് ആണ് ഫ്ലൈറ്റ്
അതുകൊണ്ട് ഒരു 6 .30 ആവുമ്പോഴേക് എല്ലാവരും റെഡി ആവണം
ഗൗരി ദേവൂട്ടിയെ ഒന്ന് നോക്കി ആ നോട്ടത്തിൽ കാര്യം മനസ്സിലായ പോലെ അവൾ ചിരിച്ചു

ദേവൂട്ടി : അമ്മ പറഞ്ഞ കാര്യങ്ങൾ എന്തായി

രുദ്രൻ ഫൈലിൽ നിന്ന് കുറച്ച ഇന്വെലോപ്സ് എടുത്തു ഒരെണ്ണം കനിയുടെ കയ്യിലേക് കൊടുത്തു അത് പാലക്കാട് തന്നെ ഉള്ള ഒരു ഹോസ്പിറ്റലിൽ അവൾക്കുള്ള അപ്പോയ്ന്റ്മെന്റ് ലെറ്റർ ആയിരുന്നു അവൾ തൊഴു കൈകളോടെ രുദ്രനെ നോക്കി കണ്ണീർ പൊഴിച്ചു

രുദ്രൻ : ഇനി എനിക്ക് പറയാൻ ഉള്ളത് ഗൗരിയോടും ജിത്തുവിനോടും ആണ് ,,ഗൗരി ചോദിച്ചപോലെ കൃത്യമായ ഒരു കാരണം ഇല്ലാതെ നന്ദുവിനെയും ദിയയെയും അങ്ങോട്ട് കൊണ്ടുപോയാൽ അവിടുള്ളവർ എന്തെങ്കിലും പറയും എന്ന ഡൌട്ട് ഉള്ള സ്ഥിതിക് അവരെ രണ്ടുപേരെയും ദേവമഠത്തിലെ മരുമക്കൾ ആയി തരാൻ നിങ്ങൾക് സമ്മതം ആണോ

രുദ്രന്റെ ആ ചോദ്യം കേട്ട് ദിയയും നന്ദുവും ഞെട്ടി ,, ഗൗരിയും ജിത്തുവും സന്തോഷത്തോടെ തലയാട്ടി ,,ആര്യനും ഋഷിയും ആകെ കൺഫ്യൂസ് അടിച്ചു നിന്നു

59 Comments

  1. Mone super next part vannillallo ethuvare ❤️❤️❤️❤️❤️❤️❤️❤️❤️❤️???????????

    1. ariyilla ,, varumayirikkum ,, njan innale post cheythittund

      1. Okay thanks for reply

      2. Bro post chayaunath 10 allaa

Comments are closed.