ഗൗരിക്ക് ബോധം പോയതിനു ശേഷം അവളെയും ഋഷിയെയും താങ്ങി പിടിച്ചു കൊണ്ട് പോകുന്നതും അവിടെ കിടത്തിയ ശേഷം ഡ്രെസ്സുകൾ അഴിച്ചു മാറ്റുന്നതും തലവന്റെ ബോഡി എടുത്ത് അവർ എല്ലാം പോകുന്നതും എല്ലാം ഉണ്ടായിരുന്നു അതിൽ
അതെല്ലാം കണ്ടപ്പോ രുദ്രൻ ചെയ്തതും പറഞ്ഞതും എല്ലാം എല്ലാം അബദ്ധമായി പോയി എന്ന് ചിന്തിച്ചു ,
ഋഷി : MR രുദ്ര ദേവ വർമ്മ ഇപ്പൊ എന്ത് പറയുന്നു ,,,ഋഷി അവനോട് ദേഷ്യത്തിൽ ചോദിച്ചു
6 മാസം ഭാര്യ സോറി ഭാര്യ അല്ലല്ലോ തേവിടിശ്ശി അല്ലേ ആ 6 മാസം കൂടെ കിടന്നു തന്നവൾ പോട്ടെ,,കഴിഞ്ഞ 20 വര്ഷം ഈ കയ്യിൽ തുങ്ങി നടന്ന എന്നെ നിങ്ങൾക് വിശ്വാസം ഇല്ല അല്ലെ
തനിക് അറിയോടോ ആ മിണ്ടാപ്രാണി എനിക്ക് ആരായിരുന്നു എന്ന് ,,,,എനിക്ക് എന്റെ അമ്മക് തുല്യമാണ് ,,,അവളെ ആണ് താൻ വേശ്യ എന്ന് വിളിച്ചത് ഋഷി ദേഷ്യം കൊണ്ട് അലറുക ആയിരുന്നു
രുദ്രൻ: മോനെ ഞാൻ അറിയാതെ പറ്റിപോയെടാ ക്ഷമിക്കേടാ,,, രുദ്രൻ ഋഷിയുടെ കാലിലേക് വീണുകൊണ്ട് ആർത്തു കരഞ്ഞു അവൻ രുദ്രനെ തട്ടി കളഞ്ഞു ,,
ഋഷി : തൻ നാളെ രാവിലയെ ഏതു എന്നല്ലേ പറഞ്ഞത് പിന്നെ എങ്ങനെ ഇപ്പൊ അവിടെ ,,അതോ ഇങ്ങനെ ഒന്ന് ഇവിടെ നടക്കും എന്ന് ആരേലും പറഞ്ഞിട്ട് വന്നതാവും അല്ലെ
അച്ചു വാ ഇയാൾ പറഞ്ഞപോലെ ഇനി ഞങ്ങളിൽ ഒരാൾ മതി ഇവിടെ ,,അതുകൊണ്ട് ഞാൻ ഇറങ്ങുന്നു ഇനി ഏട്ടത്തി വരാതെ ഞാനും എന്റെ അച്ചുവും ഈ പടി ചവിട്ടില്ല
അപ്പോഴാണ് ഡെലിവറി ബോയ് കേക്ക് കൊണ്ടുവന്നത്
ഋഷി : ആ കൃത്യ സമയത് കൊണ്ട് വന്നല്ലോ
ഋഷി ആ കേക്ക് വാങ്ങി നിലത്തിരുന്നു കരയുന്ന രുദ്രന്റെ മുന്നിൽ കൊണ്ട് വെച്ചു
തുറന്നു നോക്കടോ അത് ,,,,രുദ്രൻ അനങ്ങിയില്ല അങ്ങനെ തന്നെ ഇരുന്നു ,,ഒടുക്കം ഋഷി തന്നെ ഓപ്പൺ ആക്കി രുദ്രന്റെ മുന്നിലേക്കു വെച്ചുകൊടുത്തു അതിൽ
“CONGRATS DADDY TO BE “
എഴുതിയിരുന്നു അത് കണ്ടപ്പോ രുദ്രൻ തല ഉയർത്തി ഋഷിയെ നോക്കി
ഋഷി : 6 മാസം നിങ്ങടെ കൂടെ കിടത്തിയ ആ വേശ്യയുടെ വയറ്റിൽ നിങ്ങളെ കുഞ്ഞു വളരുന്നുണ്ട് ,,,ആ സന്തോഷ വാർത്ത പറയാൻ ആണ് ഇതെല്ലം അറേഞ്ച് ചെയ്തത് പക്ഷെ പക്ഷെ
രുദ്രൻ …ആആആആആആ അലറി വിളിച്ചുകൊണ്ട് കരഞ്ഞു …ഇതെല്ലം കേട്ട് ചങ്ക് പൊട്ടി ആ അച്ഛനും അമ്മയും നിന്നു
രുദ്രന്റെ അടുത്തേക് പാഞ്ഞു വന്ന കാർത്തി
കാർത്തി : ഇങ്ങനെ നിന്ന പറ്റില്ല ഒറ്റക്കൊരു പെൺകുട്ടി ഈ സമയത് പുറത്തിറങ്ങി നടക്ക എന്ന് പറയുന്നത് റിസ്ക് ആണ് പെട്ടെന്ന് വാ പോയി അന്വേഷിക്കാം
രുദ്രൻ ചാടി എണീച് കാർത്തിയുടെ കൂടെ പുറത്തേക് പാഞ്ഞു അതെ സമയം അച്ചുവിന്റെ കൈപ്പിടിച്ച ഋഷിയും ആ വീടിന്റെ പടി ഇറങ്ങി
Mone super next part vannillallo ethuvare ❤️❤️❤️❤️❤️❤️❤️❤️❤️❤️???????????
ariyilla ,, varumayirikkum ,, njan innale post cheythittund
Okay thanks for reply
Bro post chayaunath 10 allaa
yes