* ഗൗരി – the mute girl * 9 [PONMINS] 392

ഗൗരി – the mute girl*-part 9

Author : PONMINS | Previous Part

 
 

മുംബൈ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ,ഒരു ബുക്കും പേനയും വാങ്ങി വെച്ചിരുന്നു കയ്യിൽ ആദ്യം കണ്ട ഒരു മലയാളി ടാക്സിക്കാരനോട് ,ഇവിടെ അടുത് മലയാളി നടത്തുന്ന ഏതെങ്കിലും അഗതിമന്ദിരം ഉണ്ടോ എന്ന് ചോദിച്ചു അയാൾക് അറിയുന്ന ഒന്നുണ്ട് പക്ഷേ മലയാളിയുടെ അല്ല അയാൾ സംസാരിച്ചു റെഡി ആക്കി തരാം എന്ന് പറഞ്ഞപ്പോ അങ്ങോട്ട് പോയി അതൊരു വീട് മോഡൽ സെറ്റപ്പ് ആയിരുന്നു അതിന്റെ ഓണർ കബീർ ബാബ എന്നറിയപ്പെടുന്ന വെക്തി ആണ് അയാളോട് ഞങ്ങൾ കാര്യങ്ങൾ പറഞ്ഞു 2 വര്ഷം ഇവിടെ നിക്കാൻ സമ്മതിക്കണം എന്നും അത് കഴിഞ്ഞു ജോബ് റെഡി ആക്കി മാറിക്കൊള്ളാം എന്നും പറഞ്ഞു ,,,ഞാൻ പ്രേഗ്നെന്റ് ആണെന്ന് കേട്ടപ്പോ അയാൾ ഒരു മടിയും കൂടാതെ സമ്മതിച്ചു ,,ജിതിനെ ഡിഗ്രിക്കും ദിയയെ 10ത് നും നന്ദുവിനെ +1 നും ചേർത്ത് ബാബ ,,,,3അം മാസത്തെ സ്കാനിങ്ങിൽ ആണ് ഇവർ 5 പേർ എന്റെ ഉള്ളിലുള്ളത് അറിയുന്നത് ,,,,അന്ന് അവിടെ ഒരു ആഘോഷം തന്നെ ആയിരുന്നു ,,ബാബയും ബാബയുടെ പെങ്ങളും പിന്നെ എന്നെ അനങ്ങാൻ സമ്മതിച്ചിട്ടില്ല ,,,ഇതിനിടക് ജിതിൻ ബാബയെകൊണ്ട് പച്ച വെള്ളം പോലെ മലയാളം പഠിപ്പിച്ചു ,,,ഇവർ ജനിച്ചു ഒരു വര്ഷം വരെ അവിടെ തന്നെയാണ് താമസിച്ചത് പിന്നെ ജോലി കിട്ടി കഴിഞ്ഞപ്പോൾ ഇത് വാടകക്ക് എടുത്ത് ഇങ്ങോട്ട് മാറി ,,ഇവിടെ ഇപ്പൊ 8 വര്ഷം ആയി നല്ലൊരു houseowner ആയത്കൊണ്ട് വാടക ഇതുവരെ കൂട്ടി വാങ്ങിയിട്ടില്ല ,,,ഇതാണ് എന്റെ ലൈഫ്

അത്രയും പറഞ്ഞു ദേവൂട്ടി നെടുവീർപ്പിട്ടു എല്ലാവരും രുദ്രനെ നോക്കി അവൻ കുറ്റബോധം കൊണ്ട് തല താഴ്ത്തി ഇരിക്കുക ആണ് ദുർഗ്ഗാ ചെന്ന് ആ തല ഉയർത്തി പിടിച്ചു

ദുർഗ്ഗ : ഇതാരുടേം മുന്നിൽ താഴുന്നത് ഞങ്ങടെ ‘അമ്മ ഇഷ്ടപ്പെടുന്നില്ല പപ്പ

അവൾ അത് പറഞ്ഞതും അവളെ ചേർത്തുപിടിച്ചു പൊട്ടി കരഞ്ഞുപോയി രുദ്രൻ ,,,അതെ സമയം ഗൗരിയുടെ കണ്ണുകളും നിറഞ്ഞിരുന്നു

ജിത്തു : അല്ല ഇതിന്റെ ബാക്കി അവിടെ എന്താ നടന്നത് അത് പറയു എന്നിട്ട് വേണം കാര്യങ്ങൾ തീരുമാനിക്കാൻ

രുദ്രൻ: ഞാൻ അന്ന് ആ മീറ്റിംഗിന് പോയ സമയം നാട്ടിലേക്കു വരാൻ തീയതി ഫിക്സ് ചെയ്ത് എല്ലാം സെറ്റ് ആക്കുന്ന സമയത്താണ് എനിക്ക് ഒരു കാൾ വന്നത് “ എന്റെ ഭാര്യയും അനിയനും തമ്മിൽ വഴിവിട്ട ബന്ധം ഉണ്ടെന്നും അതിനുള്ള തെളിവുകൾ അവരുടെ കയ്യിൽ ഉണ്ടെന്നും പറഞ്ഞായിരുന്നു കാൾ ആദ്യമൊക്കെ ഞാൻ ഒഴിവാക്കി വിട്ടു പിന്നെ പിന്നേം വിളിച്ചു ശല്യപ്പെടുത്തിയപ്പോൾ തെളിവ് കാണിക്കാൻ പറഞ്ഞു അവർ അയച്ചു തന്ന തെളിവ് അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടിപ്പോയി രാത്രി 12 .30 നു നീ അവന്റെ കൂടെ മഴ നനഞ്ഞു വരുന്നതും ,,രാത്രി 2 മണിക്ക് അവന്റെ റൂമിൽ കയറി പോകുന്നതും പിന്നെ അവന്റെ ഷർട്ട് അഴിച്ചു നെഞ്ചിൽ തടവുന്നതും ഒക്കെ ആയിരുന്നു അത് ,,,ഇപ്പൊ ഇവിടെ പറഞ്ഞില്ലേ മഴ നനഞു വന്നതും പനി പിടിച്ചു കിടന്നതും ഒക്കെ അത് കൃത്യമായി വളച്ചൊടിച്ചു ,, പിന്നെ എനിക്ക് ഒരു കാൾ വന്നു നിങ്ങൾ വരുന്നതിന്റെ ഒരു ദിവസം മുൻപ് അവർ പാർട്ടി ആഘോഷിക്കാൻ പോവുക ആണെന്നും അന്നേ ദിവസം വീട്ടിൽ ആരും തന്നെ കാണിലെന്നും ,,ഏതോ കല്യാണത്തിന്റെ കാർഡും അയച്ചു തന്നു വേണമെങ്കിൽ ചെക്ക് ചെയ്യാം അവർ അന്ന് ആ കല്യാണത്തിന് പോവില്ല

ഞാൻ ടിക്കറ്റ് ഒരു ദിവസം മുന്നേക് ബുക്ക് ചെയ്തു നാട്ടിലെത്തി ഒരു ഹോട്ടലിൽ മുറി എടുത്ത് നിന്നു ,,,വൈകിട്ട് ഞാൻ അമ്മക് കാൾ ചെയ്തപ്പോൾ അവരെല്ലാം കല്യാണത്തിന് പൂവന്നെന്നും ഗൗരിയും ഋഷിയും വീട്ടിൽ ഉണ്ടെന്നുമാണ് അറിഞ്ഞത് ,,ഞാൻ അവരോട് അവിടുന്ന് തിരിക്കുമ്പോൾ പറയാൻ പറഞ്ഞു ,,,കുറച്ച കഴിഞ്ഞതും അമ്മ വിളിച്ചു ഞങ്ങൾ തിരിച്ചെന്നും 15 മിനുട് കൊണ്ട് വീട്ടിൽ എത്തും എന്നും പറഞ്ഞു ,അവരും ഞാനും ഒരേ സമയത് തന്നെ ആണ് വീട്ടിൽ എത്തിയത് ,,

‘അമ്മ :: ഈ ഡോർ എല്ല്ലാം തുറന്നിട്ട ഈ പിള്ളേർ ഇതെവിടെ പോയി കിടക്ക,

ഉള്ളിലേക്കു കയറി റൂമിലേക്കു പൂവൻ നിന്ന ഞാൻ രാധുവിന്റെ അലർച്ച കേട്ടാണ് ഗസ്റ്റ് റൂമിലേക്കു കേറുന്നത് അവിടെ നിങ്ങൾ രണ്ടുപേരും പിറന്ന പടി കിടക്കുന്നു,,,ഇവളെ എണീപ്പിച്ചു വസ്ത്രം ഉടുപ്പിച്ച ശേഷം വീണ്ടും ഇവൾ അവനു നേരെ പോകുന്നത് കണ്ടപ്പോ ആകെ പ്രാന്ത് കയറി ആണ് അങ്ങനെ എല്ലാം ചെയ്തത

59 Comments

  1. Mone super next part vannillallo ethuvare ❤️❤️❤️❤️❤️❤️❤️❤️❤️❤️???????????

    1. ariyilla ,, varumayirikkum ,, njan innale post cheythittund

      1. Okay thanks for reply

      2. Bro post chayaunath 10 allaa

Comments are closed.