കുഞ്ഞുറുമ്പുകളുടെ ലോകം [Fire blade] 152

കുഞ്ഞുറുമ്പുകളുടെ ലോകം

Author : Fire blade

 

പ്രിയപ്പെട്ടവരേ, എല്ലാവരും സുഖമായിരിക്കുന്നെന്നു കരുതുന്നു.. ഇതെന്റെ രണ്ടാമത്തെ കഥയാണ്, ആദ്യകഥ കിനാവ് പോലെ kk യിൽ വന്നിരുന്നു.. ഈ കഥയും ഒരു സാധാരണക്കാരന്റെ കഥയാണ്, എനിക്ക് പരിചിതമായ ഒരാളുടെ ജീവിതം എന്റെ കണ്ണിലൂടെ നോക്കിക്കണ്ടു എഴുതുന്നതാണ്… പോരായ്മകൾ ഇഷ്ടം പോലെ ഉണ്ടാകും, പ്രതീക്ഷകൾ വെച്ച് വായിക്കാതിരിക്കുക.. ഒരു കഥാകാരൻ എന്നതിനേക്കാൾ എനിക്കിഷ്ടം വായനക്കാരനായി ഇരിക്കുന്നതാണ്, എന്നിട്ടും ഇങ്ങനെയൊരു പാതകത്തിനു ഇറങ്ങിതിരിച്ചത് എന്റെ കഥകളുടെ പോരായ്മകളോട് കൂടി തന്നെ സ്വീകരിക്കുകയും സപ്പോർട്ട് ചെയ്തവരുമായ കുറച്ചു വായനക്കാർക്ക് വേണ്ടിയാണു… അവരുടെ സ്നേഹത്തിനും സപ്പോർട്ടിനും എനിക്ക് പകരം തരാൻ ഇതേ ഉള്ളൂ…
അപ്പൊ കുറവുകളുള്ള ഒരുത്തന്റെ കഥ കൂടി നിങ്ങൾക്ക് സമർപ്പിക്കുന്നു.. ഇഷ്ടമായെങ്കിൽ അറിയിക്കുക..

കുഞ്ഞുറുമ്പുകളുടെ ലോകം 1

 

 

നിൻ കഴൽ തൊടും മൺതരികളും മംഗള നീലാകാശവും ….
കുശലം ചോദിപ്പൂ ..
നെറുകിൽ തഴുകി….

യേശുദാസിന്റെ മാന്ത്രിക ശബ്ദത്തിൽ ബസിൽ വരികൾ ഒഴുകിക്കൊണ്ടിരുന്നു….ഓർക്കാപ്പുറത്ത് പൊട്ടിവീണ വേനൽ മഴച്ചാറലിന്റെ ബാക്കിപത്രമായി സൈഡ് സീറ്റിന്റെ കൈവരിയിൽ തങ്ങിനിന്ന ഒരു മഴത്തുള്ളിയെ കൈവിരലിനാൽ തോണ്ടിയെടുക്കുന്നതിടയിൽ ഇടക്കൊന്നു തിരിഞ്ഞപ്പോളാണ് എനിക്ക് മുന്പിലെ സീറ്റിന്റെ അടുത്തു യൂണിഫോമിട്ടു കലപില കൂട്ടുന്ന പെണ്പടയിൽ ഇങ്ങോട്ട് തിരിഞ്ഞു കൂടെയുള്ളവളുമായി ചിരിച്ചു സംസാരിക്കുന്ന അതിസുന്ദരമായ മുഖം കണ്ടത് , എന്റെ കണ്ണുകളുമായി ഇടഞ്ഞ നിമിഷം ആ മുഖത്ത് കണ്ട ഭാവം മാത്രം മതിയായിരുന്നു പിന്നെ ഒരിക്കൽക്കൂടി അവളെയെന്നല്ല ആ കൂട്ടത്തിൽ ഒന്നിനെപ്പോലും നോക്കാനുള്ള ധൈര്യം ഇല്ലാതെയാക്കാൻ….ഇരുണ്ട നിറമോ തലയിൽ തൊപ്പിവട്ടത്തിൽ കൊഴിഞ്ഞുപോയ മുടിയോ, കുറച്ചേറെ വിരൂപതയുള്ള മുഖവും ശരീരവും കാണുമ്പോൾ ഒരുവിധം എല്ലാരിൽ നിന്നും വരാറുള്ള എനിക്ക് വളരെ പരിചിതമായ ആ ഭാവം…!!

എന്തോ സൗന്ദര്യമില്ലാത്ത ഒന്നിനെ കാണുമ്പോൾ ലോകത്തെ മനുഷ്യരിൽ മിക്കവര്ക്കും ഇതേ ഭാവമാണ്…,കാലങ്ങളായി ഞാൻ മറ്റുള്ളവരിൽ നിന്നും പ്രതീക്ഷിക്കുന്നതും …..

63 Comments

  1. Any update?
    With?

    1. Next wk വരാൻ ചാൻസ് ഉണ്ട്…. നോക്കട്ടെ

  2. എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
    With?

    1. സോറി സിദ്ധാർഥ് ബ്രോ…

      എവടേം എത്തിയില്ല, കുറെ ജോലിതിരക്കിലാണ്.. ഇതൊരു എളുപ്പം എഴുതാൻ പറ്റുന്ന ഒന്നല്ല, എന്തായാലും ഞാൻ എഴുതിതീർക്കും… ദയവു ചെയ്തു ടൈം തരിക… ??

      വളരെ കുറച്ചുപേർ മാത്രമേ ഈ സൈറ്റിൽ വന്നതിനു ശേഷം വന്ന കഥകൾക്ക് കാത്തിരിക്കുന്നുള്ളൂ, ബ്രോ അതിലൊരാൾ ആണെന്നുള്ളതിൽ വളരെ സന്തോഷം… ഒത്തിരി നന്ദി..

      സ്നേഹം മാത്രം

  3. ചാണക്യൻ

    Fire blade ബ്രോ…..
    സുഖം തന്നെ എന്ന് വിശ്വസിക്കുന്നു…..
    സാഹചര്യങ്ങൾ കാരണം ഓൺലൈൻ ൽ വരുന്നത് തീരെ കുറവാണു…..
    അതാട്ടോ കഥ വായ്ക്കാൻ ഒരുപാട് ലേറ്റ് ആയത്….
    ശരിക്കും എന്താ പറയാ…. മനസ് നിറഞ്ഞു….
    വായ്ച്ചു തീർന്നത്തെ അറിഞ്ഞില്ല….
    അമ്മ ICU വിൽ കിടക്കുന്ന സീൻ വായിച്ചപ്പോ ഞാൻ എന്റെ കാര്യം ഓർത്തിപ്പോയി….. ന്റെ അമ്മയും ഈ ലോക്ക്ഡൌൺ ന്റെ സമയത്ത് വയ്യാതെ ICU വിൽ ആയിരുന്നു….
    ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാ…
    അതിങ്ങനെ ഓർത്തുപോയി പെട്ടെന്ന്…
    പിന്നെ ഈ കഥയെ ഞാനൊരു മോട്ടിവേഷൻ കഥയായി കാണാനാണ് ഇഷ്ടം…
    വിനോദിനെ പോലെ ശബരിയുടെ മോട്ടിവേഷൻ ഞാനും മനസിരുത്തി കേൾക്കുകയായിരുന്നു.
    അമ്മയുടെ ആ ഡയറി തളർന്നു പോകുന്ന നിമിഷങ്ങളിൽ പിടിച്ചു നിക്കാൻ വിനോദിന് ഒരുപാട് സഹായിക്കും….
    എനിക്കിറപ്പാ….
    ശരിക്കും എന്തൊക്കെയോ വേദനകൾ ഇപ്പോഴും മനസിലുണ്ട്….
    ഞാനും വിനോദിനെ പോലൊക്കെയല്ലേ എന്നൊരു തോന്നലും…
    കിനാവ് പോലെയിലെ നമ്മുടെ അമ്മൂട്ടിയും വിനോദും….
    രണ്ടു പേരും ഹൃദയത്തിൽ ചേക്കേറി…
    ഒത്തിരി സ്നേഹത്തോടെ ❤️?

    1. നെറ്റ് പ്രോബ്ലം കൊണ്ട് റിപ്ലൈ താഴെ വന്നു.. ??അത് നിങ്ങൾക്കുള്ളതാണ്

  4. സഹോ…❤❤❤

    വായിച്ചൂട്ടാ….
    എന്താ പറയാ മറ്റൊരു കിനാവുപോലെ എന്ന് പറയാൻ പറ്റില്ല,
    കാരണം രണ്ടിനും രണ്ട് ആത്മാവാണ്,
    ഇതിൽ ഏകാന്തതയ്ക്ക് വലിയ സ്ഥാനമുണ്ട്….
    എനിക്കിഷ്ടമുള്ള ഒരു കാര്യമാണ്…
    ഒറ്റക്കാവുമ്പോൾ പലപ്പോഴും സ്വയം അറിയാൻ കഴിയും എന്നുള്ളത് കൊണ്ട് തന്നെ.
    നായകൻ ഇതിൽ ഒറ്റപ്പെടൽ ആഗ്രഹിച്ച ഒരാളല്ല എന്ന് വായിക്കുമ്പോൾ അറിയാം
    ഒറ്റപ്പെട്ടു പോയ ഒരാളാണ്…
    അമ്മയും കൂടി പോയതോടെ വീണിടത്തു നിന്നും ഉയർത്തിക്കൊണ്ടുവരാൻ സഹോ പ്ളേസ് ചെയ്ത ഡയറിയും ശബരിയും മനുവും,
    അത് വേറെ ലെവൽ ആയിരുന്നു…
    ശബരിയുടെ മാജിക് അതിവിടെയും അതുപോലെ തന്നെയുണ്ട്,
    അവരെയെല്ലാവരെയും വീണ്ടും കാണാൻ കഴിഞ്ഞപ്പോൾ ഒരുപാട് സന്തോഷവും.
    എഴുന്നേറ്റു നടക്കുന്നവന്റെ കഥയ്‌ക്കെ കാഴ്ചക്കാരുണ്ടാവൂ എന്ന് കെട്ടിട്ടുണ്ട്,
    പക്ഷെ തോറ്റു പോയവരുടെ കഥയ്ക്കായിരിക്കും ആഴം കൂടുതൽ…

    ബാക്കി അറിയാനായി കാത്തിരിക്കുന്നു സഹോ…

    സ്നേഹപൂർവ്വം…❤❤❤

    1. കുരുടി ബ്രോ…

      ഈ കമന്റ്‌ വായിച്ചിട്ട് കിളി പോയെന്ന് വേണെങ്കിൽ പറയാം.. നീ സാഹിത്യം അള്ളി വീശാൻ തുടങ്ങിയിട്ടുണ്ടല്ലോ…

      പിന്നെ ഈ കഥ കിനാവ് പോലെയുടെ മൂഡ് അല്ല, ഇത് വേറൊന്നാണ് ഉദ്ദേശിക്കുന്നത്, ഇനിയിപ്പോ എഴുതി വരുമ്പോൾ എന്താകുമോ എന്തോ..!

      സമയക്കുറവ് കാരണം ഒന്നിനും പറ്റുന്നില്ല, കൊറേ കഥ ഇവിടെ പെന്റിങ് ആണ്…. എഴുതാനുള്ള മൂഡും ഒരു പ്രശ്നമാണ്… നോക്കട്ടെ

      1. ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന കഥ എത്രയും പെട്ടെന്ന് തീർത്തില്ലെങ്കിൽ ഈ സാഹിത്യം എന്നെയും കൊണ്ടേ പോവൂ എന്നാ തോന്നുന്നേ…
        ???

    2. ചാണക്ക്യ…

      സമയക്കുറവിന്റെ പ്രശ്നങ്ങൾ നന്നായി അറിയുന്ന ആളാണ് ഞാൻ.. അതുകൊണ്ടാണ് ഇതിന്റെ രണ്ടാം ഭാഗം ഇനിയും മുഴുവനാക്കാൻ കഴിയാത്തതും..

      എന്നാലും വായിക്കാനും ഇതുപോലൊരു കമന്റ്‌ തരാനും തോന്നിയതിൽ ഒത്തിരി സന്തോഷം… ഒരുപാട് പേരില്ലെങ്കിലും വായിക്കുന്നവരിൽ കുറച്ചു ആളുകളിൽ ഇത് സ്വാധീനിക്കുന്ന രീതി എനിക്ക് ഒരുപാട് സന്തോഷം തരുന്നുണ്ട്… അതും നിങ്ങളെപ്പോലെ മികച്ച ഒരു writer ആവുമ്പോൾ അത് കൂടുതൽ സന്തോഷം

  5. ജിന്നെ..
    ഇത് എങ്ങനെ അയിത്തീരുമെന്ന് ഒറു പിടിയും ഇല്ല… സന്തോഷമോ സങ്കടമോ കൂടുതലില്ലാത്ത രീതിയായിരിക്കും ഉണ്ടാവുക എന്നാണ് തോന്നുന്നത്..

    നീ സമയം പോലെ നോക്കിചെയ്താൽ മതി… ഇനിയിപ്പോ കമന്റ്‌ തരാൻ പറ്റിയില്ലേലും പ്രശ്നമല്ല….

  6. ഹായ്

    വായിച്ചു, ഇതും വ്യത്യസ്തമായ രീതിയിൽ ഉള്ള നല്ല ഒരു തീം തന്നെയാണ്. തിരക്കിലാണ് അതുകൊണ്ട് കൂടുതലായി ഒന്നും പറയാനുള്ള അവസരമില്ല. മനു,ശബരി പിന്നെ അമ്മു ഇവരെയൊക്കെ ഇതിലൂടെ ഒന്നുകൂടി കാണിക്കും എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം.

    ഇനി അങ്ങോട്ട് തിരക്ക് പിടിച്ച ജീവിതം ആയിരിക്കും എന്ന് കരുതി എങ്കിലും ഇത്രയും വിചാരിച്ചില്ല. ഇതിപ്പോ പ്രിയപ്പെട്ടവരേ പോലും വിളിക്കാൻ പറ്റാത്ത അവസ്ഥയാണ്.

    പറ്റുവാണെങ്കിൽ ഇനിയുള്ള പാർട്ടുകളിൽ കൂടുതൽ പറയാൻ ശ്രമിക്കാം.

    സ്നേഹത്തോടെ❤️❤️

    1. ജിന്നെ..
      ഇത് എങ്ങനെ അയിത്തീരുമെന്ന് ഒറു പിടിയും ഇല്ല… സന്തോഷമോ സങ്കടമോ കൂടുതലില്ലാത്ത രീതിയായിരിക്കും ഉണ്ടാവുക എന്നാണ് തോന്നുന്നത്..

      നീ സമയം പോലെ നോക്കിചെയ്താൽ മതി… ഇനിയിപ്പോ കമന്റ്‌ തരാൻ പറ്റിയില്ലേലും പ്രശ്നമല്ല….

Comments are closed.