കുഞ്ഞുറുമ്പുകളുടെ ലോകം [Fire blade] 152

നോക്കി..

 

” ചേട്ടൻ പിന്നേം ഓഫ്‌ ആയോ.. ?? ”

അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു… ഞാൻ കണ്ണിറുക്കി കാണിച്ചു….കുറച്ചു സമയം കൂടി നിന്നതിനു ശേഷം ഞങ്ങൾ സീറ്റിലേക്ക് മടങ്ങി….. അനിയനും ഭാര്യയും മോനും സീറ്റിൽ സംസാരിച്ചിരിക്കുന്നുണ്ട്..,എന്നെ കണ്ട്‌ മോൻ എണീറ്റു എന്റെ മടിയിൽ കയറി ഇരുന്നു, അനിയൻ ശബരിയോട് സൗഹൃദത്തിൽ എന്തൊക്കെയോ ചോദിച്ചുകൊണ്ടിരുന്നു, ഇടക്ക് അവർ എണീറ്റു അപ്പുറത്തേക്ക് മാറിയും സംസാരിക്കുന്നുണ്ടായിരുന്നു ഞാൻ പുറത്തെ കാഴ്ചകളിലും മോന്റെ സംശയങ്ങൾക്ക് അറിയാവുന്ന മറുപടി കൊടുത്തും കുറെ സമയമിരുന്നു…..

രാത്രി ഭക്ഷണം ഒരുമിച്ചു ഓർഡർ ചെയ്താണ് ഞങ്ങൾ എല്ലാവരും കഴിച്ചത്, അപ്പോളേക്കും എന്നെപോലെ അനിയനും ഭാര്യയും ശബരിയോട് കൂട്ടായി മാറി….

പിറ്റേന്ന് രാവിലെ ഷൊർണ്ണൂർ വന്ന് ഇറങ്ങി പിരിയാൻ നേരം മനു പറഞ്ഞത് പോലെ എന്നെ ശബരി അവനാൽ കഴിയുന്ന വിധം മാറ്റിയിരുന്നു….

 

” ചേട്ടോ, ആ ഡയറി തുറന്ന് വായിക്കണംട്ടോ…. അത് ചുമ്മാ സങ്കടം കരുതി തുറക്കാതിരിക്കരുത്, അമ്മ നിങ്ങൾക്ക് മാത്രമായി തന്ന എന്തോ ഒരു മെസ്സേജ് അതിലുണ്ടെന്നു എന്റെ മനസ് പറയുന്നുണ്ട്…..പിന്നെ ആരും ഇല്ലാന്നുള്ള വിചാരമൊന്നും വേണ്ട, നിങ്ങടെ അനിയനും ഭാര്യക്കും നിങ്ങളെ വേണം, അവർക്കിനി അകെ ഉള്ളത് ചേട്ടൻ തന്നെയല്ലേ…. ? പിന്നെ പറഞ കാര്യങ്ങൾ മറക്കണ്ട സന്തോഷമായിരിക്കണം.. ”

അവൻ കൈകൾ കൂട്ടിപ്പിടിച്ചു പറഞ്ഞു, പിന്നെ അനിയനോടും വൈഫിനോടും യാത്ര പറഞ്ഞു കൈവീശി അകന്നു…

” ഡാ ചെറുക്കാ , നമ്മടെ മനുവിനോടും എന്റെ അന്വേഷണം പറയ്…. ഞാൻ വരും ഒരിക്കൽ… ”

ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു, അവൻ അവിടെത്തന്നെ നിന്നു ചിരിച്ചുകൊണ്ട് തംസ് അപ്പ്‌ തന്നു പോയി…. അടുത്ത ട്രെയിനിൽ ഞങ്ങൾ നാട്ടിലേക്കു കേറി…

നാട്ടിൽ വന്ന് രണ്ട് ദിവസം കൊണ്ട് 16 ആയിരുന്നു,15നു തിരുനെല്ലിയിൽ പോയി ചിതാ ഭസ്മം ഒഴുക്കുന്നതുൾപ്പടെയുള്ള ചടങ്ങുകൾ നടത്താമെന്നായിരുന്നു അനിയന്റെയും വിരലിൽ എണ്ണാവുന്ന കുറച്ചു ബന്ധുക്കളുടെയും പ്ലാൻ… അതാകുമ്പോൾ എല്ലാ വര്ഷവും ചെന്നു ബലിയിടേണ്ട ആവശ്യമില്ലല്ലോ എന്നൊക്കെ, പക്ഷെ എനിക്കത് സ്വീകാര്യമായില്ല, അമ്മയെ എന്നും ഓർക്കേണ്ടതും വർഷങ്ങളിൽ ബലിയിടേണ്ടതും എനിക്ക് നിർബന്ധമായിരുന്നു…. ഞാൻ കൂടെ ഓർത്തില്ലെങ്കിൽ അമ്മ ചിലപ്പോ വേറെ ആരും ഓർക്കാനില്ലാത്ത ഒരു ആളായിപ്പോവും…..അവസാനം എന്റെ നിർബന്ധത്തിനു വഴങ്ങി തിരുന്നാവായ കൊണ്ടുപോയാണ് ചടങ്ങുകൾ കഴിച്ചത്…. ഒടുവിൽ എല്ലാം തീർത്തു പോരുമ്പോൾ എന്തോ ഒരു നഷ്ടബോധം

63 Comments

  1. Any update?
    With?

    1. Next wk വരാൻ ചാൻസ് ഉണ്ട്…. നോക്കട്ടെ

  2. എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
    With?

    1. സോറി സിദ്ധാർഥ് ബ്രോ…

      എവടേം എത്തിയില്ല, കുറെ ജോലിതിരക്കിലാണ്.. ഇതൊരു എളുപ്പം എഴുതാൻ പറ്റുന്ന ഒന്നല്ല, എന്തായാലും ഞാൻ എഴുതിതീർക്കും… ദയവു ചെയ്തു ടൈം തരിക… ??

      വളരെ കുറച്ചുപേർ മാത്രമേ ഈ സൈറ്റിൽ വന്നതിനു ശേഷം വന്ന കഥകൾക്ക് കാത്തിരിക്കുന്നുള്ളൂ, ബ്രോ അതിലൊരാൾ ആണെന്നുള്ളതിൽ വളരെ സന്തോഷം… ഒത്തിരി നന്ദി..

      സ്നേഹം മാത്രം

  3. ചാണക്യൻ

    Fire blade ബ്രോ…..
    സുഖം തന്നെ എന്ന് വിശ്വസിക്കുന്നു…..
    സാഹചര്യങ്ങൾ കാരണം ഓൺലൈൻ ൽ വരുന്നത് തീരെ കുറവാണു…..
    അതാട്ടോ കഥ വായ്ക്കാൻ ഒരുപാട് ലേറ്റ് ആയത്….
    ശരിക്കും എന്താ പറയാ…. മനസ് നിറഞ്ഞു….
    വായ്ച്ചു തീർന്നത്തെ അറിഞ്ഞില്ല….
    അമ്മ ICU വിൽ കിടക്കുന്ന സീൻ വായിച്ചപ്പോ ഞാൻ എന്റെ കാര്യം ഓർത്തിപ്പോയി….. ന്റെ അമ്മയും ഈ ലോക്ക്ഡൌൺ ന്റെ സമയത്ത് വയ്യാതെ ICU വിൽ ആയിരുന്നു….
    ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാ…
    അതിങ്ങനെ ഓർത്തുപോയി പെട്ടെന്ന്…
    പിന്നെ ഈ കഥയെ ഞാനൊരു മോട്ടിവേഷൻ കഥയായി കാണാനാണ് ഇഷ്ടം…
    വിനോദിനെ പോലെ ശബരിയുടെ മോട്ടിവേഷൻ ഞാനും മനസിരുത്തി കേൾക്കുകയായിരുന്നു.
    അമ്മയുടെ ആ ഡയറി തളർന്നു പോകുന്ന നിമിഷങ്ങളിൽ പിടിച്ചു നിക്കാൻ വിനോദിന് ഒരുപാട് സഹായിക്കും….
    എനിക്കിറപ്പാ….
    ശരിക്കും എന്തൊക്കെയോ വേദനകൾ ഇപ്പോഴും മനസിലുണ്ട്….
    ഞാനും വിനോദിനെ പോലൊക്കെയല്ലേ എന്നൊരു തോന്നലും…
    കിനാവ് പോലെയിലെ നമ്മുടെ അമ്മൂട്ടിയും വിനോദും….
    രണ്ടു പേരും ഹൃദയത്തിൽ ചേക്കേറി…
    ഒത്തിരി സ്നേഹത്തോടെ ❤️?

    1. നെറ്റ് പ്രോബ്ലം കൊണ്ട് റിപ്ലൈ താഴെ വന്നു.. ??അത് നിങ്ങൾക്കുള്ളതാണ്

  4. സഹോ…❤❤❤

    വായിച്ചൂട്ടാ….
    എന്താ പറയാ മറ്റൊരു കിനാവുപോലെ എന്ന് പറയാൻ പറ്റില്ല,
    കാരണം രണ്ടിനും രണ്ട് ആത്മാവാണ്,
    ഇതിൽ ഏകാന്തതയ്ക്ക് വലിയ സ്ഥാനമുണ്ട്….
    എനിക്കിഷ്ടമുള്ള ഒരു കാര്യമാണ്…
    ഒറ്റക്കാവുമ്പോൾ പലപ്പോഴും സ്വയം അറിയാൻ കഴിയും എന്നുള്ളത് കൊണ്ട് തന്നെ.
    നായകൻ ഇതിൽ ഒറ്റപ്പെടൽ ആഗ്രഹിച്ച ഒരാളല്ല എന്ന് വായിക്കുമ്പോൾ അറിയാം
    ഒറ്റപ്പെട്ടു പോയ ഒരാളാണ്…
    അമ്മയും കൂടി പോയതോടെ വീണിടത്തു നിന്നും ഉയർത്തിക്കൊണ്ടുവരാൻ സഹോ പ്ളേസ് ചെയ്ത ഡയറിയും ശബരിയും മനുവും,
    അത് വേറെ ലെവൽ ആയിരുന്നു…
    ശബരിയുടെ മാജിക് അതിവിടെയും അതുപോലെ തന്നെയുണ്ട്,
    അവരെയെല്ലാവരെയും വീണ്ടും കാണാൻ കഴിഞ്ഞപ്പോൾ ഒരുപാട് സന്തോഷവും.
    എഴുന്നേറ്റു നടക്കുന്നവന്റെ കഥയ്‌ക്കെ കാഴ്ചക്കാരുണ്ടാവൂ എന്ന് കെട്ടിട്ടുണ്ട്,
    പക്ഷെ തോറ്റു പോയവരുടെ കഥയ്ക്കായിരിക്കും ആഴം കൂടുതൽ…

    ബാക്കി അറിയാനായി കാത്തിരിക്കുന്നു സഹോ…

    സ്നേഹപൂർവ്വം…❤❤❤

    1. കുരുടി ബ്രോ…

      ഈ കമന്റ്‌ വായിച്ചിട്ട് കിളി പോയെന്ന് വേണെങ്കിൽ പറയാം.. നീ സാഹിത്യം അള്ളി വീശാൻ തുടങ്ങിയിട്ടുണ്ടല്ലോ…

      പിന്നെ ഈ കഥ കിനാവ് പോലെയുടെ മൂഡ് അല്ല, ഇത് വേറൊന്നാണ് ഉദ്ദേശിക്കുന്നത്, ഇനിയിപ്പോ എഴുതി വരുമ്പോൾ എന്താകുമോ എന്തോ..!

      സമയക്കുറവ് കാരണം ഒന്നിനും പറ്റുന്നില്ല, കൊറേ കഥ ഇവിടെ പെന്റിങ് ആണ്…. എഴുതാനുള്ള മൂഡും ഒരു പ്രശ്നമാണ്… നോക്കട്ടെ

      1. ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന കഥ എത്രയും പെട്ടെന്ന് തീർത്തില്ലെങ്കിൽ ഈ സാഹിത്യം എന്നെയും കൊണ്ടേ പോവൂ എന്നാ തോന്നുന്നേ…
        ???

    2. ചാണക്ക്യ…

      സമയക്കുറവിന്റെ പ്രശ്നങ്ങൾ നന്നായി അറിയുന്ന ആളാണ് ഞാൻ.. അതുകൊണ്ടാണ് ഇതിന്റെ രണ്ടാം ഭാഗം ഇനിയും മുഴുവനാക്കാൻ കഴിയാത്തതും..

      എന്നാലും വായിക്കാനും ഇതുപോലൊരു കമന്റ്‌ തരാനും തോന്നിയതിൽ ഒത്തിരി സന്തോഷം… ഒരുപാട് പേരില്ലെങ്കിലും വായിക്കുന്നവരിൽ കുറച്ചു ആളുകളിൽ ഇത് സ്വാധീനിക്കുന്ന രീതി എനിക്ക് ഒരുപാട് സന്തോഷം തരുന്നുണ്ട്… അതും നിങ്ങളെപ്പോലെ മികച്ച ഒരു writer ആവുമ്പോൾ അത് കൂടുതൽ സന്തോഷം

  5. ജിന്നെ..
    ഇത് എങ്ങനെ അയിത്തീരുമെന്ന് ഒറു പിടിയും ഇല്ല… സന്തോഷമോ സങ്കടമോ കൂടുതലില്ലാത്ത രീതിയായിരിക്കും ഉണ്ടാവുക എന്നാണ് തോന്നുന്നത്..

    നീ സമയം പോലെ നോക്കിചെയ്താൽ മതി… ഇനിയിപ്പോ കമന്റ്‌ തരാൻ പറ്റിയില്ലേലും പ്രശ്നമല്ല….

  6. ഹായ്

    വായിച്ചു, ഇതും വ്യത്യസ്തമായ രീതിയിൽ ഉള്ള നല്ല ഒരു തീം തന്നെയാണ്. തിരക്കിലാണ് അതുകൊണ്ട് കൂടുതലായി ഒന്നും പറയാനുള്ള അവസരമില്ല. മനു,ശബരി പിന്നെ അമ്മു ഇവരെയൊക്കെ ഇതിലൂടെ ഒന്നുകൂടി കാണിക്കും എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം.

    ഇനി അങ്ങോട്ട് തിരക്ക് പിടിച്ച ജീവിതം ആയിരിക്കും എന്ന് കരുതി എങ്കിലും ഇത്രയും വിചാരിച്ചില്ല. ഇതിപ്പോ പ്രിയപ്പെട്ടവരേ പോലും വിളിക്കാൻ പറ്റാത്ത അവസ്ഥയാണ്.

    പറ്റുവാണെങ്കിൽ ഇനിയുള്ള പാർട്ടുകളിൽ കൂടുതൽ പറയാൻ ശ്രമിക്കാം.

    സ്നേഹത്തോടെ❤️❤️

    1. ജിന്നെ..
      ഇത് എങ്ങനെ അയിത്തീരുമെന്ന് ഒറു പിടിയും ഇല്ല… സന്തോഷമോ സങ്കടമോ കൂടുതലില്ലാത്ത രീതിയായിരിക്കും ഉണ്ടാവുക എന്നാണ് തോന്നുന്നത്..

      നീ സമയം പോലെ നോക്കിചെയ്താൽ മതി… ഇനിയിപ്പോ കമന്റ്‌ തരാൻ പറ്റിയില്ലേലും പ്രശ്നമല്ല….

Comments are closed.