കോംപ്ലിക്കേറ്റ് ചെയ്യരുത്.. കേട്ടിട്ടില്ലേ dont overthink, just do it എന്ന്… ഇപ്പോ ഇതാ ഈ നിമിഷത്തിലെ സന്തോഷം അത് മാത്രം ചിന്തിക്കൂ അപ്പൊ ലൈഫ് ഇപ്പൊ ഉള്ളതിനേക്കാൾ സൂപ്പർ ആവും…അങ്ങനെ ആവുമ്പോൾ നിങ്ങളെ മനസിലാക്കാനും ആളുകൾ വരും.. സിമ്പിൾ…. ”
അവൻ വളരെ ആവേശത്തോടെ സംസാരിച്ചു കയറി, എനിക്ക് അവൻ പറയുന്നതിലെ പോയിന്റ് മനസിലാവുന്നുണ്ടെങ്കിലും അത് എങ്ങനെ പ്രാവർത്തികമാക്കണമെന്നു ഒരു എത്തും പിടിയും കിട്ടിയില്ല…. ഞാൻ തലക്ക് പെരുപ്പ് കേറിയപ്പോൾ ഒന്ന് ചൊറിഞ്ഞു
” ഈ ലോകത്ത് ആരും മുഴുവൻ പെർഫെക്റ്റ് ആയവരില്ല, ഭൂരിഭാഗം പേരും സ്വയം നമ്മൾ പെർഫെക്റ്റ് ആണെന്ന് വിചാരിച്ചു മറ്റുള്ളവരോട് പെരുമാറുമ്പോ ഉള്ളൊരു പ്രശ്നം, അത്രേ ഉള്ളൂ… !! പിന്നെ ഇതൊക്കെ കേട്ട് ഒരു ഫ്രണ്ടിനെ വേണമെന്നും കരുതി നാളെ മുതൽ അതിനിറങ്ങണ്ട, വെറുതെ ഒരു നേരമ്പോക്കിനുള്ള ഫ്രണ്ട്ഷിപ് അല്ല ആവശ്യം നമ്മുടെ അതേ വേവ് ലെങ്ങ്ത് ഉള്ള എന്തിനും കട്ടക്ക് സപ്പോർട്ട് ചെയ്തും കൂടെ നിക്കുന്ന ഒരാൾ, അത് ആണോ പെണ്ണോ ആകട്ടെ, ഇനിയിപ്പോ കല്യാണം കഴിച്ചു ആ പെണ്ണ് ത്തന്നെ ആയാലും പ്രശ്നല്ല്യ, അങ്ങനൊരാൾ വരുന്നത് വരെ തല്ക്കാലം നിങ്ങൾ സ്വന്തം ലൈഫിൽ ഹാപ്പി ആയി ജീവിക്കാൻ നോക്ക്… ”
എന്റെ പരാക്രമം കണ്ടിട്ടാവണം അവൻ തോളിൽ തട്ടി ആശ്വസിപ്പിച്ചു… പിന്നെ ചായ കൊണ്ട് പോയിരുന്ന ഒരുത്തനെ വിളിച്ചുനിർത്തി രണ്ടു മസാല ചായ വാങ്ങി ഒന്ന് എനിക്ക് തന്നു…
” നിങ്ങൾ ഒരൂസം ഞങ്ങടെ നാട്ടിലേക്ക് വരണം, നമുക്ക് മനുവിനേം കൂട്ടി അടിച്ചുപൊളിച്ചു കുറെ ഓര്മകളൊക്കെ ഉണ്ടാക്കി തിരിച്ചുപോകാം……അമ്മയുടെ ചടങ്ങ് കഴിഞ്ഞു കുറച്ചു കഴിയുമ്പോൾ ഒറ്റക്കായി, ഇനി ഒന്നും ചെയ്യാനില്ല എന്നൊക്കെ തോന്നുമ്പോൾ വിളിക്കണം ഇതാണ് എന്റെ നമ്പർ…. ”
പേർസിൽ നിന്നും കാർഡ് എടുത്തു തന്നശേഷം അവൻ പറഞ്ഞു….ഞാൻ അത് വാങ്ങി എന്റെ പേർസിൽ സൂക്ഷിച്ചു വെച്ചു… എനിക്ക് അറിയാമായിരുന്നു ആ നമ്പർ ആയിരിക്കും എനിക്ക് ഇനിയും ഏറ്റവും ആവശ്യമുള്ളത് എന്ന്..
പ്രണയത്തിനു മാത്രമല്ല ചില സൗഹൃദത്തിനും വല്ലാത്തൊരു ലഹരിയാണ്.. പറഞ്ഞറിയിക്കാൻ പറ്റാത്തത്ര മാസ്മരികത ഉള്ള ലഹരി… ഈ 38 വയസുള്ള ഞാൻ ഒരു 25 വയസിനടുത് പ്രായമുള്ള ഒരു പയ്യനുമായി ഇത്രയധികം മനസ് തുറന്നെങ്കിൽ അത് സൗഹൃദത്തിന്റെ ലഹരി അല്ലാതെ വേറെന്താണ്..
” ഹെലോ….. ”
കണ്ണിന്റെ മുൻപിൽ ഒരു കൈ ഞൊടിക്കൽ കേട്ടപ്പോൾ ഞാൻ പെട്ടെന്ന് നോക്കി..
” ചേട്ടൻ പിന്നേം ഓഫ് ആയോ.. ?? ”
അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു… ഞാൻ കണ്ണിറുക്കി കാണിച്ചു….കുറച്ചു സമയം കൂടി നിന്നതിനു ശേഷം ഞങ്ങൾ സീറ്റിലേക്ക് മടങ്ങി….. അനിയനും ഭാര്യയും
Any update?
With?
Next wk വരാൻ ചാൻസ് ഉണ്ട്…. നോക്കട്ടെ
എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
With?
സോറി സിദ്ധാർഥ് ബ്രോ…
എവടേം എത്തിയില്ല, കുറെ ജോലിതിരക്കിലാണ്.. ഇതൊരു എളുപ്പം എഴുതാൻ പറ്റുന്ന ഒന്നല്ല, എന്തായാലും ഞാൻ എഴുതിതീർക്കും… ദയവു ചെയ്തു ടൈം തരിക… ??
വളരെ കുറച്ചുപേർ മാത്രമേ ഈ സൈറ്റിൽ വന്നതിനു ശേഷം വന്ന കഥകൾക്ക് കാത്തിരിക്കുന്നുള്ളൂ, ബ്രോ അതിലൊരാൾ ആണെന്നുള്ളതിൽ വളരെ സന്തോഷം… ഒത്തിരി നന്ദി..
സ്നേഹം മാത്രം
Fire blade ബ്രോ…..
സുഖം തന്നെ എന്ന് വിശ്വസിക്കുന്നു…..
സാഹചര്യങ്ങൾ കാരണം ഓൺലൈൻ ൽ വരുന്നത് തീരെ കുറവാണു…..
അതാട്ടോ കഥ വായ്ക്കാൻ ഒരുപാട് ലേറ്റ് ആയത്….
ശരിക്കും എന്താ പറയാ…. മനസ് നിറഞ്ഞു….
വായ്ച്ചു തീർന്നത്തെ അറിഞ്ഞില്ല….
അമ്മ ICU വിൽ കിടക്കുന്ന സീൻ വായിച്ചപ്പോ ഞാൻ എന്റെ കാര്യം ഓർത്തിപ്പോയി….. ന്റെ അമ്മയും ഈ ലോക്ക്ഡൌൺ ന്റെ സമയത്ത് വയ്യാതെ ICU വിൽ ആയിരുന്നു….
ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാ…
അതിങ്ങനെ ഓർത്തുപോയി പെട്ടെന്ന്…
പിന്നെ ഈ കഥയെ ഞാനൊരു മോട്ടിവേഷൻ കഥയായി കാണാനാണ് ഇഷ്ടം…
വിനോദിനെ പോലെ ശബരിയുടെ മോട്ടിവേഷൻ ഞാനും മനസിരുത്തി കേൾക്കുകയായിരുന്നു.
അമ്മയുടെ ആ ഡയറി തളർന്നു പോകുന്ന നിമിഷങ്ങളിൽ പിടിച്ചു നിക്കാൻ വിനോദിന് ഒരുപാട് സഹായിക്കും….
എനിക്കിറപ്പാ….
ശരിക്കും എന്തൊക്കെയോ വേദനകൾ ഇപ്പോഴും മനസിലുണ്ട്….
ഞാനും വിനോദിനെ പോലൊക്കെയല്ലേ എന്നൊരു തോന്നലും…
കിനാവ് പോലെയിലെ നമ്മുടെ അമ്മൂട്ടിയും വിനോദും….
രണ്ടു പേരും ഹൃദയത്തിൽ ചേക്കേറി…
ഒത്തിരി സ്നേഹത്തോടെ ❤️?
നെറ്റ് പ്രോബ്ലം കൊണ്ട് റിപ്ലൈ താഴെ വന്നു.. ??അത് നിങ്ങൾക്കുള്ളതാണ്
സഹോ…❤❤❤
വായിച്ചൂട്ടാ….
എന്താ പറയാ മറ്റൊരു കിനാവുപോലെ എന്ന് പറയാൻ പറ്റില്ല,
കാരണം രണ്ടിനും രണ്ട് ആത്മാവാണ്,
ഇതിൽ ഏകാന്തതയ്ക്ക് വലിയ സ്ഥാനമുണ്ട്….
എനിക്കിഷ്ടമുള്ള ഒരു കാര്യമാണ്…
ഒറ്റക്കാവുമ്പോൾ പലപ്പോഴും സ്വയം അറിയാൻ കഴിയും എന്നുള്ളത് കൊണ്ട് തന്നെ.
നായകൻ ഇതിൽ ഒറ്റപ്പെടൽ ആഗ്രഹിച്ച ഒരാളല്ല എന്ന് വായിക്കുമ്പോൾ അറിയാം
ഒറ്റപ്പെട്ടു പോയ ഒരാളാണ്…
അമ്മയും കൂടി പോയതോടെ വീണിടത്തു നിന്നും ഉയർത്തിക്കൊണ്ടുവരാൻ സഹോ പ്ളേസ് ചെയ്ത ഡയറിയും ശബരിയും മനുവും,
അത് വേറെ ലെവൽ ആയിരുന്നു…
ശബരിയുടെ മാജിക് അതിവിടെയും അതുപോലെ തന്നെയുണ്ട്,
അവരെയെല്ലാവരെയും വീണ്ടും കാണാൻ കഴിഞ്ഞപ്പോൾ ഒരുപാട് സന്തോഷവും.
എഴുന്നേറ്റു നടക്കുന്നവന്റെ കഥയ്‌ക്കെ കാഴ്ചക്കാരുണ്ടാവൂ എന്ന് കെട്ടിട്ടുണ്ട്,
പക്ഷെ തോറ്റു പോയവരുടെ കഥയ്ക്കായിരിക്കും ആഴം കൂടുതൽ…
ബാക്കി അറിയാനായി കാത്തിരിക്കുന്നു സഹോ…
സ്നേഹപൂർവ്വം…❤❤❤
കുരുടി ബ്രോ…
ഈ കമന്റ് വായിച്ചിട്ട് കിളി പോയെന്ന് വേണെങ്കിൽ പറയാം.. നീ സാഹിത്യം അള്ളി വീശാൻ തുടങ്ങിയിട്ടുണ്ടല്ലോ…
പിന്നെ ഈ കഥ കിനാവ് പോലെയുടെ മൂഡ് അല്ല, ഇത് വേറൊന്നാണ് ഉദ്ദേശിക്കുന്നത്, ഇനിയിപ്പോ എഴുതി വരുമ്പോൾ എന്താകുമോ എന്തോ..!
സമയക്കുറവ് കാരണം ഒന്നിനും പറ്റുന്നില്ല, കൊറേ കഥ ഇവിടെ പെന്റിങ് ആണ്…. എഴുതാനുള്ള മൂഡും ഒരു പ്രശ്നമാണ്… നോക്കട്ടെ
ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന കഥ എത്രയും പെട്ടെന്ന് തീർത്തില്ലെങ്കിൽ ഈ സാഹിത്യം എന്നെയും കൊണ്ടേ പോവൂ എന്നാ തോന്നുന്നേ…
???
ചാണക്ക്യ…
സമയക്കുറവിന്റെ പ്രശ്നങ്ങൾ നന്നായി അറിയുന്ന ആളാണ് ഞാൻ.. അതുകൊണ്ടാണ് ഇതിന്റെ രണ്ടാം ഭാഗം ഇനിയും മുഴുവനാക്കാൻ കഴിയാത്തതും..
എന്നാലും വായിക്കാനും ഇതുപോലൊരു കമന്റ് തരാനും തോന്നിയതിൽ ഒത്തിരി സന്തോഷം… ഒരുപാട് പേരില്ലെങ്കിലും വായിക്കുന്നവരിൽ കുറച്ചു ആളുകളിൽ ഇത് സ്വാധീനിക്കുന്ന രീതി എനിക്ക് ഒരുപാട് സന്തോഷം തരുന്നുണ്ട്… അതും നിങ്ങളെപ്പോലെ മികച്ച ഒരു writer ആവുമ്പോൾ അത് കൂടുതൽ സന്തോഷം
ജിന്നെ..
ഇത് എങ്ങനെ അയിത്തീരുമെന്ന് ഒറു പിടിയും ഇല്ല… സന്തോഷമോ സങ്കടമോ കൂടുതലില്ലാത്ത രീതിയായിരിക്കും ഉണ്ടാവുക എന്നാണ് തോന്നുന്നത്..
നീ സമയം പോലെ നോക്കിചെയ്താൽ മതി… ഇനിയിപ്പോ കമന്റ് തരാൻ പറ്റിയില്ലേലും പ്രശ്നമല്ല….
ഹായ്
വായിച്ചു, ഇതും വ്യത്യസ്തമായ രീതിയിൽ ഉള്ള നല്ല ഒരു തീം തന്നെയാണ്. തിരക്കിലാണ് അതുകൊണ്ട് കൂടുതലായി ഒന്നും പറയാനുള്ള അവസരമില്ല. മനു,ശബരി പിന്നെ അമ്മു ഇവരെയൊക്കെ ഇതിലൂടെ ഒന്നുകൂടി കാണിക്കും എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം.
ഇനി അങ്ങോട്ട് തിരക്ക് പിടിച്ച ജീവിതം ആയിരിക്കും എന്ന് കരുതി എങ്കിലും ഇത്രയും വിചാരിച്ചില്ല. ഇതിപ്പോ പ്രിയപ്പെട്ടവരേ പോലും വിളിക്കാൻ പറ്റാത്ത അവസ്ഥയാണ്.
പറ്റുവാണെങ്കിൽ ഇനിയുള്ള പാർട്ടുകളിൽ കൂടുതൽ പറയാൻ ശ്രമിക്കാം.
സ്നേഹത്തോടെ❤️❤️
ജിന്നെ..
ഇത് എങ്ങനെ അയിത്തീരുമെന്ന് ഒറു പിടിയും ഇല്ല… സന്തോഷമോ സങ്കടമോ കൂടുതലില്ലാത്ത രീതിയായിരിക്കും ഉണ്ടാവുക എന്നാണ് തോന്നുന്നത്..
നീ സമയം പോലെ നോക്കിചെയ്താൽ മതി… ഇനിയിപ്പോ കമന്റ് തരാൻ പറ്റിയില്ലേലും പ്രശ്നമല്ല….