ഒന്നും ഉരിയാടാതെ 31 [നൗഫു] 4969

നാജി മുഴുവനായി പറയാതെ എന്നെ നോക്കി.. ആ ഇരുട്ടിലും അവളുടെ കണ്ണിലെ എന്നോടുള്ള സ്നേഹം ഞാന്‍ കണ്ടു…

 

“എടി.. അപ്പൊ അജ്മൽ….”

 

“അജ്മൽ, എന്റെ ജീവിതത്തിലെ ഒരു അടഞ്ഞ അധ്യായമാണ്..  വിവാഹം എന്നത് ഒരു ഉടമ്പടിയാണ്.. അവിടെക് ചേർക്കപെട്ടാൽ… ഒരു പേപ്പറിന്റെയും ആവശ്യം പോലും ഇല്ലാത്ത ഉടമ്പടി… പൊരുത്തപെടുവാൻ ദിവസങ്ങൾ വേണ്ടി വരും.. എന്നാലും.. എന്റെ റബ് ചേർത്തതിനെ ഇനി ഞാനായി പിരിക്കില്ല…”

 

നാജിയുടെ ഉള്ളിൽ ഞാൻ എത്രത്തോളം നിറഞ്ഞു എന്ന് ആ വാക്കുകളിൽ തന്നെ എനിക്ക് മനസിലാവുന്നുണ്ട്…

 

“”ടി… അപ്പൊ അവിടെ വരെ എത്തി കാര്യങ്ങൾ അല്ലെ… ഞാൻ കേട്ടിരുന്നു.. അജ്മൽ ഇനി നിന്റെ ഉള്ളിൽ നിന്നും പുറത്താണ് എന്ന്.. ഇന്ന് വൈകുന്നേരം മുതൽ നിങളുടെ പുറകെ തന്നെ ഉണ്ടായിരുന്നു ഞങ്ങൾ.. നിന്റെ ഓരോ ചലനത്തിലും ഞാൻ മനസിലാക്കി അജ്മൽ നൈസായി വഞ്ചിക്കപ്പെട്ടു എന്ന്…

 

നിന്റെ കൂട്ടുകാരികളിൽ നിന്നും ഞാൻ കുറച്ചൊക്കെ അറിഞ്ഞിരുന്നു.. അതൊന്ന് ഉറപ്പിക്കാൻ വേണ്ടി വന്നതാണ് നിന്റെ പുറകെ….. പക്ഷെ അവനെ അറിയിച്ചിട്ടില്ല.. ഏതായാലും രണ്ടു ദിവസം കൊണ്ട് അവൻ വരിക അല്ലെ നേരിട്ട് അറിഞ്ഞോട്ടെ ഖൽബ് കൊടുത്തു സ്നേഹിച്ചവൾ മറ്റൊരാളെ ആ ഖൽബിൽ നിറച്ചു വെച്ചിരിക്കുന്നു എന്ന്..””

110 Comments

  1. ❤️❤️❤️❤️❤️

  2. കിടുക്കി….????

  3. Noufu…
    ഇന്ന് രാത്രി kitto… ?
    നാളെ ആണ് date കാണിക്കുന്നത്… എന്നാലും ഇന്നേക്ക് പറ്റുമോ

    1. ശരിയാക്കാം

  4. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤?

  5. ഭാഗ്യം, എനിക്ക് ഈ ഫയിറ് സീൻസ് വായിക്കുന്നത് ഇഷ്ട്ടം അല്ല, പക്ഷെ ആ സീൻ എനിക്ക് അങ്ങോട്ട് കത്തിയില്ല, നാജി ചോദിച്ചപ്പോ ഒരു വണ്ടി വന്നു നിന്ന് എന്ന് പറഞ്ഞ് നിർത്തിയില്ലേ, അതൊന്നും മനസിലായില്ല, അതൊന്നു ക്ലിയർ ആക്കി താ..

    ബാക്കി ഒക്കെ പൊളി, കൊച്ചിന് വേണ്ടിയുള്ള പണി ഈ പാർട്ടിൽ ഉണ്ടാകും എന്നു തീരെ പ്രതീക്ഷിച്ചില്ല, നൈസ് ആയിരുന്നു, പക്ഷെ അതു ഇച്ചിരികൂടി മാജിക്കൽ ആകയിരുന്നു എന്ന് തോന്നി, ലൈക്‌ അവര് ആ മഴ കൊള്ളുമ്പോൾ ഉള്ള സീൻസ് ഒക്കെ ഇല്ലേ, അതുപോലെ ഇച്ചിരികൂടി ചിന്തിച്ചിരുന്നേൽ ഇറോട്ടിക് ആകാതെ തന്നെ ആ സീൻ അടിപ്പൻ ആകയിരുന്നു എന്ന് തോന്നി… !

    ബാക്കി ഒക്കെ പൊളി, എന്നത്തേയും പോലെ.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. അത് നിന്നോട് ഞാൻ പേർസണൽ ആയിട്ട് വിവരിച്ചു തരാം…❤❤❤

      ഹേയ് ഇത് കൊച്ചിന് വേണ്ടിയോ.. ഇതൊരു സമ്മാനം അല്ലെ.. കുഞ്ഞു സമ്മാനം.. കുറച്ചു ആക്രാന്തം ആയിരുന്നു അല്ലെ ???

      അത് ഉണ്ടാകും.. ആ സീൻ ഇനിയും വരാൻ ഉണ്ട് tt❤❤❤

      ഇഷ്ടം ❤❤❤

  6. ഇക്ക ???

    ഈ ഭാഗവും അടിപൊളി ആയിരുന്നു.വന്നവൻ ആരായാലും ഒരടി അങ്ങോട്ടോ ഇങ്ങോട്ടോ കൊടുക്കുന്നതോ വാങ്ങുന്നതോ കാണാൻ കഴിയും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു.ഉപദേശി ബാവു അത് നടത്തി തന്നില്ല. അൽബലാതി

    പിന്നെ അവർ തമ്മിലുള്ള ബെഡ് റൂം സീൻ ഒക്കെ പെട്ടന്ന് തീർന്നു പോയി.അപ്പുറത്ത് ഇടാം എന്ന് പറഞ്ഞിട്ടും ഇട്ടില്ല. മോശായി പോയി

    അടുത്ത ഭാഗത്ത് കാണാട്ടോ.ഇത്തവണ ഇമ്മിണി ചെറിയ കമൻ്റ ആണുട്ടോ. അടുത്ത തവണ ശരിയാക്കാം ✌️✌️

    1. ??? അടി ഇടി വെടി.. ഉണ്ടാവൂല ???

      അപ്പുറത്തു ഇടം.. ഇത് അതിന് ആ സീൻ അല്ല.. ഇവിടെ കുറച്ചു ഫാസ്റ്റ് ആണ്.. അങ്ങനെ ഒരു സീൻ നമ്മൾ കൊണ്ട് വരുന്നുണ്ട് മോനെ ???

      മതിയെടെ.. ഇത്രയും മതി.. ഒരുപാട് ഇഷ്ടം ❤❤❤❤

Comments are closed.