റോഡിൽ ഒരു കാലു നിലത്തു കുത്തി ഒരു തുറന്ന കൊച്ചു ബോക്‌സ് അവളുടെ നേരെ നീട്ടി നിൽക്കുന്ന റോക്ക്.. അവൾ പെട്ടെന്ന് ഒന്ന് ഞെട്ടി ബോക്സിലേക്ക് നോക്കി..
ഒരു ഡയമണ്ട് റിങ്…
“ഹെലൻ.. വിൽ യു മാരി മി..??”
പുഞ്ചിരിയോടെ ഉള്ള അവന്റെ ചോദ്യം കേട്ട് അവൾ ഒരുനിമിഷം ഞെട്ടി നിന്നുപോയി..
ആളുകൾ കൈയടിച്ചു പ്രോത്സാഹിപ്പിച്ചു.. ഇവാ ഒരു നിമിഷം കണ്ണടച്ച് നിന്നു..
അവൻ അങ്ങനെ ചെയ്യുമെന്ന് അവൾ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല…
“യെസ്… യെസ്.. “
അവൾ കൈ നീട്ടി.. ഉടനെ ആളുകൾ ഉച്ചത്തിൽ പ്രോത്സാഹിപ്പിച്ചു.. കൈ അടിച്ചു.
അവൻ എഴുന്നേറ്റ് നിന്ന് അവളുടെ മോതിര വിരലിൽ റിങ് അണിയിച്ചു.. അതിന് ശേഷം പരസ്യമായി അവളുടെ ചുണ്ടിൽ ചുംബിച്ചു..
അധരങ്ങൾ ഉരുമ്മി.. മനസുകളും… അതിന് ശേഷം അവർ കൈകോർത്തു പിടിച്ചു സെന്റോറിനിയുടെ പൂക്കൾ പൂത്തു നിൽക്കുന്ന വഴികളിലൂടെ നടന്നു..
അതൊരു പതിവ് കാഴ്ചയായിരുന്നു അവിടെ..
***
അക്രൊകൊരിന്തിലെ ആഫ്രോഡൈറ്റിയുടെ ടെംപിളിന്റെ മുൻപിൽ കൈകോർത്തു നിൽക്കുകയായിരുന്നു ഇവയും റോക്കും.
ആഫ്രോഡൈറ്റിയാണ് അവരെ ഒരുമിപ്പിച്ചത് എന്നവർക്ക് തോന്നി.. മനസ്സാലെ അവൾക്ക് നന്ദി പറഞ്ഞു റോക്ക്.
ഗ്രീസിലെ മുഴുവൻ സ്ഥലങ്ങളും അവർ കൈകോർത്തു പിടിച്ചു നടന്നു..
സിയൂസ് ദേവനും, എരിസും, അഥീനയും എല്ലാം അടക്കി വാണിരുന്ന ഇടം.. അതിശക്തമായ യുദ്ധങ്ങൾ നടന്നയിടം.. തോൽവിയും ജയവും.. എല്ലാം..
അതിശക്തകൾ ആയ മൂന്ന് ദേവതമാർ.. അഥീന, ഹീരാ, ആഫ്രോഡൈറ്റി.. അവർ തമ്മിൽ നടന്ന മത്സരം..
“ദി ജഡ്ജ്മെന്റ് ഓഫ് പാരീസ്” എന്ന് അറിയപ്പെടുന്ന മത്സരം ആരാണ് മൂവരിൽ ഏറ്റവും സുന്ദരി എന്നതിന്റെ വിധി കല്പിക്കേണ്ടതിന് പകരം അവരെ മൂവരെയും സീയൂസ് ട്രോയി നഗരത്തിലെ പാരീസിന്റെ അടുത്തേക്ക് അയച്ചു..
പന്ത്രണ്ടാമത്തെ പ്രാവശ്യം വായിച്ചു തീർന്നു.
ഇതിപ്പോ എത്ര വട്ടം വായിച്ചു എന്ന് അറിയില്ല
ഇതിൻ്റെ pdf തരാമോ…. please
ഇതു എത്രാമത്തെ പ്രാവശ്യം ആണോ എന്തോ വായിച്ചതു.
Namichh prabho..
Ningal deyvam aanu writing il❤️?..
That much I love this story ..?
♥️??
ഹാ …. വല്ലാത്ത ഒരു ഫീൽ
ഇവയും റോക്കും ആക്സിഡന്റ് ആയപ്പോൾ രക്ഷിക്കാൻ വന്നത് റോഷൻ ആണോന്ന് ഞാൻ വെറുതെ തെറ്റിദ്ധരിച്ചു
ഇതുപോലെ അന്നാബെൽ ഇല്ലെ ഷാർപ്പ് ഷൂട്ടർ അവളുടെ കഥയും ഇതു പോലെ എഴുതണം