ഇവാ, An Angelic Beauty അവസാന ഭാഗം[ മാലാഖയുടെ കാമുകൻ] 2232

“ബട്ട് യു നോ..? മിനിഞ്ഞാന്ന് മുതൽ ഐ ഫെൽറ്റ്‌ യു.. നീ എന്റെ തൊട്ടടുത്ത് ഉള്ളതുപോലെ എനിക്ക് തോന്നി റോക്ക്..”

അവൾ പറഞ്ഞപ്പോൾ റോക്ക് അതിശയിച്ചു.. ഒരേ ഹൃദയം ആണോ അവർക്ക് എന്ന് സംശയിച്ചു പോയി..

“മിനിഞ്ഞാന്ന് രാത്രി മുതൽ അല്ലെ..?”

“അതെ.. ഹൗയൂ നോ..?”

“ഞാൻ വന്നു റൂം എടുത്തത് ഈ റിസോർട്ടിന്റെ തൊട്ടു മുകളിലേ റൂമിൽ ആണ്.. ഐ ഫെൽറ്റ് യു ടൂ.. നീയെനിക്ക് വേണ്ടി ജനിച്ചതാണ് ഹെലൻ.. അതാണ് ഈ കണക്ഷൻ..”

അവൻ അവളുടെ തുടുത്ത ചുണ്ടുകളിൽ അമർത്തി ചുംബിച്ചു.. അവൾ അതിശയിച്ചു പോയിരുന്നു..

“പക്ഷെ നിനക്ക് എങ്ങനെ എന്നെ ഇഷ്ടമായി.. നിനക്ക് നിന്റെ ചേച്ചിയെപ്പോലെ ഒരു നാടൻ ലുക്ക് അല്ലായിരുന്നോ വേണ്ടത്..?”

അവൾ ചോദിച്ചപ്പോൾ റോക്ക് ചുറ്റും നോക്കി..

അവളുടെ ലിപ് കളർ എടുത്തു അവളുടെ നെറ്റിയിൽ ഒരു പൊട്ടു കുത്തി. അവൾ ഊരി വച്ചിരുന്ന ജിമുക്കി മേശയിൽ ഉണ്ടായിരുന്നു.. കൈ എത്തിച്ചു അതെടുത്തു അവളെ അണിയിച്ചു.. മുടി ഒതുക്കി വച്ചു..

“കണ്ണാടിയിൽ ഒന്ന് നോക്ക്…”

അത് കേട്ടയുടനെ ഇവാ അവൾ നഗ്ന ആണെന്നുള്ള കാര്യം മറന്നു പോയി കണ്ണാടിയുടെ മുൻപിൽ നിന്നു..

ആകൃതി ഒത്ത അരക്കെട്ടിൽ കിടക്കുന്ന അരഞ്ഞാണം.. കാലിൽ പാദസ്വരം.. കാതിൽ ജിമുക്കി.. പൊട്ട്.. കറുത്ത മുടി തോളിന്റെ താഴെ എത്തിയിരിക്കുന്നു..

ഇവാ അപ്പോഴാണ് അവളെ ശ്രദ്ധിക്കുന്നത്..

“സൊ.. നൂറു ദിവസം ഡിമാൻഡ്‌സ് എന്ന് പറഞ്ഞു നീ എന്നെ ഒരു നാടൻ പെണ്ണ് ആക്കുകയായിരുന്നു..? അല്ലെ..?”

അവൾ തിരിഞ്ഞു നിന്ന് അവനോടു ചോദിച്ചപ്പോൾ അവൻ കണ്ണിറുക്കി കാണിച്ചു.

“അതെ.. എന്നാലും നിനക്ക് ഇഷ്ടമുള്ളത് പോലെ നടക്കാം.. നിന്നെ ഇങ്ങനെ ഒന്ന് കാണണം എന്നെ ഉണ്ടായിരുന്നുള്ളു..”

അവൻ പറഞ്ഞപ്പോൾ അവൾ നാണത്തോടെ ചിരിച്ചു..

112 Comments

  1. പന്ത്രണ്ടാമത്തെ പ്രാവശ്യം വായിച്ചു തീർന്നു.

  2. ഇതിപ്പോ എത്ര വട്ടം വായിച്ചു എന്ന് അറിയില്ല

  3. കാർത്തിക

    ഇതിൻ്റെ pdf തരാമോ…. please

  4. ഇതു എത്രാമത്തെ പ്രാവശ്യം ആണോ എന്തോ വായിച്ചതു.

  5. Namichh prabho..
    Ningal deyvam aanu writing il❤️?..
    That much I love this story ..?

  6. Abdul Fathah malabari

    ഹാ …. വല്ലാത്ത ഒരു ഫീൽ

    ഇവയും റോക്കും ആക്സിഡന്റ് ആയപ്പോൾ രക്ഷിക്കാൻ വന്നത് റോഷൻ ആണോന്ന് ഞാൻ വെറുതെ തെറ്റിദ്ധരിച്ചു

    ഇതുപോലെ അന്നാബെൽ ഇല്ലെ ഷാർപ്പ് ഷൂട്ടർ അവളുടെ കഥയും ഇതു പോലെ എഴുതണം

Comments are closed.