ഇവാ, An Angelic Beauty അവസാന ഭാഗം[ മാലാഖയുടെ കാമുകൻ] 2232

സുന്ദരി ടീച്ചർ എന്ന് വിളിക്കുന്ന ശരണ്യ ടീച്ചർ അവനെ കണ്ടതും വിളിച്ചു പറഞ്ഞു. അവൻ ചിരിച്ചുകൊണ്ട് അവളെ നോക്കി.. നീണ്ട കണ്ണുകൾ ഉള്ളൊരു സുന്ദരി..

“ഡീ നീ അങ്ങേരെ വിട്ടു പിടിച്ചോ കേട്ടോ.. പണി കിട്ടും മോളെ…”

റിൻസി ടീച്ചർ അത് പറഞ്ഞപ്പോൾ അവനെപ്പറ്റി നന്നായി അറിയുന്നവർ ചിരിച്ചു.. അവൻ ഒരു പാവം ആണെന്ന് എല്ലാവർക്കും അറിയാം..

അതോടെ അവൻ ഏവരോടും പറഞ്ഞു പുറത്തു ഇറങ്ങി.. എല്ലാവരോടും പറഞ്ഞു അന്നത്തെ ദിവസത്തെ ജോലി തീർത്തു ഇനി വീട്ടിലേക്ക്..

“ജൂലി.. നാളെ കാണാം…”

പ്രിൻസിയോട് പറഞ്ഞു അവൻ പാർക്കിങ്ങിലേക്ക് നടന്നു

അവന്റെ ട്രയാംഫ് സ്ട്രീറ്റ് ട്രിപ്പിൾ ബൈക്കിൽ കയറി. ഇടക്ക് ഒരു ബേക്കറിയിൽ ഇറങ്ങി..

അവിടെ നിന്നും നേരെ വീട്ടിൽ..

ബൈക്ക് ഗേറ്റ് കടന്നു ചെന്നതും ഒരു കൊച്ചു കാന്താരി ഓടി വന്നു.. ഒരു സുന്ദരി വാവ..

അവൻ അവളെ പൊക്കി എടുത്തു വട്ടം കറക്കി കവിളിൽ ഉമ്മ കൊടുത്തു കയ്യിൽ ഉണ്ടായിരുന്ന ചോക്ലേറ്റ് എടുത്തു കൊടുത്തു..

“വാവേടെ അമ്മ എവിടെ?”

അവൻ അവളോട് ചോദിച്ചു…

“അബടെ..”

അവൾ അകത്തേക്ക് കൈചൂണ്ടി.

“വാവേ..നീ വന്നോ…”

അത് ചോദിച്ചുകൊണ്ട് ഉടനെ ഭദ്ര ഇറങ്ങി വന്നു.. പഴയതിലും സുന്ദരി ആയിരുന്നു ഭദ്ര.. ഓഫീസിൽ നിന്നും വന്നതേയുള്ളു എന്ന് തോന്നി..

എന്റെ ചേച്ചിക്ക് ഇപ്പോൾ മൊത്തം കുറെ വാവകൾ ഉണ്ട് എന്ന് അവൻ ചിരിയോടെ ഓർത്തു..

അതിൽ അവനും പിന്നെ ചേച്ചിയുടെയും അച്ചുവേട്ടന്റെയും മകൾ ദേവിക. പിന്നെ ഒരാൾ കൂടെ..

112 Comments

  1. പന്ത്രണ്ടാമത്തെ പ്രാവശ്യം വായിച്ചു തീർന്നു.

  2. ഇതിപ്പോ എത്ര വട്ടം വായിച്ചു എന്ന് അറിയില്ല

  3. കാർത്തിക

    ഇതിൻ്റെ pdf തരാമോ…. please

  4. ഇതു എത്രാമത്തെ പ്രാവശ്യം ആണോ എന്തോ വായിച്ചതു.

  5. Namichh prabho..
    Ningal deyvam aanu writing il❤️?..
    That much I love this story ..?

  6. Abdul Fathah malabari

    ഹാ …. വല്ലാത്ത ഒരു ഫീൽ

    ഇവയും റോക്കും ആക്സിഡന്റ് ആയപ്പോൾ രക്ഷിക്കാൻ വന്നത് റോഷൻ ആണോന്ന് ഞാൻ വെറുതെ തെറ്റിദ്ധരിച്ചു

    ഇതുപോലെ അന്നാബെൽ ഇല്ലെ ഷാർപ്പ് ഷൂട്ടർ അവളുടെ കഥയും ഇതു പോലെ എഴുതണം

Comments are closed.