അവൻ അവസാന പ്രതീക്ഷയും ആയി ചുറ്റി നടന്നു.. ഓരോ കടയിലും കയറി നോക്കി.. റെസ്റ്റോറന്റുകളിൽ നോക്കി.. തേടിയത് ഒരു മുഖം മാത്രം..
ഇല്ല എവിടെയും ഇല്ല..
അവൻ നിരാശയോടെ പോർട്ടിന്റെ അറ്റത്തേക്ക് നടന്നു. സൂര്യൻ ഇന്നത്തെ ജോലി മതിയാക്കി അസ്തമയത്തേക്ക് അടുക്കുന്നു.. അതി മനോഹരമായ ആ കാഴ്ച ആസ്വദിക്കാൻ അവന് കഴിഞ്ഞില്ല..
അവൻ ഒഴിഞ്ഞു കണ്ട ഒരു ടേബിളിൽ ഇരുന്നു.. വിശപ്പും ദാഹവും അവനെ തളർത്തിയിരുന്നു.. മുഖം ഒന്ന് തുടച്ചു..
“ഫോർ യു…”
ശബ്ദം കേട്ട് അവൻ നോക്കി.. ഒരു ഹെയ്‌നിക്കെൻ ബിയർ കുപ്പിയും നീട്ടി നിൽക്കുന്ന ഒരു സുന്ദരി.. അവൻ അത് വാങ്ങി.. അവൾ പുഞ്ചിരിച്ചു..
ഉടനെ അവൾ കഴിക്കാൻ എന്താണ് വേണ്ടത് എന്ന് ചോദിച്ചു മെനു അവന്റെ കയ്യിൽ കൊടുത്തു..
അവൻ അത് വാങ്ങി നോക്കി.. ചിക്കൻ ഫ്രൈഡ് സാലഡ്, അല്പം നൂഡിൽ പിന്നെ ഒരു ബിയർ കൂടെ അവൻ പറഞ്ഞു. ലഹരി കുറഞ്ഞ ബിയർ ആണ്.. നല്ല തണുത്തതും.
നീലക്കടലിൽ സൂര്യ കിരണങ്ങൾ മെല്ലെ പിൻവലിഞ്ഞു തുടങ്ങി..
അല്പം മാറി ഒരു കപ്പൽ ഹോൺ മുഴക്കി മെല്ലെ അകന്നുപോയി.. അതിന്റെ ഡെക്കിൽ നിന്നും ആളുകൾ സെന്റോറിനിയെ നോക്കി കൈവീശി യാത്ര ചോദിക്കുന്നു..
പരിചാരിക അവൻ ഓർഡർ ചെയ്തത് വേഗം കൊണ്ടുവന്നു കൊടുത്തു.
അവൻ അത് മെല്ലെ കഴിച്ചു..
അവന്റെ അവസ്ഥ എന്താണെന്ന് അവന് പോലും ഊഹിക്കാൻ കഴിയുന്നില്ലായിരുന്നു..
പ്രണയത്തെ നഷ്ടപ്പെത്തിയ മണ്ടൻ എന്ന് അവൻ സ്വയം പറഞ്ഞുകൊണ്ടിരുന്നു.. രുചികരമായ ഭക്ഷണം ആസ്വദിക്കാൻ അവന് കഴിഞ്ഞില്ല..
കുറെ നേരം അവിടെ ഇരുന്നു..
പന്ത്രണ്ടാമത്തെ പ്രാവശ്യം വായിച്ചു തീർന്നു.
ഇതിപ്പോ എത്ര വട്ടം വായിച്ചു എന്ന് അറിയില്ല
ഇതിൻ്റെ pdf തരാമോ…. please
ഇതു എത്രാമത്തെ പ്രാവശ്യം ആണോ എന്തോ വായിച്ചതു.
Namichh prabho..
Ningal deyvam aanu writing il❤️?..
That much I love this story ..?
♥️??
ഹാ …. വല്ലാത്ത ഒരു ഫീൽ
ഇവയും റോക്കും ആക്സിഡന്റ് ആയപ്പോൾ രക്ഷിക്കാൻ വന്നത് റോഷൻ ആണോന്ന് ഞാൻ വെറുതെ തെറ്റിദ്ധരിച്ചു
ഇതുപോലെ അന്നാബെൽ ഇല്ലെ ഷാർപ്പ് ഷൂട്ടർ അവളുടെ കഥയും ഇതു പോലെ എഴുതണം