“യു നോ വാട്ട് ബേബി..? ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യമാണ് തന്റെ പ്രാണന്റെ കൈകോർത്തു പിടിച്ചു നക്ഷത്രങ്ങളെ നോക്കി കിടക്കുന്നത്…”
അവൾ പറഞ്ഞത് ശരിയാണല്ലോ എന്ന് അവൻ ആലോചിച്ചു.. അധരങ്ങൾ ഉരസി.. പരസ്പരം കൊക്കുകൾ ഉരുമ്മി അവർ അവരുടെ ആ മറക്കാനാകാത്ത രാത്രി ആസ്വദിച്ചു..
***
പ്രേമത്തിൽ ചാലിച്ച 2 വർഷം വളരെ എളുപ്പത്തിൽ കടന്നു പോയി..
റോക്ക് അവന്റെ ക്ലാസ്സിലെ കുട്ടികൾക്ക് ഗ്രീക്ക് പുരാണങ്ങൾ പറഞ്ഞു കൊടുക്കുക ആയിരുന്നു.. ഫ്രീ പീരീഡ് ആണ്..അതൊരു പതിവാണ്.. കുട്ടികൾക്കും അതൊത്തിരി ഇഷ്ടവും ആണ്..
അവൻ പറഞ്ഞു അവസാനിപ്പിച്ചു..
“പ്രണയം.. നമ്മൾ സ്നേഹിക്കുന്നതിനു തുല്യവും, അല്ലെങ്കിൽ അതിൽ കൂടുതൽ നമ്മളെ സ്നേഹിക്കുന്ന മനസിലാക്കുന്ന, ഒരാളെ പ്രണയിക്കാൻ കിട്ടിയാൽ.. അതൊരു മയക്കു മരുന്ന് പോലെ ആണ്.. എ പവർഫുൾ വൺ..
എന്നാൽ പ്രണയിച്ചവർ നമ്മളെ വിട്ടു പോകുമ്പോൾ ഉള്ള ഒരു ഫീൽ ഉണ്ടല്ലോ? ജീവനോടെ കത്തി വച്ച് വരഞ്ഞു കീറിയാലും നമുക്ക് ഒരു വേദനയും തോന്നില്ല…”
“സാർ? സാർ പ്രണയിച്ച ആൾ സാറിനെ വിട്ടുപോയിട്ടുണ്ടോ? ഇങ്ങനെ വെക്തമായി പറയാൻ?”
ഉടനെ ഒരു പെൺകുട്ടി അവനോട് ചോദിച്ചു.. അതിനു ഉത്തരം പറയാൻ വാ തുറന്നതും ലാസ്റ്റ് ബെൽ അടിച്ചു..
“ബാക്കി നാളെ.. ബി സേഫ് ഓൺ ദി റോഡ്, കിഡ്സ്…”
അതും പറഞ്ഞു റോക്ക് ക്ലാസിനു പുറത്തിറങ്ങി. ബിഎ ലിറ്ററേച്ചർ ക്ലാസ് ആണ്.. വലിയ പിള്ളേർ ആണെങ്കിലും അവർ അവന്റെ സ്വന്തം ആണ്..
അവൻ നേരെ സ്റ്റാഫ് റൂമിൽ ചെന്നു..
“ആഹാ റോക്ക് സാർ ഇന്ന് പിള്ളേരെ ഗ്രീക്ക് പുരാണം പഠിപ്പിക്കുകയായിരുന്നു…ഞാനും ശ്രദ്ധിച്ചു..എന്നെയും കൂടി പഠിപ്പിക്കാമോ സാർ? “
പന്ത്രണ്ടാമത്തെ പ്രാവശ്യം വായിച്ചു തീർന്നു.
ഇതിപ്പോ എത്ര വട്ടം വായിച്ചു എന്ന് അറിയില്ല
ഇതിൻ്റെ pdf തരാമോ…. please
ഇതു എത്രാമത്തെ പ്രാവശ്യം ആണോ എന്തോ വായിച്ചതു.
Namichh prabho..
Ningal deyvam aanu writing il❤️?..
That much I love this story ..?
♥️??
ഹാ …. വല്ലാത്ത ഒരു ഫീൽ
ഇവയും റോക്കും ആക്സിഡന്റ് ആയപ്പോൾ രക്ഷിക്കാൻ വന്നത് റോഷൻ ആണോന്ന് ഞാൻ വെറുതെ തെറ്റിദ്ധരിച്ചു
ഇതുപോലെ അന്നാബെൽ ഇല്ലെ ഷാർപ്പ് ഷൂട്ടർ അവളുടെ കഥയും ഇതു പോലെ എഴുതണം