“അപ്പോൾ നമ്മുടെ കുടുംബ ജീവിതം ഇവിടെ തുടങ്ങുന്നു…”
റോക്ക് ഇവയെ ചേർത്ത് നിർത്തി നിറുകയിൽ ഉമ്മവച്ചു.. അവൾ അവന്റെ നെഞ്ചിൽ തലവച്ചു നിന്നു..
“വാ ഒരു സ്ഥലം വരെ പോകാം..”
റോക്ക് ഇവയുടെ കൈ പിടിച്ചു.. റൂം തുറന്ന് അവൻ താഴേക്ക് ഇറങ്ങി.. ഒരു റൂമിൽ വച്ചിരുന്ന ഒരു ബാഗ് എടുത്തു അവർ മെല്ലെ പുറത്തേക്ക് ഇറങ്ങി..
ബൈക്കിൽ കയറി.. അത് കാലുകൾ കൊണ്ട് തള്ളി ഗേറ്റിന് വെളിയിൽ ഇറക്കി.. കുറച്ചുകൂടെ ദൂരം പോയശേഷം ഇവാ കൂടെ കയറി ഇരുന്നപ്പോൾ അവൻ ബൈക്ക് സ്റ്റാർട്ട് ആക്കി.. അത് മുന്നോട്ട് പോയി..
“രണ്ടും പുറത്തുചാടിയല്ലോ…”
റൂമിൽ കിടന്ന അജിത്ത് മെല്ലെ ഭദ്രയോട് പറഞ്ഞു. അവൾ അത് കേട്ട് ചിരിച്ചു..
“ആ ബാഗ് ഒരുക്കി വച്ചത് ഞാൻ ആണ് മനുഷ്യ..”
അവൾ അവന്റെ നെഞ്ചിൽ തലവച്ചു കിടന്നുകൊണ്ട് പറഞ്ഞു..
“ഇങ്ങനെ ഒരു ചേച്ചിയും അനിയനും…”
അവൻ അത് പറഞ്ഞുകൊണ്ട് അവളെ മുറുക്കെ കെട്ടിപിടിച്ചു..
“എവിടെക്കാ റോക്ക്.. ഈ ബാഗിൽ എന്താ..?”
“ഒന്ന് ക്ഷമിക്ക് കൊച്ചെ…”
അവൻ അതും പറഞ്ഞു ബൈക്കിന്റെ സ്പീഡ് കൂട്ടി.. ബൈക്ക് കുറെ ഇടവഴികൾ പിന്നിട്ട് എത്തി നിന്നത് ഒരു കൊച്ചു വീടിന്റെ മുൻപിൽ ആണ്.. നല്ല വൃത്തി ഉള്ള ഒരിടം.
മുൻപിൽ തെങ്ങിൻ തോപ്പ്.. അല്പം മാറി തെങ്ങിൽ തൊപ്പിന് നടുകെക്കൂടെ ഒഴുകുന്ന ഒരു ഇടത്തരം തോട്.. ഇവാ നിലാവെളിച്ചത്തിൽ അത് കണ്ടു അതിശയിച്ചു നിന്നുപോയി..
റോക്ക് ബാഗ് തുറന്ന് എമെർജൻസി ലാംബ് എടുത്തു കത്തിച്ചു വച്ചു.. അതിന് ശേഷം തോടിന്റെ അടുത്ത് ഒരു സ്ഥലം വൃത്തിയാക്കി അവിടെ ബാഗിൽ നിന്നും ഒരു കവറിൽ എന്തോ കുടഞ്ഞിട്ടു..
പന്ത്രണ്ടാമത്തെ പ്രാവശ്യം വായിച്ചു തീർന്നു.
ഇതിപ്പോ എത്ര വട്ടം വായിച്ചു എന്ന് അറിയില്ല
ഇതിൻ്റെ pdf തരാമോ…. please
ഇതു എത്രാമത്തെ പ്രാവശ്യം ആണോ എന്തോ വായിച്ചതു.
Namichh prabho..
Ningal deyvam aanu writing il❤️?..
That much I love this story ..?
♥️??
ഹാ …. വല്ലാത്ത ഒരു ഫീൽ
ഇവയും റോക്കും ആക്സിഡന്റ് ആയപ്പോൾ രക്ഷിക്കാൻ വന്നത് റോഷൻ ആണോന്ന് ഞാൻ വെറുതെ തെറ്റിദ്ധരിച്ചു
ഇതുപോലെ അന്നാബെൽ ഇല്ലെ ഷാർപ്പ് ഷൂട്ടർ അവളുടെ കഥയും ഇതു പോലെ എഴുതണം