ഇവാ, An Angelic Beauty അവസാന ഭാഗം[ മാലാഖയുടെ കാമുകൻ] 2232

അത് കണ്ടു നിന്ന അജിത്ത് ഭദ്രയുടെ കയ്യിൽ നുള്ളിക്കൊണ്ടു പറഞ്ഞപ്പോൾ അവൾ ചിരി അടക്കി നിന്നു..

“O perfect Love, all human thought transcending
Lowly we kneel in prayer before thy throne
That theirs may be the love which knows no ending
Whom thou forevermore dost join in one…”

മനോഹരമായ ഗാനം അലയടിച്ചപ്പോൾ റോക്ക് ഇവയുടെ കഴുത്തിൽ താലി കെട്ടി.. അവൾ നിറകണ്ണുകളോടെ നിന്നു. അവൻ അവളെ മന്ത്രകോടി അണിയിച്ചു..

ഭദ്രയുടെ കണ്ണിൽ നിന്നും കണ്ണുനീർ താഴേക്ക് പതിച്ചു.. അമ്മയായും ചേച്ചിയെയും അവന്റെ എല്ലാമായും അവനെ കാത്തു പരിപാലിച്ചതിന്റെ സന്തോഷം..

ഫോട്ടോ സെക്ഷൻ എല്ലാം കഴിഞ്ഞു റിസപ്ഷൻ ആയിരുന്നു.. മന്ത്രകോടിയാണ് ഇവാ അണിഞ്ഞത്.. റോക്ക് വേഷം മാറി കടുംനീല കുർത്തയും രാജസ്ഥാനി സ്റ്റൈൽ ഷൂസും ധരിച്ചു..

“ഇനിയാണ് ജീവിതം തുടങ്ങുന്നത്..”

ഭക്ഷണം കഴിക്കുന്നതിനിടക്ക് ഇവാ റോക്കിന്റെ ചെവിയിൽ മെല്ലെ പറഞ്ഞപ്പോൾ അവൻ അവളെ നോക്കി ചിരിച്ചു..

“ശരിയാണ്.. ലൈഫ് സ്റ്റർട്ട്സ്‌ അറ്റ് ഫോർട്ടി എന്നല്ലേ..? എന്നിട്ട് മതിയല്ലേ കുട്ടികൾ ഒക്കെ..?”

അത് കേട്ട് അവൾ അവന്റെ കയ്യിൽ ഒന്ന് പിച്ചി.. റിസപ്ഷൻ എല്ലാം കഴിഞ്ഞു ആളുകൾ പിരിഞ്ഞു..

“പോയി കിടക്കാൻ നോക്ക്.. ആദ്യ രാത്രി ആണ്..”

ഭദ്രയുടെ മടിയിൽ തലവച്ചു കിടന്ന ഇവയെ ഭദ്ര തോണ്ടിവിളിച്ചു.. അവൾ മെല്ലെ എഴുന്നേറ്റ് ഇരുന്നു.. ആദ്യ രാത്രി ഒക്കെ സെന്റോറിനി കൊണ്ടുപോയി എന്ന് പറയാൻ വന്ന അത് വേണ്ട എന്ന് കരുതി ഒന്ന് പുഞ്ചിരിച്ചു.

റോക്കും ഇവയും ഒരുമിച്ചു കൈകോർത്തു പിടിച്ചാണ് റൂമിലേക്ക് വന്നത്..
ഭദ്രയുടെ വിവാഹത്തിന് അവളുടെ റൂം തയാറാക്കിയത് റോക്കും ഇവയും അയിരുന്നു.. അതുപോലെ ഭദ്ര പൂക്കൾ കൊണ്ട് റൂം മുഴുവൻ അലങ്കരിച്ചിരുന്നു..

112 Comments

  1. പന്ത്രണ്ടാമത്തെ പ്രാവശ്യം വായിച്ചു തീർന്നു.

  2. ഇതിപ്പോ എത്ര വട്ടം വായിച്ചു എന്ന് അറിയില്ല

  3. കാർത്തിക

    ഇതിൻ്റെ pdf തരാമോ…. please

  4. ഇതു എത്രാമത്തെ പ്രാവശ്യം ആണോ എന്തോ വായിച്ചതു.

  5. Namichh prabho..
    Ningal deyvam aanu writing il❤️?..
    That much I love this story ..?

  6. Abdul Fathah malabari

    ഹാ …. വല്ലാത്ത ഒരു ഫീൽ

    ഇവയും റോക്കും ആക്സിഡന്റ് ആയപ്പോൾ രക്ഷിക്കാൻ വന്നത് റോഷൻ ആണോന്ന് ഞാൻ വെറുതെ തെറ്റിദ്ധരിച്ചു

    ഇതുപോലെ അന്നാബെൽ ഇല്ലെ ഷാർപ്പ് ഷൂട്ടർ അവളുടെ കഥയും ഇതു പോലെ എഴുതണം

Comments are closed.