റോക്കിന്റെയും ഇവയുടെയും പഠനം കഴിഞ്ഞു.. രണ്ടുപേരും ഉയർന്ന റാങ്കോടെ ആണ് പാസ് ആയതും.. അവൻ ഒരു കോളേജ് ലെക്ച്ചറർ ആകുന്നതിന് ശ്രമം തുടങ്ങിയപ്പോൾ ഇവാ സൂപ്പർകാറുകളുടെയും ബൈക്കുകളുടെയും ഷോറൂം നടത്തി വന്നു..
റോക്കിന്റെയും ഭദ്രയുടെയും റെസ്റ്റോറന്റ് നല്ല രീതിയിൽ പോകുന്നുണ്ടായിരുന്നു..
ഇടക്ക് ഇടക്ക് യാത്രകൾ പോകുമായിരുന്നു അവർ.. പ്രണയം കൂടി വന്നു എന്നല്ലാതെ അവർ തമ്മിൽ ഒരു കൊച്ചു വഴക്ക് പോലും ഉണ്ടായില്ല.
അങ്ങനെ ആ ദിവസം വന്നെത്തി..
റോക്കിനെ ഒരുക്കിയത് ഭദ്രയും അജിത്തും ജോണും അനന്യയും കൂടെയാണ്.
കറുത്ത സ്യൂട്ട് ധരിച്ചു നിന്ന റോക്കിനെ ഭദ്ര കൺനിറയെ നോക്കി നിന്നു. തലേ ദിവസം അവർ പപ്പയും മമ്മയും ഉറങ്ങുന്ന കല്ലറകളിൽ പോയി വന്നിരുന്നു..
ഭദ്ര റോക്കിന് വാങ്ങിയ പുതിയ കാറിൽ ആണ് അവർ പള്ളിയിലേക്ക് തിരിച്ചത്.. ആംഗ്ലിക്കൻ രീതിയിൽ ആയിരുന്നു വിവാഹം നടത്താൻ ഉദ്ദേശിച്ചിരുന്നത്..
അതിന് അവർ എറണാകുളം മറൈൻ ഡ്രൈവിന് അരികിലെ സിഎസ്ഐ പള്ളിയിൽ ആണ് എല്ലാം ഒരുക്കിയത്..
റോക്കിനെ അൾത്താരയുടെ മുൻപിലേക്ക് കൈപിടിച്ച് കൊണ്ടുപോയത് ഡാനിയാണ്..
അൽപ സമയത്തിനുള്ളിൽ ഒരു മാലാഖയെപ്പോലെ തൂവെള്ള ഗൗൺ ധരിച്ചു ഇവാ വന്നു.. അവളുടെ ഗൗണിന്റെ അറ്റം രണ്ടു കൊച്ചു കുട്ടികൾ പിടിച്ചിരുന്നു..
കൈകളിൽ പൂച്ചെണ്ടും ആയി സ്വപ്നസുന്ദരിയെ പോലെ പതിയെ പതിയെ നടന്നു വന്നു റോക്കിന് അരികിൽ നിന്നു.. അവനെ നോക്കി മെല്ലെയൊന്ന് കണ്ണിറുക്കി.. അവൻ ചിരിച്ചു..
“കണ്ടു പഠിക്ക്…”
പന്ത്രണ്ടാമത്തെ പ്രാവശ്യം വായിച്ചു തീർന്നു.
ഇതിപ്പോ എത്ര വട്ടം വായിച്ചു എന്ന് അറിയില്ല
ഇതിൻ്റെ pdf തരാമോ…. please
ഇതു എത്രാമത്തെ പ്രാവശ്യം ആണോ എന്തോ വായിച്ചതു.
Namichh prabho..
Ningal deyvam aanu writing il❤️?..
That much I love this story ..?
♥️??
ഹാ …. വല്ലാത്ത ഒരു ഫീൽ
ഇവയും റോക്കും ആക്സിഡന്റ് ആയപ്പോൾ രക്ഷിക്കാൻ വന്നത് റോഷൻ ആണോന്ന് ഞാൻ വെറുതെ തെറ്റിദ്ധരിച്ചു
ഇതുപോലെ അന്നാബെൽ ഇല്ലെ ഷാർപ്പ് ഷൂട്ടർ അവളുടെ കഥയും ഇതു പോലെ എഴുതണം