അഭിരാമി Part 6 162

Views : 4514

സത്യത്തിൽ ഒക്കെ കേട്ട് കഴിഞ്ഞപ്പോൾ നെഞ്ചില്‍ നിന്ന് എന്തോ ഒരു ഭാരം ഇറക്കി വച്ച പോലെ ഒരു ഫീൽ ആണ് ഉണ്ടായത്… ഞാൻ പറയാന്‍ ആഗ്രഹിച്ച കാര്യങ്ങൾ ഇങ്ങോട്ട് കേട്ടിരിക്കുന്നു. ഒരു ആശ്വാസത്തിന്റെ പുഞ്ചിരി എന്നില്‍ വിരിഞ്ഞു.

” സമ്മതം ”
ഞാൻ പറഞ്ഞു.

ശേഷം കുഞ്ഞിനെ നോക്കി….

“മോളുടെ പേരെന്താ.?” ആ കൈയിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട്‌ ചോദിച്ചു….

“പൊടി മോളെ… പേര് പറഞ്ഞ് കൊടുക്കൂ”
അവൾ നാണത്തോടെ ഒന്ന് ചിരിക്കുക മാത്രം ചെയതു…
പക്ഷേ എന്റെ കണ്ണുകൾ നിറഞ്ഞു….

“പൊടി മോള്….” ആ പേരായിരുന്നു എന്റെ ഉള്ളം മുഴുവന്‍….

“എന്തുപറ്റി?”
സിദ്ധുവേട്ടന്ടെ ചോദ്യം ആയിരുന്നു….

“ഒന്നുമില്ല… പൊടി മോള് എന്നാണോ മോളുടെ പേര്? ”
” വീട്ടില്‍ വിളിക്കുന്ന പേരാണ് പൊടി മോള്…. യഥാര്‍ത്ഥ പേര്‌ ആയില്യ എന്നാണ്…”
ഞാന്‍ വാത്സല്യത്തോടെ കുഞ്ഞിന്റെ കൈകളില്‍ ചുംബിച്ചു…

തിരികെ വീട്ടിലേക്ക് കയറിയ എന്റെ മുഖത്തെ തെളിച്ചം കണ്ടിട്ട് വീട്ടില്‍ എല്ലാവർക്കും ആശ്വാസമായി.

എല്ലാവരും പോകാൻ ഇറങ്ങി…മോള് പോകുമ്പോള്‍ എന്തോ ഒരു വിഷമം തോന്നി….

എല്ലാവരും ഇറങ്ങിയപ്പോൾ തന്നെ അതിഥി ഓരോന്ന് ചോദിക്കാൻ തുടങ്ങി…. ഒക്കെയും പറഞ്ഞു കൊടുത്തു. അവളില്‍ ഒരു വിഷമം കണ്ടു. അത് എന്തിന്റെ ആണെന്ന് മനസിലായി… അതുകൊണ്ട്‌ ഒന്നും ചോദിക്കാൻ പോയില്ല…. പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു… രണ്ട് ആഴ്ചകള്‍ക്ക് ഉള്ളില്‍ കല്യാണവും കഴിഞ്ഞു…..

ഇന്ന്‌ ഈ വീട്ടില്‍ പൊടി മോളുടെ അമ്മയായി…….വീട്ടിലെ മരുമകള്‍ ആയി…..

പക്ഷേ സിദ്ധുവേട്ടനോട് മാത്രം അടുപ്പം ഒന്നും തോന്നുന്നില്ല… തിരിച്ചും അതേ… ആവശ്യത്തിന് മാത്രമേ സംസാരിക്കാറുള്ളൂ…

ഒക്കെയും മറന്ന് തുടങ്ങിയ ഇടത്തു നിന്നാണ് വീണ്ടും ശ്രീയെ കണ്ടത്… ശ്രീയുടെ ഭാര്യയെ എഴാം മാസം കൂട്ടി കൊണ്ട്‌ പോയത് നവ്യ പറഞ്ഞ്‌ അറിഞ്ഞിരുന്നു.. ഞാൻ ഒന്നും ചോദിക്കാറില്ലെൻകിലും ഓരോന്ന് പറയുന്ന കൂട്ടത്തില്‍ അവൾ ശ്രീയെ എന്തോ കുറ്റം പറഞ്ഞു . അങ്ങനെ എന്തോ പറയുമ്പോൾ കൂടെ അവൾ പറഞ്ഞ്‌ പോയതാണ്….

 

 

 

ഓരോന്ന് ഓര്‍ത്തു കിടന്ന് കണ്ണീര്‍ ഒഴുക്കിയും പുലര്‍ച്ചെ എപ്പോഴോ ആണ് ഉറങ്ങിയത്….. രാവിലെ മോള് എണീച്ചപ്പോഴാണ് എണീച്ചതും.
വേഗം മോളെയും ഫ്രെഷ് ആക്കി ഞാനും ഫ്രെഷ് ആയി അടുക്കളയിലേക്ക് പോയി….

(തുടരും)

 

Recent Stories

The Author

Safu

4 Comments

  1. Nananyitt und Bro pettenne aad cheyumo. Adutha part allel tach vittu pokum

    1. Thank You ❤️
      അടുത്ത ഭാഗം ഉടനെ പോസ്റ്റ് ചെയ്യാം ❤️

  2. Orupade late aakurude
    Touch pookinnu story yude

    1. അടുത്ത ഭാഗം ഉടനെ പോസ്റ്റ് ചെയ്യാം ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com