അഭിരാമി Part 6 162

Views : 4411

അഭിരാമി

Part 6

 

 

( Previous പാർട്ടുകൾ വായിക്കാൻ Safu എന്ന് എന്റെ പേര് search ചെയ്‌താൽ മതി 🥰)

 

 

 

തളര്‍ന്ന കാലടികളോടെ ഞാൻ എന്റെ വീട്ടിലേക്ക് കയറി…..

ഒരു തരം മരവിച്ച അവസ്ഥയില്‍ ആയിരുന്നു ഞാൻ…..

വീട്ടിലേക്ക് കയറി വരുന്ന കണ്ടപ്പോഴേ എന്നെ കണ്ട സന്തോഷത്തില്‍ അമ്മ വന്ന് കെട്ടിപ്പിടിച്ചു….

അത് കഴിഞ്ഞാണ് അമ്മ എന്റെ മുഖത്തേക്ക് ശ്രദ്ധിക്കുന്നത്.
“എന്തുപറ്റി ആമീ…..? എന്താ നിന്റെ മുഖം ഒക്കെ വല്ലാതെ? ശ്രീഹരി എവിടെ? നീ തനിച്ചാണോ വന്നത്? എന്താ ഒന്നും പറയാത്തേ…?”
ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾ വേവലാതി യോടെ അമ്മ ഒരുമിച്ച് ചോദിച്ചു….

ഒരു നിമിഷം ഞാൻ ആ മുഖത്തേക്ക് തന്നെ നോക്കി നിന്നു…. പിന്നെ അമ്മയുടെ തോളില്‍ മുഖം അമര്‍ത്തി….. പൊട്ടി കരഞ്ഞു….. പൊട്ടി പൊട്ടി കരഞ്ഞു……

ഇനിയും എല്ലാം ഉള്ളില്‍ ഒതുക്കി വച്ചാൽ ഞാൻ ഭ്രാന്തി ആകും എന്ന് തോന്നി….. എനിക്ക് കുറച്ചൊരു ആശ്വാസം വരുന്നത് വരെ കരഞ്ഞു….

അമ്മയും ചേര്‍ത്തു പിടിച്ചു എന്നെ…..കാര്യം അറിയില്ലെങ്കിലും ഞാൻ ഒന്ന് ശാന്തമാകട്ടേ എന്ന് ഓര്‍ത്താകണം അമ്മ മിണ്ടാതെ എന്നെ തലോടി കൊണ്ടേ ഇരുന്നു…. കൂടെ അമ്മയും കണ്ണീര്‍ പൊഴിക്കുന്നുണ്ടായിരുന്നു….

 

ആ മടിയില്‍ തല വച്ച് കിടന്ന് എല്ലാ സങ്കടങ്ങളും പറഞ്ഞു തീര്‍ത്തു….

എല്ലാം ഒരു ഞെട്ടലോടെ ആണ് അമ്മ കേട്ട് നിന്നത്…. ഒക്കെ പറഞ്ഞ്‌ കഴിഞ്ഞപ്പോള്‍ വാതില്‍ക്കല്‍ നിന്ന് എല്ലാം കേട്ട് കൊണ്ട്‌ അതിഥിയും നിൽപ്പുൺടായിരുന്നു…

ഏട്ടന്‍ എല്ലാം അറിഞ്ഞപ്പോള്‍ നല്ല ദേഷ്യത്തില്‍ ആയിരുന്നു….

ശ്രീയെ തല്ലാന്‍ ഒക്കെ പോകാൻ ഇറങ്ങി…. ഒരു വിധത്തിൽ ആണ് പിടിച്ചു വച്ചത്‌…..

അപ്പോഴൊക്കെ എന്റെ ശ്രീ അമ്മയെ പറഞ്ഞു മനസിലാക്കി എന്നെ തിരികെ കൊണ്ട്‌ പോകാൻ വരും എന്ന് തന്നെ ഞാൻ വിശ്വസിച്ചു….

എന്നാൽ എന്റെ വിശ്വസം തെറ്റി എന്ന് എനിക്ക് മനസിലായത് divorce നോട്ടീസ് വീട്ടില്‍ എത്തിയപ്പോഴായിരുന്നു….

Mutual divorce നുള്ള അപേക്ഷ ആയിരുന്നു….

അതും എന്റെ ശ്രീ ഒപ്പിട്ടത്…..

ഭൂമി പിളര്‍ന്ന്‌ താഴേക്ക് പോയിരുന്നു എങ്കിൽ എന്ന് പോലും ഞാൻ ആശിച്ചു പോയി…..

ഇനി എന്തിന്‌…… ആര്‍ക്ക് വേണ്ടി….. ഇത്രയും വേദന അനുഭവിക്കാൻ മാത്രം ഞാൻ ചെയ്ത തെറ്റ് എന്തായിരുന്നു?…..

ഒന്നും അറിയില്ല.

ജീവൻ അവസാനിപ്പിച്ചാലോ എന്ന് വരെ എനിക്ക് തോന്നി.

പക്ഷെ എനിക്ക് ചുറ്റും എന്നെ സ്നേഹിക്കുന്ന ഒരു കൂട്ടം കൂടി ഉണ്ട്. എന്റെ ഒറ്റക്കുള്ള ഇരിപ്പും മറ്റും കണ്ട് പേടി തോന്നി ആരും എന്നെ ഒറ്റക്ക് വിടില്ലായിരുന്നു….

Recent Stories

The Author

Safu

4 Comments

  1. Nananyitt und Bro pettenne aad cheyumo. Adutha part allel tach vittu pokum

    1. Thank You ❤️
      അടുത്ത ഭാഗം ഉടനെ പോസ്റ്റ് ചെയ്യാം ❤️

  2. Orupade late aakurude
    Touch pookinnu story yude

    1. അടുത്ത ഭാഗം ഉടനെ പോസ്റ്റ് ചെയ്യാം ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com