അഭിരാമി Part 6 162

Views : 4504

കുറച്ച് നേരം നിശബ്ദമായി ഇരുന്നു…. എന്നിട്ട് പറഞ്ഞു തുടങ്ങി….

” ചേച്ചി വിഷമിക്കാതെ…. എന്റെ ചേച്ചിയെ ശ്രീയേട്ടന് വിധിച്ചിട്ടില്ല. എന്റെ ചേച്ചിയുടെ സ്നേഹം അനുഭവിക്കാന്‍ ഉള്ള യോഗ്യത ചേട്ടനും കുടുംബത്തിനും ഇല്ല… എന്നെങ്കിലും ഒരിക്കല്‍ അവരൊക്കെ മനസിലാക്കും എന്റെ ചേച്ചി എന്തായിരുന്നു എന്ന്… ചേച്ചിയുടെ സ്നേഹം എന്തായിരുന്നു എന്ന്….”
ഇത്രയും പറഞ്ഞ്‌ അവളെന്നെ കെട്ടിപ്പിടിച്ചു….

 

ശ്രീയുടെ കല്യാണ ദിവസം വല്ലാത്തൊരു അവസ്ഥയില്‍ ആയിരുന്നു ഞാൻ… മനസ്സുറക്കുന്നില്ല.

ഒരുപാട് നേരം ഇരുന്ന് പലതും ആലോചിച്ചു. അവസാനം രണ്ടും കല്പിച്ച് ഞാന്‍ കല്യാണം നടക്കുന്ന അമ്പലത്തിലേക്ക് പോയി.

ഇറങ്ങാന്‍ നേരം അതിഥിയും കൂടെ വന്നു. എങ്ങോട്ടാണെന്ന് അവൾ ചോദിച്ചിട്ടും ഞാൻ പറഞ്ഞില്ല. കൂടെ വരുമ്പോൾ തടയാൻ ശ്രമിച്ചു.

പക്ഷേ സമ്മതിച്ചില്ല. കൂടെ തന്നെ വന്നു. അമ്പലത്തിലേക്ക് ചെന്നപ്പോൾ കണ്ടു ശ്രീയെ… മുഖത്ത് ഒരു പുഞ്ചിരി ഉണ്ട്.

ആരോടൊ സംസാരിച്ചു നില്‍ക്കുന്നു. അമ്മയും ഉണ്ടായിരുന്നു അവിടെ….

മുഖം നല്ല തെളിച്ചം ഉണ്ട്. നല്ല സന്തോഷത്തിലാണ്. ഒരു പേടിയോടെ അതിഥി എന്നെ നോക്കി കാണുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. അവളെ നോക്കി ഞാൻ ഒന്ന് പുഞ്ചിരിച്ചു. കണ്ണു ചിമ്മി കാണിച്ചു ഞാൻ .

ഞാന്‍ ആരും എന്നെ കാണാത്ത വിധത്തിൽ മാറി നിന്നു. ദൂരെ മാറി നിന്ന് ഞാൻ എന്റെ ശ്രീ മറ്റൊരാള്‍ക്ക് സ്വന്തം ആകുന്ന കാഴ്ച കണ്ടു.

കണ്ണുനീര്‍ കാഴ്ചയെ മറച്ചപ്പോഴൂം വാശിയോടെ തുടച്ച് കളഞ്ഞ് ഞാന്‍ ആ കാഴ്ച മുഴുവനായും ഒപ്പിയെടുത്തു…..

യാത്ര പറഞ്ഞ്‌ എല്ലാരും പിരിയുന്നത് വരെ ഞാൻ അവിടെ മറഞ്ഞ് നിന്നു.

അതിഥി എന്റെ കൈയില്‍ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു…

എല്ലാം കഴിഞ്ഞ് വീട്ടിലേക്ക് പോയി….

മുറിയില്‍ കയറി… കൂടെ അതിഥി യും കയറി മുറിയിലേക്ക്….

പേടിച്ചിട്ടുണ്ടാകും പാവം…

മുറിയില്‍ കയറി കട്ടിലില്‍ ഒരു നിമിഷം കണ്ണടച്ച് ഇരുന്നു…. കണ്ണുകൾ ഒഴുകാന്‍ തുടങ്ങി….കരഞ്ഞു….. ആര്‍ത്തലച്ചു കരഞ്ഞു…..ശബ്ദം പുറത്ത്‌ കേള്‍ക്കാതെ ഇരിക്കാന്‍ പുതപ്പ് വായിൽ കുത്തി തിരുകി…

എന്റെ പ്രവര്‍ത്തി അതിഥിയെ സങ്കടപ്പെടുത്തുകയും പേടിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
വന്ന് ചേര്‍ത്തു പിടിച്ചു…… ഇടയില്‍ എന്നെ ശാസിക്കുന്നുണ്ടായിരുന്നു…

ഇങ്ങനെ കരയാന്‍ വേണ്ടി ആയിരുന്നോ ചേച്ചി നീ അവിടെ പോയത്…. എന്ന് ചോദിച്ച്…

കരഞ്ഞ് കഴിഞ്ഞ് ഞാൻ അവളോട് സംസാരിക്കാന്‍ തുടങ്ങി….
“ഇത് ഞാൻ ശ്രീക്ക് വേണ്ടി ഒഴുക്കുന്ന അവസാനത്തെ കണ്ണീര്‍ ആണ് അതിഥി…. ഇനി ഞാൻ കരയില്ല ശ്രീക്ക് വേണ്ടി… ശ്രീയെ നഷ്ടപ്പെട്ടത് ഓര്‍ത്തു ഇനി ഞാൻ കരയില്ല മോളെ… അവസാനമായി എല്ലാം ഒഴുക്കി കളഞ്ഞതാണ് ഞാന്‍…. ഇനിയില്ല…..നിനക്ക് ഞാൻ വാക്ക് തരുന്നു…. ഇത്രയും നാള്‍ ഉള്ളിന്റെ ഉള്ളില്‍ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു…. ഇനി ഇല്ല. ഇന്ന്‌ മുതൽ ശ്രീ മറ്റൊരാളുടെ ആണ്. എന്റെ പ്രതീക്ഷകള്‍ ഇന്ന്‌ മരിച്ചു…. ഇനിയില്ല….
പിന്നെ കല്യാണം കാണാൻ പോയത്…., ഇനി എപ്പോഴൊക്കെ ശ്രീയെ ഞാൻ ഓര്‍ക്കുന്നുവോ അപ്പോഴൊക്കെ എനിക്ക് ഇതും ഓര്‍മ വരണം. എന്റെ മനസ്സ് സ്വയം മനസ്സിലാക്കണം ശ്രീ ഇനി എന്റേത് അല്ല എന്ന്. അതിനു വേണ്ടി, അതിനു വേണ്ടി പോയതാണ് ഞാൻ…. ശ്രീയെ പൂര്‍ണ്ണമായും മനസ്സിൽ നിന്ന് കളയാന്‍ ഇത് അനിവാര്യമാണ് അതിഥി…. മറക്കാൻ പെട്ടെന്ന് പറ്റിയെന്ന് വരില്ല….
പക്ഷേ അതിനു എന്റെ മനസ്സ് തയ്യാറാവണം എങ്കിൽ ഈ കാഴ്ച ഞാൻ കാണണം ആയിരുന്നു….
ശ്രീ ഇനി ആമി യുടെ അല്ല. ഞാൻ ആ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് കഴിഞ്ഞു. ഇനി അതുമായി പൊരുത്തപ്പെടണം. അത്ര മാത്രം…. “

Recent Stories

The Author

Safu

4 Comments

  1. Nananyitt und Bro pettenne aad cheyumo. Adutha part allel tach vittu pokum

    1. Thank You ❤️
      അടുത്ത ഭാഗം ഉടനെ പോസ്റ്റ് ചെയ്യാം ❤️

  2. Orupade late aakurude
    Touch pookinnu story yude

    1. അടുത്ത ഭാഗം ഉടനെ പോസ്റ്റ് ചെയ്യാം ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com