Author: Safu

അഭിരാമി ( Last Part ) 415

അഭിരാമി   Last Part   പിന്നീടുള്ള ഓരോ ദിവസവും ആമിയെ ഓരോന്ന് പറഞ്ഞു ദേഷ്യം പിടിപ്പിക്കൽ സിദ്ദുവിന് പതിവായി…..ആദ്യമൊക്കെ ഒന്ന് ഒതുങ്ങി കൊടുത്തെങ്കിലും പിന്നീട് ആമിയും കൗണ്ടർ അടിക്കാൻ തുടങ്ങി…. ഉരുളക്കുപ്പേരി പോലെ ആമിയുടെ മറുപടി സ്പോട്ടിൽ തന്നെ എത്തും…..   ഈ  മറുപടി പറച്ചിൽ കേൾക്കാൻ വേണ്ടിയാണ് അവളെ ഇങ്ങനെ ചൊടിപ്പിക്കുന്നത് എന്നത് മറ്റൊരു കാര്യം…….. തന്നിൽ സ്വയം ഉണ്ടാകുന്ന മാറ്റങ്ങളെ ആമി തന്നെ തിരിച്ചറിയാൻ തുടങ്ങി. പക്ഷേ എന്തോ…. അംഗീകരിച്ചു കൊടുക്കാൻ മനസ്സ് […]

അഭിരാമി Part 10 244

അഭിരാമി Part 10     അതിഥി യുടെ വിരുന്നും കഴിഞ്ഞ് പിറ്റേന്നാണ്‌ ഞങ്ങൾ തിരികെ പോയത്…. അവരെ വീട്ടിലോട്ട് ക്ഷണിക്കാനും മറന്നില്ല….   സിദ്ധുവേട്ടന്റെ പെരുമാറ്റത്തിൽ വല്യ മാറ്റം ഒന്നും ഇല്ല… പഴയത് പോലെ തന്നെ.. എനിക്ക് അംഗീകരിക്കാൻ സമയം തരുന്നതാണ് എന്ന് എനിക്കും മനസ്സിലാവുന്നുണ്ട്. പക്ഷെ എന്തോ അംഗീകരിക്കാൻ പോയിട്ട് അങ്ങനെ ചിന്തിക്കാൻ പോലും മനസ് അനുവദിക്കുന്നില്ല. ഇടക്കുള്ള സിധുവേട്ടന്റെ പാളി വീഴുന്ന നോട്ടം പോലും എന്തോ ഒരു അസ്വസ്ഥത യാണ് സൃഷ്ടിക്കുന്നത്….. കുറച്ചു […]

അഭിരാമി Part 9 275

അഭിരാമി Part 9   അന്ന് പരിപാടികൾ ഒക്കെ കഴിഞ്ഞപ്പോഴേക്കും രാത്രി ആയിരുന്നു. അതിഥിയുടെ നിശ്ചയം അടുത്ത ആഴ്ച ചെറിയ രീതിയില്‍ വീട്ടില്‍ വച്ച് നടത്താൻ തീരുമാനമായി. കല്യാണം രണ്ട് മാസങ്ങള്‍ക്കുള്ളില്‍ നടത്താനും. പിന്നെ വീട്ടില്‍ എല്ലാവരും നിര്‍ബന്ധിച്ചപ്പോള്‍ ഞങ്ങൾ അന്നവിടെ നിന്നു… കുറേ നാള്‍ കൂടി വീട്ടില്‍ നില്‍ക്കുന്നത്‌ അല്ലെ… അതിന്റെ ഒരു സന്തോഷം എനിക്കും ഉണ്ടായിരുന്നു… പിറ്റേന്ന്‌ സിദ്ധുവേട്ടന് ഓഫീസില്‍ പോകേണ്ടത് കൊണ്ട്‌ ഞങ്ങൾ രാവിലെ നേരത്തെ പോന്നു… പിന്നെ ഒരാഴ്ച പെട്ടെന്ന് തന്നെ […]

അഭിരാമി Part 8 164

അഭിരാമി   Part 8   മോളെ ഒന്ന് കുളിപ്പിച്ച് ഡ്രസ് മാറ്റി കൊടുത്തു… അവൾ അപ്പോഴേ cartoon കാണാൻ പോയി ടിവി യുടെ മുന്നില്‍ ഇരുന്നു…. ഞാനും അമ്മയും ഓരോന്നും മിണ്ടിയും പറഞ്ഞും ഓരോ ജോലികള്‍ തീര്‍ത്തു… രാത്രി മോളെ വേഗം ഭക്ഷണം കഴിപ്പിച്ചു ഉറക്കി. സിദ്ധുവേട്ടന്ടെ ദേഷ്യം ഒക്കെ തണുത്തു എന്ന് തോന്നുന്നു… ഇപ്പൊ വല്യ കുഴപ്പം ഇല്ല, മിണ്ടുന്നൊക്കെ ഉണ്ട്. പിറ്റേന്ന്‌ വേഗം എഴുന്നേറ്റു. മോളെ സ്കൂളിൽ ചേര്‍ക്കണം അല്ലോ… പുതിയ ബാഗും […]

അഭിരാമി Part 7 204

അഭിരാമി   Part 7   അടുക്കളയില്‍ അമ്മ ഉണ്ടായിരുന്നു… മോൾക്ക് വേണ്ടതും ഒക്കെ അമ്മ തന്നെ ഉണ്ടാക്കി വച്ചിരുന്നു…. “sorry അമ്മേ… ഞാന്‍…..” “വേണ്ട മോളെ…. സിദ്ധു പറഞ്ഞു ഇന്നലെ മോള് ശരിക്ക് ഉറങ്ങിയിട്ടില്ല എന്ന്… ഞാനാണ് അവനോട് മോളെ വിളിക്കേണ്ട എന്ന് പറഞ്ഞത്…” “അമ്മേ…. അത് ഞാന്‍….” “മോള് ഒന്നും പറയേണ്ട…. എനിക്ക് മനസ്സിലാകും…… എല്ലാം മോളുടെ അച്ഛൻ തന്നെ നേരിട്ട് പറഞ്ഞിട്ടുണ്ട്…. മനസ്സിലാകും ഈ അമ്മയ്ക്ക്…. പക്ഷേ ഒക്കെയും മറക്കാൻ ശ്രമിക്കണം….. നിങ്ങള്‍ […]

അഭിരാമി Part 6 165

അഭിരാമി Part 6     ( Previous പാർട്ടുകൾ വായിക്കാൻ Safu എന്ന് എന്റെ പേര് search ചെയ്‌താൽ മതി ?)       തളര്‍ന്ന കാലടികളോടെ ഞാൻ എന്റെ വീട്ടിലേക്ക് കയറി….. ഒരു തരം മരവിച്ച അവസ്ഥയില്‍ ആയിരുന്നു ഞാൻ….. വീട്ടിലേക്ക് കയറി വരുന്ന കണ്ടപ്പോഴേ എന്നെ കണ്ട സന്തോഷത്തില്‍ അമ്മ വന്ന് കെട്ടിപ്പിടിച്ചു…. അത് കഴിഞ്ഞാണ് അമ്മ എന്റെ മുഖത്തേക്ക് ശ്രദ്ധിക്കുന്നത്. “എന്തുപറ്റി ആമീ…..? എന്താ നിന്റെ മുഖം ഒക്കെ വല്ലാതെ? […]

കഥാപാത്രം 100

കഥാപാത്രം ഓൺലൈൻ സുഹൃത്തായിരുന്നു അദ്ദേഹം…. എഴുത്തുകാരൻ….. തന്റെ തൂലിക കൊണ്ട് വായനക്കാരന്റെ ഹൃദയത്തിൽ കയറിപ്പറ്റാൻ പാകത്തിന് കഴിവുള്ളൊരു എഴുത്തുകാരൻ….. എഴുതുന്ന ഒരു വരി പോലും ഹൃദയത്തെ കൊളുത്തി വലിക്കും….. ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവിടെയൊരു സ്ഥാനമുറപ്പിക്കും….. അത്രമാത്രം കഴിവുള്ളവൻ…… ഓൺലൈൻ കഥകളിലൂടെയും തുടർക്കഥകളിലൂടെയും എഴുത്തിന്റെ ലോകത്തിലേക്ക് ചേക്കേറിയവൻ…. തന്റെ തൂലികയിലൂടെ പതിനായിരക്കണക്കിന് ഫോള്ളോവെഴ്സിനെ ഉണ്ടാക്കിയവൻ….. ഓൺലൈൻ എഴുത്തിൽ നിന്നും പിന്നീട് പുസ്തകരൂപത്തിലും എത്തി തുടങ്ങിയവൻ……. യാഥാർഥ്യങ്ങളോട് അത്രയും അടുത്തിരിക്കുന്ന സൃഷ്ടികളാണ് ഓരോന്നും…. നേരിട്ടുള്ള അദ്ദേഹത്തിന്റെ അനുഭവങ്ങളാണ് എന്നുപോലും […]