അഭിരാമി Part 6 162

Views : 4504

പ്രത്യേകിച്ച് എന്റെ അതിഥി…

എപ്പോഴും എന്റെ കൂടെ തന്നെ നില്‍ക്കും.

ഉറങ്ങുമ്പോള്‍ പോലും എന്നെ ഒറ്റക്ക് വിടില്ല.

ചിലപ്പോൾ ഉറങ്ങാതെ കാവല്‍ നില്‍ക്കും എനിക്ക്… അവര്‍ക്ക് വേണ്ടി എന്റെ മനസില്‍ ഞാൻ ധൈര്യം സംഭരിച്ചു.

എല്ലാം വേഗത്തിൽ കഴിഞ്ഞു. ബന്ധം വേര്‍പെടുത്തി.

പലരുടെയും കണ്ണില്‍ സഹതാപം കണ്ടു, ചിലര്‍ക്ക് പരിഹാസം, ചിലര്‍ എന്തോ കുറ്റം ചെയ്ത പോലെ നോക്കുന്നു… പലരും പല രീതിയില്‍ എന്നെ വിലയിരുത്തുന്നു…. പലപ്പോഴും തളര്‍ന്നു പോയി…

എന്നാല്‍ തളര്‍ന്ന്‌ പോയപ്പോഴൊക്കെ കൈ പിടിച്ചു കയറ്റാൻ എന്റെ കുടുംബം ഉണ്ടായിരുന്നു എനിക്ക്. അത് എനിക്ക് നല്‍കിയ സമാധാനം ചെറുതല്ല.

എന്റെ Mind ഒന്ന് ഫ്രീ ആകാൻ വേണ്ടി എന്തിലെൻകിലും ഞാൻ ബിസി ആവുന്നത് നല്ലതാണെന്ന് തോന്നി…. അങ്ങനെ തല്‍കാലം ഒരു ബാങ്കിൽ ജോലി ക്ക് കയറി….. അത് ഒരു പരിധി വരെ എന്നെ സമാധാനിപ്പിച്ചു….. എന്നാല്‍ ശ്രീയെ ഓര്‍ക്കാത്ത ഒരു ദിനം പോലും എന്നില്‍ കടന്നു പോയില്ല….

നവ്യ അതിനു ശേഷം എന്നെ വിളിക്കാറേ ഇല്ലായിരുന്നു. അവളും എന്നെ മറന്നു എന്നു കരുതി… അങ്ങനെ ഒരിക്കല്‍ ബാങ്കില്‍ പോയി വരും വഴി ഞാൻ അപ്രതീക്ഷിതമായി അവളെ കണ്ടു. അടുത്തേക്ക് ചെന്നു ഞാൻ… എന്നെ കണ്ടപ്പോഴേ അവൾ ആകെ വല്ലാതെ ആയി…. എന്റെ മുഖത്തേക്ക് നോക്കി നിന്നിട്ട് പിന്നെ നിറകണ്ണുകളോടെ തല താഴ്ത്തി.

ഞാൻ ആ മുഖം പിടിച്ച് ഉയർത്തി എന്തുപറ്റി എന്ന്‌ അന്വേഷിച്ചു.

“ആമീ… ഞാൻ കൂടെ കാരണം അല്ലെ നിന്റെ ജീവിതം ഇങ്ങനെ ഒക്കെ ആയത്…. ഞാൻ കാരണം അല്ലെ നീ ഹരി ഏട്ടനെ പ്രണയിച്ചത്…..ഒന്നും വേണ്ടായിരുന്നു…. ഒന്നും…..”

ഇത്രയും പറഞ്ഞ്‌ എന്റെ കൈയിൽ പിടിച്ചു അവള്‍ കരഞ്ഞു….ഒരു വിധം ഞാൻ സമാധാനിപ്പിച്ച് നിർത്തി…

 

..
“നവ്യ…..ശ്രീ….ശ്രീ…സുഖമായി ഇരിക്കുന്നോ? ”
ഇത്തിരി മടിയോടെ ആണെങ്കിലും ഞാൻ ചോദിച്ചു….
അവൾ ആദ്യം ഒന്ന് ശ്രീയെ പുച്ഛിക്കുന്ന രീതിയിൽ ഒന്ന് ചിരിച്ചു…

” നിനക്ക് എങ്ങനെ കഴിയുന്നെടീ വേദനിപ്പിച്ചവരുടെ സുഖവിവരം അന്വേഷിക്കാന്‍….. നീ പോകാൻ കാത്തു നിന്നത് പോലെ അവിടെ ഹരി ഏട്ടന്റെ അമ്മ ഏട്ടന് പെണ്ണ് നോക്കാന്‍ തുടങ്ങിയിരുന്നു…ഞായറാഴ്ച കല്യാണം ആണ്…ഹരി ഏട്ടന്റെ അമ്മായിയുടെ ഏതോ ബന്ധത്തില്‍ ഉള്ള കുട്ടിയാണ്… എന്നാലും ഹരി ഏട്ടനെ കുറിച്ച് ഒരിക്കലും ഞാൻ  ഇങ്ങനെ ചിന്തിച്ചില്ല……. എങ്ങനെ കഴിയുന്നു… ” ഇങ്ങനെ പലതും അവൾ പറഞ്ഞു കൊണ്ടിരുന്നു..

 

എന്റെ ചെവി കൊട്ടിയടയ്ക്കപ്പെട്ട അവസ്ഥയില്‍ ആയിരുന്നു….ഒന്നും കേൾക്കാൻ വയ്യാ… കണ്ണ് നിറഞ്ഞ് ഒന്നും കാണാനും വയ്യാ….

Recent Stories

The Author

Safu

4 Comments

  1. Nananyitt und Bro pettenne aad cheyumo. Adutha part allel tach vittu pokum

    1. Thank You ❤️
      അടുത്ത ഭാഗം ഉടനെ പോസ്റ്റ് ചെയ്യാം ❤️

  2. Orupade late aakurude
    Touch pookinnu story yude

    1. അടുത്ത ഭാഗം ഉടനെ പോസ്റ്റ് ചെയ്യാം ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com