അഭിരാമി Part 6 162

Views : 4514

അച്ഛൻ ഇത്രയും വന്ന് എന്റെ മുന്നില്‍ നിന്നും പറഞ്ഞു…

 

.
” അറിയാം അച്ഛാ… അതിഥി ക്ക് വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യണം എന്ന്… ഇനി വരുന്നവരുടെ കാല്‍ പിടിച്ച് ആയാലും ഞാൻ ഇനി സമ്മതിപ്പിച്ചോളാം…

ഞാൻ ആണ് പ്രശ്നം എങ്കിൽ ഞാൻ മാറി തരാം…. ഇനി ഒരു ജീവിതം എനിക്ക് വേണ്ട അച്ഛാ…. എന്റെ മനസില്‍ ഒരാളെ പ്രതിഷ്ഠിക്കാൻ എനിക്ക് ആവില്ല. ശ്രീ എന്റെ മനസില്‍ ഇല്ല അച്ഛാ… പക്ഷേ മനസില്‍ മുറിവ്… അത് ഇനിയും ഉണങ്ങിയിട്ടില്ല. ഒരു കുഞ്ഞിനെ കൊടുക്കാൻ കഴിയാത്ത എനിക്ക് ഒരു പുരുഷന്റെ ജീവിതം കൂടെ നശിപ്പിക്കാനും കഴിയില്ല…. ക്ഷമിക്കണം അച്ഛാ എന്നോട്…. ”
ഇത്രയും പറഞ്ഞ്‌ അച്ഛന്റെ കാലില്‍ കെട്ടിപ്പിടിച്ച് ഞാൻ കരഞ്ഞു പോയി…. ഏട്ടന്‍ വന്ന് എഴുന്നേൽപ്പിച്ചു എന്നെ…

 

കണ്ണു തുടച്ച് ആശ്വസിപ്പിച്ചു….

പിന്നെയും ദിവസങ്ങൾ കഴിയവെ അച്ഛൻ ഒരിക്കല്‍ കൂടെ എന്റെ അടുത്ത് വന്നു…

” മോളെ…. മോള് സമാധാനമായി കേള്‍ക്കണം അച്ഛൻ പറയുന്നത്… ഒരു ആലോചന വന്നിട്ടുണ്ട് മോളെ നിനക്ക്….”

“അച്ഛാ….. ഇനിയും ഈ കാര്യം എന്നോട് പറയല്ലേ അച്ഛാ….”

 

“അങ്ങനെ അല്ല മോളെ….എന്റെ ഒരു സുഹൃത്ത് വഴി വന്നതാണ്. കാര്യങ്ങൾ ഒക്കെ ഞാൻ പറഞ്ഞിരുന്നു…. ആ പയ്യന് ഒരു കുഞ്ഞുണ്ട്. അവര്‍ക്ക് സമ്മതം ആണ്. മോള് ഒന്ന് ആലോചിച്ച് നോക്ക്… ഒരു അമ്മ കൂടി ആവാം അല്ലോ എന്റെ മോൾക്ക്.. ”

” അമ്മ മാത്രമേ എനിക്ക് ആവാന്‍ പറ്റൂ അച്ഛാ… അയാള്‍ക്ക് ഒരിക്കലും ഒരു നല്ല ഭാര്യ ആവാന്‍ എനിക്ക് കഴിയില്ല… അമ്മ മാത്രം ആയി എന്നെ മതി എങ്കിൽ ഞാൻ സമ്മതിക്കാം…. ”

” മോള് ഉറച്ച തീരുമാനം എടുക്കും മുമ്പ് അതിഥി യെയും അഭിയെയും കുറിച്ച് ആലോചിക്കണം മോളെ…. നീ ഇവിടുന്നു ഇറങ്ങി പോകും എന്ന് പറഞ്ഞിട്ട് മാത്രം ആണ് അവൾ ഇപ്പോൾ സമ്മതിച്ചത് തന്നെ… നിനക്ക് ഒരു ജീവിതം ഇല്ലാതെ അവൾ സന്തോഷിക്കുമോ… നിന്റെ ചേട്ടൻ… അഭി… അവന് കല്യാണപ്രായം ആയി… നിനക്ക് ഒരു ജീവിതം ഇല്ലാതെ അവന്‍ ഒരിക്കലും അത് ചിന്തിക്കുക കൂടി ഇല്ല… നിന്നെ അച്ഛൻ നിര്‍ബന്ധിക്കില്ല… ”

 

ഇത്രയും പറഞ്ഞ്‌ അച്ഛൻ തിരികെ നടന്നു….

തന്റെ ഒരു തീരുമാനത്തില്‍ ആണ് ഈ കുടുംബം മുഴുവനും ഉള്ളത്…. അവര്‍ക്ക് വേണ്ടി താന്‍ എന്തിനും തയ്യാറാണ്… പക്ഷേ ഒരാളുടെ ജീവിതം ഞാൻ മൂലം ഇല്ലാതെ ആകും…. അത് ഓര്‍ക്കുമ്പോൾ…, ”

മനസില്‍ പലതും കൂട്ടിയും കിഴിച്ചും ഒരു തീരുമാനം എടുത്ത് ഞാൻ അച്ഛന്റെ അടുത്തേക്ക് പോയി….

 

” അച്ഛാ… എനിക്ക് സമ്മതം ആണ്… അച്ഛൻ അവരോട് വരാൻ പറഞ്ഞോളൂ… പക്ഷേ ആളോട് സംസാരിക്കാൻ അച്ഛൻ എനിക്ക് ഒരു അവസരം ഉണ്ടാക്കി തരണം…. “

Recent Stories

The Author

Safu

4 Comments

  1. Nananyitt und Bro pettenne aad cheyumo. Adutha part allel tach vittu pokum

    1. Thank You ❤️
      അടുത്ത ഭാഗം ഉടനെ പോസ്റ്റ് ചെയ്യാം ❤️

  2. Orupade late aakurude
    Touch pookinnu story yude

    1. അടുത്ത ഭാഗം ഉടനെ പോസ്റ്റ് ചെയ്യാം ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com