അഭിരാമി Part 6 162

Views : 4504

 

” മോളെ… അച്ഛനോട് ദേഷ്യം ഉണ്ടോ…. മോളുടെ നല്ല ജീവിതം കൂടി കണ്ടിട്ട് കണ്ണടച്ചാൽ മതി എന്നാണ് അച്ഛന്…. നല്ല ആൾക്കാർ ആണ്. അച്ഛന് നേരിട്ട് അറിയാം… ”

 

” അച്ഛൻ വിഷമിക്കാതെ… എനിക്ക് അറിയാമല്ലോ എന്റെ അച്ഛനേ… ”
ഇത്രയും പറഞ്ഞു അച്ഛനെ നോക്കി ഒന്ന് പുഞ്ചിരിച്ചു… മുറിയിലേക്ക് പോയി…

പിന്നെ രണ്ട് ദിവസം കഴിഞ്ഞ് അച്ഛൻ പറഞ്ഞ ആൾക്കാർ കാണാന്‍ വന്നു…

അച്ഛനും അമ്മയും കുഞ്ഞും പിന്നെ കുഞ്ഞിന്റെ അച്ഛനും… മൂന്നു വയസ്സ് തോന്നിക്കുന്ന ഒരു മാലാഖ…. ഉറക്കം ആയിരുന്നു വരുമ്പോൾ…

വല്ലാത്തൊരു വാത്സല്യം തോന്നി എനിക്ക്…
എന്നിലെ അമ്മ ഉണര്‍ന്നു തുടങ്ങി…. മോളെ ഒന്ന് എടുത്തു….എന്തൊക്കെയോ വികാരങ്ങളാണ് മനസില്‍…. കണ്ണുകൾ ഒക്കെ നിറഞ്ഞു വരുന്നു… നെഞ്ച് തുടിക്കുന്നു….

ഒരു ചിരിയോടെ കുഞ്ഞിന്റെ അച്ഛാച്ചനും അച്ഛമ്മ യും നോക്കി നിന്നു.. കൂടെ വേറെ ഒരാളുടെ കണ്ണുകളും എനിക്ക് മേലെ ആണെന്ന് ഞാന്‍ അറിഞ്ഞു….അത് എന്നില്‍ ഒരു അസ്വസ്ഥത സൃഷ്ടിക്കുവാൻ തുടങ്ങി…. അമ്മയുടെ പിറകിലേക്ക് മാറി നിന്നു.

അച്ഛനോട് പറഞ്ഞത് പോലെ സംസാരിക്കാൻ അവസരം ഉണ്ടാക്കി തന്നു.

പുറത്ത്‌ മാവിന്റെ ചുവട്ടില്‍ സംസാരിക്കാന്‍ പോയി.. കുഞ്ഞ് എഴുന്നേറ്റത് കൊണ്ട്‌ കുഞ്ഞിനെയും എടുത്ത് ആയിരുന്നു സിദ്ധുവേട്ടൻ സംസാരിക്കാന്‍ വന്നത്….
എന്റെ കണ്ണുകൾ കുഞ്ഞിന്റെ മേലെ ആയിരുന്നു എങ്കില്‍ സിദ്ധുവേട്ടൻ എന്നെ ആയിരുന്നു നോക്കി കൊണ്ടിരുന്നത്. എനിക്ക് ആകെ അസ്വസ്ഥത തോന്നാന്‍ തുടങ്ങി… കൊള്ളാനും തള്ളാനും കഴിയാത്ത അവസ്ഥ….
കുഞ്ഞിനെ ഓര്‍ക്കുമ്പോൾ എനിക്ക് വേണ്ട എന്ന് പറയാന്‍ തോന്നുന്നില്ല. പക്ഷേ… കുഞ്ഞിന്റെ അച്ഛനെ ഓര്‍ക്കുമ്പോൾ………

രണ്ടും കല്പിച്ച് സംസാരിക്കാന്‍ തയ്യാറെടുത്തു….

“ഞാൻ സിദ്ധാര്‍ത്ഥ്.”
ഞാൻ സംസാരിക്കാന്‍ തുടങ്ങും മുമ്പേ ഇങ്ങോട്ട് പറഞ്ഞു…

“അഭിരാമി”
സ്വയം പരിചയപ്പെടുത്തി.

“അഭിരാമിയുടെ കാര്യങ്ങൾ ഒക്കെ തന്റെ അച്ഛൻ വഴി തന്നെ എല്ലാം അറിഞ്ഞിട്ടുണ്ട്.
എനിക്ക് എന്റെ മകള്‍ക്ക് ഒരു അമ്മ മാത്രം ആണ് വേണ്ടത്… ഒരു ഭാര്യയെ ഞാൻ ആഗ്രഹിക്കുന്നില്ല. അഭിരാമി യും ഒരു ഭര്‍ത്താവിന്റെ സ്ഥാനം എന്നില്‍ നിന്നും ആഗ്രഹിക്കുന്നില്ല എന്ന് എനിക്ക് മനസിലായത് ആണ്. അതിന്റെ കൂടെ തനിക്ക് എന്റെ മകള്‍ക്ക് ഒരു നല്ല അമ്മ ആകാൻ പറ്റും എന്നും കണ്ടപ്പോൾ തോന്നി… ആ ഒരു ഉറപ്പ് മാത്രമേ എനിക്ക് വേണ്ടൂ….
ഒരു അമ്മ ആകാൻ ഉള്ള കഴിവ് ഇവിടെ ആവശ്യം ഇല്ല. എന്റെ മകളുടെ അമ്മ ആകാൻ ഉള്ള ഒരു നല്ല അമ്മ മനസ്സ് മാത്രം ഉണ്ടായാല്‍ മതി. എല്ലാം അറിഞ്ഞിട്ട് തന്നെയാണ് കാണാൻ വന്നത്… എന്റെ മകള്‍ക്ക് നല്ല ഒരു അമ്മയായി ഉണ്ടാകും എന്ന ഉറപ്പ് തരാം എങ്കിൽ നമുക്ക് ഇത് proceed ചെയ്യാം. “

Recent Stories

The Author

Safu

4 Comments

  1. Nananyitt und Bro pettenne aad cheyumo. Adutha part allel tach vittu pokum

    1. Thank You ❤️
      അടുത്ത ഭാഗം ഉടനെ പോസ്റ്റ് ചെയ്യാം ❤️

  2. Orupade late aakurude
    Touch pookinnu story yude

    1. അടുത്ത ഭാഗം ഉടനെ പോസ്റ്റ് ചെയ്യാം ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com