അഭിരാമി Part 6 162

Views : 4504

എന്റെ ശ്രീ മറ്റൊരാള്‍ക്ക് സ്വന്തം ആകുന്നു….നേരത്തെ പ്രതീക്ഷിച്ചതാണ്. പക്ഷേ…. മറന്നോ ശ്രീ എന്നെ?ഇത്ര വേഗം?

അതിനു കഴിയുമോ ശ്രീക്ക്?

ഒന്നും മനസിലാവുന്നില്ല.

ഞാൻ വീണു പോകുമെന്ന് തോന്നി എനിക്ക്….അടുത്ത് കണ്ട തൂണിൽ കൈ ചേര്‍ത്തു വച്ചു വീഴാതെ ഇരിക്കാൻ…. കുറച്ച്‌ നിമിഷം അതേ നില്‍പ്പ് നിന്നു… നവ്യ കുലുക്കി വിളിച്ചപ്പോഴാണ് സ്വബോധം വന്നത്….

“എന്തുപറ്റി ആമീ….? വയ്യേ നിനക്ക്? ആശുപത്രിയില്‍ പോണോ?”
ഇങ്ങനെ എന്തൊക്കെയോ ചോദിച്ചു കൊണ്ടിരുന്നു അവൾ…. എനിക്ക് അവിടുന്ന് ഒന്ന് വീട്ടില്‍ എത്തിയാല്‍ മതി എന്ന് തോന്നി… എങ്ങനെ എങ്കിലും മുറിയില്‍ പോയി തലയിണ യില്‍ മുഖം അമര്‍ത്തണം. അവിടെയാണ് എന്റെ ഏക ആശ്രയം.

 

” ഞാൻ പോകട്ടെ നവ്യ….. നേരം വൈകുന്നു. ”
ഇത്രയും പറഞ്ഞ്‌ ഞാൻ വേഗത്തിൽ നടന്നു.

 

കാലുകൾ വലിച്ചിട്ട് കിട്ടുന്നില്ല…. കുഴഞ്ഞു പോകുന്നു…. എങ്കിലും നടന്നു…. തനിയെ നടന്നു ശീലിക്കണം… ആരെയും ബുദ്ധിമുട്ടിക്കാതെ…

 

ഒരു വിധം ബസിൽ കയറി വീട്ടിലെത്തി… പലപ്പോഴും കണ്ണുകൾ നിറഞ്ഞു… ശാസനയോടെ തടഞ്ഞു നിർത്തി…. വീട്ടില്‍ എത്തി…. തലവേദന ആണെന്ന് പറഞ്ഞ്‌ വേഗം മുറിയിലേക്ക് കയറി…..കട്ടിലിലേക്ക് വീഴുകയായിരുന്നു ഞാൻ…. ഒന്നിനും ശേഷി ഇല്ലാതെ……

ചെവിയില്‍ ഇപ്പോഴും നവ്യ പറഞ്ഞ കാര്യം മാത്രം….

‘ശ്രീയുടെ കല്യാണം’……

 

ശ്രീക്ക് എന്നെ അത്ര പെട്ടെന്ന് മറക്കാൻ ആകുമോ?
ചിലപ്പോൾ  അമ്മയ്ക്ക് വേണ്ടി ആയിരിക്കാം…

പക്ഷേ ഞാൻ ശ്രീയുടെ ഭാര്യ ആയിരുന്നില്ലേ…. ആ എന്നോടുള്ള സ്നേഹമോ? അത്ര പെട്ടെന്ന് വേണ്ടന്ന് വെക്കാൻ പറ്റുന്നത് ആയിരുന്നോ?

അല്ലെങ്കില്‍ ചിലപ്പോൾ ശ്രീ ഒരു അച്ഛൻ ആകാൻ ഏറെ ആഗ്രഹിക്കുന്നുൺടായിരിക്കാം…

പക്ഷേ അപ്പോഴും എന്നിലെ അമ്മ മനസ്സിനെ എന്തേ കാണാതെ പോയി?

ഇങ്ങനെ പല വിധ ചിന്തകൾ മനസ്സിലൂടെ കടന്നു പോയി…

അതിഥി വന്ന് വാതിലിൽ മുട്ടിയപ്പോഴാണ് ഞാൻ കട്ടിലില്‍ നിന്നും എഴുന്നേറ്റത്. വേഗം Bathroom ഇല്‍ കയറി മുഖം കഴുകി. എന്നിട്ടാണ് door തുറന്നത്. എങ്കിലും മുഖം കണ്ടപ്പോള്‍ അവൾ കാര്യം തിരക്കി.

അമ്മയോട് പറഞ്ഞ അതേ കള്ളം തന്നെ ആവര്‍ത്തിച്ചു. തലവേദന ആണെന്ന്…

ഒരു നിമിഷം എന്റെ മുഖത്തേക്ക് നോക്കി നിന്നു. എന്റെ കയ്യില്‍ പിടിച്ചു മുറിയിലേക്ക് കയറി അവൾ. വാതിലടച്ചു. എന്നെ കട്ടിലില്‍ കൊണ്ടിരുത്തി. കൂടെ അവളും വന്നിരുന്നു.

“ഇനി പറയ് ചേച്ചി…. എന്താണ് പറ്റിയത്… വീണ്ടും കള്ളം പറയേണ്ട…..”
പലതും പറഞ്ഞ്‌ ഒഴിഞ്ഞ് മാറാൻ നോക്കി… അവള്‍ വിട്ടില്ല. അവസാനം പറഞ്ഞു…. എന്റെ സ്വന്തം ആയിരുന്നവന്‍ മറ്റൊരാള്‍ക്ക് സ്വന്തം ആകാൻ പോകുന്നു എന്ന്….

Recent Stories

The Author

Safu

4 Comments

  1. Nananyitt und Bro pettenne aad cheyumo. Adutha part allel tach vittu pokum

    1. Thank You ❤️
      അടുത്ത ഭാഗം ഉടനെ പോസ്റ്റ് ചെയ്യാം ❤️

  2. Orupade late aakurude
    Touch pookinnu story yude

    1. അടുത്ത ഭാഗം ഉടനെ പോസ്റ്റ് ചെയ്യാം ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com