അഭിരാമി Part 6 162

Views : 4514

ഇത്രയും പറഞ്ഞു കൊണ്ട്‌ അതിഥിയെ നോക്കി ഞാൻ പുഞ്ചിരിച്ചു.

എന്നെ ഇറുകെ പൂണര്‍ന്നു അവള്‍….
” ചേച്ചി വിഷമിക്കാതെ….. ഒക്കെ ശരിയാകും…. ”

 

 

ദിവസങ്ങൾ കടന്നു പോയി…..

സ്വന്തം കുടുംബത്തിന് വേണ്ടി ശ്രീയുടെ ഓര്‍മകളില്‍ നിന്നും പൂര്‍ണ്ണമായും ഓടി ഒളിച്ചു…..അതിനേക്കാള്‍ ഉപരി ശ്രീ മറ്റൊരാളുടെ ആണെന്ന സത്യം എന്നെ അതിനു പ്രേരിപ്പിച്ചു കൊണ്ടിരുന്നു….

രണ്ട് മാസങ്ങള്‍ക്കുള്ളില്‍ ശ്രീ അച്ഛൻ ആകാൻ പോകുന്നു എന്ന വാര്‍ത്തയും നവ്യ വഴി അറിയാൻ കഴിഞ്ഞു…. ഒന്നും തോന്നിയില്ല…. സന്തോഷിക്കട്ടെ…

 

നഷ്ടങ്ങള്‍ ഒക്കെയും നികത്താന്‍ കഴിയട്ടെ ശ്രീക്ക് എങ്കിലും….. നല്ലൊരു കുഞ്ഞിനെ ദൈവം കൊടുക്കട്ടെ…..
ദിവസങ്ങൾ കഴിഞ്ഞു കൊണ്ടിരുന്നു…. അതിനിടയില്‍ അതിഥി ക്ക് വിവാഹ ആലോചനകള്‍ വന്നു തുടങ്ങി….

എന്നാല്‍ അവൾ ഒന്നിനും സമ്മതിച്ചില്ല. കാരണം ചോദിച്ച് പറഞ്ഞതും ഇല്ല. അവസാനം പിടിച്ചിരുത്തി ചോദിച്ചപ്പോൾ പറഞ്ഞു… ചേച്ചിക്ക് ഒരു ജീവിതം ഉണ്ടായിട്ട് മതി അവള്‍ക്ക് എന്ന്….

 

അതിനു ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു….

“ഒരു കുഞ്ഞിനെ കൊടുക്കാൻ കഴിവില്ലാത്ത എനിക്ക് ഒരു വിവാഹ ജീവിതം ഇനി വേണ്ട” എന്ന് മറുപടിയും കൊടുത്തു…. കുറെ നിര്‍ബന്ധിച്ചു. എന്നിട്ടും അവള്‍ തീരുമാനത്തില്‍ ഉറച്ചു നിന്നു. വീട്ടില്‍ നിന്ന് അത് കേള്‍ക്കെ എന്നെ നിര്‍ബന്ധിക്കാൻ തുടങ്ങി..
അവസാനം ഞാൻ പൊട്ടി തെറിച്ച പോലെ പറഞ്ഞു… ഇനി ഒന്നിനും അതിഥി  സമ്മതിച്ചില്ല എങ്കിൽ പിന്നെ ഈ വീട്ടില്‍ നില്‍ക്കില്ല എന്ന്.. എന്നോട് സ്നേഹം ഉണ്ടെങ്കിൽ നല്ല ആലോചന ഒന്നും ഇനി മുടക്കി കളയരുത് എന്ന്….

 

അവളുടെ ഉള്ളിലെ പേടി എനിക്ക് അറിയാം….
ഞാൻ ഒറ്റക്ക് ആകുമോ എന്നാണ്…. പാവം…
അവള്‍ക്ക് ഈ എന്റെ ഗതി വരുത്തരുതേ എന്ന പ്രാർത്ഥന മാത്രമേ എനിക്ക് ഉള്ളൂ.. അവള്‍ക്ക് ഒരു നല്ല ജീവിതം കിട്ടുന്നത് എങ്കിലും അച്ഛനും അമ്മയ്ക്കും അഭി ഏട്ടനും കാണാൻ കഴിയട്ടെ…

 

പക്ഷേ, വീണ്ടും പ്രശ്നം ഞാൻ തന്നെ ആയി… ചേച്ചി വിവാഹ മോചനം കഴിഞ്ഞ് വീട്ടില്‍ നില്‍ക്കുന്നത് കൊണ്ട്‌ അനിയത്തിക്ക് വരുന്ന നല്ല ആലോചനകള്‍ ഒക്കെയും മുടങ്ങി പോകാൻ തുടങ്ങി…..

എനിക്ക് തന്നെ തോന്നി… ഞാൻ ആണ് എല്ലാവരുടെയും ജീവിതത്തിലെ തടസ്സം എന്ന്… നിസ്സഹായതയോടെ നിൽക്കാൻ മാത്രമേ എനിക്കും കഴിഞ്ഞുള്ളൂ….

അതോടെ വീട്ടില്‍ നിന്നും വീണ്ടും എനിക്ക് ഒരു ജീവിതം ഉണ്ടാക്കാൻ ഉള്ള ആലോചന തുടങ്ങി..

“മോള് ഒരിക്കലും ഞങ്ങൾക്ക് ഒരു ബാധ്യത അല്ല… ഞങ്ങൾ ജീവനോടെ ഉള്ളിടത്തോളം ഞങ്ങൾ നോക്കും എന്റെ മോളെ… പക്ഷേ മോള് ഇങ്ങനെ ഒന്നും ഇല്ലാതെ നിൽക്കുമ്പോൾ സഹിക്കുന്നില്ല…. മോള് സമ്മതിക്കണം…. ഈ അച്ഛന്റെ അപേക്ഷ ആണ്….”

Recent Stories

The Author

Safu

4 Comments

  1. Nananyitt und Bro pettenne aad cheyumo. Adutha part allel tach vittu pokum

    1. Thank You ❤️
      അടുത്ത ഭാഗം ഉടനെ പോസ്റ്റ് ചെയ്യാം ❤️

  2. Orupade late aakurude
    Touch pookinnu story yude

    1. അടുത്ത ഭാഗം ഉടനെ പോസ്റ്റ് ചെയ്യാം ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com