അഭിരാമി Part 10 241

Views : 14563

പക്ഷേ എന്നെ അതിലും ഞെട്ടിച്ചത് മറ്റൊരു കാര്യമാണ്… എന്നോട് ദേഷ്യത്തിലല്ല…പകരം സ്നേഹം കലർന്ന ഒരു പുഞ്ചിരിയോടെയാണ് അകത്തേക്ക് ക്ഷണിച്ചത്… ഒരു നിമിഷം വിശ്വാസം വരാതെ ഞാൻ സംശയിച്ചു നിന്നു… പക്ഷേ അമ്മ തന്നെ കൂട്ടീട്ട് അകത്തേക്ക് കൊണ്ടുപോയി… സിധുവേട്ടന്റെ മുഖത്തും പുഞ്ചിരി മാത്രം… സിദ്ധുവേട്ടൻ ഓരോരോ വിശേഷങ്ങൾ ചോദിക്കുന്നു, പറയുന്നു, പിന്നേ മോളോടും ഓരോന്ന് പറഞ്ഞു കൊഞ്ചിക്കുന്നുണ്ട് അമ്മ…. പിന്നേ സിദ്ധുവേട്ടനെനെയും മോളെയും ഹാളിൽ ഇരുത്തി കുടിക്കാൻ എടുക്കട്ടെ എന്ന് പറഞ്ഞു കൊണ്ട് അമ്മ അകത്തേക്ക് പോയി.. കൂടെ കൈ പിടിച്ചു എന്നെയും കൂട്ടി… ചായ ഉണ്ടാക്കുന്നതിന്റെ ഇടയിൽ എന്നോട് ഓരോരോ വിശേഷങ്ങൾ ഒക്കെ ചോദിച്ചു. എന്റെ സംശയം അങ്ങോട്ട് മാറുന്നതും ഇല്ല… എന്നാലും അത് മറച്ചു പിടിച്ചു കൊണ്ട് തന്നെ മറുപടിയും കൊടുത്തു…. എന്നാലും അമ്മ അത് കണ്ടു പിടിച്ചു…
“മോളുടെ മനസ്സിൽ ഇപ്പൊ എന്താണെന്ന് അമ്മയ്ക്ക് അറിയാം… അമ്മയോട് മോള് ക്ഷമിക്കണം… അന്ന് എന്റെ തെറ്റിദ്ധാരണ കൊണ്ടാണ് അങ്ങനെ ഒക്കെ സംഭവിച്ചത്…എന്റെ മകന്റെ ഭാര്യ ഓരോന്നൊക്കെ എന്റെ മനസ്സിൽ  കുത്തി നിറച്ചപ്പോ പിന്നേ ഞാൻ  അതൊക്കെ അങ്ങ് വിശ്വസിച്ചു പോയി… ഒരു പ്രത്യേക സ്വഭാവക്കാരിയാണ് അവൾ… എന്നാലും ഒരു നിമിഷം ഞാൻ……. അതും പൊടി മോളേ മോള് മര്യാദയ്ക്ക് നോക്കുന്നില്ലന്നും അവൾ നേരിട്ട് കണ്ടു എന്നും വരെ എന്നോട് പറഞ്ഞു…. അവൾ കണ്ടെന്നൊക്കെ പറഞ്ഞപ്പോ.. ഞാൻ…. ”
ഇത്രയും പറഞ്ഞു അമ്മ ഒന്ന് നിർത്തി….
“ഈശ്വര… !!!”
എന്റെ മോളേ ഞാൻ ഉപദ്രവിക്കാനോ….. എനിക്കാകെ വല്ലാതായി…
“മോള് അമ്മയോട് ക്ഷമിക്കണം…. സിദ്ധു നേരിട്ട് വന്നു എന്നോട് സംസാരിച്ചു… ഞാൻ അവനോടും ഇത്തിരി ദേഷ്യത്തിലാണ് അന്ന് പെരുമാറിയത്…. പിന്നേ എന്റെ മകൻ അവന്റെ ഭാര്യയുടെ അടുത്ത് ദേഷ്യപ്പെട്ടു ചോദിച്ചപ്പോഴാ എന്നെ വെറുതെ ഒന്ന് ആധി കയറ്റാൻ പറഞ്ഞതാണെന്ന് പറഞ്ഞത്… മോളേ കുറച്ചൊക്കെ സിദ്ധു പറഞ്ഞു… വല്ലാത്തൊരു കുറ്റബോധം ആയിരുന്നു പിന്നേ… അതാ മോളെയും കൂട്ടി ഇന്ന് തന്നെ  വരാൻ പറഞ്ഞത്…മോളോട് ഒരു ക്ഷമായെങ്കിലും പറയണം എന്ന് തോന്നി…  ഇന്നാകുമ്പോ എന്റെ മോന്റെ ഭാര്യ ഇണ്ടാവൂല. കല്യാണത്തിന് പോയതാ അവളുടെ ഒരു കുടുംബത്തിൽ…അവൾ വല്ലതും പറഞ്ഞ പിന്നേ മോൾക്ക് വീണ്ടും അതൊരു വിഷമം ആകും…  പിന്നേ അടുത്താഴ്ച ഞാനും എന്റെ മോൾടെ വീട്ടിൽ പോകും. അവിടെയ  ഞാൻ ഇപ്പൊ നിക്കുന്നെ…
മോൾക്ക് ദേഷ്യം ഒന്നും തോന്നരുത്… എന്റെ വിദ്യയെ പോലെ തന്നെയാ മോളും എനിക്കിപ്പോ…. സിദ്ധു മോൻ പാവമാ… പൊടി മോൾടെ കൂടെ സിദ്ധു മോനെയും ഞാൻ ഏൽപ്പിക്കുകയാ…. ഇതും പറഞ്ഞു കണ്ണ് നിറച്ച കൊണ്ട് അമ്മ എന്റെ നെറുകയിൽ ചുംബിച്ചു…. ഒരു വല്യ മഴ പെയ്തു തോർന്ന പോലെ ഒരു ഫീൽ….. ഇത്രയും നാളും മനസ്സിൽ എന്തോ കല്ലെടുത്തു വച്ചത് പോലെയായിരുന്നു..  ചായയൊക്കെ കുടിച് ഇരുട്ടിയപ്പോഴാണ് ഞങ്ങൾ അവിടുന്ന് ഇറങ്ങിയത്… ഇറങ്ങിയപ്പോഴും എന്റെ കയ്യിൽ പിടിച്ചു കവിളിൽ ഒക്കെ തലോടി. എനിക്ക് ഒരു അമ്മയെ കൂടി കിട്ടിയ പോലെ തോന്നി… എന്റെ മനസ് തികച്ചു ശാന്തമായിരുന്നു അവിടുന്ന് ഇറങ്ങിയപ്പോൾ….. പക്ഷേ അത് വരെ ചിരിച്ചോണ്ടിരുന്ന സിദ്ധുവേട്ടന്റെ മുഖം അപ്പോഴാ ശ്രദ്ധിച്ചത്….. വല്യ മൈൻഡ് ഒന്നും ആൾക്കില്ല… ഗൗരവം തന്നെ… അല്ലെങ്കിലും ഇപ്പൊ കുറച്ചു ദിവസം ആയി തന്റെ അടുത്ത് ഇങ്ങനെയാ… പക്ഷേ അപ്പൊ മാനസികാവസ്ഥ ശരിയല്ലാത്ത കൊണ്ട് കൂടുതൽ ശ്രദ്ധിച്ചില്ല… പക്ഷേ ഇപ്പൊ എന്തോ…. വരട്ടെ… എവിടെ വരെ പോകുമെന്ന്…
വീട്ടിൽ എത്തിയിട്ടും സ്ഥിതി വല്യ മാറ്റം ഒന്നുമില്ല…. വീട്ടിൽ എത്തിയിട്ട് എന്നല്ല… പിന്നീട് കുറച്ചു ദിവസങ്ങൾ ഇത് തന്നെയായിരുന്നു അവസ്ഥ…. അങ്ങോട്ട് മിണ്ടാൻ ചെന്നിട്ടാണെങ്കിൽ ഒഴിഞ്ഞു മാറുന്നു…. ഇതിപ്പോ ആകെ സങ്കടം ആയല്ലോ…. പറഞ്ഞിട്ടെന്നതാ കാര്യം…. ഞാൻ അവോയ്ഡ് ചെയ്തു നടന്നപ്പോ ഇങ്ങനെ തന്നെ ആവില്ലേ സിദ്ധുവേട്ടൻ വിഷമിച്ചതും…. ആകെ ഒരു വിമ്മിഷ്ടം…. എന്താ ഇപ്പൊ ചെയ്യാ…. എന്നോട് മാത്രെ മിണ്ടാട്ടം ഇല്ലാണ്ടുള്ളൂ… ബാക്കി എല്ലാരേടത്തും ഉണ്ട്.. നോക്കിക്കോ…. ഇനി ഞാനും മൈൻഡ് ആക്കൂല…. ഹും….

ഈ സമായതൊക്കെയും  ആമിയുടെ  വിഷമിച്ചുള്ള ഇരിപ്പും ഒറ്റക്കുള്ള പിറുപിറുപ്പും ഒക്കെ  കണ്ട് മാറി നിന്ന് ചിരിക്കുകയായിരുന്നു സിദ്ധു…. അപ്പൊ ഇളക്കം ഉണ്ട്…… പക്ഷേ ഇപ്പോഴത്തെ ഒരു സ്റ്റേജ് വച്ചു ഇനിയിപ്പോ എന്നോട് ഇങ്ങോട്ട് വന്നു മിണ്ടാൻ സാധ്യത ഇല്ല…. വരട്ടെ…. നോക്കാം… എന്ത് ചെയ്യാൻ കഴിയുമെന്ന്….

 

കുറച്ചു കഴിഞ്ഞ് സിദ്ധു ആമിയെ നോക്കിയപ്പോ എവിടെയും കണ്ടില്ല….. മോളോട് ചോദിച്ചപ്പോ അടുക്കളയിലോട്ട് ചൂണ്ടി കാട്ടി….. അങ്ങനെ കഥാനായകൻ അങ്ങോട്ട് വച്ചു പിടിച്ചു… അവിടെ നോക്കുമ്പോ ആള് നല്ല പണിയിലാ… അമ്മയുടെ കൂടെ കൂടി ഓരോ ജോലി വീതം ഒരുക്കുന്നുണ്ട്…… പക്ഷേ മുഖം വല്യ തെളിച്ചം ഇല്ല…. തന്നെ കണ്ടു…പക്ഷേ മൈൻഡ് ആക്കാതെ  മുഖം തിരിച്ചു കളഞ്ഞു …. ഹ്മ്മ്….. ശരിയാക്കി തരാം….

 

“എന്താണ് ദേവകിയമ്മേ…. എന്റെ ഭാര്യക്ക് ഒരു മൂഡോഫ്…? അമ്മ വല്ല അമ്മായിയമ്മ പോരിനും പോയോ….? ”
ഇടംകണ്ണിട്ട് ആമിയെ നോക്കി അമ്മയെ കണ്ണിറുക്കി കാണിച്ചു സിദ്ധു ചോദിച്ചു…
ഇത് കേട്ട് ആമി സിധുവിനെ നോക്കി കണ്ണുരുട്ടി….
“ആ ….. എനിക്കിപ്പോ അതാ പണി…. ”
അമ്മയും ചിരിച് കൊണ്ട് പറഞ്ഞു..
“എനിക്കും തോന്നി… ദേവകിയമ്മ പോര് തുടങ്ങീന്ന്…. ”
“ദേ സിധുവേട്ട… വെറുതെ അനാവശ്യം പറയാതെ അപ്പറത്തെങ്ങാനും പോയെ…. എന്റെ അമ്മ എന്നെ ഒന്നും പറഞ്ഞിട്ടൊന്നും ഇല്ല…. ”
മുഖം കോട്ടി പിറകിൽ നിന്ന് അമ്മയെ കെട്ടിപ്പിടിച് കൊണ്ടുള്ള ആമിയുടെ മറുപടി കേട്ടപ്പോൾ സത്യത്തിൽ സിധുവിനു നല്ല ചിരി വന്നു…. അപ്പൊ ഇവളുടെ വായിൽ നാക്കുണ്ട്…. എന്റട്ത് സംസാരിക്കുമ്പോഴേ അതിന്റെ ബാറ്ററി കംപ്ലയിന്റ് ഉള്ളൂ അല്ലേ…. നിന്റെ ജാഡ ഞാൻ തീർത്തു തരാമെഡി…… സിദ്ധു ആത്മഗതം പറഞ്ഞു….

Recent Stories

The Author

Safu

26 Comments

  1. നല്ല കഥയാണ് സഫു …..അപ്പുറത്ത് വായിച്ചതാണെങ്കിൽ കൂടി രണ്ടു വരി പറയാമെന്നു വിചാരിച്ചു

    ഈ പ്ലാറ്റഫോംമിലേക്ക് മാത്രമായി പുതിയ തീമിലുള്ള നല്ലയൊരു കഥയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു…

    God bless you ♥️♥️♥️

    1. 🥰🥰🥰❤️❤️❤️

  2. കോഴിക്കള്ളൻ

    റീച് കിട്ടി തുടങ്ങുന്നുണ്ട് ♥️♥️

    1. 🥰🥰🥰❤️❤️❤️

  3. 👌👌👌👌

    1. ❤️❤️❤️❤️❤️

  4. Awesome bro 🥰🥰

    1. Thank You 🥰❤️

  5. ഇ ഭാഗവും മികച്ചതാക്കി ബ്രോ…

    1. താങ്ക് യു ❤️

  6. അവസാനത്തെ വരികൾ , എല്ലാ വായനക്കാരിലും പുഞ്ചിരി വിരിയിച്ചു. ഇത് തുടർന്നും അങ്ങനെ തന്നെ ആവട്ടെ എന്ന് പ്രത്യാശിക്കുന്നു…. അഭിനന്ദനങ്ങൾ 🥳🎉

    1. Thank You 🥰❤️

    1. ❤️❤️❤️

  7. 🪐✨N! gHTL💖vER✨🪐

    ഒരുപാട് ഇഷ്ടം 💕❤️ ഈ കഥ ❤️💕😊

    1. Thank You 🥰❤️

  8. ❤️Vipin❤️

    Supper

    1. ❣️❣️❣️❣️ nice

  9. 😍😍😍😍😍😍😍🥰

  10. രൂദ്ര

    ❤❤❤❤

  11. °~💞അശ്വിൻ💞~°

    ❤️❤️❤️

    1. ❤️❤️❤️

  12. വായന മാത്രം 😄

    കഥാകൃത്തിനോട് ക്ഷമാപണാപൂർവ്വം ഇത്രയും പറഞ്ഞുകൊള്ളട്ടെ:

    കഥ ഏറെ ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ നീണ്ടുനീണ്ടങ്ങനെ പോകുമ്പോൾ അഭിരാമി എന്ന കഥാപാത്രം നാൾക്കുനാൾ അവിശ്വസനീയമാംവണ്ണം ദുർബലയാകുന്നതുപോലെ തോന്നുന്നു.

    ഇനിയും ഇങ്ങനെ ദുഖിച്ചിരിക്കാൻ കാരണം തന്നെ ഉപേക്ഷിച്ച മുൻ ഭർത്താവിനോടുള്ള മനസ്സിലെ ബന്ധമായിരിക്കുമോ എന്ന് തോന്നിപ്പോയി. അയാളുടെ രണ്ടാം ഭാര്യ പിണങ്ങിപ്പോയി അതിനുശേഷം വീണ്ടും അഭിരാമി ഇപ്പോഴത്തെ ഭർത്താവിനെ ഉപേക്ഷിച്ചു അങ്ങോട്ട്‌ തന്നെ പോകാനുള്ള പശ്ചാത്തലമാണ് താങ്കൾ ഒരുക്കുന്നതെങ്കിൽ ഈ ദുർബലതയ്ക്ക് ഒരു അടിസ്ഥാനമുണ്ടാവാം. അല്ലാത്തപക്ഷം അഭിരാമിയുടെ മനോഭാവം അത്രകണ്ടങ് ആസ്വാദ്യകരമാവുന്നില്ല.

    കഥ കഴിയും മുൻപ് കഥാപാത്രത്തെ വിലയിരുത്തുന്നത് അപക്വമാണെന്നറിയാം. എങ്കിലും സ്ത്രീ കഥാപാത്രത്തെ ഇങ്ങനെ ഇട്ട് വലിപ്പിക്കുന്നത് വായിച്ചപ്പോൾ പറഞ്ഞുപോയതാണ്.

    കഥയ്ക്ക് നന്ദി 💖

    1. സാഹചര്യങ്ങൾ കൊണ്ട് ദുര്ബലയായവളാണ് അഭിരാമി …..
      താങ്കളുടെ അഭിപ്രായത്തിന് ഒത്തിരി നന്ദി …..

      1. മുകളിൽ പറഞ്ഞ കമന്റിൽ കുറച്ചൊക്കെ ശരിയുണ്ടെന്ന പോലെ എനിക്കും തോന്നുന്നു.
        അഭിരാമിക്ക് കുറച്ചുകൂടി ബോൾഡായിട്ട് പെരുമാറിക്കൂടെ. വിഷമിച്ചിരിക്കുന്നത് മുൻഭർത്താവിനോടുള്ള ഒരു സഹതാപം പോലെയൊ ഒക്കെ തോന്നുന്നു.

        ഉപേക്ഷിച്ചപ്പോഴും വേറൊരു പെണ്ണിനെ കെട്ടിയപ്പൊഴും ശ്രീയിക്ക് ഇല്ലാതിരുന്ന സങ്കടം എന്തിനാണ് അഭിരാമിക്ക്..

        കഥ ഇഷ്ടപെട്ടു പക്ഷെ ഇങ്ങനെയുള്ള ചില സംശയങ്ങൾ ഭാക്കിയാണ്..

        അടുത്ത പാർട്ട് വേഗം വരുമോ..?
        കാക്കുന്നു.

        1. ❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com