അഭിരാമി Part 10 241

Views : 14563

“എന്തിനാണ് മോളെ വെറുതെ വൈരാഗ്യം ഒക്കെ മനസ്സിൽ വച്ചു നടക്കുന്നത്… അതൊക്കെ എന്റെ ജീവിതത്തിലെ അടഞ്ഞ അദ്ധ്യായം ആണ്…. എന്റെ മനസ്സിൽ ഇപ്പൊ എന്റെ മോള് മാത്രമേ ഉള്ളൂ….അതിരിക്കട്ടെ, എങ്ങനെ ഉണ്ട് ഭർതൃ ഗൃഹം? നീ അവിടെ കുരുത്തക്കേട് ഒന്നും കാണിക്കുന്നില്ലല്ലോ അല്ലെ…. നല്ല കുട്ടി ആയിരിക്കണം… ആരെ കൊണ്ടും മോള് മോശം ഒന്നും പറയിക്കരുത്… ”
“എന്റെ പൊന്ന് ചേച്ചി…. ഞാൻ നല്ല പാവം കുട്ടിയ…. അവിടെ അമ്മയ്ക്കും ഏട്ടത്തിക്കും ഒക്കെ എന്നെ നല്ല ഇഷ്ടം തന്നെയാ….
അല്ല… അതിരിക്കട്ടെ… ചേച്ചി ഇപ്പൊ എന്താ പറഞ്ഞെ…. മോൾ മാത്രമേ മനസ്സിൽ ഉള്ളൂ എന്നോ…. അപ്പൊ എന്റെ ചേട്ടായിയോ? ആ പാവത്തിന് അവിടെ ഒരു ഇഞ്ചു സ്ഥലം പോലും കൊടുത്തില്ലേ ഡി ചേച്ചി…?  മറ്റുള്ളവരുടെ കാര്യത്തിൽ ക്ഷമിക്കാൻ കാണിക്കുന്ന വിശാല മനസ്കത ആ പാവത്തിനെ അംഗീകരിക്കാൻ കാണിക്ക് മോളെ ചേച്ചിക്കുട്ടി….. ”
കളി ആയിട്ടാണ് അവളത് പറഞ്ഞത് എങ്കിലും എനിക്കതിനു ഉത്തരം ഇല്ലായിരുന്നു…. എന്റെ മുഖഭാവം മാറിയത് കണ്ടിട്ടാണെന്ന് തോന്നുന്നു അവൾ വിഷയം മാറ്റി….. പിന്നെ പതിവ് പരിപാടി…. ചളി പറഞ്ഞു എന്റെ മൂഡ് മാറ്റി…. അവൾ പോകാൻ ഇറങ്ങിയപ്പോ വല്ലാത്ത വിഷമം തോന്നി…. ഇനി അവൾ വീട്ടിൽ നിക്കാൻ പോകുമ്പോ പറയാം, അപ്പൊ വരണം എന്നൊക്കെ എന്നോടും സിധുവേട്ടനോടും പറഞ്ഞു… പോകുന്നതിനു മുന്നേ അവളെന്നെ മുറിയിലേക്ക് വീണ്ടും കയറ്റി…
“ചേച്ചി…. സിധുവേട്ടനെ ഇനിയും കണ്ടില്ലെന്ന് നടിക്കരുത്… ചേട്ടന് ചേച്ചിയോട് സ്നേഹമുണ്ട്. അത് എനിക്ക് മനസിലായതാണ്…. എന്റെ ചേച്ചിക്ക് ആരെയും വേദനിപ്പിക്കാൻ അറിയില്ലല്ലോ…പിന്നെന്താ…. ചേട്ടന്റെ സ്നേഹം കണ്ടില്ലെന്ന് നടിക്കരുത്…. ഒന്ന് മാറ്റി ചിന്തിക്കൂ…”
ഇത്രയും പറഞ്ഞ് എന്നെ കെട്ടിപ്പിടിച് കവിളിൽ ഉമ്മ തന്നിട്ട് യാത്ര പറഞ്ഞു ഇറങ്ങി….

 

എന്റെ മനസ് ആകെ കലങ്ങി മറിഞ്ഞ അവസ്ഥയിൽ ആയിരുന്നു.. ശരിയായിരിക്കാം അവൾ പറഞ്ഞത്. പക്ഷേ…. തന്റെ അവസ്ഥ…… ഒരു വേദന ആർക്കും നൽകാതിരിക്കാൻ വേണ്ടിയാണു ഒരു കല്യാണം എതിർത്തത്…. വീട്ടുകാരുടെ വേദന മാറാൻ വേണ്ടിയാണു കുഞ്ഞിന്റെ അമ്മയായി മാത്രം ഒരാളെ സ്വീകരിക്കാൻ തയ്യാറായി വന്ന സിധുവേട്ടന്റെ ആലോചന സമ്മതം പറഞ്ഞത്…. അതാകുമ്പോൾ ഒരു പുരുഷന്റെ പ്രതീക്ഷകൾ നഷ്ടപ്പെടുത്തേണ്ടല്ലോ…. പക്ഷേ…. സിധുവേട്ടൻ തന്നിൽ ഒരു പങ്കാളിയെ പ്രതീക്ഷിച്ചു തുടങ്ങിയിരിക്കുന്നു…. പക്ഷേ…. തനിക്ക് ഒന്നും അംഗീകരിക്കാൻ പറ്റുന്നില്ല…. മനസ്സ് ആകെ കലങ്ങി മറിഞ്ഞതാണ് ഇപ്പോൾ…. ഒരിക്കൽ പ്രണയത്താൽ മുറിവേറ്റതാണ്….. ഇനിയും അവിടെ ഒരാളെ……. മുറിവേറ്റ മനസ്സാണ് തന്റേത്….. ഉണങ്ങി വരുന്നതേ ഉള്ളൂ മുറിവുകൾ…. പക്ഷേ അപ്പോഴും ജീവിതത്തിൽ നിന്ന് പടിയിറങ്ങി പോയ ചിലരാൽ തന്നെ മുറിവിൽ വീണ്ടും വരയുന്നുണ്ട്…..
ജീവിതത്തിൽ ഇനിയും ഒന്നും പ്രതീക്ഷിക്കുവാൻ വയ്യ….. ചൂട് വെള്ളത്തിൽ വീണ പൂച്ചയുടെ അവസ്ഥയാണ് തനിക്ക്… പച്ചവെള്ളം കണ്ടാലും പേടിയാണ് ഇപ്പോൾ….. ആരെങ്കിലും സ്നേഹം വച്ചു നീട്ടുമ്പോൾ തന്നെ ഉള്ളിൽ ഒരു പേടിയാണ്…. വഴിയിൽ വച്ചു തിരിച്ചെടുക്കുമോ എന്ന്…. മോളുടെ കാര്യത്തിൽ തന്നെ ഓരോ തവണയും കൈ കൂപ്പി തനിക്കൊരു പ്രാർത്ഥന മാത്രമേ ഉള്ളൂ…. തന്റെ ശരീരത്തിൽ ജീവനുള്ള കാലം വരെ അവളുടെ അമ്മയെന്ന പദവി നഷ്ടപെടല്ലേ എന്ന്….. ആ ഒരൊറ്റ പ്രാർത്ഥനയോടെ മാത്രമാണ് ഇന്ന് തന്റെ ജീവിതം…. ആ ഒരു പ്രാർത്ഥനയിൽ മാത്രമാണ് തനിക്ക് ഇന്നൊരു ആശ്രയം….

Recent Stories

The Author

Safu

26 Comments

  1. നല്ല കഥയാണ് സഫു …..അപ്പുറത്ത് വായിച്ചതാണെങ്കിൽ കൂടി രണ്ടു വരി പറയാമെന്നു വിചാരിച്ചു

    ഈ പ്ലാറ്റഫോംമിലേക്ക് മാത്രമായി പുതിയ തീമിലുള്ള നല്ലയൊരു കഥയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു…

    God bless you ♥️♥️♥️

    1. 🥰🥰🥰❤️❤️❤️

  2. കോഴിക്കള്ളൻ

    റീച് കിട്ടി തുടങ്ങുന്നുണ്ട് ♥️♥️

    1. 🥰🥰🥰❤️❤️❤️

  3. 👌👌👌👌

    1. ❤️❤️❤️❤️❤️

  4. Awesome bro 🥰🥰

    1. Thank You 🥰❤️

  5. ഇ ഭാഗവും മികച്ചതാക്കി ബ്രോ…

    1. താങ്ക് യു ❤️

  6. അവസാനത്തെ വരികൾ , എല്ലാ വായനക്കാരിലും പുഞ്ചിരി വിരിയിച്ചു. ഇത് തുടർന്നും അങ്ങനെ തന്നെ ആവട്ടെ എന്ന് പ്രത്യാശിക്കുന്നു…. അഭിനന്ദനങ്ങൾ 🥳🎉

    1. Thank You 🥰❤️

    1. ❤️❤️❤️

  7. 🪐✨N! gHTL💖vER✨🪐

    ഒരുപാട് ഇഷ്ടം 💕❤️ ഈ കഥ ❤️💕😊

    1. Thank You 🥰❤️

  8. ❤️Vipin❤️

    Supper

    1. ❣️❣️❣️❣️ nice

  9. 😍😍😍😍😍😍😍🥰

  10. രൂദ്ര

    ❤❤❤❤

  11. °~💞അശ്വിൻ💞~°

    ❤️❤️❤️

    1. ❤️❤️❤️

  12. വായന മാത്രം 😄

    കഥാകൃത്തിനോട് ക്ഷമാപണാപൂർവ്വം ഇത്രയും പറഞ്ഞുകൊള്ളട്ടെ:

    കഥ ഏറെ ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ നീണ്ടുനീണ്ടങ്ങനെ പോകുമ്പോൾ അഭിരാമി എന്ന കഥാപാത്രം നാൾക്കുനാൾ അവിശ്വസനീയമാംവണ്ണം ദുർബലയാകുന്നതുപോലെ തോന്നുന്നു.

    ഇനിയും ഇങ്ങനെ ദുഖിച്ചിരിക്കാൻ കാരണം തന്നെ ഉപേക്ഷിച്ച മുൻ ഭർത്താവിനോടുള്ള മനസ്സിലെ ബന്ധമായിരിക്കുമോ എന്ന് തോന്നിപ്പോയി. അയാളുടെ രണ്ടാം ഭാര്യ പിണങ്ങിപ്പോയി അതിനുശേഷം വീണ്ടും അഭിരാമി ഇപ്പോഴത്തെ ഭർത്താവിനെ ഉപേക്ഷിച്ചു അങ്ങോട്ട്‌ തന്നെ പോകാനുള്ള പശ്ചാത്തലമാണ് താങ്കൾ ഒരുക്കുന്നതെങ്കിൽ ഈ ദുർബലതയ്ക്ക് ഒരു അടിസ്ഥാനമുണ്ടാവാം. അല്ലാത്തപക്ഷം അഭിരാമിയുടെ മനോഭാവം അത്രകണ്ടങ് ആസ്വാദ്യകരമാവുന്നില്ല.

    കഥ കഴിയും മുൻപ് കഥാപാത്രത്തെ വിലയിരുത്തുന്നത് അപക്വമാണെന്നറിയാം. എങ്കിലും സ്ത്രീ കഥാപാത്രത്തെ ഇങ്ങനെ ഇട്ട് വലിപ്പിക്കുന്നത് വായിച്ചപ്പോൾ പറഞ്ഞുപോയതാണ്.

    കഥയ്ക്ക് നന്ദി 💖

    1. സാഹചര്യങ്ങൾ കൊണ്ട് ദുര്ബലയായവളാണ് അഭിരാമി …..
      താങ്കളുടെ അഭിപ്രായത്തിന് ഒത്തിരി നന്ദി …..

      1. മുകളിൽ പറഞ്ഞ കമന്റിൽ കുറച്ചൊക്കെ ശരിയുണ്ടെന്ന പോലെ എനിക്കും തോന്നുന്നു.
        അഭിരാമിക്ക് കുറച്ചുകൂടി ബോൾഡായിട്ട് പെരുമാറിക്കൂടെ. വിഷമിച്ചിരിക്കുന്നത് മുൻഭർത്താവിനോടുള്ള ഒരു സഹതാപം പോലെയൊ ഒക്കെ തോന്നുന്നു.

        ഉപേക്ഷിച്ചപ്പോഴും വേറൊരു പെണ്ണിനെ കെട്ടിയപ്പൊഴും ശ്രീയിക്ക് ഇല്ലാതിരുന്ന സങ്കടം എന്തിനാണ് അഭിരാമിക്ക്..

        കഥ ഇഷ്ടപെട്ടു പക്ഷെ ഇങ്ങനെയുള്ള ചില സംശയങ്ങൾ ഭാക്കിയാണ്..

        അടുത്ത പാർട്ട് വേഗം വരുമോ..?
        കാക്കുന്നു.

        1. ❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com