അഭിരാമി Part 10 241

Views : 14563

വൈകിട്ട് സിദ്ധു വരുമ്പോൾ ആമിയുടെ മുഖത്ത് ഒരു തെളിച്ചക്കുറവ് കണ്ടു….. കാര്യം എന്താണെന്ന് ചോദിച്ചപ്പോൾ തല വേദന എന്നും പറഞ്ഞു ഒഴിഞ്ഞു മാറി… നേരെ അടുക്കളയിലേക്ക് പോയി….

ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ലല്ലോ….. അറിഞ്ഞിട്ട് തന്നെ കാര്യം…. സിദ്ധു വും നേരെ അടുക്കളയിലേക്ക് വച്ചു പിടിച്ചു… അവിടെ നോക്കുമ്പോൾ അതെ വിഷമത്തോടെ ആമി അവിടെ നിൽക്കുന്നുണ്ട്… അമ്മയെ ജോലി ചെയ്യാൻ സഹായിക്കുന്നുണ്ട്….. അമ്മയുടെ മുഖത്തും ഒരു തെളിച്ചക്കുറവുണ്ട്….
ഇടയിൽ മോള് വിളിക്കുന്നത് കേട്ട് ആമി അകത്തേക്ക് പോയി… വാതിലിനരികിൽ സിദ്ധു നിക്കുന്നത് കണ്ടിട്ടും തല കുനിച്ചു കൊണ്ട് പോയി… ആമി പോയ വഴിയേ നോക്കി സിദ്ധു ഒരു നിമിഷം നിന്നു.
എന്നിട്ട് അമ്മയുടെ നേർക്ക് തിരിഞ്ഞു….
“എന്താ അമ്മേ… അവളുടെ മുഖത്തൊരു വിഷമം…. അമ്മയോട് വല്ലതും സൂചിപ്പിച്ചായിരുന്നോ? ”
“അത്…. മോനെ… ഇന്ന് വിദ്യയുടെ അമ്മയും ഏടത്തിയും ഇവിടെ വന്നിരുന്നു… ആ ഏട്ടത്തി പെണ്ണ് എന്തൊക്കെയോ ഏഷണി കയറ്റി കൊടുത്തിട്ടുണ്ടെന്ന്  തോന്നുന്നു…. വന്നപ്പോഴേ വിദ്യയുടെ അമ്മ യുടെ മുഖം ഒരു കോട്ട ഉണ്ടായിരുന്നു…. ആമിയെ കുറിച് എന്തൊക്കെയോ ചോദിച്ചു…. അതിനു കണക്കായിട്ട് എരിതീയിൽ എണ്ണ ഒഴിക്കാൻ എന്ന പോലെ ആ ഏട്ടത്തിപ്പെണ്ണും….. ആമിയെ കൂടെ കണ്ടതോടെ വിദ്യയുടെ അമ്മയുടെ മുഖം ഒന്നൂടെ കനത്തു…. പിന്നേ….. ”
“പിന്നേ എന്താ അമ്മേ…. പറയ്… ആമിയെ വല്ലതും പറഞ്ഞോ അവര്? ”
“വിദ്യയുടെ അമ്മ അങ്ങനെ ഒന്നും പറഞ്ഞൊന്നുമില്ല… എന്നാലും അവളോട് ഇഷ്ടക്കേട് മറച്ചു വെക്കാതെയാ മുമ്പിൽ നിന്നത്…… മറ്റേ പെണ്ണ് അവൾ കേൾക്കാൻ പാകത്തിന് എന്തൊക്കെയോ പറഞ്ഞു… അതിന്റെയാ…. ”
ഇത്രയും കേട്ടതും സിധുവിനു നല്ല ദേഷ്യം വന്നു….. പക്ഷേ വിദ്യയെ വിചാരിച് ക്ഷമിച്ചു നിന്നു…
ആമിയോട് സോറി പറഞ്ഞു സമാധാനിപ്പിക്കാൻ മുറിയിലേക്ക് ചെന്നപ്പോൾ തന്നെ മോളോട്  ഓരോന്ന് പറഞ്ഞു  കൊണ്ട് വസ്ത്രങ്ങൾ മടക്കി വെക്കുന്ന ആമിയെ കണ്ടപ്പോ അവനു  ചിരി പൊട്ടി….. കുഞ്ഞു കുട്ടികൾ കാണിക്കുന്ന പോലെ മുഖം ഒക്കെ ചുളുക്കി ചുണ്ട് കൂർപ്പിച്ചാണ് സംസാരം… മോള് മറുപടി പറയുന്നത് ആസ്വദിച്ചു കേൾക്കുന്നുമുണ്ട്…. നല്ലൊരു കേള്വിക്കാരിയാണ് പൊടി മോൾക്ക്…. ക്ഷമയോടെ ഒക്കെയും കേൾക്കും…. സമാധാനത്തോടെ മറുപടി കൊടുക്കും…. കാര്യങ്ങൾ പറഞ്ഞു മനസിലാക്കി കൊടുക്കും… മോളുടെ വാശിയൊക്കെ ഇപ്പോൾ കുറെയേറെ കുറഞ്ഞിട്ടുണ്ടെന്ന് സിദ്ധു ഓർത്തു…
ഇനിയൊന്നും പറഞ്ഞു മൂഡ് മാറ്റേണ്ട എന്ന് സിധുവിനു തോന്നി….അമ്മയെയും മകളെയും അവരുടെ ലോകത്ത് വിട്ടു കൊണ്ട് സിദ്ധു പുറത്തേക്ക് പോയി…

 

പിന്നീടുള്ള ദിവസങ്ങളിൽ ഒക്കെയും ആമി വല്ലാത്തൊരു തരം അകൽച്ച കാണിച്ചു തുടങ്ങി….. തന്നോട് ഒന്ന് കൂട്ട് കൂടി വന്നതായിരുന്നു….. പക്ഷേ ഇന്ന് വീണ്ടും….. സിദ്ധു വിനു ദേഷ്യം വരാൻ തുടങ്ങിയിരുന്നു…. പക്ഷേ അപ്പോഴൊക്കെയും ആ കണ്ണുകളിലെ ദയനീയത…. അത് തന്നെ ഏത് ദേഷ്യത്തിൽ നിന്നും പിൻവലിപ്പിക്കും….. എന്ത് വേണമെന്ന് തനിക്കറിയാം…. എന്തോ മനസ്സിൽ തീരുമാനിച്ചുറപ്പിച് സിദ്ധു വെളിയിലേക്ക് പോയി….. കുറെ നേരം കഴിഞ്ഞാണ് വീട്ടിലേക്ക് തിരികെ വന്നത്….

Recent Stories

The Author

Safu

26 Comments

  1. നല്ല കഥയാണ് സഫു …..അപ്പുറത്ത് വായിച്ചതാണെങ്കിൽ കൂടി രണ്ടു വരി പറയാമെന്നു വിചാരിച്ചു

    ഈ പ്ലാറ്റഫോംമിലേക്ക് മാത്രമായി പുതിയ തീമിലുള്ള നല്ലയൊരു കഥയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു…

    God bless you ♥️♥️♥️

    1. 🥰🥰🥰❤️❤️❤️

  2. കോഴിക്കള്ളൻ

    റീച് കിട്ടി തുടങ്ങുന്നുണ്ട് ♥️♥️

    1. 🥰🥰🥰❤️❤️❤️

  3. 👌👌👌👌

    1. ❤️❤️❤️❤️❤️

  4. Awesome bro 🥰🥰

    1. Thank You 🥰❤️

  5. ഇ ഭാഗവും മികച്ചതാക്കി ബ്രോ…

    1. താങ്ക് യു ❤️

  6. അവസാനത്തെ വരികൾ , എല്ലാ വായനക്കാരിലും പുഞ്ചിരി വിരിയിച്ചു. ഇത് തുടർന്നും അങ്ങനെ തന്നെ ആവട്ടെ എന്ന് പ്രത്യാശിക്കുന്നു…. അഭിനന്ദനങ്ങൾ 🥳🎉

    1. Thank You 🥰❤️

    1. ❤️❤️❤️

  7. 🪐✨N! gHTL💖vER✨🪐

    ഒരുപാട് ഇഷ്ടം 💕❤️ ഈ കഥ ❤️💕😊

    1. Thank You 🥰❤️

  8. ❤️Vipin❤️

    Supper

    1. ❣️❣️❣️❣️ nice

  9. 😍😍😍😍😍😍😍🥰

  10. രൂദ്ര

    ❤❤❤❤

  11. °~💞അശ്വിൻ💞~°

    ❤️❤️❤️

    1. ❤️❤️❤️

  12. വായന മാത്രം 😄

    കഥാകൃത്തിനോട് ക്ഷമാപണാപൂർവ്വം ഇത്രയും പറഞ്ഞുകൊള്ളട്ടെ:

    കഥ ഏറെ ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ നീണ്ടുനീണ്ടങ്ങനെ പോകുമ്പോൾ അഭിരാമി എന്ന കഥാപാത്രം നാൾക്കുനാൾ അവിശ്വസനീയമാംവണ്ണം ദുർബലയാകുന്നതുപോലെ തോന്നുന്നു.

    ഇനിയും ഇങ്ങനെ ദുഖിച്ചിരിക്കാൻ കാരണം തന്നെ ഉപേക്ഷിച്ച മുൻ ഭർത്താവിനോടുള്ള മനസ്സിലെ ബന്ധമായിരിക്കുമോ എന്ന് തോന്നിപ്പോയി. അയാളുടെ രണ്ടാം ഭാര്യ പിണങ്ങിപ്പോയി അതിനുശേഷം വീണ്ടും അഭിരാമി ഇപ്പോഴത്തെ ഭർത്താവിനെ ഉപേക്ഷിച്ചു അങ്ങോട്ട്‌ തന്നെ പോകാനുള്ള പശ്ചാത്തലമാണ് താങ്കൾ ഒരുക്കുന്നതെങ്കിൽ ഈ ദുർബലതയ്ക്ക് ഒരു അടിസ്ഥാനമുണ്ടാവാം. അല്ലാത്തപക്ഷം അഭിരാമിയുടെ മനോഭാവം അത്രകണ്ടങ് ആസ്വാദ്യകരമാവുന്നില്ല.

    കഥ കഴിയും മുൻപ് കഥാപാത്രത്തെ വിലയിരുത്തുന്നത് അപക്വമാണെന്നറിയാം. എങ്കിലും സ്ത്രീ കഥാപാത്രത്തെ ഇങ്ങനെ ഇട്ട് വലിപ്പിക്കുന്നത് വായിച്ചപ്പോൾ പറഞ്ഞുപോയതാണ്.

    കഥയ്ക്ക് നന്ദി 💖

    1. സാഹചര്യങ്ങൾ കൊണ്ട് ദുര്ബലയായവളാണ് അഭിരാമി …..
      താങ്കളുടെ അഭിപ്രായത്തിന് ഒത്തിരി നന്ദി …..

      1. മുകളിൽ പറഞ്ഞ കമന്റിൽ കുറച്ചൊക്കെ ശരിയുണ്ടെന്ന പോലെ എനിക്കും തോന്നുന്നു.
        അഭിരാമിക്ക് കുറച്ചുകൂടി ബോൾഡായിട്ട് പെരുമാറിക്കൂടെ. വിഷമിച്ചിരിക്കുന്നത് മുൻഭർത്താവിനോടുള്ള ഒരു സഹതാപം പോലെയൊ ഒക്കെ തോന്നുന്നു.

        ഉപേക്ഷിച്ചപ്പോഴും വേറൊരു പെണ്ണിനെ കെട്ടിയപ്പൊഴും ശ്രീയിക്ക് ഇല്ലാതിരുന്ന സങ്കടം എന്തിനാണ് അഭിരാമിക്ക്..

        കഥ ഇഷ്ടപെട്ടു പക്ഷെ ഇങ്ങനെയുള്ള ചില സംശയങ്ങൾ ഭാക്കിയാണ്..

        അടുത്ത പാർട്ട് വേഗം വരുമോ..?
        കാക്കുന്നു.

        1. ❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com