അഭിരാമി Part 10 241

Views : 14563

“അമ്മ ന്തിനാ കയയിന്നെ? അമ്മക്ക് ഉവ്വാവ് ആണോ….? ”
ഇതും പറഞ്ഞു മോള് എത്തി പിടിച്ചു കട്ടിലിൽ കയറി എന്റെ നെറ്റിയിലും കഴുത്തിലും തൊട്ട് നോക്കി…. ആ ഒരു മനസിലാവസ്ഥയിലും മോളുടെ ആ പ്രവർത്തി എന്റെ ചുണ്ടുകളിൽ പുഞ്ചിരി വിടർത്തി…..
“അമ്മക്ക് ഉവ്വാവ് ഒന്നും ഇല്ലെന്നേ… മോളെന്താ അമ്മമ്മയോട് കൂട്ടു കൂടാഞ്ഞേ…? അമ്മാമ്മക്ക് വിഷമം ആവില്ലേ…. അമ്മാമ്മക്ക് വിഷമം ആയോണ്ടാ അമ്മയ്ക്കും വിഷമം ആയത്…. ”
“ആന്നോ അമ്മേ….? ആ അമ്മാമ്മക്ക് വിഷമം ആയോണ്ടാന്നോ അമ്മ ക്കും ചങ്കടം വന്നത്? ”
“അതേല്ലോ….. മോള് പോയി അമ്മമ്മയോട് സംസാരിച്ചു ഉമ്മയൊക്കെ കൊടുക്ക് അമ്മാമ്മക്ക്…. കൊടുക്കൂലേ? ”
“കൊക്കാലോ….. ”
ഇതും പറഞ്ഞു മോള് വേഗം ഓടി പോയി…. കതകിന്റെ അടുത്ത് നിന്നപ്പോൾ താഴെ ഹാളിൽ മോളുടെയും വിദ്യയുടെ അമ്മയുടെയും കളിയും ചിരിയും ഒക്കെ കേട്ടു…. അത് കണ്ടപ്പോൾ ഒരൽപ്പം ആശ്വാസം തെളിഞ്ഞു….
കുറച്ചു കഴിഞ്ഞ് അവരൊക്കെ പോകാൻ ഇറങ്ങി… ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചിട്ടും നിന്നില്ല… വേറെ എന്തോ അത്യാവശ്യം ഉണ്ടെന്ന് പറയുന്നത് കേട്ടു….. വിദ്യയുടെ ഏടത്തിയുടെ മുഖം വലിയ തെളിച്ചം ഒന്നും ഇല്ലെങ്കിലും വിദ്യയുടെ അമ്മയുടെ മുഖത്ത് മോള് കൂടെ ചെന്നതിന്റെ സന്തോഷം കാണാം… എങ്കിലും തന്നോട് മാത്രം വല്യ മൈൻഡ് ഒന്നും കാട്ടിയില്ല…. ചെറിയ വിഷമം ഒക്കെ തോന്നി… എന്നാലും അവരുടെ മനസ്സ്  കൂടി മനസിലാക്കണമല്ലോ….
അവര് പോയതിന്റെ പിന്നാലെ അമ്മ പറഞ്ഞു…
“മോള് വിഷമിക്കണ്ട…. വിദ്യയുടെ ഏട്ടത്തി നല്ല ഏഷണി യാണ്…. അവളുടെ അമ്മ അത്ര പ്രശ്നം ഒന്നുമല്ല… ആ ഏട്ടത്തി എന്തൊക്കെയോ കുത്തി കൊടുത്ത് പേടിപ്പിച്ചിട്ടുണ്ട്.. അതാണ്…. വിദ്യയുടെ അമ്മയുടെ കൂടെ സമ്മതത്തോടെയാ സിധുവിനു കല്യാണം ആലോചിച്ചത് പോലും… മോള് കാര്യമാക്കണ്ട… അതൊക്കെ ശരിയായിക്കൊള്ളും… ”
അമ്മയ്ക്ക് ഒരു പുഞ്ചിരി മറുപടിയായി നൽകി ഞാൻ മോളെയും കൊണ്ട് അകത്തേക്ക് പോയി…..

 

 

Recent Stories

The Author

Safu

26 Comments

  1. നല്ല കഥയാണ് സഫു …..അപ്പുറത്ത് വായിച്ചതാണെങ്കിൽ കൂടി രണ്ടു വരി പറയാമെന്നു വിചാരിച്ചു

    ഈ പ്ലാറ്റഫോംമിലേക്ക് മാത്രമായി പുതിയ തീമിലുള്ള നല്ലയൊരു കഥയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു…

    God bless you ♥️♥️♥️

    1. 🥰🥰🥰❤️❤️❤️

  2. കോഴിക്കള്ളൻ

    റീച് കിട്ടി തുടങ്ങുന്നുണ്ട് ♥️♥️

    1. 🥰🥰🥰❤️❤️❤️

  3. 👌👌👌👌

    1. ❤️❤️❤️❤️❤️

  4. Awesome bro 🥰🥰

    1. Thank You 🥰❤️

  5. ഇ ഭാഗവും മികച്ചതാക്കി ബ്രോ…

    1. താങ്ക് യു ❤️

  6. അവസാനത്തെ വരികൾ , എല്ലാ വായനക്കാരിലും പുഞ്ചിരി വിരിയിച്ചു. ഇത് തുടർന്നും അങ്ങനെ തന്നെ ആവട്ടെ എന്ന് പ്രത്യാശിക്കുന്നു…. അഭിനന്ദനങ്ങൾ 🥳🎉

    1. Thank You 🥰❤️

    1. ❤️❤️❤️

  7. 🪐✨N! gHTL💖vER✨🪐

    ഒരുപാട് ഇഷ്ടം 💕❤️ ഈ കഥ ❤️💕😊

    1. Thank You 🥰❤️

  8. ❤️Vipin❤️

    Supper

    1. ❣️❣️❣️❣️ nice

  9. 😍😍😍😍😍😍😍🥰

  10. രൂദ്ര

    ❤❤❤❤

  11. °~💞അശ്വിൻ💞~°

    ❤️❤️❤️

    1. ❤️❤️❤️

  12. വായന മാത്രം 😄

    കഥാകൃത്തിനോട് ക്ഷമാപണാപൂർവ്വം ഇത്രയും പറഞ്ഞുകൊള്ളട്ടെ:

    കഥ ഏറെ ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ നീണ്ടുനീണ്ടങ്ങനെ പോകുമ്പോൾ അഭിരാമി എന്ന കഥാപാത്രം നാൾക്കുനാൾ അവിശ്വസനീയമാംവണ്ണം ദുർബലയാകുന്നതുപോലെ തോന്നുന്നു.

    ഇനിയും ഇങ്ങനെ ദുഖിച്ചിരിക്കാൻ കാരണം തന്നെ ഉപേക്ഷിച്ച മുൻ ഭർത്താവിനോടുള്ള മനസ്സിലെ ബന്ധമായിരിക്കുമോ എന്ന് തോന്നിപ്പോയി. അയാളുടെ രണ്ടാം ഭാര്യ പിണങ്ങിപ്പോയി അതിനുശേഷം വീണ്ടും അഭിരാമി ഇപ്പോഴത്തെ ഭർത്താവിനെ ഉപേക്ഷിച്ചു അങ്ങോട്ട്‌ തന്നെ പോകാനുള്ള പശ്ചാത്തലമാണ് താങ്കൾ ഒരുക്കുന്നതെങ്കിൽ ഈ ദുർബലതയ്ക്ക് ഒരു അടിസ്ഥാനമുണ്ടാവാം. അല്ലാത്തപക്ഷം അഭിരാമിയുടെ മനോഭാവം അത്രകണ്ടങ് ആസ്വാദ്യകരമാവുന്നില്ല.

    കഥ കഴിയും മുൻപ് കഥാപാത്രത്തെ വിലയിരുത്തുന്നത് അപക്വമാണെന്നറിയാം. എങ്കിലും സ്ത്രീ കഥാപാത്രത്തെ ഇങ്ങനെ ഇട്ട് വലിപ്പിക്കുന്നത് വായിച്ചപ്പോൾ പറഞ്ഞുപോയതാണ്.

    കഥയ്ക്ക് നന്ദി 💖

    1. സാഹചര്യങ്ങൾ കൊണ്ട് ദുര്ബലയായവളാണ് അഭിരാമി …..
      താങ്കളുടെ അഭിപ്രായത്തിന് ഒത്തിരി നന്ദി …..

      1. മുകളിൽ പറഞ്ഞ കമന്റിൽ കുറച്ചൊക്കെ ശരിയുണ്ടെന്ന പോലെ എനിക്കും തോന്നുന്നു.
        അഭിരാമിക്ക് കുറച്ചുകൂടി ബോൾഡായിട്ട് പെരുമാറിക്കൂടെ. വിഷമിച്ചിരിക്കുന്നത് മുൻഭർത്താവിനോടുള്ള ഒരു സഹതാപം പോലെയൊ ഒക്കെ തോന്നുന്നു.

        ഉപേക്ഷിച്ചപ്പോഴും വേറൊരു പെണ്ണിനെ കെട്ടിയപ്പൊഴും ശ്രീയിക്ക് ഇല്ലാതിരുന്ന സങ്കടം എന്തിനാണ് അഭിരാമിക്ക്..

        കഥ ഇഷ്ടപെട്ടു പക്ഷെ ഇങ്ങനെയുള്ള ചില സംശയങ്ങൾ ഭാക്കിയാണ്..

        അടുത്ത പാർട്ട് വേഗം വരുമോ..?
        കാക്കുന്നു.

        1. ❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com