അഭിരാമി Part 10 241

Views : 14563

പിറ്റേന്നത്തെ ആഴ്ച ഒരു ഞായറാഴ്ച ദിവസം, അതിഥി വിളിച്ചത് പ്രകാരം സിദ്ധുവും പൊടി മോളും ആമിയും കൂടി ആമിയുടെ വീട്ടിലേക്ക് പോയി……
വീട്ടിൽ എത്തിയപാടെ വേറെ ആരോ വീടിനകത്തു ഉള്ളത് പോലെ തോന്നി…. അകത്തു കയറിയപ്പോ തന്നെ അവിടെ ഇരിക്കുന്ന ആളെ കണ്ട് ആമി സന്തോഷത്തോടെ ചെന്നു…. നവ്യ ആയിരുന്നു അത്……
അടുത്ത് ചെന്ന് കുറെ നേരം വിശേഷം പറഞ്ഞു…. സിദ്ധുവേട്ടനെയും മോളെയും ഒക്കെ പരിചയപ്പെട്ടു. മോളുടെ കൂടെ കുറച്ചു നേരം ഇരുന്ന് കളിക്കുകയും ഒക്കെ ചെയ്തു അവൾ…

“എന്താണ് മോളേ നവ്യ സർപ്രൈസ് ആയിട്ട് ഒരു വരവൊക്കെ…. മ്മ്….. ”
കളിയാക്കി കൊണ്ട് ഞാൻ അവളോട് ചോദിച്ചു…
നീ ഉദ്ദേശിച്ചത് തന്നെ മോളേ….. കല്യാണം വിളി…. നിന്നെ കാണണം എന്ന് കുറെ നാളായി ആഗ്രഹിക്കുന്നു…. പിന്നേ… അങ്ങോട്ടേക്ക് വരാൻ എന്തോ ഒരു മടി ….. ഇത്തിരി ദൂരവും ഉണ്ടല്ലോ… ഇവിടെയാകുമ്പോ പിന്നേ എല്ലാരേയും ഒന്നിച്ചു കാണാലോ.. അതോണ്ട് വേഗം അതിഥിയെ വിളിച്ചു… വീട്ടിലോട്ട് പോകുന്ന ദിവസം ചോദിച്ചു…. നിന്നെയും പൊക്കാൻ പറഞ്ഞു….. നിനക്കൊരു സർപ്രൈസ്….. എങ്ങനെ ഉണ്ട്….? ”
“നന്നായിട്ടുണ്ട്….. അങ്ങനെ രണ്ട് വർഷത്തെ കാത്തിരിപ്പിനു വിരാമം ആയല്ലേ…. “ചിരിയോടെ ഞാൻ അവളോട് മറുചോദ്യം ചോദിച്ചു….
“പിന്നേ…… പറയാൻ ഉണ്ടോ….. ജാതകവും സമയദോഷവും  ഒക്കെ കാരണം സുന്ദരമായി ജീവിക്കേണ്ട രണ്ട് വർഷമാണ് നഷ്ടമായത്…. ആ…. അതും ഒരു തരത്തിൽ നന്നായി…. അറേഞ്ച് മാര്യേജ് ആയോണ്ട് ആളെ വല്യ പരിചയം ഇല്ലായിരുന്നു…. രണ്ട് വർഷം നന്നായിട്ടങ്ങ് പ്രേമിച്ചു….. ”
ചിരിയോടെ അവൾ പറഞ്ഞു നിർത്തി.
“അപ്പൊ ഞാൻ ആ ചടങ്ങ് അങ്ങ് നടത്തിക്കളയാം… അടുത്ത മാസം 15 നു എന്റെ കല്യാണമാണ്…. തലേന്ന് തന്നെ അവിടെ കുടുംബ സമേതം പ്രേസേന്റ് ആയിരിക്കണം… ”
അത് കേട്ട് ഞാൻ ഒന്ന് പരുങ്ങി…. അപ്പൊ തന്നെ അവളെന്റെ കയ്യിൽ പിടിച്ചു….
“നീ എന്താണ് ആമി ആലോചിക്കുന്നേ… എനിക്ക് മനസിലായി…… എനിക്ക് മനസിലായി… ഹരിയേട്ടനെയും കുടുംബത്തെയും കാണേണ്ടി വരുന്നത് ഓർത്തിട്ടാണോ….? ”
ഞാൻ മറുപടി ഒന്നും പറഞ്ഞില്ല…..
“അവരെ കുറിച്ചൊന്നും നീ ഓർക്കേണ്ട… എനിക്കും ഇപ്പൊ വല്യ അടുപ്പം ഒന്നുമില്ല. പിന്നേ അയൽവാസികൾ അല്ലേ, വിളിക്കാതിരിക്കാൻ പറ്റില്ലല്ലോ, അത്കൊണ്ട് അവിടെ ക്ഷണിച്ചിട്ടുണ്ട്.അവര് വരുമെന്ന് തന്നെ ഉറപ്പില്ല….അവിടത്തെ വഴക്ക് ഒഴിഞ്ഞാലല്ലേ വരാൻ കഴിയൂ…. “ഒരു നെടുവീർപ്പോടെ അവൾ പറഞ്ഞു നിർത്തി….
“വഴക്കോ? “അതിഥി പെട്ടെന്ന് കയറി ചോദിച്ചു…
“ആന്നേ….. അമ്മായിയമ്മയും മരുമോളും തമ്മിൽ അത്ര രസത്തിൽ അല്ലെന്ന് തോന്നുന്നു… മിക്കപ്പോഴും അവിടെ രണ്ട് പേരുടെയും വഴക്ക് കേൾക്കാം.. ഒരിക്കൽ ഹരിയേട്ടന്റെ അമ്മയെ എന്തോ പറഞ്ഞതിന് ഹരിയേട്ടൻ ശരണ്യയെ തല്ലി… അതിനു അവൾ കുഞ്ഞിനേയും കൊണ്ട് ഇറങ്ങി പോകാൻ ഒക്കെ പോയി… വല്യ ബഹളം ഒക്കെ ഉണ്ടായിരുന്നു… അതോടെ ഹരിയേട്ടൻ അടങ്ങി എന്ന് തോന്നുന്നു… മിക്കവാറും വീട്ടിൽ തന്നെ ഉണ്ടാവാറില്ല…. എന്തായാലും വേറെ കെട്ടിയതോടെ അവരുടെ സമാധാനം പടിയിറങ്ങി പോയിട്ടുണ്ട്…. ”
അതിഥിയോടായി നവ്യ പറഞ്ഞു നിർത്തി… അതിഥി ആവേശത്തോടെ കേൾക്കുന്നുണ്ട്…
“എന്തായാലും പുതിയ മരുമോൾ കൊള്ളാം… ഇപ്പൊ അവർക്ക് മനസ്സിലായിക്കാണും എന്റെ ചേച്ചീടെ വില…. “അതിഥി പറഞ്ഞു… ഞാൻ ഒന്ന് ദേഷ്യത്തിൽ നോക്കിയപ്പോൾ അവര് വേഗം വിഷയം മാറ്റി….
എനിക്ക് എന്തോപോലെ തോന്നി… ഒരിക്കലും അവരുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ ആഗ്രഹിച്ചിട്ടില്ല….. എന്നെ വേണ്ടെന്ന് പറഞ്ഞപ്പോൾ പോലും….. ഒക്കെ ദൈവം ശരിയാക്കി കൊടുക്കട്ടെ… ഒരു നെടുവീർപ്പോടെ ഞാൻ എഴുന്നേറ്റ് അമ്മയുടെ അടുത്ത് പോയി…
ഭക്ഷണം ഒക്കെ കഴിഞ്ഞ് വൈകുന്നേരം ഞങ്ങൾ ഇറങ്ങി. നവ്യയും കൂടെ ഇറങ്ങി.. അവളുടെ അച്ഛൻ വന്നിരുന്നു കൂട്ടാൻ….
കാറിൽ കയറി കുറെ മുന്നോട്ട് നീങ്ങിയപ്പോഴാണ് മനസിലായത്.. ഇത് വീട്ടിലേക്കുള്ള വഴിയല്ല എന്ന്….
“ഇത് എവിടെക്കാ പോകുന്നെ? ”
“അവിടെ എത്തുമ്പോൾ അറിയും ”
ഇത്തിരി ഗൗരവത്തിൽ മുഖത്ത് നോക്കാതെ തന്നെ മറുപടിയും വന്നു… പിന്നേ ഒന്നും ചോദിച്ചില്ല…. എത്തുമ്പോൾ അറിയട്ടെ എന്ന് ഞനും കരുതി…. വണ്ടി നിർത്തിയത് ഒരു ഇരുനില വീടിന്റെ മുമ്പിലാണ്…. ആരുടെ വീടാണെന്ന് ആലോചിച്ചു കൊണ്ട് തന്നെ വണ്ടിയിൽ നിന്നും ഇറങ്ങി… വണ്ടിയുടെ ശബ്ദം കേട്ട് വീടിന്റെ അകത്തു നിന്നും പുറത്തേക്ക് വന്ന ആളെ കണ്ട് ഞാൻ ഞെട്ടി….
വിദ്യയുടെ അമ്മ… !!!

Recent Stories

The Author

Safu

26 Comments

  1. നല്ല കഥയാണ് സഫു …..അപ്പുറത്ത് വായിച്ചതാണെങ്കിൽ കൂടി രണ്ടു വരി പറയാമെന്നു വിചാരിച്ചു

    ഈ പ്ലാറ്റഫോംമിലേക്ക് മാത്രമായി പുതിയ തീമിലുള്ള നല്ലയൊരു കഥയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു…

    God bless you ♥️♥️♥️

    1. 🥰🥰🥰❤️❤️❤️

  2. കോഴിക്കള്ളൻ

    റീച് കിട്ടി തുടങ്ങുന്നുണ്ട് ♥️♥️

    1. 🥰🥰🥰❤️❤️❤️

  3. 👌👌👌👌

    1. ❤️❤️❤️❤️❤️

  4. Awesome bro 🥰🥰

    1. Thank You 🥰❤️

  5. ഇ ഭാഗവും മികച്ചതാക്കി ബ്രോ…

    1. താങ്ക് യു ❤️

  6. അവസാനത്തെ വരികൾ , എല്ലാ വായനക്കാരിലും പുഞ്ചിരി വിരിയിച്ചു. ഇത് തുടർന്നും അങ്ങനെ തന്നെ ആവട്ടെ എന്ന് പ്രത്യാശിക്കുന്നു…. അഭിനന്ദനങ്ങൾ 🥳🎉

    1. Thank You 🥰❤️

    1. ❤️❤️❤️

  7. 🪐✨N! gHTL💖vER✨🪐

    ഒരുപാട് ഇഷ്ടം 💕❤️ ഈ കഥ ❤️💕😊

    1. Thank You 🥰❤️

  8. ❤️Vipin❤️

    Supper

    1. ❣️❣️❣️❣️ nice

  9. 😍😍😍😍😍😍😍🥰

  10. രൂദ്ര

    ❤❤❤❤

  11. °~💞അശ്വിൻ💞~°

    ❤️❤️❤️

    1. ❤️❤️❤️

  12. വായന മാത്രം 😄

    കഥാകൃത്തിനോട് ക്ഷമാപണാപൂർവ്വം ഇത്രയും പറഞ്ഞുകൊള്ളട്ടെ:

    കഥ ഏറെ ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ നീണ്ടുനീണ്ടങ്ങനെ പോകുമ്പോൾ അഭിരാമി എന്ന കഥാപാത്രം നാൾക്കുനാൾ അവിശ്വസനീയമാംവണ്ണം ദുർബലയാകുന്നതുപോലെ തോന്നുന്നു.

    ഇനിയും ഇങ്ങനെ ദുഖിച്ചിരിക്കാൻ കാരണം തന്നെ ഉപേക്ഷിച്ച മുൻ ഭർത്താവിനോടുള്ള മനസ്സിലെ ബന്ധമായിരിക്കുമോ എന്ന് തോന്നിപ്പോയി. അയാളുടെ രണ്ടാം ഭാര്യ പിണങ്ങിപ്പോയി അതിനുശേഷം വീണ്ടും അഭിരാമി ഇപ്പോഴത്തെ ഭർത്താവിനെ ഉപേക്ഷിച്ചു അങ്ങോട്ട്‌ തന്നെ പോകാനുള്ള പശ്ചാത്തലമാണ് താങ്കൾ ഒരുക്കുന്നതെങ്കിൽ ഈ ദുർബലതയ്ക്ക് ഒരു അടിസ്ഥാനമുണ്ടാവാം. അല്ലാത്തപക്ഷം അഭിരാമിയുടെ മനോഭാവം അത്രകണ്ടങ് ആസ്വാദ്യകരമാവുന്നില്ല.

    കഥ കഴിയും മുൻപ് കഥാപാത്രത്തെ വിലയിരുത്തുന്നത് അപക്വമാണെന്നറിയാം. എങ്കിലും സ്ത്രീ കഥാപാത്രത്തെ ഇങ്ങനെ ഇട്ട് വലിപ്പിക്കുന്നത് വായിച്ചപ്പോൾ പറഞ്ഞുപോയതാണ്.

    കഥയ്ക്ക് നന്ദി 💖

    1. സാഹചര്യങ്ങൾ കൊണ്ട് ദുര്ബലയായവളാണ് അഭിരാമി …..
      താങ്കളുടെ അഭിപ്രായത്തിന് ഒത്തിരി നന്ദി …..

      1. മുകളിൽ പറഞ്ഞ കമന്റിൽ കുറച്ചൊക്കെ ശരിയുണ്ടെന്ന പോലെ എനിക്കും തോന്നുന്നു.
        അഭിരാമിക്ക് കുറച്ചുകൂടി ബോൾഡായിട്ട് പെരുമാറിക്കൂടെ. വിഷമിച്ചിരിക്കുന്നത് മുൻഭർത്താവിനോടുള്ള ഒരു സഹതാപം പോലെയൊ ഒക്കെ തോന്നുന്നു.

        ഉപേക്ഷിച്ചപ്പോഴും വേറൊരു പെണ്ണിനെ കെട്ടിയപ്പൊഴും ശ്രീയിക്ക് ഇല്ലാതിരുന്ന സങ്കടം എന്തിനാണ് അഭിരാമിക്ക്..

        കഥ ഇഷ്ടപെട്ടു പക്ഷെ ഇങ്ങനെയുള്ള ചില സംശയങ്ങൾ ഭാക്കിയാണ്..

        അടുത്ത പാർട്ട് വേഗം വരുമോ..?
        കാക്കുന്നു.

        1. ❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com