അഭിരാമി Part 10 241

Views : 14563

ഇങ്ങനെ ഓരോന്ന് ചിന്തിച്ചു കൊണ്ടിരിന്നു ആമി… ഇതേ സമയം മുറിയിലേക്ക് സിദ്ധാർഥ് കടന്ന് വന്നു…. താൻ കയറി വന്നത് പോലും അവളറിഞ്ഞില്ല… അപ്പോഴേ സിദ്ധാർത്ഥിന് മനസിലായി, ആള് ഈ ലോകത്തൊന്നും അല്ല എന്ന്….
മുഖഭാവം കണ്ടപ്പോ വേറൊന്നും കൂടെ മനസിലായി….. ചിന്തിച്ചു കൂട്ടുന്നതൊന്നും സന്തോഷകരമായ കാര്യങ്ങൾ അല്ല എന്ന്…  മുഖത്ത് എഴുതി വച്ചത് പോലെ വ്യക്തം……

സിദ്ധാർഥ് മെല്ലെ പോയി തോളിൽ തട്ടി വിളിച്ചു ആമിയെ…. അപ്പോഴാണ് സ്വബോധത്തിലേക്ക് വന്നത് അവൾ… ഞെട്ടി കൊണ്ടാണ് തിരിഞ്ഞ് നോക്കിയത്…..
“ആമി എന്താണ് എപ്പോഴും ഇങ്ങനെ ചിന്തിച്ചു കൊണ്ടിരിക്കുന്നത്…? ”
സിദ്ധാർഥ് സൗഹൃദ പൂർവ്വം ആമിയോട് തിരക്കി….
“അത് ഞാൻ വെറുതെ…..ഓരോന്ന്…… അത് പിന്നെ….. ”
ആമി വിക്കിക്കൊണ്ട് നിന്നു….
“ഇത് എന്റെ മുന്നിൽ നിൽക്കുമ്പോൾ മാത്രം വരുന്ന വിക്ക് ആണോ ആമി…..? ”
ഒരു ചിരിയോടെ സിദ്ധാർഥ് വീണ്ടും ചോദിച്ചു….
“ഏയ്‌… അത്….. പിന്നേ….. ടെന്ഷൻ വരുമ്പോൾ… അങ്ങനെ വ…. വന്നു പോകുന്നതാണ്…. “പിന്നെയും വിക്കി കൊണ്ടുള്ള ആമിയുടെ മറുപടി കേട്ട് ഒരുവിധം സിദ്ധാർഥ് ചിരിയടക്കി…..
“എന്റെ മുന്നിൽ നിൽക്കുമ്പോൾ എന്തിനാണ് ടെൻഷൻ?  ആമി ആമിയുടെ സുഹൃത്തുക്കളുടെ അടുത്ത് ഇത്പോലെ ആണോ സംസാരിക്കുക?ഒന്നുമില്ലെങ്കിലും നമ്മൾ സുഹൃത്തുക്കൾ അല്ലേ…? ”
ആമിയുടെ അവസ്ഥ മനസിലായത് പോലെ സിദ്ധാർഥ് പുഞ്ചിരിയോടെ പറഞ്ഞു…. അത് ആമിയിലും ഒരു ആശ്വാസത്തിന്റെ പുഞ്ചിരി വിടർത്തി…. മെല്ലെ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ആമി പുറത്തേക്ക് നടന്നു…..

 

ആമിയുടെ ഈ അകൽച്ച തന്നെ നോവിക്കുന്നുണ്ട്…. പക്ഷേ താൻ കാണിക്കുന്ന അടുപ്പം അവളെ അസ്വസ്ഥപ്പെടുത്തുന്നുമുണ്ട്….  അത് ആദ്യം മാറ്റി എടുക്കണം… അവളെ ഒരിക്കലും കുറ്റം പറയാൻ കഴിയില്ല… മോളുടെ അമ്മ മാത്രം ആയി വരാം എന്നാ ഒരു ഉടമ്പടിയിൽ വന്നതാണ് അവളീ വീട്ടിൽ…. താൻ ആണ് ഇപ്പോൾ പ്രതീക്ഷകൾ വയ്ക്കുന്നത്…. താനും കരുതിയതല്ല….. പക്ഷേ…. അവളെ അടുത്തറിഞ്ഞവർ ആർക്കും സ്നേഹിക്കാതിരിക്കാൻ ആവില്ല…. അറിയാതെ താനും സ്നേഹിച്ചു പോയി…. ആദ്യം അവളിലെ അമ്മയെ…. പിന്നേ ആമി എന്ന പെൺ മനസിനെ…… അവൾക്കിപ്പോൾ ഒരു ഭർത്താവിന്റെ സ്നേഹവും കരുതലും അല്ല വേണ്ടത്…. അവളുടെ അതിഥിയെ പോലെ ഒരു സൗഹൃദം ആണ്… ആദ്യം അവൾക്കെന്തും തുറന്ന് പറയാവുന്ന ഒരു സുഹൃത്ത് ആവാൻ കഴിയണം….. എന്നും കൂടെ കാണും എന്ന ഉറപ്പ് അവൾക്ക് നൽകാൻ കഴിയണം….. അപ്പോഴേ അവളുടെ കടിഞ്ഞാൺ വിട്ടു പോയ ഭാരിച്ച, അനാവശ്യ ചിന്തകൾ പേറിയ മനസ് ശാന്തമാകൂ….
ഇങ്ങനെ ഓരോന്നും ചിന്തിച്ചു കൊണ്ട് സിദ്ധു ബെഡിലേക്ക് കിടന്നു…. അപ്പോഴേക്കും ആമി മോളെയും എടുത്ത് വന്നിരുന്നു മുറിയിലേക്ക്…..

മോളെയും കിടത്തി ഉറക്കി അവളും ഒരു വശം കിടന്നു. സിദ്ധു ആമിക്ക് ഇനി ഒരു ബുദ്ധിമുട്ട് തോന്നേണ്ട എന്ന് കരുതി മറുവശം തിരിഞ്ഞു കിടന്നു….

Recent Stories

The Author

Safu

26 Comments

  1. നല്ല കഥയാണ് സഫു …..അപ്പുറത്ത് വായിച്ചതാണെങ്കിൽ കൂടി രണ്ടു വരി പറയാമെന്നു വിചാരിച്ചു

    ഈ പ്ലാറ്റഫോംമിലേക്ക് മാത്രമായി പുതിയ തീമിലുള്ള നല്ലയൊരു കഥയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു…

    God bless you ♥️♥️♥️

    1. 🥰🥰🥰❤️❤️❤️

  2. കോഴിക്കള്ളൻ

    റീച് കിട്ടി തുടങ്ങുന്നുണ്ട് ♥️♥️

    1. 🥰🥰🥰❤️❤️❤️

  3. 👌👌👌👌

    1. ❤️❤️❤️❤️❤️

  4. Awesome bro 🥰🥰

    1. Thank You 🥰❤️

  5. ഇ ഭാഗവും മികച്ചതാക്കി ബ്രോ…

    1. താങ്ക് യു ❤️

  6. അവസാനത്തെ വരികൾ , എല്ലാ വായനക്കാരിലും പുഞ്ചിരി വിരിയിച്ചു. ഇത് തുടർന്നും അങ്ങനെ തന്നെ ആവട്ടെ എന്ന് പ്രത്യാശിക്കുന്നു…. അഭിനന്ദനങ്ങൾ 🥳🎉

    1. Thank You 🥰❤️

    1. ❤️❤️❤️

  7. 🪐✨N! gHTL💖vER✨🪐

    ഒരുപാട് ഇഷ്ടം 💕❤️ ഈ കഥ ❤️💕😊

    1. Thank You 🥰❤️

  8. ❤️Vipin❤️

    Supper

    1. ❣️❣️❣️❣️ nice

  9. 😍😍😍😍😍😍😍🥰

  10. രൂദ്ര

    ❤❤❤❤

  11. °~💞അശ്വിൻ💞~°

    ❤️❤️❤️

    1. ❤️❤️❤️

  12. വായന മാത്രം 😄

    കഥാകൃത്തിനോട് ക്ഷമാപണാപൂർവ്വം ഇത്രയും പറഞ്ഞുകൊള്ളട്ടെ:

    കഥ ഏറെ ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ നീണ്ടുനീണ്ടങ്ങനെ പോകുമ്പോൾ അഭിരാമി എന്ന കഥാപാത്രം നാൾക്കുനാൾ അവിശ്വസനീയമാംവണ്ണം ദുർബലയാകുന്നതുപോലെ തോന്നുന്നു.

    ഇനിയും ഇങ്ങനെ ദുഖിച്ചിരിക്കാൻ കാരണം തന്നെ ഉപേക്ഷിച്ച മുൻ ഭർത്താവിനോടുള്ള മനസ്സിലെ ബന്ധമായിരിക്കുമോ എന്ന് തോന്നിപ്പോയി. അയാളുടെ രണ്ടാം ഭാര്യ പിണങ്ങിപ്പോയി അതിനുശേഷം വീണ്ടും അഭിരാമി ഇപ്പോഴത്തെ ഭർത്താവിനെ ഉപേക്ഷിച്ചു അങ്ങോട്ട്‌ തന്നെ പോകാനുള്ള പശ്ചാത്തലമാണ് താങ്കൾ ഒരുക്കുന്നതെങ്കിൽ ഈ ദുർബലതയ്ക്ക് ഒരു അടിസ്ഥാനമുണ്ടാവാം. അല്ലാത്തപക്ഷം അഭിരാമിയുടെ മനോഭാവം അത്രകണ്ടങ് ആസ്വാദ്യകരമാവുന്നില്ല.

    കഥ കഴിയും മുൻപ് കഥാപാത്രത്തെ വിലയിരുത്തുന്നത് അപക്വമാണെന്നറിയാം. എങ്കിലും സ്ത്രീ കഥാപാത്രത്തെ ഇങ്ങനെ ഇട്ട് വലിപ്പിക്കുന്നത് വായിച്ചപ്പോൾ പറഞ്ഞുപോയതാണ്.

    കഥയ്ക്ക് നന്ദി 💖

    1. സാഹചര്യങ്ങൾ കൊണ്ട് ദുര്ബലയായവളാണ് അഭിരാമി …..
      താങ്കളുടെ അഭിപ്രായത്തിന് ഒത്തിരി നന്ദി …..

      1. മുകളിൽ പറഞ്ഞ കമന്റിൽ കുറച്ചൊക്കെ ശരിയുണ്ടെന്ന പോലെ എനിക്കും തോന്നുന്നു.
        അഭിരാമിക്ക് കുറച്ചുകൂടി ബോൾഡായിട്ട് പെരുമാറിക്കൂടെ. വിഷമിച്ചിരിക്കുന്നത് മുൻഭർത്താവിനോടുള്ള ഒരു സഹതാപം പോലെയൊ ഒക്കെ തോന്നുന്നു.

        ഉപേക്ഷിച്ചപ്പോഴും വേറൊരു പെണ്ണിനെ കെട്ടിയപ്പൊഴും ശ്രീയിക്ക് ഇല്ലാതിരുന്ന സങ്കടം എന്തിനാണ് അഭിരാമിക്ക്..

        കഥ ഇഷ്ടപെട്ടു പക്ഷെ ഇങ്ങനെയുള്ള ചില സംശയങ്ങൾ ഭാക്കിയാണ്..

        അടുത്ത പാർട്ട് വേഗം വരുമോ..?
        കാക്കുന്നു.

        1. ❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com