അഭിരാമി Part 10 241

Views : 14563

പിന്നെയും കുറച്ചു ദിവസങ്ങൾ പ്രത്യേകിച്ച് മാറ്റം ഇല്ലാതെ തന്നെ കടന്നു പോയി…..
ഒരു ദിവസം മോളെ പ്ലേ സ്കൂളിൽ നിന്ന് കൂട്ടി വീട്ടിലോട്ട് കൊണ്ട് വന്ന നേരത്ത് വീട്ടിൽ ഹാളിൽ ഒരു അമ്മയുടെ പ്രായം തോന്നിക്കുന്ന  സ്ത്രീയും പിന്നേ മറ്റൊരു പെണ്ണും ഇരിക്കുന്നത് കണ്ടു…… പെണ്ണ് വിവാഹിതയാണ്…. കൂടെ വന്ന സ്ത്രീയുടെ മകളോ മരുമകളോ ആണെന്ന് തോന്നുന്നു…. ഇതിനു മുമ്പ് കണ്ടതായി തോന്നുന്നില്ല…. അമ്മയും അടുത്ത് തന്നെ നിൽക്കുന്നത് കണ്ടു…. സംശയിച്ചു ആളെ നോക്കി നിൽക്കുമ്പോഴാണ് അവര് ഞങ്ങളെ കണ്ടത്… മോളെ കണ്ടപ്പോൾ തന്നെ കൂടെ വന്ന അമ്മയുടെ മുഖം തെളിഞ്ഞു…. ഓടി വന്നു പൊടി  മോളെ എടുക്കാൻ നോക്കി….മോള് എന്റടുത്തു ഒന്നുകൂടെ പറ്റിച്ചേർന്നു നിന്നു…. എപ്പോഴാണെന്ന് തോന്നുന്നു അവരെന്നെ ശ്രദ്ധിക്കുന്നത്…. എന്നെ കണ്ടപ്പോൾ ഒന്ന് മുഖം ചുളിച്ചു….
“ദേവകിയമ്മേ…. ഇത്….. “അവരെന്നെ നോക്കിക്കൊണ്ട് സംശയിച്ചു അമ്മയോട് ചോദിക്കുന്നത് കണ്ടു…..
“ഇതാണ് സിധുവിന്റെ ഭാര്യ…. ”
ഞാൻ ഒന്ന് ചിരിച്ചു അവരോട്….
പക്ഷേ എന്നോട് ചിരിച്ചില്ല… മുഖം കടുപ്പിച്ചു നോക്കുന്നുണ്ടായിരുന്നു….
പിന്നെയും ഞാൻ സംശയിച്ചു നോക്കുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു അമ്മ പറഞ്ഞു…
“മോളേ… ഇത് വിദ്യയുടെ അമ്മയും ഏട്ടത്തി യുമാണ്…. ”
ഞാൻ വീണ്ടും അവരോട് ചിരിച്ചു കാണിച്ചു… സുഖ വിവരം അന്വേഷിച്ചു…..
“ഞങ്ങൾക്കൊക്കെ എന്ത് സുഖം… അങ്ങനെ അങ്ങ് പോകുന്നു… നിങ്ങൾക്കൊക്കെ അല്ലേ ഇവിടെ സുഖം…. “ഒരുതരം കൊള്ളിക്കുന്ന രീതിയിൽ വിദ്യയുടെ  ഏട്ടത്തി പറഞ്ഞു… എന്റെ മുഖം വാടിയത് കണ്ട് അമ്മ വേഗം എന്നെ അകത്തേക്ക് പറഞ്ഞു വിട്ടു… മോളും എന്റെ കൂടെ തന്നെ വന്നു… അവരവിടെ പിടിച്ചിരുത്താൻ നോക്കിയിട്ട് മോള് നിന്നില്ല… അതോടെ ആ അമ്മയുടെ മുഖം ഒന്നുകൂടെ കനത്തു.. മുറിയിലേക്ക് പോകുന്ന വഴി വ്യക്തമായി കേട്ടു അവര് പറയുന്നത്..
“എന്നെ കാണുമ്പോ ഓടി വരുന്ന മോളാണ്…. ഇപ്പൊ എന്നെ കണ്ടിട്ട് പോലും മനസിലാവാത്ത പോലെയാ എന്റെ പൊടി മോളുടെ പെരുമാറ്റം..”ആ സ്വരത്തിൽ  വിഷമവും ദേഷ്യവും ഉണ്ടെന്ന് തോന്നി…
“സിദ്ധാർഥ് ന്റെ ഭാര്യ എന്ത് സാമർത്യക്കാരിയാണ് നോക്കിക്കേ…. അല്ലെങ്കിലും അമ്മയുടെ കൂടെ പോകാതെ നിക്കലുണ്ടോ മോള്…. ഇപ്പൊ നോക്കിയേ…. എന്ത് കൂടോത്രം ആണാവോ കാണിച്ചത്… ഓരോരുത്തരെയും പതുക്കെ ഇത് പോലെ ഒഴിവാക്കാനാകും… ”
“അങ്ങനെയൊന്നും നിങ്ങൾ പറയല്ലെന്നേ… നല്ലൊരു മോളാണ്… പൊടി മോളേ വല്യ കാര്യമാണ്…പിന്നേ വിദ്യയുടെ അമ്മയെ ഇപ്പൊ കുറെ മാസങ്ങൾ ആയില്ലേ കണ്ടിട്ട്. മോൾക്ക് മനസിലായിക്കാനില്ല..  “അമ്മ അനുനയത്തോടെ പറഞ്ഞു…
“അതൊക്കെ ഇപ്പൊ കാര്യമുണ്ടാകും കുഞ്ഞിനെ…. അല്ലെങ്കിലും സിദ്ധാർഥ് ന്റെ മനസ്സിൽ സ്ഥാനം വേണമെങ്കിൽ മോളേ നന്നായി വശത്താക്കണമല്ലോ. പിന്നീട് പതിയെ ഒഴിവാക്കിയാൽ പോരെ…. “വിദ്യയുടെ ഏട്ടത്തി പിന്നെയും ഓരോന്ന് കുറ്റപ്പെടുത്തി പറയുന്നത് കണ്ടു…
കൂടുതൽ കേൾക്കാൻ ഉള്ള ശക്തി ഇല്ലാതെ വേഗം തന്നെ മുറിയിലെ കതകടച്ചു…. കട്ടിലിൽ കണ്ണടച്ചു ഇരുന്നു കുറച്ചു നേരം……
സാരമില്ല….അവരുടെ വിദ്യയുടെ സ്ഥാനതല്ലേ താൻ ഉള്ളത്…. അതിന്റെ വിഷമം എന്തായാലും അവർക്ക് ഉണ്ടാകും… തെറ്റ് പറയാൻ ഒക്കില്ല… പക്ഷേ തന്റെ മകളെ താനൊരിക്കലും സിധുവേട്ടന്റെ മനസിലേക്കുള്ള തുറുപ്പു ചീട്ടായി കണ്ടിട്ടില്ല…. എന്നിട്ടും…..
ഒരു തരത്തിൽ അവര് സംശയിക്കുന്നതിലും തെറ്റില്ല… മകളിലൂടേ യാണ് സിധുവേട്ടന് തന്നോട് സ്നേഹം തോന്നിയത്…
സിധുവേട്ടന്റെ സ്നേഹവും സൗഹൃദവും ചെറിയ രീതിയിൽ എങ്കിലും തന്നെ ഇപ്പോൾ സ്വാധീനിക്കുന്നുണ്ട്…. പാടില്ല…. ഇനിയും വേണ്ട…. വിദ്യയുടെ സ്ഥാനത് താൻ…. അത് ആ അമ്മയെ വേദനിപ്പിക്കില്ലേ… ആരുടേയും ഒന്നും തട്ടിപ്പറിച്ചെടുക്കാൻ പഠിച്ചിട്ടില്ല….. ഇനിയും ഒന്നും വേണ്ട…. ആരും വേണ്ട…. മോള് മാത്രം…. അത് മാത്രം മതി…. അവളുടെ ആയയുടെ സ്ഥാനം തന്നെ തനിക്ക് സന്തോഷമാണ്…..
കണ്ണുകൾ അടച്ചു ഓരോന്നും ചിന്തിക്കുമ്പോഴാണ്  മോളുടെ കൈ കവിളിൽ തൊട്ടത്….

Recent Stories

The Author

Safu

26 Comments

  1. നല്ല കഥയാണ് സഫു …..അപ്പുറത്ത് വായിച്ചതാണെങ്കിൽ കൂടി രണ്ടു വരി പറയാമെന്നു വിചാരിച്ചു

    ഈ പ്ലാറ്റഫോംമിലേക്ക് മാത്രമായി പുതിയ തീമിലുള്ള നല്ലയൊരു കഥയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു…

    God bless you ♥️♥️♥️

    1. 🥰🥰🥰❤️❤️❤️

  2. കോഴിക്കള്ളൻ

    റീച് കിട്ടി തുടങ്ങുന്നുണ്ട് ♥️♥️

    1. 🥰🥰🥰❤️❤️❤️

  3. 👌👌👌👌

    1. ❤️❤️❤️❤️❤️

  4. Awesome bro 🥰🥰

    1. Thank You 🥰❤️

  5. ഇ ഭാഗവും മികച്ചതാക്കി ബ്രോ…

    1. താങ്ക് യു ❤️

  6. അവസാനത്തെ വരികൾ , എല്ലാ വായനക്കാരിലും പുഞ്ചിരി വിരിയിച്ചു. ഇത് തുടർന്നും അങ്ങനെ തന്നെ ആവട്ടെ എന്ന് പ്രത്യാശിക്കുന്നു…. അഭിനന്ദനങ്ങൾ 🥳🎉

    1. Thank You 🥰❤️

    1. ❤️❤️❤️

  7. 🪐✨N! gHTL💖vER✨🪐

    ഒരുപാട് ഇഷ്ടം 💕❤️ ഈ കഥ ❤️💕😊

    1. Thank You 🥰❤️

  8. ❤️Vipin❤️

    Supper

    1. ❣️❣️❣️❣️ nice

  9. 😍😍😍😍😍😍😍🥰

  10. രൂദ്ര

    ❤❤❤❤

  11. °~💞അശ്വിൻ💞~°

    ❤️❤️❤️

    1. ❤️❤️❤️

  12. വായന മാത്രം 😄

    കഥാകൃത്തിനോട് ക്ഷമാപണാപൂർവ്വം ഇത്രയും പറഞ്ഞുകൊള്ളട്ടെ:

    കഥ ഏറെ ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ നീണ്ടുനീണ്ടങ്ങനെ പോകുമ്പോൾ അഭിരാമി എന്ന കഥാപാത്രം നാൾക്കുനാൾ അവിശ്വസനീയമാംവണ്ണം ദുർബലയാകുന്നതുപോലെ തോന്നുന്നു.

    ഇനിയും ഇങ്ങനെ ദുഖിച്ചിരിക്കാൻ കാരണം തന്നെ ഉപേക്ഷിച്ച മുൻ ഭർത്താവിനോടുള്ള മനസ്സിലെ ബന്ധമായിരിക്കുമോ എന്ന് തോന്നിപ്പോയി. അയാളുടെ രണ്ടാം ഭാര്യ പിണങ്ങിപ്പോയി അതിനുശേഷം വീണ്ടും അഭിരാമി ഇപ്പോഴത്തെ ഭർത്താവിനെ ഉപേക്ഷിച്ചു അങ്ങോട്ട്‌ തന്നെ പോകാനുള്ള പശ്ചാത്തലമാണ് താങ്കൾ ഒരുക്കുന്നതെങ്കിൽ ഈ ദുർബലതയ്ക്ക് ഒരു അടിസ്ഥാനമുണ്ടാവാം. അല്ലാത്തപക്ഷം അഭിരാമിയുടെ മനോഭാവം അത്രകണ്ടങ് ആസ്വാദ്യകരമാവുന്നില്ല.

    കഥ കഴിയും മുൻപ് കഥാപാത്രത്തെ വിലയിരുത്തുന്നത് അപക്വമാണെന്നറിയാം. എങ്കിലും സ്ത്രീ കഥാപാത്രത്തെ ഇങ്ങനെ ഇട്ട് വലിപ്പിക്കുന്നത് വായിച്ചപ്പോൾ പറഞ്ഞുപോയതാണ്.

    കഥയ്ക്ക് നന്ദി 💖

    1. സാഹചര്യങ്ങൾ കൊണ്ട് ദുര്ബലയായവളാണ് അഭിരാമി …..
      താങ്കളുടെ അഭിപ്രായത്തിന് ഒത്തിരി നന്ദി …..

      1. മുകളിൽ പറഞ്ഞ കമന്റിൽ കുറച്ചൊക്കെ ശരിയുണ്ടെന്ന പോലെ എനിക്കും തോന്നുന്നു.
        അഭിരാമിക്ക് കുറച്ചുകൂടി ബോൾഡായിട്ട് പെരുമാറിക്കൂടെ. വിഷമിച്ചിരിക്കുന്നത് മുൻഭർത്താവിനോടുള്ള ഒരു സഹതാപം പോലെയൊ ഒക്കെ തോന്നുന്നു.

        ഉപേക്ഷിച്ചപ്പോഴും വേറൊരു പെണ്ണിനെ കെട്ടിയപ്പൊഴും ശ്രീയിക്ക് ഇല്ലാതിരുന്ന സങ്കടം എന്തിനാണ് അഭിരാമിക്ക്..

        കഥ ഇഷ്ടപെട്ടു പക്ഷെ ഇങ്ങനെയുള്ള ചില സംശയങ്ങൾ ഭാക്കിയാണ്..

        അടുത്ത പാർട്ട് വേഗം വരുമോ..?
        കാക്കുന്നു.

        1. ❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com