അന്ന് ഭുവനേശ്വരി ദേവിയും കുടുംബാ൦ഗങ്ങളും വീണ്ടും മാപ്പു ചോദിച്ചു കൊണ്ട് രാജശേഖരനെയും കുടുംബത്തെയും തിരികെ ദേവ൪മഠത്തിലേക്ക് കൊണ്ട് വന്നു.
അവർ പാർവ്വതിക്ക് ഇഷ്ടമുള്ളതെന്തും ചെയ്തു കൊള്ളാനും ഇഷ്ടമുള്ളയിടത്ത് പോയിക്കോളാനും അനുവാദവും കൊടുത്തു.
തന്‍റെ മുറിയിൽ തിരിച്ചെത്തിയ പാർവതി കണ്ണൻ തന്നെ ആദിലക്ഷ്മിയായി തിരഞ്ഞെടുക്കാൻ ഉപയോഗിച്ച തുളസിദളവും പാരിജാതവും താമരപൂവും അവൾ ഒരു കവറിലാക്കി കണ്ണന്‍റെ വിഗ്രഹത്തിനു സമീപം സൂക്ഷിച്ചു
തന്‍റെ പ്രിയപ്പെട്ട കണ്ണന്‍റെ വിഗ്രഹത്തെ കെട്ടിപ്പിടിച്ചു കൊണ്ടൊരുപാട് മുത്തം കൊടുത്തു.
തന്നെ ആദ്യമൊന്നു ഭയപ്പെടുത്തിയതിന് , അതിനു ശേഷം ഒരിക്കലും വിസ്മരിക്കാനാകാത്ത സമ്മാനം നൽകിയതിന് കണ്ണനോട് അവള്‍ ഒരുപാട് ഒരുപാട് നന്ദി പറഞ്ഞു.
“ഞാന്‍ ആദിലക്ഷ്മി ,,,അപ്പു ആദിശങ്കര൯ .. ശെടാ ആദിനാരായണൻ എന്ന പേരായിരുന്നെങ്കിൽ ഞങ്ങള്‍ ലക്ഷ്മിനാരായണൻമാരാകുമായിരുന്നു”.
എന്നിട്ട് വേഗം കുളിച്ചൊരുങ്ങി ആദിനാരായണ ക്ഷേത്രത്തിലേക്ക് കുടുംബത്തോടെ പുറപ്പെട്ടു.
<<<<O>>>>
പാര്‍വ്വതിയില്‍ മായ സൃഷ്ടിച്ചു കൊണ്ട് അവളുടെ ജീവിതത്തിൽ ഒരു വഴിത്തിരിവുണ്ടാക്കി ഒടുവിൽ അവളെ വൈഷ്ണവഭൂമിയായ വൈശാലിയിൽ എത്തിച്ചതും ആ വഴിത്തിരിവിൽ മറ്റൊരു രീതിയിൽ ബാധിക്കപ്പെട്ട് തന്റെ വംശത്തെ തേടിയുള്ള ആദിയുടെ യാത്ര ആരംഭിച്ചതും അത് മിഥിലയിലെ വൈഷ്‌ണവരായ ഭാർഗ്ഗവ ഇല്ലത്തിലൂടെ ഒടുവിൽ വൈശാലിയിലെ ശിവശൈലത്ത് എത്തിച്ചതും – ജഗന്നാഥന്റെ തീരുമാനങ്ങൾ ആകണം.
അഹങ്കാരിയായ ഇശാനിക സാത്വികമായ ആദിലക്ഷ്മി പീഠത്തിൽ ഇരിക്കുകയും അവിടെയിരിക്കേണ്ടിയിരുന്ന പാർവ്വതി വെറും നക്ഷത്രസ്ഥാനത്ത് ഇരിക്കുകയും ചെയ്ത കാരണം കൊണ്ട് ആദിനാരായണാരൂഢ൦ അശുദ്ധമായിരുന്നു.
.അത് കൊണ്ട് തന്നെയാണ് മഹാസാത്വികനും തേജസ്വിയുമായ ആദവ നാഥ൪ പാര്‍വ്വതിയെ ഇറക്കി വിട്ടതും ശുദ്ധികർമ്മം നിർദേശിച്ചതും.
പാർവ്വതിയോട് പരുഷമായി പെരുമാറിയത് അതിലൂടെ മറ്റുള്ളവരുടെ മുന്നിൽ പാർവ്വതി എന്ന ദേവകന്യകയോട് നാരായണനുള്ള സ്നേഹം വ്യക്തമായി കാണിച്ചു കൊടുക്കാൻ തന്നെയായിരുന്നു.
താന്‍ നാരായണനു പ്രതിപുരുഷന്‍ ആണെന്ന മൂഢവിശ്വാസത്തോടെ ഇരിക്കുന്ന സൂര്യസേനന് അറിയില്ല. രാശികള്‍ക്ക് അധിപതിയായ സൂര്യനെന്ന ഗ്രഹ൦ സൂചിപ്പിക്കുന്നത് സാക്ഷാൽ ശങ്കരനെയാണെന്നത്.
ശങ്കര൯ ഉഗ്രശക്തിയോടെ സംഹാരതാണ്ഡവമാടി സകലപ്രതിബന്ധങ്ങളെയും ഭസ്മമാക്കി വിജയം സുനിശ്ചിതമാക്കും. ആക്കിയേ മതിയാകൂ .കാരണം ആദിലക്ഷ്മി സ്വരുപത്തിൽ നിൽക്കുന്ന കന്യക പാർവ്വതിയാണ്. പാർവ്വതി കളത്തിലിറങ്ങിയാൽ ശങ്കരന് വരാതിരിക്കാനാവില്ല . ശക്തിയുള്ളിടത്തു ശിവനുണ്ടാകും പ്രകൃതിയോടൊത്തു പുരുഷന്‍ നില്‍ക്കുന്ന പോലെ.
<<<<O>>>>
(തുടരും)
❤️❤️❤️❤️
കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം?❤️.
തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്??.
സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല?
പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.
പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
//സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”
അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു
“ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. ?. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom?
പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.
അപ്പോ അടുത്തതിൽ കാണാം
ഒരുപാട് സ്നേഹം
വിഷ്ണു
❤️❤️❤️
♥️♥️♥️♥️❤️❤️❤️❤️
ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട് വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട് വരും എന്ന് അറിഞ്ഞു..
ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം
ninakk enth patti lonappaaa
കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ് മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്
ആണോ
അമീബ ആണോ.
Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
വെള്ളം തിളപ്പിച്ച് കുടിക്കണം
ചൂടുള്ള ഭക്ഷണം കഴിക്കണം
10.30 കൊണ്ട് ഇവിടെ വരും
Chapter 35
ബാക്കി എനിക്ക്
?
അറിഞ്ഞൂടാ
?
Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി
Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… ?