അപരാജിതന്‍ 26 [Harshan] 11586

“ഉവ്വ്,, സുന്ദരിയായിരുന്നു ,, കൊട്ടാരത്തിലെ കന്യകമാരുടെ ഒപ്പം നിൽക്കും ,,  മഹാശയനും മോഹിച്ചിരുന്നതാ ,, ഒരിക്കൽ അവിടെ നിന്നും മഹാശയനവളേ അപഹരിച്ചു കൊണ്ടുപോയിരുന്നു ,,പക്ഷെ ആരോ വന്ന് ആ പെണ്ണിനെ രക്ഷിച്ചു ,, തന്നെ രക്ഷിച്ച ആളെ അവൾ ഇഷ്ടപ്പെട്ടു ,,അങ്ങനെ അയാളിൽ ഗർഭിണിയായി ,,പക്ഷെ അയാൾ എങ്ങോട്ടോ പോയി ..ഒറ്റയ്ക്കായ അവൾ തിരികെ ശിവശൈലത്തു വന്നു ..  അവിടെ അവളെ ഭ്രഷ്ടയാക്കി ,,കുറച്ചു നാൾ അവിടെ പുറത്തു ഒരു കുടിൽ കെട്ടി താമസിച്ചു ,, പിന്നെ അവളെ കാണാതെയായി ,, ”

അവിശ്വസനീയതയോടെ അവർ എല്ലാം കേട്ടിരുന്നു

“പിന്നെ ,, കിടപ്പിൽ നിന്നുമെഴുന്നേറ്റ മാനവേന്ദ്രവർമ്മനു ശിവശൈലംകാരോട് പക കൂടി ,, ഒരുപാട് അവരെ ദ്രോഹിച്ചിട്ടുമുണ്ട് ,, പിന്നെ അന്നത്തെ ഇവിടത്തെ കാരണവർ അദ്ദേഹത്തെ മാധവപുരം കൊട്ടാരത്തിലേക്കയച്ചു …പിന്നെ കാലാകാലങ്ങളായി അവിടെ തന്നെയാണ് ,, മാനവേന്ദ്രവർമ്മ൯ തിരുമനസ്സ് , കൊട്ടാരത്തിൽ അദ്ദേഹത്തിന്‍റെ  ഇഷ്ടങ്ങളൊന്നും നടക്കില്ലല്ലോ ,,അവിടെയാകുമ്പോൾ മധുവും മദിരയും മദിരാക്ഷിയും  ഒക്കെയായി ,,,അങ്ങനെ അവിടെ ജീവിതം തള്ളിനീക്കി ,,ഇതൊക്കെ ദേവമ്മയ്ക്കും അറിയാമല്ലോ ,,”

അവർ മറുപടിയായി തല കുലുക്കി

“ദേവമ്മെ ,,,മറ്റൊരു കാര്യം കൂടെയുണ്ട് ,,”

“എന്താ സാരഥി ,,?”

“ശിവശൈലത്ത് എന്തൊക്കെയോ സംഭവങ്ങൾ നടക്കുന്നുണ്ട് ,, അവിടെയുള്ളവർക്ക് തൊഴിൽ ലഭിച്ചു , എല്ലാ വീടുകളിലും ശൗചാലയം നിർമ്മിച്ചു , വാട്ടർ ടാങ്ക് കെട്ടി , ഗ്രാമസഭ വരെ അവിടെ കൂടി ”

“ഇതൊക്കെ എപ്പോ ,,എങ്ങനെ ,,,? ” അത്ഭുതത്തോടെ അവർ ചോദിച്ചു

“ഈ കഴിഞ്ഞ ആഴ്‌ചകളിൽ നടന്നതാ ,, അവിടെ ഒരുപാട് മാറ്റങ്ങൾ നടന്നിട്ടുണ്ട് ,, ”

“വിശ്വസിക്കാൻ പറ്റുന്നില്ലല്ലോ സാരഥി ,,, ”

‘അതെ ,, അതുതന്നെയാണ് എനിക്കും ,,”

“നീയിതു ശ്രീധർമ്മനോട് പറഞ്ഞോ ,,?”

“ഉവ്വ്,,, ”

“എന്നിട്ട് ശ്രീധർമ്മൻ എന്ത് പറഞ്ഞു ?”

“എന്നോട് നാളെ പോയി അന്വേഷിച്ചു കാര്യം വിശദമാക്കാൻ നിർദേശിച്ചിട്ടുണ്ട് ”

“അല്ല ,,അവർക്കറിയുന്നതല്ലേ ,,, അത് ഒഴിഞ്ഞു കൊടുക്കേണ്ട സ്ഥലമാണെന്ന് ,,, അത് കൂടാതെ സൂര്യസേനന്‍റെ  കിരീടാരോഹണം വരെയല്ലേ ,,അവർക്ക് സമയം കൊടുത്തിരിക്കുന്നതും ,, പിന്നെ എന്ത് ധൈര്യത്തിലാണ് അവർ അവിടെ മരാമത്ത് പണികൾ നടത്തിയിരിക്കുന്നത് ,,,”

“എന്തായാലും ,,ഞാൻ നാളെ പോയി അന്വേഷിക്കട്ടെ ദേവമ്മെ ,,,എന്നിട്ടു വിശദമായി പറയാം ,, അതിനു വേണ്ട നടപടികളും സ്വീകരിക്കാം ,,,”

“ശരി ,,, ഞാൻ എന്നാ കിടക്കട്ടെ സാരഥി ”

എന്ന് പറഞ്ഞു കൊണ്ട് മഹാശ്വേതാ ദേവി തന്‍റെ   അറയിലേക്ക് നടന്നു

സാരഥി താഴേക്കും

<<<<O>>>>

Updated: December 14, 2021 — 12:06 pm

292 Comments

  1. വിഷ്ണു ⚡

    ഹർഷാപി?

    ഈ ഭാഗം അവസാനം വരെ വായിച്ച് ഇപ്പൊ വായിച്ച് നിർത്തിയ ഭാഗം ആണ് ഏറ്റവും ഇഷ്ടമായത്. അപ്പുവും പാറുവും തമ്മിൽ ഉള്ള സീൻ ആണ്.പാറുവിൻെറ തോന്നലിൽ അല്ലാതെ ഇതൊക്കെ യഥാർത്ഥത്തിൽ ഉണ്ടാവുന്നത് കാണാൻ ആണ് കാത്തിരിക്കുന്നത്..??

    അപ്പോ അടുത്തതിൽ കാണാം.സമയമില്ല വേഗന്ന് അവസാനം എത്താൻ ഉള്ളതാണ്
    ഒരുപാട് സ്നേഹം
    ❤️?

  2. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️?️?️?️?️?️?️?️?️

    1. വായിച്ചു ഇവിടെ വരെ ആയതേ ഉള്ളോ. ഭാഗ്യവാൻ ??

  3. ❤️❤️❤️

  4. ❤️❤️❤️???

  5. ചങ്ക് ബ്രോ….ഒരു രക്ഷയുമില്ല, ഇതൊക്കെ എങ്ങനെ സാധിക്കുന്നു. ഞങ്ങളൊക്കെ ഊഹിക്കുന്നതിന് അപ്പുറത്തേക്കാണ് തന്റെ എഴുത്ത്.

  6. Chanchal Venugopal M

    Kadhakal.com കിട്ടാനില്ലാ

  7. കിങ് ഇൻ ദി നോർത്ത്

    ഹർഷൻ ബ്രോ ഞാൻ എപ്പോഴും ചുവപ്പിച്ചിട്ടേ വായന തുടങ്ങാറുള്ളൂ ????

  8. Ente mone… Oru rakshem illa. Phonil veroru app polm thurakan thonnanilla… Adutha part vaayichit baaki parayatto. Kshamayilla mone Harsha…

  9. Thanks harshetta ??
    God bless u

  10. ഒത്തിരി ഇഷ്ടമായി
    അടുത്ത prt വന്നു അത് vayiktte ?

Comments are closed.