അപരാജിതന്‍ 26 [Harshan] 11586

“ദേവമ്മെ ,, അരനൂറ്റാണ്ടുകൾക്ക് മുൻപ് ,, അന്ന് മാനവേന്ദ്രൻ തിരുമനസ് യുവാവായിരുന്നല്ലോ ,, ഈ സംഭവ൦ നടക്കുന്നത് ,, അന്ന് കലിശ൯മാരുമായി നടന്ന മത്സരം കഴിഞ്ഞു രണ്ടു ദിവസത്തിനു ശേഷം , .മാനവേന്ദ്രൻ തിരുമനസ് ഇന്നത്തെ പോലും അന്നും ഒരു സ്ത്രീവിഷയത്തിൽ ഒരുപാട് താല്പര്യമുള്ളയാളായിരുന്നല്ലോ ,,”

മഹാശ്വേതാ ദേവി തല കുലുക്കി

“അന്ന് ഒരു സായാഹ്നം ,,കുതിരപ്പുറത്ത് വേട്ടയാടാൻ മാനവേന്ദ്രൻ തിരുമനസ്സ് ഇറങ്ങി , അന്ന് കാട്ടിൽ പൂ പറിച്ചു കൊണ്ടിരുന്ന ഒരു സുന്ദരിയായ  യുവതിയെ കണ്ടു മാനവേന്ദ്ര൯ തിരുമനസ് ഭ്രമിച്ചു പോയി ,, ആ യുവതിയുമായി വേഴ്ച നടത്തുവാൻ ആഗ്രഹിച്ചു കൊണ്ട് ആ യുവതിയെ സമീപിച്ചു ,അപ്പോളാണ് മനസിലായത് , ശിവശൈലത്തെ പെണ്ണാണെന്ന് ,  അടിമകൾ ആയതുകൊണ്ട് എളുപ്പ൦ വശത്താകുമെന്നും വിചാരിച്ചു , പക്ഷെ തന്റേടിയായ ആ യുവതി ഈ ആവശ്യവും പറഞ്ഞു ചെന്ന് തന്‍റെ   അനുവാദമില്ലാതെ ദേഹത്ത് പിടിച്ച മാനവേന്ദ്രന്‍റെ  മുഖത്തടിച്ചു. അതോടെ കലി പൂണ്ട മാനവേന്ദ്രൻ തിരുമനസ് വാളും കൊണ്ട് ആ യുവതിയെ പിന്തുടർന്നു, ബലാൽക്കാരം ചെയ്തു കൊല്ലാനായി , അവൾ പ്രാണ൯ രക്ഷിക്കാനായി ആ കാട്ടിലൂടെ ഓടി, യുവതിയുടെ പുറകെ മാനവേന്ദ്ര൯ തിരുമനസ്സും ,, ഓടിയോടി ഇരുവരും കൊടുംകാട്ടിലേക്ക് ഓടിക്കയറി , പക്ഷെ യുവതി ഒരു കുറ്റിചെടിയിൽ തട്ടി വീണു ”

സാരഥി ഒന്ന് നിർത്തി മഹാശ്വേതാ ദേവി ആകാംഷയോടെ എന്ത് സംഭവിച്ചു എന്നറിയാനായി സാരഥിയെ നോക്കി

“വീണപ്പോൾ ,, തമ്പുരാൻ ആ യുവതിയെ കടന്നു പിടിച്ചു ബലാൽക്കാരം ചെയ്യാൻ ശ്രമിച്ചു ,,”

“എന്നിട്ട് ,,,,,?”

“പിന്നെ എന്ത് സംഭവിച്ച് എന്നറിയില്ല ,, എവിടെ നിന്നോ ആരോ അവിടെയെത്തി ,, മാനവേന്ദ്രവർമ്മൻ തിരുമനസ്സിനെ ആക്രമിച്ചു ,, ഇഞ്ച പരുവത്തിൽ ദേഹ൦ ചതച്ചു കളഞ്ഞു ,, ദേഹം മൊത്തം മർദ്ദനമേറ്റ്‌ എല്ലുകൾ പലതുമൊടിഞ്ഞു തളർന്നു മിണ്ടാനാകാതെ മലമൂത്രവിസ്സർജ്ജനങ്ങൾ നടത്തി ബോധമില്ലാതെയാണ് തിരുമനസ്സിനെ കണ്ടെത്തിയത് ,, ” സാരഥി പറഞ്ഞു

“ഉവ്വ് ,,എനിക്കോർമ്മയുണ്ട് ,, അത് പക്ഷെ കലിശ൯മാർ ആക്രമിച്ചതാണ് എന്നാണല്ലോ പറഞ്ഞു കേട്ടത് ,,മാത്രവുമല്ല  മാനവേന്ദ്രവർമ്മൻ ഈ കൊട്ടാരത്തിൽ ഏതാണ്ട് ഒരു കൊല്ലത്തോളമാണ് എഴുന്നേൽക്കാനാകാതെ  തളർന്നു കിടന്നത്,, ഇവിടെയായിരുന്നു ഉഴിച്ചിലും പിഴിച്ചിലുമെല്ലാം ,, ”

“ദേവമ്മെ ,,, അത് അങ്ങനെയല്ലേ പറയാൻ സാധിക്കൂ ,, അല്ലാതെ പെണ്ണിനെ പിടിക്കാന് പോയി ആരോഗ്യമുള്ള ആരോ  തല്ലിച്ചതച്ചു എന്ന് പറഞ്ഞാൽ ആർക്കാ മോശം ,,പ്രജാപതി വംശത്തിനു തന്നെയല്ലേ ,”

“അതെ,,അതെ ,,, അല്ല എന്നിട്ടാ യുവതി എവിടെ ?”

“ദേവമ്മേ ,, ആ യുവതിയെ അല്ലെ ശിവശൈലത്തുനിന്നും ഭ്രഷ്ട് ചെയ്തത് , അവിഹിത ഗർഭം കാരണം ”

“ഉവ്വ് ,,,, ഓർമ്മ കിട്ടി ,, ആ യുവതി ,,ആ വൈദ്യരു ചണ്ഡാലന്‍റെ  പെങ്ങൾ അല്ലായിരുന്നോ ?”

‘അതെ ,,,,,,,അത് തന്നെ ,,,അചല എന്നായിരുന്നു പേര്  ”

“അത്രയ്ക്കും സുന്ദരിയായിരുന്നോ ,,,,അവൾ ,,?’ മഹാശ്വേതാ ദേവി ചോദിച്ചു

Updated: December 14, 2021 — 12:06 pm

292 Comments

  1. വിഷ്ണു ⚡

    ഹർഷാപി?

    ഈ ഭാഗം അവസാനം വരെ വായിച്ച് ഇപ്പൊ വായിച്ച് നിർത്തിയ ഭാഗം ആണ് ഏറ്റവും ഇഷ്ടമായത്. അപ്പുവും പാറുവും തമ്മിൽ ഉള്ള സീൻ ആണ്.പാറുവിൻെറ തോന്നലിൽ അല്ലാതെ ഇതൊക്കെ യഥാർത്ഥത്തിൽ ഉണ്ടാവുന്നത് കാണാൻ ആണ് കാത്തിരിക്കുന്നത്..??

    അപ്പോ അടുത്തതിൽ കാണാം.സമയമില്ല വേഗന്ന് അവസാനം എത്താൻ ഉള്ളതാണ്
    ഒരുപാട് സ്നേഹം
    ❤️?

  2. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️?️?️?️?️?️?️?️?️

    1. വായിച്ചു ഇവിടെ വരെ ആയതേ ഉള്ളോ. ഭാഗ്യവാൻ ??

  3. ❤️❤️❤️

  4. ❤️❤️❤️???

  5. ചങ്ക് ബ്രോ….ഒരു രക്ഷയുമില്ല, ഇതൊക്കെ എങ്ങനെ സാധിക്കുന്നു. ഞങ്ങളൊക്കെ ഊഹിക്കുന്നതിന് അപ്പുറത്തേക്കാണ് തന്റെ എഴുത്ത്.

  6. Chanchal Venugopal M

    Kadhakal.com കിട്ടാനില്ലാ

  7. കിങ് ഇൻ ദി നോർത്ത്

    ഹർഷൻ ബ്രോ ഞാൻ എപ്പോഴും ചുവപ്പിച്ചിട്ടേ വായന തുടങ്ങാറുള്ളൂ ????

  8. Ente mone… Oru rakshem illa. Phonil veroru app polm thurakan thonnanilla… Adutha part vaayichit baaki parayatto. Kshamayilla mone Harsha…

  9. Thanks harshetta ??
    God bless u

  10. ഒത്തിരി ഇഷ്ടമായി
    അടുത്ത prt വന്നു അത് vayiktte ?

Comments are closed.