അപരാജിതന്‍ 26 [Harshan] 11586

പ്രജാപതി രാജകൊട്ടാരത്തിൽ.

അർദ്ധരാത്രി സമയത്ത് മഹാശ്വേതാദേവി കൊട്ടാരത്തിന്‍റെ  മട്ടുപ്പാവിൽ തനിയെ നിൽക്കുകയായിരുന്നു.

അവർ മനസ് കൊണ്ട് അങ്ങേയറ്റം വിഷമത്തിലായിരുന്നു.

വാർദ്ധക്യത്തിലെത്തിയ തന്‍റെ   ഉപദേശങ്ങളും ,താൻ പറയുന്നത് പോലും ആരും കണക്കിലെടുക്കുന്നില്ല എന്നതും അവരെയേറെ വിഷമിപ്പിച്ചിരുന്നു.

അവരുടെയുള്ളിൽ അത്രയേറെ ഭയമായിരുന്നു.

സംഭവിക്കാൻ പോകുന്നത് അനർത്ഥങ്ങൾ  ഓര്‍ത്ത്

മഹാശയനെ ഇപ്പോഴും ഇവരാരും ഒരു ശക്തനായി പോലും കണക്കാക്കുന്നില്ല.

മാനവേന്ദ്രവർമ്മൻ പോലും ഇവരോട് പറഞ്ഞിരിക്കുന്നത് മഹാശയൻ വാർദ്ധക്യത്തെ അകറ്റി എന്ന് മാത്രമേ ഉള്ളൂ , പക്ഷെ ശക്തിയിൽ നിന്നും മഹാശക്തിയിലേക്ക് അയാൾ എത്തിപ്പെട്ട കാര്യം ആർക്കുമറിയില്ല.

അരനൂറ്റാണ്ടുകൾക്കു മുൻപ് വർഷത്തിൽ ശക്തിപ്രദർശന മത്സരങ്ങൾ നടക്കുമായിരുന്നു

അതിലൂടെ ഓരോ നാട്ടിലുമുള്ള വീരന്മാരുടെ ശക്തി അറിയാൻ സാധിക്കുമായിരുന്നു.

പക്ഷെ കഴിഞ്ഞ മത്സരയുദ്ധത്തിൽ മഹാശയ൯ അജ്ഞാത യുവാവിനാൽ പരാജയപ്പെട്ടതിനു ശേഷം പിന്നെ ശക്തി പ്രദ൪ശനങ്ങൾ പാടെ ഒഴിവാക്കിയിരുന്നു.

മഹശ്വേതാ ദേവി  അവിടെ നിൽക്കുന്ന സമയത്ത്

“ദേവമ്മ ഉറങ്ങുന്നില്ലേ ?” ആ ചോദ്യം കേട്ട് അവരൊന്ന് തിരിഞ്ഞു നോക്കി.

“സാരഥി ,,, ഇന്ന് പോയില്ലായിരുന്നോ ?”

‘ഇല്ല ,,,കുറെയേറെ ജോലികളുണ്ടായിരുന്നു ,, ” അയാൾ മറുപടി പറഞ്ഞു

“ഹമ് ,,,,” അവരൊന്നു മൂളി

“കിടന്നിട്ടുറക്കം വരുന്നില്ല,, സാരഥി,,, പേടിയോടെയാണ് മുന്നോട്ടു പോകുന്നത് ,,,ഇവരിപ്പോഴും ലാഘവത്തോടെയാണ് കാര്യങ്ങളെ കാണുന്നത്,,,ഇനി മാനവേന്ദ്ര വർമ്മനും ഉടനെ ഇവിടെയെത്തും ,,പിന്നെ അറിയാമല്ലോ ,, എന്തൊക്കെയാ നടക്കുക എന്ന് ,,, ”

“അറിയാം ,,ദേവമ്മെ ,, മാനവേന്ദ്രൻ തിരുമനസ്സ് ,, അദ്ദേഹം വന്നാൽ കാര്യങ്ങളാകെ മാറും,, ഒരു ദയയും ദാക്ഷിണ്യവുമില്ലാത്ത വ്യക്തിയല്ലേ ,, എന്‍റെ  അച്ഛനൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്,, ശിവനോടുള്ള പക കാരണം ശിവശൈലംകാരെയൊക്കെ ഒരുപാട് ദ്രോഹിച്ചിട്ടുള്ളത്,, അതുപോലെ മറ്റൊന്നും എനിക്കറിയാം ,, ”

പാർത്ഥസാരഥി ഒന്ന് നിർത്തി

“നീ പറഞ്ഞു വരുന്നത് ,, ഗോദരാജ വർമ്മന്‍റെ  കാര്യമാണോ ,,സാരഥി ”

സാരഥി അത്ഭുതത്തോടെ

“അതെ ,,അതെ ദേവമ്മെ ,,, അദ്ദേഹത്തെ ഇല്ലാതാക്കിയതിനു പിന്നിൽ മാനവേന്ദ്രൻ തമ്പുരാൻ ആണെന്ന് ,, ശിവശൈലത്തുള്ളവർക്ക് ഭൂമി കൊടുത്തതിലുള്ള ദേഷ്യം കാരണം ,, ”

“ശരിയാണ് ,, മാനവേന്ദ്രൻ തന്നെയാണ് അതിനു പിന്നിൽ ,, അത് ശിവശൈലത്തുള്ളവരോടുള്ള പക”

“ദേവമ്മെ ,, ആ പകയ്ക്ക് ശിവൻ മാത്രമല്ല കാരണം ,,മറ്റൊരു കാരണം കൂടെയുണ്ട് ,, ”

“എന്ത് ,,,,,?” അതിശയത്തോടെ അറിയാനുള്ള ആകാംഷയോടെ മഹാശ്വേതാ ദേവി ചോദിച്ചു

“എന്‍റെ  അച്ഛൻ മുൻപ് പറഞ്ഞിരുന്നതാ ,, ”

“എന്താണെന്നു പറയു ,, സാരഥി ”

Updated: December 14, 2021 — 12:06 pm

292 Comments

  1. വിഷ്ണു ⚡

    ഹർഷാപി?

    ഈ ഭാഗം അവസാനം വരെ വായിച്ച് ഇപ്പൊ വായിച്ച് നിർത്തിയ ഭാഗം ആണ് ഏറ്റവും ഇഷ്ടമായത്. അപ്പുവും പാറുവും തമ്മിൽ ഉള്ള സീൻ ആണ്.പാറുവിൻെറ തോന്നലിൽ അല്ലാതെ ഇതൊക്കെ യഥാർത്ഥത്തിൽ ഉണ്ടാവുന്നത് കാണാൻ ആണ് കാത്തിരിക്കുന്നത്..??

    അപ്പോ അടുത്തതിൽ കാണാം.സമയമില്ല വേഗന്ന് അവസാനം എത്താൻ ഉള്ളതാണ്
    ഒരുപാട് സ്നേഹം
    ❤️?

  2. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️?️?️?️?️?️?️?️?️

    1. വായിച്ചു ഇവിടെ വരെ ആയതേ ഉള്ളോ. ഭാഗ്യവാൻ ??

  3. ❤️❤️❤️

  4. ❤️❤️❤️???

  5. ചങ്ക് ബ്രോ….ഒരു രക്ഷയുമില്ല, ഇതൊക്കെ എങ്ങനെ സാധിക്കുന്നു. ഞങ്ങളൊക്കെ ഊഹിക്കുന്നതിന് അപ്പുറത്തേക്കാണ് തന്റെ എഴുത്ത്.

  6. Chanchal Venugopal M

    Kadhakal.com കിട്ടാനില്ലാ

  7. കിങ് ഇൻ ദി നോർത്ത്

    ഹർഷൻ ബ്രോ ഞാൻ എപ്പോഴും ചുവപ്പിച്ചിട്ടേ വായന തുടങ്ങാറുള്ളൂ ????

  8. Ente mone… Oru rakshem illa. Phonil veroru app polm thurakan thonnanilla… Adutha part vaayichit baaki parayatto. Kshamayilla mone Harsha…

  9. Thanks harshetta ??
    God bless u

  10. ഒത്തിരി ഇഷ്ടമായി
    അടുത്ത prt വന്നു അത് vayiktte ?

Comments are closed.