അപരാജിതന്‍ 26 [Harshan] 11586

“അയ്യോ ,,ഇതെന്തായീ കാണിക്കുന്നേ ?”

“ഷർട്ട് ഇട്ടാ എനിക്ക് കീഴ്പ്പെടാൻ പറ്റില്ലാ പാറൂ  ,,അതുകൊണ്ടാ ,,”അവൻ ഷർട്ടഴിച്ചു മാറ്റി

പാർവ്വതി അപ്പുവിന്‍റെ  നെഞ്ചിലേക്ക് നോക്കി

കഴുത്തിൽ സ്വർണ്ണം കെട്ടിയ രുദ്രാക്ഷമണിമാലയും മാലയുടെ കീഴിൽ പുലിനഖ൦ കെട്ടിയ നവരത്നങ്ങൾ പതിച്ച  ലോക്കറ്റും.അവന്‍റെ  കയ്യിലേയും മാറിലെയും രോമങ്ങൾ കണ്ടപ്പോൾ ഉള്ളിൽ എന്തൊക്കെയോ മോഹം പോലെ ,,സ്വയം അവനിൽ കീഴ്‌പ്പെട്ടുപോകുന്ന പോലെ

അവന്‍റെ  മുഖത്തേക്ക് നോക്കാൻ സാധിക്കാത്തയവസ്ഥയായ പോലെ

“എന്തിനാ എന്‍റെ  നെഞ്ചിലേക്ക് നോക്കണേ ?” അപ്പു ചോദിച്ചു

മറുപടി പറയുവാനാകാതെ അവൾ വിയർത്തു കൊണ്ടിരുന്നു.

“പാറൂ “

“ആം ,,”

“ശരിക്കും കണ്ണിലേക്ക്  നോക്കിക്കേ “

“ഞാൻ നോക്കുന്നുണ്ടല്ലോ “

“എന്നാ ജീൻസ് കൂടെ അഴിക്കട്ടെ , എന്തായാലും നോക്കാല്ലേ ,”

“ചി ,,പോടാ ,,,”

“ഓ വേണ്ടേ വേണ്ടാ ,”ആ ഇപ്പോളാ ഓർമ്മ വന്നത് , ഇങ്ങനെ നോക്കിയാൽ എളുപ്പം കീഴ്പെടില്ല , പാറു ഇതുപോലെ ഉടുപ്പൊന്നു മാറ്റൊ “

“അയ്യേ ,,പോയെ അവിടന്ന് ,,വഷളൻ “

“അല്ല ,,എന്നാ പകുതി കാണിച്ച മതി , അവനവളുടെ മാറുകളിലേക്ക് നോക്കി കൊതിയോടെ ചോദിച്ചു “

അവൾ മുഖം പൊത്തി

“ഇല്ല ,,”നാണത്തോടെ പറഞ്ഞു

“അതിപ്പോ ഞാന്‍ ശരിയാക്കി തരാം “ അവൻ വേഗം അവളുടെ ചുമലിൽ നിന്നും ദാവണിതുമ്പ് അഴിച്ചു മാറ്റി.

“അയ്യേ ,,വേണ്ട ,,,,”

“ഒരു വഴിക്കു പോകാല്ലേ പാറൂ ,,അതോണ്ടാ ” അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു

എന്നിട്ടവളുടെ ബ്ലൗസിന് മേലെ വെച്ച് കൊണ്ട് ഹുക്കുകൾ അഴിക്കാൻ ശ്രമിച്ചു.

“അയ്യേ അയ്യയ്യെ ,,,,” എന്നു പറഞ്ഞവള്‍ അവൾ വേഗം അവന്റെ കൈ ശക്തിയിൽ എടുത്തു മാറ്റി

“അയ്യേ എന്തൊക്കെ വഷളത്തരമാ കാണിക്കുന്നെ “

“ആം ,,,വേണ്ടേ വേണ്ടാ “: എന്നുപറഞ്ഞവൻ അവളുടെ കവിളിൽ പിടിച്ചു കൊണ്ട് അവളുടെ കണ്ണുകളിലേക്ക് നോക്കി

പാർവ്വതി ഉള്ളിൽ പെട്ടെന്നുണ്ടായ ഒരു തോന്നലിൽ കൈയുയർത്തി അവന്‍റെ  നെഞ്ചിൽ കൈയമർത്തി

മെല്ലെ തലോടി കൊണ്ടവന്‍റെ  ഇടത്തെ മാറിടത്തിൽ കൈകൊണ്ട് വന്നു ചൂണ്ടു വിരൽ നഖം കൊണ്ട് മെല്ലെ നാണത്തോടെയുരസുവാ൯ തുടങ്ങി

“കടിക്കട്ടെ അപ്പൂ ” അവന്‍റെ നെഞ്ചില്‍ നോക്കിയവള്‍ ചോദിച്ചു.

“എനിക്കു വേദനയെടുക്കും “

“മെല്ലെ കടിക്കേയുള്ളൂ “

“എന്ന കടിച്ചോ “

അവന്‍റെ  മുഖത്ത് വല്ലാത്തൊരു വികാരമാർന്ന ചിരി തെളിഞ്ഞു.

പാര്‍വ്വതി അവന്റെ ഇടത്തെ നെഞ്ചിന് സമീപം ചുണ്ട് കൊണ്ടുവന്നു മെല്ലെ നെഞ്ചില്‍ പല്ല് ചേര്‍ത്തൊരു കടികൊടുത്തു

“അയ്യോ ,,,,,”

“വേദനിച്ചോ ?” ഭയത്തോടെ അവള്‍ ചോദിച്ചു

“പിന്നില്ലേ “

“അയ്യോ സോറി “

“സോറിയൊന്നും വേണ്ട “

“പിന്നെയെന്താ വേണ്ടേ ?”

“പകരം ,,പകര൦ ,,എന്നു പറഞ്ഞവന്‍

“എന്നാ ഇതഴിച്ചോട്ടെ “ എന്നു പറഞ്ഞു കൊണ്ട് അവളുടെ ദാവണിപാവാടയുടെ കൊളുത്തില്‍ കൈ വെച്ചവനത് അഴിച്ചപ്പോഴേക്കും

“അയ്യോ ,,അപ്പൂ ,,,വേണ്ട അയ്യേ “ എന്നു പറഞ്ഞവന്റെ കൈയില്‍ മുറുകെപ്പിടിച്ചു കൊണ്ട് കൊണ്ട് തടഞ്ഞു.

“ആവേശം ലേശം കൂടുതലാ പാറു ,,അതോണ്ടാ “ കള്ളച്ചിരിയോടെ അവന്‍ പറഞ്ഞു.

അവള്‍ വേഗം ആ കൊളുത്ത് മുറുക്കി.

“എന്താ  ഇപ്പോ ഇങ്ങനെ ?”

“അതോ ,,പാറൂനെ കാണുമ്പോ എപ്പോളും ,,,,,ഇങ്ങനെയാ ,,,” അവന്‍ വേഗ൦   വിരലുകള്‍ അവളുടെ കഴുത്തിലമർത്തി

ആ സ്പർശനമേറ്റപ്പോൾ തന്നെ അവളുടെ കൃഷ്ണമണികൾ അല്പം മേലോട്ടു മറഞ്ഞു.

അവൻ വേഗം അവളുടെ മേലേക്ക് ചാഞ്ഞു.

Updated: December 14, 2021 — 12:06 pm

292 Comments

  1. വിഷ്ണു ⚡

    ഹർഷാപി?

    ഈ ഭാഗം അവസാനം വരെ വായിച്ച് ഇപ്പൊ വായിച്ച് നിർത്തിയ ഭാഗം ആണ് ഏറ്റവും ഇഷ്ടമായത്. അപ്പുവും പാറുവും തമ്മിൽ ഉള്ള സീൻ ആണ്.പാറുവിൻെറ തോന്നലിൽ അല്ലാതെ ഇതൊക്കെ യഥാർത്ഥത്തിൽ ഉണ്ടാവുന്നത് കാണാൻ ആണ് കാത്തിരിക്കുന്നത്..??

    അപ്പോ അടുത്തതിൽ കാണാം.സമയമില്ല വേഗന്ന് അവസാനം എത്താൻ ഉള്ളതാണ്
    ഒരുപാട് സ്നേഹം
    ❤️?

  2. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️?️?️?️?️?️?️?️?️

    1. വായിച്ചു ഇവിടെ വരെ ആയതേ ഉള്ളോ. ഭാഗ്യവാൻ ??

  3. ❤️❤️❤️

  4. ❤️❤️❤️???

  5. ചങ്ക് ബ്രോ….ഒരു രക്ഷയുമില്ല, ഇതൊക്കെ എങ്ങനെ സാധിക്കുന്നു. ഞങ്ങളൊക്കെ ഊഹിക്കുന്നതിന് അപ്പുറത്തേക്കാണ് തന്റെ എഴുത്ത്.

  6. Chanchal Venugopal M

    Kadhakal.com കിട്ടാനില്ലാ

  7. കിങ് ഇൻ ദി നോർത്ത്

    ഹർഷൻ ബ്രോ ഞാൻ എപ്പോഴും ചുവപ്പിച്ചിട്ടേ വായന തുടങ്ങാറുള്ളൂ ????

  8. Ente mone… Oru rakshem illa. Phonil veroru app polm thurakan thonnanilla… Adutha part vaayichit baaki parayatto. Kshamayilla mone Harsha…

  9. Thanks harshetta ??
    God bless u

  10. ഒത്തിരി ഇഷ്ടമായി
    അടുത്ത prt വന്നു അത് vayiktte ?

Comments are closed.