അപരാജിതന്‍ 26 [Harshan] 11586

“ വെറുതെയൊന്നുമല്ല ,, അതല്ലേ ലക്ഷങ്ങൾ വാങ്ങുന്നത് ,,ഒരാണും അവളുടെ മുന്നിൽ തലയുയർത്തി നിൽക്കില്ല ,,..”

“ഇന്ദൂട്ടി കണ്ടിട്ടുണ്ടോ ഈ കക്ഷിയെ ,,?”

“ഒരു വട്ടം കണ്ടിട്ടുണ്ട് ,, നല്ല സുന്ദരിയാ ,,,”

“ആ അപ്പൊ വെറുതെയല്ല ,,, അപ്പൊ ബാക്കിപറ ,,,”

“ബാക്കിയെന്താ ,,, ?’

“അല്ല ഈ റൗഡികളെ കുറിച്ച് ,,,”

“അല്ല ,,എന്തിനാ ഇതൊക്കെ അറിയുന്നത് ,,?”

“വെറുതെ ഒരു രസത്തിന് ,,, അല്ല ,,നമ്മുടെ മാമന്മാർ ഉണ്ടായിട്ട് പോലും എന്താ ഈ റൗഡികളൊക്കെ ഇങ്ങനെ നടക്കുന്നത് ,,”

“അതിനു അവരാരും വൈശാലിയിലേക്ക് വരില്ലല്ലോ ,, ”

“ഓ അതുകൊണ്ടാണല്ലേ ,, അല്ല എനിക്കീ അമ്രപാലിയേ ഒന്ന് കാണാനൊക്കോ ”

“അയ്യേ ,,അതെന്തിനാ ,,,,,”

“അല്ല ,, ദക്ഷിണ വെച്ച് ചില നുറുങ്ങു വിദ്യകളൊക്കെ ഒന്ന് പഠിക്കാനാ ,,”

“എന്ത് പഠിക്കാൻ ,,,?’

“അല്ല ,,ഒറ്റ നോട്ടം കൊണ്ട് പുരുഷനെ കീഴ്പ്പെടുത്തി അടിമയാക്കുന്ന ആ വിദ്യയില്ലേ ,,അതൊക്കെ ഒന്ന് പഠിക്കാ൯ ”

“അല്ല ,,ഇനിയതൊക്കെ എന്തിനാ പഠിക്കുന്നത് ,,”

പാർവതി ഒന്ന് കണ്ണിറുക്കി കാണിച്ചു

“ആവശ്യമുണ്ട് ,,,,,,,,മോളെ ,,,,,,, അത്യാവശ്യമാ,,,”

“ശിവേട്ടന് മേലെ പ്രയോഗിക്കാനാണോ ?’

“ഓ ,,എന്തു പറഞ്ഞാലും ഒരു ശിവേട്ടൻ ,, ” അവൾ ഈർഷ്യ വെളിവാക്കി .

“ഞാൻ വെറുതെ പറഞ്ഞതാ , പിണങ്ങേണ്ട ” ചിരിച്ചു കൊണ്ട് ഇന്ദു മറുപടി പറഞ്ഞു

അവളുടെ അത്യാവശ്യം അപ്പുവിന്‍റെ  മേലെ പ്രയോഗിക്കാനാണെന്നു ഇന്ദുലേഖക്ക് അറിയില്ലല്ലോ

“ഇന്ദൂട്ടി ,,,,,”

“എന്തോ ,,,,?”

“എനിക്കൊരു ആഗ്രഹമുണ്ട് ,,?’

“എന്താ ,,,,”

“എനിക്കൊന്നു ശിവശൈലത്ത് പോണം ,,,”

“അയ്യോ ,,,ശിവശൈലത്തോ ?’ ഒരു നടുക്കത്തോടെ ഇന്ദുലേഖ ചോദിച്ചു

“അതെ ,,,ശിവശൈലത്ത് ,,,”

“ഞാനില്ല ,, മുത്തശ്ശി എങ്ങാനും അറിഞ്ഞാൽ കൊന്നു കളയും ”

‘മുത്തശ്ശി അറിയില്ലെന്നേ ,,,”

“വേണ്ട പൊന്നൂ ,,,മറ്റുള്ളയിടം പോലെയല്ല ,, മുത്തശ്ശിക്കും മാമന്മാർക്കും ഇഷ്ടമല്ല അവരെയൊന്നും ”

“അവര് എന്തേലും തെറ്റ് ചെയ്തോ  നമ്മളോട് ?”

“അതുകൊണ്ടല്ല ,, കൊട്ടാരത്തിലെ ആർക്കും അവരെ ഇഷ്ടമല്ല ,, അവർ അടിമകളല്ലേ ,,,”

“എന്തായാലും എനിക്ക് അവിടെ പോയി ആ നാട് കാണണമെന്നുണ്ട് ,, ”

“ഞാൻ വരില്ല ,, പൊന്നൂസെ ,,”

“അത് കുഴപ്പമില്ല ,,ഞാൻ ഏട്ടനേയും കൂട്ടി പൊയ്ക്കൊള്ളാം ,, ഇന്ദൂട്ടി ആരോടും പറയാതെയിരുന്നാൽ മതി ,കേട്ടല്ലോ ,,,”

“ഹമ് …ഞാനാരോടും പറയില്ല ,, എന്നാലൂം എന്നാ പോകുന്നെ ,,”

“ഇന്ന് തന്നെ ,,, അധികം ദൂരമൊന്നുമില്ലല്ലോ ,,,ഞാൻ ഏട്ടനേയും കൂട്ടി പോയികൊള്ളാം ,,”

അന്നേരമാണ് ഇന്ദുലേഖയെ ‘അമ്മ വിളിക്കുന്നത് കേട്ടത്

“‘അമ്മ വിളിക്കുന്നു ,,ഞാൻ ചെല്ലട്ടെട്ടോ .” എന്ന് പറഞ്ഞു ഇന്ദു അവിടെ നിന്നും എഴുന്നേറ്റു താഴേക്കിറങ്ങി

പാർവതി ഒരു ചിരിയോടെ കൈകൾ കെട്ടി കണ്ണുകളടച്ചു കിടന്നു

 

Updated: December 14, 2021 — 12:06 pm

292 Comments

  1. വിഷ്ണു ⚡

    ഹർഷാപി?

    ഈ ഭാഗം അവസാനം വരെ വായിച്ച് ഇപ്പൊ വായിച്ച് നിർത്തിയ ഭാഗം ആണ് ഏറ്റവും ഇഷ്ടമായത്. അപ്പുവും പാറുവും തമ്മിൽ ഉള്ള സീൻ ആണ്.പാറുവിൻെറ തോന്നലിൽ അല്ലാതെ ഇതൊക്കെ യഥാർത്ഥത്തിൽ ഉണ്ടാവുന്നത് കാണാൻ ആണ് കാത്തിരിക്കുന്നത്..??

    അപ്പോ അടുത്തതിൽ കാണാം.സമയമില്ല വേഗന്ന് അവസാനം എത്താൻ ഉള്ളതാണ്
    ഒരുപാട് സ്നേഹം
    ❤️?

  2. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️?️?️?️?️?️?️?️?️

    1. വായിച്ചു ഇവിടെ വരെ ആയതേ ഉള്ളോ. ഭാഗ്യവാൻ ??

  3. ❤️❤️❤️

  4. ❤️❤️❤️???

  5. ചങ്ക് ബ്രോ….ഒരു രക്ഷയുമില്ല, ഇതൊക്കെ എങ്ങനെ സാധിക്കുന്നു. ഞങ്ങളൊക്കെ ഊഹിക്കുന്നതിന് അപ്പുറത്തേക്കാണ് തന്റെ എഴുത്ത്.

  6. Chanchal Venugopal M

    Kadhakal.com കിട്ടാനില്ലാ

  7. കിങ് ഇൻ ദി നോർത്ത്

    ഹർഷൻ ബ്രോ ഞാൻ എപ്പോഴും ചുവപ്പിച്ചിട്ടേ വായന തുടങ്ങാറുള്ളൂ ????

  8. Ente mone… Oru rakshem illa. Phonil veroru app polm thurakan thonnanilla… Adutha part vaayichit baaki parayatto. Kshamayilla mone Harsha…

  9. Thanks harshetta ??
    God bless u

  10. ഒത്തിരി ഇഷ്ടമായി
    അടുത്ത prt വന്നു അത് vayiktte ?

Comments are closed.